സന്ദര്‍ശകര്‍ക്ക് ജലാശയ സൗന്ദര്യം നുകരാന്‍ പൂക്കോടും കര്‍ലാടും പുതിയ ബോട്ടുകള്‍ ഇറക്കും. 40 തുഴബോട്ടുകളാണ് പുതുതായി വാങ്ങുന്നത്. ഇതില്‍ 20 എണ്ണത്തില്‍ നാലു വീതം ഇരിപ്പിടങ്ങളുണ്ട്. രണ്ടു വീതം സീറ്റുള്ളതാണ് മറ്റുള്ളവ. പുതിയ ബോട്ടുകള്‍ ഈ മാസം തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തും. തുഴബോട്ടുകള്‍ക്കു പുറമേ 17 ഫൈബര്‍ കയാക്കിംഗ് ബോട്ടുകളും അഞ്ച് ഫൈബര്‍ ഡിങ്കികളുമാണ് വാങ്ങുക. പുതിയ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താനാകും. ജില്ലയിലെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാ-ര കേന്ദ്രങ്ങളാണ് പൂക്കോടും കര്‍ലാടുമുള്ള ശുദ്ധജല തടാകങ്ങള്‍. നിലവില്‍ പൂക്കോട് […]
Category Archives: Top Three Stories Malayalam
ഡ്രൈവറുടെ സേവനമില്ലാതെ വാടക കാര്‍ സ്വന്തമായി ഓടിച്ച് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. വാടക കാറുകള്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് എത്താന്‍ ഇനി ഒരു ക്ലിക്കിന്റെ അകലം മാത്രം. സംസ്ഥാനത്തുടനീളം വാടക കാറുകള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ആദ്യ ഓണ്‍ലൈന്‍ റെന്റ് എ കാര്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തെ പ്രമുഖ ഓട്ടോ മൊബൈല്‍ ഡീലറായ ഇന്‍ഡസ് മോട്ടോഴ്‌സ് ആണ് സര്‍വീസിന് പിന്നില്‍. ഇനി കാറുകള്‍ ഒരു ക്ലിക്കിനരികെ നിങ്ങളുടെ അടുത്തെത്തും. ഇന്‍ഡസ് ഗോ എന്നാണ് സംസ്ഥാനമൊട്ടാകെ […]
പശ്ചിമ മഹാരാഷ്ട്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മഹാബലേറിലും പാഞ്ച്ഗണിയിലും സന്ദര്‍ശക പ്രവാഹം തുടങ്ങി. സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നു കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്തെ പ്രധാന സീസണില്‍ സന്ദര്‍ശകര്‍ കുറഞ്ഞതിന്റെ ആഘാതത്തില്‍നിന്ന് ഇത്തവണ തിരിച്ചുകയറാനാകുമെന്ന കണക്കുകൂട്ടലിലാണു ടൂര്‍ ഓപ്പറേറ്റര്‍മാരും ഹോട്ടലുടമകളും കച്ചവടക്കാരും.ദീപാവലി അവധിയോടെയാണു സീസണു തുടക്കമാകുന്നത്. സമുദ്രനിരപ്പില്‍നിന്നു 3500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പര്‍വതമേഖലയാണു മഹാബലേശ്വര്‍. വേനലില്‍ സംസ്ഥാനം വെന്തുരുകുമ്പോഴും തണുപ്പുള്ള ഇവിടെ അക്കാലമാണു പ്രധാന സീസണ്‍. ക്ലീന്‍ സിറ്റിയെന്ന് അറിയപ്പെടുന്ന പാഞ്ച്ഗണിയില്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കുറവാണെങ്കിലും സംസ്ഥാനത്ത് […]
വൈക്കം-എറണാകുളം റൂട്ടില്‍ അതിവേഗ യാത്രയൊരുക്കി ജലഗതാഗത വകുപ്പിന്റെ ‘വേഗ-120’ എറണാകുളത്തെത്തി. വൈക്കത്തു നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട ബോട്ട് 9.25-നാണ് എറണാകുളം ബോട്ട് ജെട്ടിയിലെത്തിയത്. ഒന്നര മണിക്കൂര്‍ സമയമാണ് വൈക്കം-എറണാകുളം യാത്ര പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരിക്കുന്നതെങ്കിലും തിങ്കളാഴ്ച അഞ്ച് മിനിറ്റ് നേരത്തെ ബോട്ട് എത്തി. സാധാരണ കംപാര്‍ട്ട്മെന്റില്‍ 61 പേരും ശീതീകരിച്ച കംപാര്‍ട്ട്മെന്റില്‍ 10 പേരുമായാണ് ബോട്ട് എറണാകുളത്തെത്തിയത്. ഇതിലും നേരത്തെ എത്താന്‍ വരും ദിവസങ്ങളില്‍ ശ്രമിക്കുമെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് എറണാകുളം ട്രാഫിക് കണ്‍ട്രോളര്‍ എം. സുജിത്ത് […]
പ്രകൃതിഭംഗിയാലും വനമേഖലകളാലും സമൃദ്ധമായ ഉത്തരാഖണ്ഡില്‍ ബട്ടര്‍ഫ്‌ലൈ ടൂറിസം തുടങ്ങുന്നു. 500 ല്‍ അധികം ഇനത്തില്‍പ്പെട്ട പൂമ്പാറ്റകള്‍ ഉത്തരാഖണ്ഡില്‍ ഉണ്ടെന്നാണ് വിവിധതരം പഠനങ്ങള്‍ കാണിക്കുന്നത്. പൂമ്പാറ്റകള്‍ അധികം ഉള്ള പ്രദേശങ്ങളില്‍ കാണുന്ന സമൂഹങ്ങള്‍ക്ക് അവയെ പറ്റി ശരിയായ അറിവുള്ളതിനാല്‍ അത്തരം സമൂഹങ്ങളെയും ഉള്‍പ്പെടുത്തിയാകും ടൂറിസം പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുക. ഇത് പൂമ്പാറ്റകളുെട വാസമേഖലയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ഉപകരിക്കും എന്ന് കരുതപ്പെടുന്നു. ദ് കോമണ്‍ പീകോക്ക് എന്ന പൂമ്പാറ്റ വര്‍ഗത്തെയാണ് ഉത്തരാഖണ്ഡ് സംസ്ഥാന ശലഭമായി അംഗീകരിച്ചിട്ടുള്ളത്. 130 ഓളം ഇനം പൂമ്പാറ്റകള്‍ […]
സ്‌പേസ് ടൂറിസം വാണിജ്യാടിസ്ഥാനത്തില്‍ നടത്തുവാനുള്ള ശ്രമങ്ങള്‍ക്ക് വേഗം പകര്‍ന്ന സൗദി അറേബ്യ. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിര്‍ജിന്‍ ഗ്രൂപ്പിലാണ് സൗദി അറേബ്യ 100 കോടി ഡോളര്‍ മുതല്‍ മുടക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിര്‍ജിന്‍ ഗ്രൂപ്പിലെ ചില കമ്പനികള്‍ സ്‌പേസ് ടൂറിസം വികസിപ്പിക്കാനും വ്യാപിപ്പിക്കാനുമുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഭാവിയില്‍ 480 ദശലക്ഷം ഡോളര്‍ കൂടി മുതല്‍ മുടക്കാന്‍ തയ്യാറാണ് എന്ന് സൗദി അറിയിച്ചതായി വിര്‍ജിന്‍ ഗ്രൂപ്പ്. സ്‌പേസ് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനും പരീക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായിട്ടാകും ഈ തുക വിനിയോഗിക്കുക. […]
പതിറ്റാണ്ടുകളായുള്ള സഞ്ചാരികളുടെ അനിയന്ത്രിതമായ ഒഴുക്ക് മൂലം നാശം സംഭവിച്ച ഫിലിപ്പീന്‍സിലെ പ്രശസ്തമായ ദ്വീപായ ബോറാക്കെ അധികൃതര്‍ അടച്ചിട്ടിരുന്നു. ഇപ്പോള്‍ ബോറാക്കെ ദ്വീപ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. സഞ്ചാരികളുടെ ഒഴുക്ക് മൂലം ദ്വീപില്‍ ഒരുപാട് നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഏപ്രില്‍ മാസമാണ് ദ്വീപ് സന്ദര്‍ശകര്‍ക്കായി അടച്ചത്. ഹോട്ടലില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍ നേരെ കടലിലേക്കാണ് ഒഴുക്കുന്നതെന്നും ഇത് കാരണം ദ്വീപ് ഒരു മാലിന്യക്കൂമ്പാരം ആയെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍ട്ടെ കുറ്റപ്പെടുത്തിയതിന് ശേഷമാണ് ദ്വീപ് അടക്കാന്‍ അധികൃതര്‍ […]
യാത്രക്കാര്‍ക്ക് സമ്മാനമായി ഔഷധസസ്യതൈകള്‍ നല്‍കി കൊച്ചി മെട്രോ. ആയുഷ് മിഷനും കൊച്ചി മെട്രോയും സംയുക്തമായാണ് പരിപാടിക്ക് ചുക്കാന്‍ പിടിച്ചത്. ആയുര്‍വേദത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ദേശീയ ആയുര്‍വേദ ദിനത്തില്‍ ഔഷധസസ്യതൈകളുടെ വിതരണം നടന്നത്. കൊച്ചി മെട്രോയുടെ പ്രധാന സ്റ്റേഷനുകളില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്കാണ് തൈകള്‍ സമ്മാനമായി ലഭിച്ചത്. അശോകം മന്താരം, നീര്‍മരുത് ഉള്‍പ്പെടെ അപൂര്‍വ ഓഷധസസ്യങ്ങളുടെ നാലായിരം തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. ആയുഷ് വകുപ്പ്, ജില്ലാ ദേശീയ ആയുഷ് മിഷന്‍ എന്നിവര്‍ കെ എം ആര്‍ […]
വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ പൂജ്യത്തിന് ഇടം നല്‍കി. ഒന്നു മുതല്‍ 999 വരെയുള്ള നമ്പറുകളുടെ ഇടതു ഭാഗത്ത് ഇനി മുതല്‍ പൂജ്യം ഉപയോഗിക്കണം. സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന്‍ ദേശീയ സംവിധാനമായ ‘വാഹനി’ലേക്ക് മാറുന്നതിന്റെ ഭാഗമായാണിത്. ഡിസംബര്‍മുതല്‍ നല്‍കുന്ന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും വാഹനനമ്പറും ഈ രീതിയിലാകും. ഫാന്‍സി നമ്പര്‍ ശ്രേണിയിലെ സൂപ്പര്‍ നമ്പറായ ഒന്ന് ഇനിമുതല്‍ 0001 എന്ന് എഴുതേണ്ടിവരും. ഓട്ടോറിക്ഷയ്ക്ക് പ്രത്യേക ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് ഒഴിവാക്കും. ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കാം. […]
മഹാ പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതുജീവന്‍ നല്‍കാന്‍ കേരളപ്പിറവി ദിനത്തില്‍ തകര്‍പ്പന്‍ വീഡിയോ ആല്‍ബം പുറത്തിറക്കി ടൂറിസം വകുപ്പ്. പരമ്പരാഗത വാദ്യോപകരണങ്ങളും നാടന്‍പാട്ടിന്റെ പശ്ചത്താലത്തില്‍ തയ്യാറാക്കിയ ആല്‍ബത്തിന് ‘ശബ്ദത്തെ പിന്‍തുടരുന്ന പെണ്‍കുട്ടി’യെന്നാണ് പേര്. നിഖില്‍ കുറ്റിങ്ങല്‍ സംവിധാനം ചെയ്ത സംഗീത ആല്‍ബത്തിന്റെ ആശയം അലന്‍ ടോമിയാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ലിയോ ടോമിയാണ് രശ്മി സതീഷ് പാടിയ പാട്ടിന് നടിയും മോഡലുമായ കേതകി നാരയണനാണ് ശബദത്തെ പിന്‍തുടരുന്ന പെണ്‍കുട്ടിയായി അഭിനയിച്ചിരിക്കുന്നത്. കേരളത്തിന്റെ ശബ്ദങ്ങള്‍ എന്ന […]
ശൈത്യകാലമെത്തുന്നതിന് മുമ്പേ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വസന്തമൊരുക്കി മണാലി. ഹിമാചല്‍ പ്രദേശിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുളു ,മണാലി ,ഷിംല എന്നിവടങ്ങളില്‍ എല്ലാം സീസണിലെ ആദ്യ മഞ്ഞു വീഴ്ച ഇന്നലെ തുടങ്ങി. സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ പ്രദേശത്തെ ചിത്രങ്ങള്‍ വൈറലായി. എന്നാല്‍ കനത്ത മഞ്ഞു വീഴ്ച വരും ദിനങ്ങളില്‍ നേരിടേണ്ടി വരുന്നതിനാല്‍ ചിലയിടങ്ങളിലേക്കുള്ള സഞ്ചാരം നിരോധിച്ചിട്ടുണ്ട്.
ഉത്തര മലബാറിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ വിരല്‍ത്തുമ്പിലൊതുക്കുന്ന ‘സ്‌മൈല്‍ വെര്‍ച്വല്‍ ടൂര്‍ ഗൈഡ്’ പുറത്തിറങ്ങി. ഈ പ്രദേശത്തെ ടൂറിസം വികസനം പരമവാധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങള്‍ കഥാരുപേണ ലഭ്യമാക്കുകയും യാത്രികരുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിവരസാങ്കേതികവിദ്യയുടെ എല്ലാ നൂതന സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഈ ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. യാത്രാമാര്‍ഗങ്ങള്‍, ടൂര്‍ പ്ലാനിങ്, ഓര്‍മ്മപ്പെടുത്തലിനുള്ള അലാറം നോട്ടിഫിക്കേഷന്‍, സുഹൃത്തുക്കളുമായി വിവരവിനിമയം, താമസ സൗകര്യങ്ങള്‍, റിസര്‍വേഷന്‍, സ്ത്രീകള്‍ക്ക് ഹെല്‍പ്ലൈന്‍, ആംബുലന്‍സ് വിവരം തുടങ്ങി വിനോദസഞ്ചാരവുമായി ബന്ധമുള്ള […]
പ്രളയത്തെതുടര്‍ന്ന് മന്ദഗതിയിലായ കൊല്ലം ജില്ലയിലെ ടൂറിസം രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് കളമൊരുക്കി ഡിടിപിസി. സഹ്യപര്‍വതത്തിന്റെ കിഴക്കന്‍ ചരിവിലെ മനോഹാരിതയുടെ മടിത്തട്ടായ മൂന്നാറും സാഹസികത ഇഷ്ടടപ്പെടുന്ന സഞ്ചാരികള്‍ക്കായി ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമായ ജടായുവും ഉള്‍പ്പെടെ സന്ദര്‍ശിക്കാനും പുഴയും തോടും ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന മണ്‍റോതുരുത്തിന്റെ വശ്യതയു ആസ്വദിക്കാന്‍ പര്യാപ്തമാംവിധം ടൂര്‍ പാക്കേജ് ഒരുക്കിയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ രംഗത്തുവന്നത്. ഗ്രാമീണ ടൂറിസം രംഗത്ത് വന്‍ ചലനം സൃഷ്ടിക്കാനുതകുംവിധം ജില്ലയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളെ ചടയമംഗലം […]
വാട്‌സ് ആപ്പിലൂടെ പരസ്യം നല്‍കി പണം സമ്പാദിക്കാന്‍ ഫെയ്‌സ് ബുക്ക് തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം വാട്‌സ് ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് നടത്തി. ആപ്പില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെ കമ്പനികളില്‍ നിന്നും ക്ലൈന്റുകളില്‍ നിന്നും വാട്‌സ് ആപ്പിന് പണം സമ്പാദിക്കാനാകും. ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍, എന്നുമുതലാകും വാട്‌സ് ആപ്പില്‍ പരസ്യം പ്രത്യക്ഷപ്പെട്ട് തുടങ്ങുക എന്നത് സംബന്ധിച്ച് പ്രഖ്യാപിച്ചിട്ടില്ല. അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത വര്‍ഷം മുതലാകും ഇത് […]
എച്ച് പിയുടെ ഏറ്റവും പുതിയ പോര്‍ട്ടബിള്‍ ഫോട്ടോ പ്രിന്ററായ എച്ച് പി സ്പ്രോക്കറ്റ് പ്ലസ് അവതരിപ്പിച്ചു. കൂടെ കൊണ്ടു നടക്കാവുന്ന തരത്തിലുള്ള ഏറ്റവും ചെറിയ പ്രിന്ററാണ് എച്ച് പി സ്പ്രോക്കറ്റ് പ്ലസ്. 2.3 മുതല്‍ 3.4 വരെ ഇഞ്ചുള്ള ഫോട്ടോകള്‍ പ്രിന്റു ചെയ്യാന്‍ സാധിക്കും. ആന്‍ഡ്രോയിഡിലും ഐ.ഒ.എസ്സിലും പ്രവര്‍ത്തിക്കുന്ന സ്പ്രോക്കറ്റ് ആപ്പ് വഴി പ്രിന്റര്‍ അപ്പ്ഗ്രേഡ് ചെയ്യാം. മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന ഫോട്ടോകള്‍ നേരിട്ട് പ്രിന്റ് ചെയ്യാനും സംവിധാനമുണ്ട്. സ്പ്രോക്കറ്റ് ആപ്പ് വഴി ഫോട്ടോകളില്‍ എഴുത്തുകള്‍ […]















