ദുരിതപ്പെയ്ത്തിന്റെ ബാക്കിപത്രമായി പാലക്കാട് കുന്തിപുഴയ്ക്ക് തിരികെ കിട്ടിയത് പ്രകൃതിയുടെ ദൃശ്യഭംഗി. പ്രകൃതിക്ഷോഭത്തില്‍ കലുതുള്ളിയൊഴുകിയ കുന്തിപുഴ ഇന്ന് കാഴ്ചക്കാര്‍ക്ക് നല്‍കുന്നത്കടപ്പുറത്തിന് സമാനമായി ഒരുക്കിവെച്ച് വശ്യസൗന്ദര്യം. പുഴയ്ക്ക് സംഭവിച്ച് മാറ്റം കാണാന്‍ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. പ്രളയക്കെടുതിയില്‍ ഒരായുസിന്റെ നഷ്ടമാണ് കുന്തിപ്പുഴയ്ക്ക് സമീപത്തുള്ളവര്‍ക്ക് സംഭവിച്ചത്. എന്നാല്‍ തിരിച്ച് കിട്ടിയ പ്രകൃതി ഭംഗി ഏവരിലുമുണ്ടാക്കിയിരിക്കുന്നത് സന്തോഷമാണ്.പുഴയൊരുക്കിയ മണല്‍ത്തീരം ഇപ്പോള്‍ സൈരന്ധ്രി ബീച്ചാണ്. ഒഴുകിയൊഴുകി ഓര്‍മയായി മാറിക്കൊണ്ടിരുന്ന കുന്തിപ്പുഴ ഇക്കുറി മലവെള്ളപ്പാച്ചിലില്‍ തീരങ്ങളേയും ചേര്‍ത്തുപിടിച്ച് നിറഞ്ഞൊഴുകി. പ്രളയത്തോടെ നിരവധി വീടുകള്‍ക്കും കാര്‍ഷികവിളകള്‍ക്കും […]
Category Archives: Top Three Stories Malayalam
പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിയ ആലപ്പുഴ – ചങ്ങനാശേരി റൂട്ടില്‍ ഗതാഗതം പുനരാരംഭിച്ചു. എട്ട് വലിയ പമ്പുകളും ഡ്രഡ്ജറും ഉപയോഗിച്ച് ഇറിഗേഷന്‍ വകുപ്പാണ് വെള്ളം വറ്റിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയത്. കിര്‍ലോസ്‌കറിന്റെ രണ്ട് കൂറ്റന്‍ പമ്പുകളും കൂടി പ്രവര്‍ത്തനക്ഷമമായതോടെയാണ് വെള്ളം കുടൂതലായി ഇറങ്ങിയത്. ആദ്യഘട്ടമായി വലിയ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തിവിടുന്നത്. മഴയില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ ചെറിയ വണ്ടികളേയും കടത്തിവിടുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം വെള്ളം വറ്റിച്ച് ഗതാഗതം പുനസ്ഥാപിക്കാനുള്ള നിര്‍ദേശം […]
ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ വിഐപികള്‍ക്കും സിറ്റിങ് ജഡ്ജിമാര്‍ക്കും വേണ്ടി പ്രത്യേക വഴിയൊരുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ടോള്‍ പ്ലാസകളില്‍ നിര്‍ത്തി വിഐപിയാണെന്ന ഐഡന്റിറ്റി തെളിയിക്കാന്‍ സമയമേറെ എടുക്കുന്നത് ഒഴിവാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് ഹുലുവാഡി ജി രമേഷ്, ജസ്റ്റിസ് എംവി മുരളീധരന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. രാജ്യവ്യാപകമായി ദേശീയ പാതകളില്‍ ഇത് നടപ്പാക്കണമെന്നാണ് നിര്‍ദേശം. ദേശീയ പാതകളിലുള്ള ടോള്‍ പ്ലാസകള്‍ക്ക് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിച്ചാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും […]
പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനം കരകയറുകയാണ്. വെള്ളപ്പൊക്കത്തില്‍ കേടുപാട് സംഭവിച്ച വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസ് സഹായവുമായി പ്രമുഖ ബൈക്ക് നിര്‍മാതാക്കളായ യമഹ രംഗത്ത്. വ്യാഴാഴ്ച മുതല്‍ കേരളത്തിലുടനീളമുള്ള പ്രളയബാധിത പ്രദേശങ്ങളിലെ ബൈക്കുകളുടെ സര്‍വീസ് ആരംഭിക്കും. വെള്ളപ്പൊക്കത്തില്‍ കേടുപാട് സംഭവിച്ചതും പൂര്‍ണമായും വെള്ളകയറിയതുമായി ബൈക്കുകള്‍ക്കാണ് സൗജന്യ സര്‍വീസ് ഒരുക്കുന്നത്. കേരളത്തിലെ അംഗീകൃത ഡീലര്‍മാര്‍ മുഖേനയാണ് സര്‍വീസ് ഒരുക്കിയിരിക്കുന്നത്. ഡീലര്‍മാര്‍ക്ക് പുറമെ, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ 14 സര്‍വീസ് സ്റ്റേഷനുകള്‍ കൂടുതലായി ആരംഭിച്ചിട്ടുണ്ട്. ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ 30 […]
ആമസോണിന്റെ അലക്‌സയും മലയാളം പഠിക്കുന്നു. ഇംഗ്ലീഷിലുള്ള നിര്‍ദേശം മാത്രം സ്വീകരിച്ചിരുന്ന അലക്‌സയോട് ഇന് മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷയില്‍ നിര്‍ദേശങ്ങള്‍ കൈമാറാന്‍ സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സില്‍ അധിഷ്ഠിതമായ ആമസോണിന്റെ ഡിജിറ്റല്‍ ഡിവൈസാണ് അലക്‌സ. ഇംഗ്ലീഷില്‍ നല്‍കുന്ന കമാന്‍ഡുകള്‍ മാത്രമാണ് അലക്‌സ സ്വീകരിച്ചിരുന്നത്. എന്നാല്‍ ആമസോണിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ക്ലിയോ സ്‌കില്ലിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത് സാധ്യമാകുക. ക്ലിയോ സ്‌കില്ലിന്റെ സഹായത്തോടെ ആമസോണിന്റെ അലക്‌സ ഡിവൈസിനെ മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു തുടങ്ങിയ ഇന്ത്യന്‍ പ്രാദേശിക ഭാഷകളും, […]
പരിമിതകാല പതിപ്പായ പെഗാസസ് ക്ലാസിക് 500 വെറും മൂന്നു മിനിട്ടിനുള്ളില്‍ വിറ്റു തീര്‍ന്നതിനു പിന്നാലെ ഇന്ത്യന്‍ മിലിറ്ററിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ബുള്ളറ്റിന്റെ പ്രത്യേക പതിപ്പുമായി ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ക്ലാസിക് 500 സിസിയെ അടിസ്ഥാനമാക്കി നിര്‍മിച്ച ബൈക്കാണ് പെഗാസസെങ്കില്‍, ഇന്ത്യന്‍ മിലിറ്ററി ബുള്ളറ്റ് ക്ലാസിക്ക് 350 സിസിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിര്‍മിക്കുക. രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് പാരാട്രൂപ്പേഴ്‌സ് ഉപയോഗിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് RE/WD 250 (ഫ്‌ലൈയിങ്ങ് ഫ്‌ലീ) എന്ന മോഡലില്‍ നിന്നും പ്രചോദനം […]
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആറന്മുളയില്‍ ഇന്ന് ഉത്തൃട്ടാതി ജലമേള ചടങ്ങ് മാത്രമായി നടക്കും. ക്ഷേത്രത്തിലേക്ക് എത്താന്‍ കഴിയുന്ന പള്ളിയോടങ്ങളെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങു മാത്ര പൂര്‍ത്തിയാക്കാനാണ് പള്ളിയോടെ സേവാസംഘത്തിന്റെ തീരുമാനം. രാവിലെ ഔദ്യോഗിക ചടങ്ങുകള്‍ ഒന്നുമില്ലാതെ സത്രക്കടവില്‍ നിന്നു പള്ളിയോടങ്ങളുടെ ഘോഷയാത്ര ആരംഭിക്കും. ക്ഷേത്രക്കടവില്‍ വെറ്റില, പുകയില, അവില്‍പൊതി എന്നിവ നല്‍കി പള്ളിയോടങ്ങ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ പള്ളിയോടങ്ങളെ സ്വീകരിക്കും. ഇതല്ലാതെ മറ്റൊരു ചടങ്ങും ഈ വര്‍ഷം ഉണ്ടാവില്ല.
മൂന്നാറിനെ പഴയ പ്രതാപത്തിലേയ്ക്ക് മടക്കിക്കൊണ്ട് വരുവാന്‍ വേക്ക് അപ്പ് മൂന്നാര്‍ പദ്ധതി. ബഹുജനപങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പിലാക്കുന്നത്. മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ടൂറിസം റ്റാസ്‌ക് ഫോഴ്സ്, മൂന്നാര്‍ ഹോട്ടല്‍ ആന്റ് റിസോര്‍ട്ട് അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കപ്പെടുന്നത്. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടക്കം കുറിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രാവിലെ മൂന്നാര്‍ റീജണല്‍ ഓഫീസിനു സമീപം തുടക്കമാവും. വേക്ക് അപ്പ് മൂന്നാര്‍ എന്ന പേരില്‍ നടത്തപ്പെടുന്ന ശുചീകരണ യജ്ഞത്തിന് മാധ്യമങ്ങളും പൊതുജനങ്ങളും, നിരവധി സന്നദ്ധ […]
രാജ്യത്തെ ആദ്യ ജൈവ ഇന്ധന യാത്രാവിമാനം വിജയകരമായി ദില്ലി വിമാനതാവളത്തില്‍ ഇറങ്ങി. 72 സീറ്റുകളുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് ഡെറാഡൂണില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത് നിന്ന് പറന്ന് ദില്ലിയില്‍ ഇറങ്ങിയത്. വിമാന യാത്രാക്കൂലിയില്‍ വലിയ വിപ്ലവത്തിന് ഈ പരീക്ഷണം കാരണമാകും എന്നാണ് വ്യോമയാനവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഭാവിയില്‍ യാത്രാചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൈവഇന്ധന സാധ്യത പരീക്ഷിക്കുന്നത്. ഡെറാഡൂണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആണ് ജൈവ ഇന്ധനം വികസിപ്പിച്ചത്. കടലാവണക്കിന്റെ കുരുവില്‍നിന്നുണ്ടാക്കിയ […]
കേരളം ഇന്ന് വരെ അനുഭവക്കാത്ത പ്രളയമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടത്. ഒരു മനുഷ്യായസിന്റെ നീക്കിയിരുപ്പായ വീടും കൃഷിയും നിലവും, സമ്പാദ്യവും തകര്‍ന്ന തരിപ്പണമാകുന്ന കാഴ്ച്ചയാണ് പ്രളയം ബാക്കി വെച്ചത്. എന്നാല്‍ പ്രളയത്തിലും കുലുങ്ങാതെ നിന്നൊരു വീടുണ്ട് കേരളത്തില്‍. പ്രതിസന്ധികളെ കരുത്തോടെ അതിജീവിക്കാന്‍ മണ്‍വീടുകള്‍ക്കാകുമെന്ന് സിദ്ധാര്‍ത്ഥ എന്ന മണ്‍വീട് നമ്മളെ പഠിപ്പിച്ചു. സിദ്ധാര്‍ത്ഥ അത് വെറുമൊരു മണ്‍വീടല്ല പ്രശസ്ത ആര്‍ക്കിടെക്റ്റും പരിസ്ഥിതി വീടുകളുടെ പ്രചാരകനുമായ ജി ശങ്കര്‍ തിരുവനന്തപുരത്ത് മണ്ണില്‍ മെനഞ്ഞെടുത്ത ഒരായുസ്സിന്റെ സ്വപനമാണ്. വീടിന്റെ പണി തുടങ്ങിയ […]
റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറി റെയില്‍വേയ്ക്കായി പുതിയ അലുമിനിയം കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. കനംകുറഞ്ഞതും കൂടുതല്‍ ഉറപ്പുള്ളതുമായ ഇത്തരം കോച്ചുകള്‍ ഇന്ത്യയില്‍ ആദ്യമാണ്. തീവണ്ടികളുടെ വേഗത വര്‍ധിപ്പിക്കാന്‍ കുറഞ്ഞ ഊര്‍ജം ഉപയോഗിച്ചാല്‍ മതി എന്നതാണ് അലൂമിനിയം കോച്ചുകളുടെ മറ്റൊരു പ്രത്യേകത. ഇന്ത്യന്‍ റെയില്‍വേയുടെ ആധുനിക വത്കരണത്തിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റം. അലുമിനിയം കോച്ച് നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ യൂറോപ്പില്‍ നിന്നോ ജപ്പാനില്‍ നിന്നോ ആയിരിക്കും മോഡേണ്‍ കോച്ച് ഫാക്ടറി സ്വീകരിക്കുക. ഇതിനായി ആഗോള ടെന്‍ഡര്‍ കൊണ്ടുവരും. യൂറോപ്യന്‍ […]
രാജ്യത്ത് നിര്‍മിച്ച ആദ്യ അതിവേഗ ട്രെയിന്‍ അടുത്തമാസം പരീക്ഷണ ഓട്ടം നടത്തും. ട്രെയിന്‍18 എന്ന് പേര് നല്‍കിയിരിക്കുന്ന തീവണ്ടി ശ്താബ്ദി ട്രെയിനുകള്‍ക്ക് പകരമായിരിക്കും ഓടുക. എ.സി ചെയര്‍കാറുകള്‍ ഉള്ള തീവണ്ടി പരമാവധി 160 കിലോമീറ്റര്‍ വേഗത്തിലാവും ഓടുക. സ്വയം നിയന്ത്രിതമായ വാതിലുകള്‍ തനിയെ അടയുകയും തുറക്കുകയും ചെയ്യും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ട്രെയിന്‍ നിര്‍മിച്ചത്. എന്‍ജിനില്ലാത്ത തീവണ്ടിയില്‍ മുന്നിലും പിന്നിലും ഡ്രൈവര്‍ കാബിനുകളുണ്ടാകും. ശീതീകരിച്ച 16 ചെയര്‍കാറുകളാണ് ട്രെയിന്‍18ലുണ്ടാകുക. […]
റെയില്‍ പാളത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകള്‍ 56043 ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ 56044 തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ 56333 പുനലൂര്‍-കൊല്ലം പാസഞ്ചര്‍ 56334 കൊല്ലം- പുനലൂര്‍പാസഞ്ചര്‍ 56335 ചെങ്കോട്ട-കൊല്ലം പാസഞ്ചര്‍ 56336 കൊല്ലം-ചെങ്കോട്ട പാസഞ്ചര്‍ 56365 ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ 56366 പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ 56373 ഗുരുവായൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍ 56374 തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ 56377 ആലപ്പുഴ-കായംകുളം പാസഞ്ചര്‍ 56378 കായംകുളം-ആലപ്പുഴ പാസഞ്ചര്‍ 56387 എറണാകുളം-കായംകുളം പാസഞ്ചര്‍ […]
പ്രളയക്കെടുതിയില്‍ കഴിയുന്ന കേരളത്തിന് തമിഴ്‌നാടിന്റെ ദാഹജലം. തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിലേക്ക് ഒരു ലക്ഷം ലിറ്റര്‍ കുപ്പിവെള്ളം അയച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കുടിവെള്ള വിതരണ കമ്പനിയായ ‘അമ്മ’ ബ്രാന്‍ഡ് കുപ്പിവെള്ളമാണ് കേരളത്തിലേക്ക് അയച്ചത്. പതിനൊന്ന് ലോറികളാണ് കുപ്പിവെള്ളവുമായി കേരളത്തിലേക്ക് തിരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ സാമ്പത്തിക സഹായം നല്‍കിയതിന് പുറമേ ഭക്ഷ്യ സാധനങ്ങളും മരുന്നുകളുമടക്കം ഒട്ടനവധി അവശ്യ സാധനങ്ങളാണ് തമിഴ്നാട് കേരളത്തിന് നല്‍കിയിട്ടുള്ളത്. അരി, ധാന്യങ്ങള്‍, മരുന്നുകള്‍ എന്നിവയടക്കം നാല് കോടിയോളം വിലമതിക്കുന്ന വസ്തുക്കളാണ് […]
കേരളത്തിന് വിദേശ സഹായം വേണ്ടെന്ന നിലപാടില്‍ ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടെ യുഎഇയില്‍നിന്ന് ദുരിതാശ്വാസ വസ്തുക്കളുമായുള്ള വിമാനങ്ങള്‍ തിരുവനന്തപുരത്തെത്തി. പ്രളയ ദുരിതത്തിലകപ്പെട്ട കേരള ജനതയ്ക്ക് ഉപയോഗ യോഗ്യമായ 175 ടണ്‍ സാധനങ്ങളാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തിലെത്തിച്ചത്. എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗൊയുടെ 12 വിമാനങ്ങളിലായിട്ടാണ് ആദ്യ ഘട്ടമെന്ന നിലയില്‍ ഇത്രയും സാധനങ്ങള്‍ എത്തിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ദുരിതാശ്വാസ വസ്തുക്കള്‍ പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യും. […]














