സംരക്ഷണഭിത്തിയ്ക്ക് തകര്‍ച്ച; മൂന്നാറിലേക്കുള്ള റോഡില്‍ ഗതാഗത നിയന്ത്രണം

മൂന്നാറിലേക്കുള്ള പ്രധാന റോഡുമാര്‍ഗമായ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ വാളയാറിന് സമീപം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണു.

സംരക്ഷണ ഭിത്തി തകര്‍ന്ന സാഹചര്യത്തില്‍ ദേശീയപാതയില്‍ നേര്യമംഗലത്തിനും അടിമാലിക്കും ഇടയില്‍ ഇനി ഒരുത്തരവ് ഉണ്ടാകുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി ഇടുക്കി കലക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു.

മൂന്നാറിലേക്ക് പോകുന്ന വാഹനങ്ങളെ ലോവര്‍പെരിയാര്‍-പനംകുട്ടി-കല്ലാര്‍ക്കുട്ടി വഴി പോകണം. മൂന്നാര്‍ മേഖലയില്‍ നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അടിമാലിയിലെത്തി, കല്ലാര്‍ക്കുട്ടി- ലോവര്‍പെരിയാര്‍ വഴി  നേര്യമംഗലം-കോതമംഗലം റോഡില്‍ പ്രവേശിക്കണം എന്നാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *