ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം ടിക്കറ്റ് വില്‍പന തുടങ്ങി

നവംബര്‍ ഒന്നിനു സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന മന്ത്രി ഇ. പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. www.paytm.com, www.insider.in എന്നീ സൈറ്റുകള്‍ വഴി ടിക്കറ്റു ലഭിക്കും. 1000, 2000, 3000 രൂപയാണു ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്ക് 500 രൂപ.

മേയര്‍ വി.കെ. പ്രശാന്ത്, കെസിഎ പ്രസിഡന്റ് സജന്‍ കെ. വര്‍ഗീസ്, സെക്രട്ടറി ശ്രീജിത് വി. നായര്‍, ട്രഷറര്‍ കെ.എം. അബ്ദുറഹിമാന്‍, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനും ബിസിസിഐ അംഗവുമായ ജയേഷ് ജോര്‍ജ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ്. കുമാര്‍, പേയ്ടിഎം പ്രതിനിധി ഹരി ഗുണ്ട്ലപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *