പൈനാപ്പിള്‍ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളത്ത് ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തീരുമാനം. വാഴക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷനും പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിലാണ് തീരുമാനം. ഹര്‍ത്താലുകള്‍ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ യോഗത്തില്‍ ജനങ്ങളും എല്ലാ വിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുത്തിരുന്നു. അനാവശ്യമായ ഹര്‍ത്താലുകള്‍ പൈനാപ്പിള്‍ മേഖലയിലെ കര്‍ഷകര്‍ക്കും, വ്യാപാരികള്‍ക്ക് കോടികളുടെ നഷ്ടമാണ് വരുത്തി വയ്ക്കുന്നത്. ഹര്‍ത്താലുകള്‍ മൂലം വിളവെടുക്കുന്ന പൈനാപ്പിളുകള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വന്‍നഷ്ടമാണ് സംഭവിക്കുന്നത്. വേഗത്തില്‍ കേടാവുന്ന ഫലമായതിനാല്‍ പൈനാപ്പിളിനെ ഹര്‍ത്താലില്‍ നിന്ന് […]

