Tag Archives: Kuwait city

മദീനയിലേക്ക് പുതിയ സര്‍വീസാരംഭിച്ച് ജസീറ എയര്‍വേസ്

റമദാനോടനുബന്ധിച്ച് ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയര്‍വേസ് സൗദിയിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിച്ചു. കുവൈത്തില്‍ നിന്നുള്ള തീര്‍ഥാടകരെ ലക്ഷ്യമാക്കിയാണ് മദീനയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചത്. ആഴ്ച്ചയില്‍ മൂന്ന് സര്‍വീസുകളാണ് മദീനയിലേക്ക് നേരിട്ട് ഉണ്ടാവുകയെന്ന് ജസീറ സി ഇ ഒ രോഹിത് രാമചന്ദ്രന്‍ പറഞ്ഞു. ഏപ്രില്‍ 30 വരെ ചൊവ്വ, വ്യാഴം, ശനി, ദിവസങ്ങളില്‍ കുവൈത്തില്‍ നിന്ന് രാവിലെ 6.15ന് പുറപ്പെട്ട് മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എട്ടു മണിക്ക് എത്തുകയും തിരിച്ച് മദീനയില്‍ […]

കുവൈത്ത് വിമാനത്താവളത്തില്‍ ബാഗേജ് പരിശോധന ഇനി സ്മാര്‍ട്ട്

കുവൈത്ത് വിമാനത്താവളത്തില്‍ ബാഗേജ് പരിശോധിക്കുന്നതിനു നൂതന സ്മാര്‍ട്ട് ഉപകരണങ്ങള്‍ സ്ഥാപിച്ചതായി വിമാനത്താവളം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഫഹദ് സുലൈമാന്‍ അല്‍ വഖയാന്‍ അറിയിച്ചു. മണിക്കൂറില്‍ 1000 ബാഗേജുകള്‍ പരിശോധിക്കാന്‍ ശേഷിയുള്ള മൂന്ന് ഉപകരണങ്ങളാണു സ്ഥാപിച്ചിട്ടുള്ളത്. അവയില്‍ രണ്ടെണ്ണം ഈ ആഴ്ച പ്രവര്‍ത്തിച്ചുതുടങ്ങും. മൂന്നാമത്തേതു റിസര്‍വ് ആയാകും കൈകാര്യം ചെയ്യുക. യാത്രക്കാര്‍ പുറപ്പെടുന്ന മേഖലയില്‍ ആറു കണ്‍വെയര്‍ ബെല്‍റ്റുകള്‍ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. ഈ വേനലില്‍ കുവൈത്ത് വിമാനത്താവളത്തില്‍ 12 ദശലക്ഷം യാത്രക്കാരുടെ ബഗേജുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുള്ള […]

കുവൈത്തില്‍ ഏര്‍പ്പാടാക്കിയ പണമിടപാട് നികുതി തള്ളിയേക്കും

വിദേശികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന നിര്‍ദേശം കുവൈത്ത് സര്‍ക്കാര്‍ തള്ളിയേക്കും. ഇങ്ങനെയൊരു നിയമം നിയമം നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് പാര്‍ലമെന്റ് നിയമ കാര്യസമിതിയുടെ നിലപാട്. എന്നാല്‍ കരട് ബില്ലിന് അനുമതി നല്‍കിയ ധനകാര്യ സമിതി ഭരണഘടനാപരമായി ഒരു തടസ്സവുമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പുതിയ നിയമം നടപ്പാക്കിയാല്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദികള്‍ക്ക് സാമ്പത്തികസഹായം എത്തിക്കല്‍ തുടങ്ങിയ വിപരീത പ്രവൃത്തികള്‍ക്ക് സാഹചര്യം സൃഷ്ടിക്കുമെന്നാണ് നിയമ സമിതിയിലെ അംഗങ്ങള്‍ പറയുന്നത്. ജനങ്ങളെ രണ്ട് തട്ടിലാക്കുന്ന ഇത്തരം നിയമങ്ങള്‍ പാസാക്കുന്നത് […]

വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ്: കുവൈത്തില്‍ പ്രത്യേക സമിതി

കുവൈത്തില്‍ വിദേശികള്‍ക്ക്‌ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതും പുതുക്കുന്നതും നിരീക്ഷിക്കാന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരം സമിതിയെ നിയോഗിക്കണം എന്ന വലീദ് അല്‍ തബ്തബാഇ എം പിയുടെ നിര്‍ദേശം പാര്‍ലമെന്റിന്റെ ആഭ്യന്തര-പ്രതിരോധ സമിതി അംഗീകരിച്ചു.ഇനി മുതല്‍ വിദേശികളുടെ ലൈസന്‍സ് അവര്‍ക്ക് നല്‍കുന്നതും പുതുക്കുന്നതും നിയമവ്യവസ്ഥകള്‍ അനുസരിച്ചാണോ എന്ന് പരിശോധിക്കുന്നത് ഈ സമിതിയായിരിക്കും. നിലവില്‍ കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ ഉപാധികള്‍ ഉണ്ട്. 600 ദിനാര്‍ ശമ്പളം, രണ്ടുവര്‍ഷമായി കുവൈത്തില്‍ താമസം ബിരുദം എന്നീ വ്യവസ്ഥകള്‍ ഉള്ളവര്‍ക്ക് മാത്രമേ ലൈസന്‍സ് ലഭിക്കുകയുള്ളൂ. അതേ […]