വിദേശികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന നിര്‍ദേശം കുവൈത്ത് സര്‍ക്കാര്‍ തള്ളിയേക്കും. ഇങ്ങനെയൊരു നിയമം നിയമം നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് പാര്‍ലമെന്റ് നിയമ കാര്യസമിതിയുടെ നിലപാട്. എന്നാല്‍ കരട് ബില്ലിന് അനുമതി നല്‍കിയ ധനകാര്യ സമിതി ഭരണഘടനാപരമായി ഒരു തടസ്സവുമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പുതിയ നിയമം നടപ്പാക്കിയാല്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദികള്‍ക്ക് സാമ്പത്തികസഹായം എത്തിക്കല്‍ തുടങ്ങിയ വിപരീത പ്രവൃത്തികള്‍ക്ക് സാഹചര്യം സൃഷ്ടിക്കുമെന്നാണ് നിയമ സമിതിയിലെ അംഗങ്ങള്‍ പറയുന്നത്. ജനങ്ങളെ രണ്ട് തട്ടിലാക്കുന്ന ഇത്തരം നിയമങ്ങള്‍ പാസാക്കുന്നത് […]

