അനന്തപുരിയുടെ വിശേഷങ്ങള്‍ തീരുന്നില്ല.അവധിക്കാലമായാല്‍ കുട്ടികളെ കൊണ്ട് യാത്ര പോകാന്‍ പറ്റിയ ഇടമാണ് തിരുവനന്തപുരം. കാരണം മറ്റൊന്നും കൊണ്ടല്ല, ഇന്ത്യയില്‍ ആദ്യം ആരംഭിച്ച മൃഗശാല സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഈ മൃഗശാല. രാജാവിന്റെ പക്കലുണ്ടായിരുന്ന വിപുലമായ ശേഖരങ്ങളിലുണ്ടായിരുന്ന ആന, കുതിര, കടുവ തുടങ്ങിയ മൃഗങ്ങളയായിരുന്നു ആദ്യം മൃഗശാലയില്‍ സൂക്ഷിച്ചിരുന്നത്. 1857 ആത്ര വിപുലീകരിച്ചിട്ടാല്ലായിരുന്ന മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. എന്നാല്‍ പൂര്‍ത്തിയാകാതിരുന്ന മൃഗശാല സന്ദര്‍ശിക്കാന്‍ അധികമാരുമെത്തിയില്ല. തുടര്‍ന്ന് 1859ല്‍ അതേ കോംപൗണ്ടില്‍ […]
Category Archives: Destinations
ദൈവത്തിന്റെ സ്വന്തം നാടാണ് കേരളമെങ്കില്‍ ആ നാട്ടില്‍ കാഴ്ചകളുടെ സ്വര്‍ഗഭൂമിയാണ് വയനാട്. കാടും മേടും മഞ്ഞും മലകളും തടാകങ്ങളും താഴ് വാരങ്ങളുമെല്ലാം ഇഴചേര്‍ന്ന് കിടക്കുന്ന ഈ അനുഗ്രഹീത മണ്ണ് സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത് വശ്യസുന്ദരമായ പ്രകൃതിഭംഗിയുടെ വാതായനങ്ങളാണ്. ചുരം കയറിയും അതിര്‍ത്തി കടന്നുമെത്തുന്നവര്‍ക്ക് വൈവിധ്യമായ കാഴ്ചകളൊരുക്കിയാണ് ടൂറിസ്റ്റ് ഭൂപടത്തില്‍ വയനാട് വേറിട്ട് നില്‍ക്കുന്നത്. ഒറ്റപ്പെട്ട കേന്ദ്രങ്ങള്‍ക്കപ്പുറം ജില്ല മൊത്തം കുളിരും കാഴ്ചയും കൊണ്ട് നിറയുന്നത് വയനാടിനെ സഞ്ചാരികളുടെ പറുദീസയാക്കുന്നു. നൂല്‍മഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവില്‍ എവിടെത്തിരിഞ്ഞാലുമുണ്ട് […]
വേനലവധിയെന്നാല്‍ നമ്മള്‍ മലയാളികള്‍ വിനോദയാത്ര പോകുന്ന സമയമാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം കാഴ്കളാല്‍ സമ്പുഷ്ടമാണ്. ഇന്ത്യയുടെ തെക്കേയറ്റത്തെ സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിന് സ്വന്തമായിട്ടുണ്ട് അത് കൊണ്ട് തന്നെ കാണാനും അറിയാനും ധാരാളമുള്ള കേരളത്തിനെക്കുറിച്ച് ടൂറിസം ന്യൂസ് ലൈവ് പുതിയ പംക്തി നിങ്ങള്‍ക്കായി പരിചയപ്പെടുത്തുകയാണ്. അനന്തപുരിയുടെ വിശേഷങ്ങളില്‍ നിന്നാണ് ടൂറിസം ന്യൂസ് ലൈവ് ആരംഭിക്കുന്നത്. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങളാണുള്ളത്. അനന്തന്‍ (മഹാവിഷ്ണു) സംരക്ഷിക്കുന്ന നാടാണ് തിരുവനന്തപുരം. അതു കൊണ്ട തന്നെ തിരുവനന്തപുരം […]
യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപെന്ന സവിശേഷതയുള്ള ഐസ്ലാന്‍ഡില്‍ ജന്തുവൈവിധ്യം വളരെ കുറവെങ്കിലും കാഴ്ചകള്‍ക്കു യാതൊരു പഞ്ഞവുമില്ല. സജീവമായ അഗ്‌നിപര്‍വ്വതങ്ങള്‍ കാണാന്‍ കഴിയുന്ന നാടെന്ന പ്രത്യേകതയുണ്ട് ഈ ദ്വീപിന്. നീല ലഗൂണുകളും വെള്ളച്ചാട്ടങ്ങളും നോര്‍ത്തേണ്‍ ലൈറ്റ്‌സ് എന്നറിയപ്പെടുന്ന പ്രതിഭാസവുമൊക്കെ ഈ നാട്ടിലെ മനോഹര കാഴ്ചകളാണ്. അധിക ചെലവില്ലാതെ കാഴ്ചകള്‍ ആസ്വദിച്ചു മടങ്ങാന്‍ കഴിയുമെന്നതും ഐസ്ലാന്‍ഡിന്റെ പ്രത്യേകതയാണ്. കാഴ്ചകള്‍ കൊണ്ടു സമ്പന്നമാണ് ഐസ്ലാന്‍ഡ്. ചില്‍ഡ് ബിയര്‍ മിക്കവര്‍ക്കും വീക്കനെസ്സാണ്. ബിയര്‍ കുളിക്കാനും സൂപ്പറാണ്. കണ്ണുതള്ളേണ്ട. ബിയര്‍ ബാത്ത് ആരോഗ്യത്തിന് […]
അങ്ങകലെ, ചന്ദ്രനെ ചുംബിച്ചു നില്‍ക്കുന്നൊരു ശിലയുണ്ട്. ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡില്‍ സമുദ്ര നിരപ്പില്‍നിന്ന് 13,500 അടി ഉയരത്തിലുള്ള ചന്ദ്രശില കൊടുമുടി. ഹരിദ്വാര്‍, ഋൃഷികേശ്, ദേവപ്രയാഗ്, രുദ്രപ്രയാഗ്, ഉഖീമഠ്, ചോപ്ത വഴിയാണു ചന്ദ്രശിലയിലേക്കുള്ള യാത്ര. ഹരിദ്വാറും ഋൃഷികേശും പിന്നിട്ട് ദേവപ്രയാഗിലെത്തി. ഇവിടെയാണ് പുണ്യനദികളായ അളകനന്ദയും ഭാഗീരഥിയും സംഗമിച്ചു ഗംഗ രൂപപ്പെടുന്നത്. ദേവപ്രയാഗ് എന്ന വാക്കിന്റെ അര്‍ഥം പുണ്യനദികളുടെ സംഗമസ്ഥാനം എന്നാണ്. രാക്ഷസ രാജവായ രാവണ വധത്തിന് ശേഷം ശ്രീരാമന്‍ തപസനുഷ്ഠിച്ച ഇടമാണ് ചന്ദ്രശില എന്നാണ് ഐതിഹ്യം. ഹിമാലയന്‍ മലനിരകളില്‍ […]
രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മന്‍ സൈന്യം തച്ചുതകര്‍ത്തതാണ് പോളണ്ടിലെ ഗ്രിഫിനോ ടൗണ്‍. അതിനോടു ചേര്‍ന്നുതന്നെ ഒരു വനപ്രദേശമുണ്ട്-ക്രൂക്ക്ഡ് ഫോറസ്റ്റ് എന്നാണിതിന് അധികൃതര്‍ നല്‍കിയിരിക്കുന്ന പേര്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ വളഞ്ഞ മരങ്ങളാണ് ഈ വനത്തിന്റെ പ്രത്യേകത. പക്ഷേ എല്ലാ മരങ്ങളിലുമില്ല, ഈ വനത്തിലെ 400 പൈന്‍ മരങ്ങളുടെ ഏറ്റവും താഴെയുള്ള തടിഭാഗമാണ് പുറത്തോട്ടു വളഞ്ഞരീതിയിലുള്ളത്. എല്ലാ വളവുകളും വടക്കോട്ടു തിരിഞ്ഞാണെന്ന പ്രത്യേകതയുമുണ്ട് വടക്കുപടിഞ്ഞാറന്‍ പോളണ്ടിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. പക്ഷേ എന്തുകൊണ്ടാണ് ഈ മരങ്ങളിങ്ങനെ എന്നു വിനോദസഞ്ചാരികള്‍ […]
അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും ചരിത്രം കഥകളാക്കി പോര്‍ച്ചുഗീസുകാര്‍ നാടൊഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. ചരിത്രത്തിനോട് മാത്രം ചേര്‍ന്നുകിടക്കുന്ന കഥകളാണ് ഇന്ന് സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ഇന്ത്യ. എന്നാല്‍ കാലമിത്ര കഴിഞ്ഞിട്ടും അതില്‍ നിന്നും മാറിസഞ്ചാരിക്കാത്ത ഒരു വിഭാഗം ആളുകളുണ്ട്. പോര്‍ച്ചുഗീസുകാരുടെ കീഴില്‍ വര്‍ഷങ്ങളോളം കഴിഞ്ഞതിന്റെ സ്മരണ ഇന്നും നിലനിര്‍ത്തുന്ന ഇടം. പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ഏക നാടായ കോര്‍ലായ് ആണ് കഥാപാത്രം. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ കോട്ട കെട്ടി സംരക്ഷിച്ച കോര്‍ലായുടെ ചരിത്രവും അവിടുത്തെ കോട്ടയുടെ കഥയും വായിക്കാം… കോര്‍ലായ് പോര്‍ച്ചുഗീസുകാര്‍ […]
പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ആറു ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധി പ്രഖ്യാപിച്ച ജില്ലകളില്‍ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരവും ഉള്‍പ്പെടുന്നുണ്ട്. കായലോ കടലോ കാടോ…ഏതുവേണം… ഒരു ദിവസം മുതല്‍ ഒരാഴ്ച വരെ ചുറ്റിക്കറങ്ങാനുള്ള സംഭവങ്ങളുള്ള തിരുവനന്തപുരം ഏതുതരത്തിലുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്ന നാടാണ്. എന്നാല്‍ ഈ കൊട്ടാരക്കാഴ്ചകളില്‍ നിന്നും വെള്ളച്ചാട്ടങ്ങളില്‍ നിന്നും ഒക്കെ മാറി ഇവിടുത്തെ ബീച്ചുകളാണ് അന്നും എന്നും സഞ്ചാരികള്‍ക്ക് പ്രിയം. കടല്‍ക്കാറ്റേറ്റ് നില്‍ക്കുന്ന തെങ്ങും അവിടുത്തെ ലൈറ്റ് ഹൗസും നാടന്‍ രുചികള്‍ വിളമ്പുന്ന കടകളും […]
നഗ്നചിത്രങ്ങള്‍ മുതല്‍ ക്രിസ്ത്യന്‍, ഹിന്ദു കലകളും അടക്കം വിവിധ്യമാര്‍ന്ന ചരിത്രശേഷിപ്പുകള്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധേയമാകുകയാണ് ലൂവ്ര് അബുദാബി മ്യൂസിയം. പത്ത് വര്‍ഷത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2017 നവംബറിലാണ് ലോകത്തിനായി ലൂവ്ര് അബുദാബി മ്യൂസിയം തുറന്നത്. ജീന്‍ നൗവ്വല്‍ രൂപകല്‍പ്പന ചെയ്ത ഈ മ്യൂസിയം അബുദാബിയിലെ സാംസ്‌കാരിക ജില്ലയായ സാദിയാത്തില്‍ മൂന്ന് വശങ്ങളിലും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. യുഎഇയും ഫ്രാന്‍സും തമ്മിലുള്ള 2017ല്‍ ഒപ്പിട്ട കരാറനുസരിച്ചാണ് അറബ് ലോകത്ത് ആദ്യത്തെ യൂണിവേഴ്‌സല്‍ മ്യൂസിയം സ്ഥാപിച്ചത്. 6400 […]
ചരിത്രം ഉറങ്ങി കിടക്കുന്നതും ആകര്‍ഷകവും അതിമനോഹരവുമായ യൂറോപ്പിലെ ഏഴ് ചെറു രാജ്യങ്ങള്‍.. 1. വത്തിക്കാന്‍ നഗരം വിസ്തീര്‍ണ്ണം : 0.44 km2 തലസ്ഥാനം : വത്തിക്കാന്‍ നഗരം ജനസംഖ്യ : 801 റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ നഗരം വലിപ്പത്തിലും ജനസംഖ്യയിലും ലോകത്തെ ഏറ്റവും ചെറിയ രാജ്യമാണ്. ഇറ്റലിയുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാന്‍. സെന്റ് പീറ്റേഴ്സ് ബസലിക്ക, സിസ്ടിന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യൂസിയം തുടങ്ങിയ ചരിത്ര പ്രസിദ്ധമായ നിരവധി സ്ഥലങ്ങള്‍ […]
2006 മെയ് വരെ അരുണാചലിലെ ഈ പക്ഷികളുടെ പറുദീസ അധികമാര്‍ക്കും അറിയില്ലായിരുന്നു. പശ്ചിമ അരുണാചല്‍പ്രദേശ് പ്രകൃതി വിസ്മങ്ങളുടെ കലവറയാണ്. പക്ഷിനിരീക്ഷകനായ രമണ ആത്രേയ ഇവിടെ പുതിയ പക്ഷികളെ കണ്ടെത്തുന്നത് വരെ ഈഗിള്‍ നെസ്റ്റ് വൈല്‍ഡ് ലൈഫ് സ്വന്‍ച്വറി പുറംലോകം അറിയുന്നത്. ആത്രേയ കണ്ടെത്തിയ പക്ഷിക്ക് തന്റെ നാട്ടിലെ ബുഗണ്‍ ഗോത്രവര്‍ഗത്തിന്റെ പേര് കൂടി ചേര്‍ത്ത് ബുഗണ്‍ ലിയോസിച്ചില എന്ന് പേരിട്ടു. അദ്ദേഹത്തിന്റെ ഈ കണ്ട്പിടുത്തമാണ് ലോകപ്രശസ്ത ഫോട്ടോഗ്രാഫറുടെയും പക്ഷിനിരീക്ഷകരുടെയും ഇടയില്‍ ഈഗിള്‍നെസ്റ്റിനെ ഒന്നാമതാക്കിയത്. 500 പക്ഷിയിനങ്ങള്‍ ഇവിടെയുണ്ട്. […]
നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സഞ്ചാരികള്‍ ഭൂപടത്തില്‍കുറിച്ചിട്ട ഇടമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹം. കടലിന്റെ അഗാധമായ സൗന്ദര്യം ഒളിപ്പിച്ചിരിക്കുന്ന ആന്‍ഡമാനില്‍ പോകണമെന്ന് കൊതിക്കാത്ത ഒരു സഞ്ചാരി പോലും ലോകത്ത് കാണില്ല. തെളിഞ്ഞ ആകാശവും നീലത്തിരമാലകളും സ്വര്‍ണ്ണ മണല്‍ത്തരികളും അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചകളും ഒക്കെയുള്ള ഒരിടമാണ് ആന്‍ഡമാനായി നമ്മുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നത്. 572 ദ്വീപുകളിലായി നിറഞ്ഞു പരന്നു കിടക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ പക്ഷേ വെറും 32 ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. എന്നാല്‍ ഈ 32 ദ്വീപുകളിലായി ഒരുക്കിയിരികകുന്ന അത്ഭുതങ്ങള്‍ ഏതൊരു […]
സാഹസികതയും കരുത്തും ചങ്കുറപ്പും ആവോളം വേണ്ട യാത്രയാണ് ലഡാക്കിലേക്കുള്ളത്. മഞ്ഞുവീഴ്ചയും 100 മീറ്റര്‍ പോലും മുന്നില്‍ കാണാത്ത റോഡും മലയിടുക്കുകളും ചേര്‍ന്നുള്ള ലഡാക്ക് യാത്ര ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല. എന്നാല്‍ ലഡാക്കില്‍ സഞ്ചാരികളെ കാത്തിരിക്കുന്ന കൊച്ചു വിസ്മയമുണ്ട്. ബുദ്ധവിഹാരങ്ങള്‍ നിറഞ്ഞ ശാന്തമായ ഒരുഗ്രാമം- അല്‍ചി. ഹിമാലയന്‍ നിരകളുടെ കേന്ദ്രഭാഗത്തായി ഇന്‍ഡസ് നദിയുടെ തീരത്തോട് ചേര്‍ന്നുകിടക്കുന്ന അല്‍ചിയിലേക്ക് ലെഹ് നഗരത്തില്‍ നിന്നും ഏകദേശം 70 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. ലോവര്‍ ലഡാക്ക് എന്നറിയപ്പെടുന്ന ഭാഗത്തെ മൂന്നു പ്രധാന ഗ്രാമങ്ങളിലൊന്നാണ് […]
കേരളത്തില്‍ നിന്നും ഏതാനും മണിക്കൂര്‍ ദൂരം പിന്നിട്ടാല്‍ കാണാം നീലക്കടല്‍ മതില്‍കെട്ടിയ ചെറിയ ചെറിയ ദ്വീപുകള്‍. സഞ്ചാരികളുടെ സ്വപ്നസ്ഥലമായ ലക്ഷദ്വീപാണിത്. 39 ചെറു ദ്വീപുകള്‍ ചേര്‍ന്ന ദ്വീപ സമൂഹം. ഇതില്‍ 11 ദ്വീപില്‍ ജനവാസമുണ്ട്. യാത്രാപ്രിയരായ എല്ലാവരേയും മോഹിപ്പിക്കുന്ന സൗന്ദര്യമുണ്ട് ലക്ഷദീപിന്. ഒരേ സമയം ചെലവു കൂടിയതും കുറഞ്ഞതുമായ യാത്രയാണ് ലക്ഷദ്വീപിലേയ്ക്ക്. എന്നാല്‍ അത്രപെട്ടെന്നൊന്നും ലക്ഷദ്വീപില്‍ എത്തിപ്പെടാന്‍ കഴിയില്ല. അതിനു ചില കടമ്പകള്‍ കടക്കണം. ലക്ഷദ്വീപിലേയ്ക്ക് പോകാനുള്ള മാര്‍ഗങ്ങള്‍ യാത്രാപ്രിയനായ മുഹമ്മദ് അസ്‌ലം ഒഎം പങ്കുവെക്കുന്നു. എങ്ങനെ […]
താഴികക്കുടങ്ങളും കനത്ത വാതിലുകളും കൊത്തുപണികളും നിറഞ്ഞ മതിലുകളാല്‍ ചുറ്റപ്പെട്ട ഗ്വാളിയോർ കോട്ട മധ്യപ്രദേശിന്‍റെ അഭിമാനമായി തലഉയര്‍ത്തി നില്‍ക്കുന്നു. കോട്ട നിര്‍മിച്ചത് ആറാം നൂറ്റാണ്ടില്‍ ആണെന്നും പത്താം നൂറ്റാണ്ടില്‍ ആണെന്നും പറയപ്പെടുന്നു. നിരവധി രാജവംശങ്ങള്‍ ഭരിച്ച കോട്ട ആരാണെന്നോ എപ്പോഴാണെനോ നിർമിച്ചതെന്ന കാര്യത്തിൽ വ്യക്തമായ തെളിവുകളില്ല. പ്രാദേശികമായി പ്രചരിക്കുന്ന കഥകളനുസരിച്ച് മൂന്നാം നൂറ്റാണ്ടിൽ സുരജ് സെൻ എന്നു പേരായ രാജാവാണ് കോട്ട നിർമിച്ചത്. രാജാവ് കുഷ്ഠരോഗ ബാധിതനായപ്പോൾ കോട്ടയ്ക്കകത്തുള്ള കുളത്തിൽ നിന്നും ജലമെടുത്തണ് ഗ്വാളിപാ എന്നു പേരായ സന്യാസി […]















