ഫ്രഞ്ച് അധിനിവേശ കോളനിയായിരുന്നു പോണ്ടിച്ചേരി. കോളനി അധിനിവേശത്തിന്‍റെ പഴമയും പ്രൗഢവുമായ അടയാളങ്ങള്‍ പേറുന്ന നഗരം. കാലത്തിന്റെ ശേഷിപ്പുകള്‍ ഇനിയും മായാതെ നില്‍ക്കുന്ന ഇവിടെ ധാരാളം സന്ദര്‍ശകരാണ് എത്താറുള്ളത്. പോണ്ടിച്ചേരി യാത്രയില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. അവയെ കുറിച്ച്… തിരുശേഷിപ്പുകള്‍ ഉറങ്ങുന്ന കെട്ടിടങ്ങള്‍ പോണ്ടിച്ചേരിയില്‍ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ് ഇവിടുത്തെ കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളായി നിലകൊള്ളുന്ന പഴയകാല കെട്ടിടങ്ങള്‍. കഥ പറയുന്ന കെട്ടിടങ്ങള്‍ ആണ് ഇന്നവിടെ സ്ഥിതി ചെയുന്ന പല ഹോട്ടലുകളും. ഫ്രഞ്ച് മാതൃകയില്‍ പണിതീര്‍ത്ത […]
Category Archives: Destinations
മഞ്ഞുകാലമിങ്ങനെ അവസാനിച്ച് മാര്‍ച്ച് എത്തിയാല്‍ പൊതുവേ യാത്രയ്ക്കായി എല്ലാരും തയ്യാറെടുക്കുന്ന സമയമാണ്. ഉത്സവങ്ങളുടെ ഉത്തരേന്ത്യയിലേക്കൊരു യാത്ര പോകാം. ഉദയ്പൂര്‍, രാജസ്ഥാന്‍ ലേക്ക് സിറ്റിയെന്നറിയപ്പെടുന്ന ഉദയ്പൂര്‍ സഞ്ചാരികളുടെ പറുദീസാണ്. മാര്‍ച്ചില്‍ നടക്കുന്ന മേവാര്‍ ഫെസ്റ്റാണ് ഉദയപ്പൂരിലെ പേരുകേട്ട ആഘോഷം. രീജസ്ഥാന്റെ എല്ലാ മനോഹാരിതയും മേവാറില്‍ ഉണ്ട്. രാജസ്ഥാനിന്റെ തനത് കലാരൂപങ്ങള്‍, നൃത്തം, സംഗീതം എന്നിവ കോര്‍ത്തിണക്കിയ ഉത്സവത്തിനോടൊപ്പം കണ്ണിനും കാതിനെയും അതിശയിപ്പിക്കുന്ന വെടിക്കെട്ടുമുണ്ട് മേളയില്‍ ഉത്സവവും കാണാം പിച്ചോള കായലില്‍ ഉല്ലാസയാത്രയും നടത്താം. ബിര്‍ ആന്‍ഡ് ബില്ലിംഗ്, ഹിമാചല്‍പ്രദേശ് […]
മുംബൈ നിവാസികള്‍ക്ക് തിരക്കുകളില്‍ നിന്നും ഒന്നുശ്വാസം വിടാന്‍ പറ്റിയ ഒരിടമാണ് സഹ്യപര്‍വ്വതത്തിന്‍റെ രത്‌നാഭരണം എന്നറിയപ്പെടുന്ന ലോണാവാല. മനോഹരമായ കാഴ്ചകള്‍ കൊണ്ടും പച്ചപ്പുകൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ലോണാവാല സഹ്യാദ്രിയുടെ രത്‌നം എന്നാണ് അറിയപ്പെടുന്നത്. സഹ്യാദ്രി പര്‍വത നിരകളിലെ ഏറ്റവും മനോഹരമായ സ്ഥലം ഏതാണ് എന്ന ചോദ്യത്തിന്‍റെ ഉത്തരം തന്നെ ലോണാവാലയെന്നാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച മഴക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ലോണാവാല. മഴക്കാലത്ത് പതഞ്ഞൊഴുകുന്ന അരുവികളും വെള്ളച്ചാട്ടങ്ങളും ചുറ്റും നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പും ഒക്കെയാണ് ഇവിടം ഏറ്റവും […]
സപ്താത്ഭുതങ്ങളില്‍ ഒന്നായ ഫ്രാന്‍സിലെ ഈഫല്‍ ടവറിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് പ്രതീഷ് ജയ്‌സണ്‍ എഴുതുന്നു ആകാശത്തെ ചുംബിച്ച് പടുകൂറ്റന്‍ നിര്‍മിതി. ഈ വിസ്മയമൊന്നു അടുത്തു കാണുക എന്നത് ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു. ഫ്രാന്‍സിലെ ഈഫൽ ടവർ എന്ന വിശ്വ കൗതുകം എന്നെ തെല്ലൊന്നുമല്ല ഭ്രമിപ്പിച്ചിട്ടുള്ളത്. ഏതായാലും ഇക്കഴിഞ്ഞ യൂറോപ്യന്‍ പര്യടനത്തില്‍ ആ മോഹം സഫലമായി. പാരീസിലെത്തിയ എനിക്ക് ഈഫല്‍ ടവര്‍ കാണാനുള്ള ത്രില്ലില്‍ ആ രാത്രി ശരിക്ക് ഉറങ്ങാനായില്ല. രാവിലെ നേരത്തെ എഴുന്നേറ്റു റെഡിയായി യാത്ര തുടങ്ങി. ലൂവ് […]
കണ്ണൂരിലെ കാഴ്ചകള്‍ കാണാനെത്തുന്നവര്‍ ആറളം വന്യജീവി സങ്കേതം കാണാതെ പോകരുത് പ്രകൃതിയെ സ്നേഹിക്കുന്ന ആരും ആറളം മറക്കരുത്. ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം, കണ്ണൂര്‍ നഗരത്തില്‍ നിന്ന് 54 കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. കോഴിക്കോട് നിന്ന് തലശേരി- കൂത്തുപറമ്പ് വഴിയാണ് ആറളത്തേക്ക് പോകാനാവുക. കാടിനെ അടുത്തറിയാന്‍ ഞങ്ങള്‍ മുപ്പതംഗ സംഘമാണ് ആറളത്തേക്ക് യാത്രതിരിച്ചത്. പുലര്‍ച്ചെ ഏഴര മണിയോടെ തന്നെ എല്ലാവരും യാത്രക്കൊരുങ്ങി കോഴിക്കോട്ടെത്തി. നല്ലൊരു എയര്‍ബസിലായായിരുന്നു ആറളത്തേക്കുള്ള യാത്ര. സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുമിച്ചുള്ള ഒരു യാത്രയുടെ […]
വടക്കു കിഴക്കിന്‍റെ വശ്യ സൗന്ദര്യം മിഴികളിലാവാഹിച്ച മഴവില്ലഴകുള്ളൊരു താഴ്‌വര. പച്ചപ്പിന്‍റെ പട്ടുചേലയുടുത്ത മൊട്ടക്കുന്നുകൾക്കു ചാരെ പീതവർണം ചാർത്തിയ പുൽക്കൊടിത്തുമ്പുകളും അവയോടു കിന്നരിക്കുന്ന കൊച്ചു കാട്ടു പൂക്കളും നിറഞ്ഞ മനോഹരമായൊരു താഴ്‌വര. ഹിമകണങ്ങൾ ഭൂമിയെ നെഞ്ചോട് ചേർത്ത് പ്രണയം കൊണ്ട് പൊതിയുന്നതിനു സാക്ഷിയായി നേർത്ത സംഗീതം പൊഴിക്കുന്ന നിശ്ശബ്ദതയും പൂനിലാവും പരിശുദ്ധിയും സൗന്ദര്യവും ഒരുമിച്ചു ചേരുന്ന പ്രകൃതിയുടെ പൂർണത…. സുക്കു വാലി. അഞ്ചു ദിവസങ്ങൾ കൊണ്ട് കണ്ടു തീർത്ത മേഘാലയൻ വിസ്മയങ്ങളായ ദൗകി നദിയും ജീവനുള്ള വേരുപാലങ്ങളും മറ്റനേകം […]
വലിയ ചെലവില്ലാതെ യൂറോപ്പ് ചുറ്റി വന്നാലോ? ഒരുപാട് പണം ചെലവാക്കാതെ എങ്ങനെ യൂറോപ്പ് ചുറ്റാമെന്നു വിശദീകരിക്കുന്നു പ്രതീഷ് ജയ്സണ്‍ യൂറോപ്പിലെ 4 പ്രധാന നഗരങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ രണ്ടാഴ്ച വിനോദയാത്ര നടത്താനുള്ള പദ്ധതിയെക്കുറിച്ച് പറയാം. ഗ്രീസിലെ ആഥന്‍സ്,ഇറ്റലിയിലെ റോം, ഫ്രാന്‍സിലെ പാരീസ്,ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എന്നിവടങ്ങളിലേക്കൊരു യാത്ര. യാത്രയ്ക്ക് വേണ്ട ചില ടിപ്സ് ഇതാ. ആദ്യ യാത്ര ആസൂത്രണം യാത്ര പോകാന്‍ ബാഗ് മുറുക്കും മുന്‍പേ ഏറ്റവുമാദ്യം വേണ്ടത് കണിശമായ ആസൂത്രണമാണ്. ദീര്‍ഘ യാത്രക്ക് ഒരു മാസം മുൻപെങ്കിലും […]
ശാന്തതയാണ് തേടുന്നതെങ്കില്‍ നേരെ നെല്ലിയാമ്പതിക്കു വിട്ടോളൂ.. അഭിഭാഷകനും എഴുത്തുകാരനുമായ ജഹാംഗീര്‍ ആമിന റസാക്കിന്‍റെ യാത്രാനുഭവം നവ്യമായ സൌഹൃദക്കൂട്ടങ്ങളില്‍ ചിലര്‍ വനാന്തരത്തു നട്ടുവച്ച ഹൃദയോഷ്മളമായ സൗഹൃദങ്ങളുടെ കാട്ടുമരത്തണലുകളിലേക്ക്. ഇന്‍റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ഒന്നുമില്ലാതെ രണ്ടു ദിവസത്തെ ധ്യാനത്തിന് പോയതായിരുന്നു നെല്ലിയാമ്പതിയിലേക്ക്. ജീവിക്കുന്ന ഇടങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള ഇങ്ങനെ ഒരു പ്രകൃതി വിസ്മയം ഇത്രകാലവും അറിയാതിരുന്നതില്‍, തൊട്ടറിയാതിരുന്നതില്‍ ചെറുതല്ലാത്ത അത്ഭുതം തോന്നി. തൃശൂരില്‍ നിന്ന് പ്രിയ സുഹൃത്തിന്‍റെ എസ് യു വി, മാരുതിയുടെ എസ്- ക്രോസിലാണ് യാത്ര […]
ഏഴ് സ്റ്റേഷനുകൾ. ഗ്രാമങ്ങളിലൂടെ മാത്രം ഓട്ടം. കവുങ്ങിൻ തോപ്പുകൾ, തെങ്ങിൻ പറമ്പുകൾ, റബർത്തോട്ടങ്ങൾ, ഇടയ്ക്ക് വിശാലമായ വയലുകളും തേക്കും മഹാഗണിയും ഉൾപ്പെടെ വന്മരങ്ങളും. ദൂരെ പച്ചയണിഞ്ഞ മലകളും. കണ്ടുമടുത്ത കോൺഗ്രീറ്റ് കാടുകളില്ല. ഓടുമേഞ്ഞ വീടുകളും പീടികമുറികളുമാണ് അധികവും. ഈ കാഴ്ചകളൊക്കെ കാണാൻ പത്ത് രൂപ മുടക്കിയാൽ മതി. തിക്കും തിരക്കുമൊന്നുമില്ലാതെ നാല്പത് മിനിറ്റ് മനോഹരമായൊരു തീവണ്ടി യാത്ര നടത്താം. അങ്ങാടിപ്പുറത്ത് നിന്ന് നിലമ്പൂർ റോഡ് വരെയുള്ള യാത്രയെക്കുറിച്ചാണ് പറഞ്ഞത്. മഴകഴിഞ്ഞ സമയമാണെങ്കിൽ റെയിൽവേ ട്രാക്കൊഴികെ മറ്റെല്ലായിടത്തും പച്ചപ്പായിരിക്കും. […]
ചെറുതും ചിലവു കുറഞ്ഞതുമായ യാത്രകള്‍ ആസ്വദിക്കുന്നവര്‍ക്ക് ഒന്നു പരീക്ഷിക്കാവുന്നതാണ് കോട്ടയത്തുനിന്നും ആലപ്പുഴയിലേക്കുള്ള ദീര്‍ഘദൂര ബോട്ടുയാത്ര. കോട്ടയം കോടിമതയില്‍ നിന്നും ജലഗതാഗതവകുപ്പിന്‍റെ ബോട്ടില്‍ ആലപ്പുഴ ബോട്ടുജട്ടിയിലേക്കുള്ള ജലയാത്രയ്ക്ക് ഒരാള്‍ക്ക് 18രൂപ മാത്രമാണ് ചിലവ്. കോട്ടയത്തിന്‍റെ ഹൃദയത്തിലൂടെ ആലപ്പുഴയിലെ നാട്ടിന്‍പുറങ്ങളെ അടുത്തറിഞ്ഞ് ഒച്ചപ്പാടുകളും ബഹളങ്ങളുമില്ലാതെ പ്രകൃതിയോടൊപ്പമുള്ള ഈ യാത്രാസൗകര്യത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. രാവിലെ 6.45 മുതല്‍ കോട്ടയം കോടിമതയില്‍നിന്നും ആലപ്പുഴയിലേക്ക് ബോട്ട് സര്‍വീസുണ്ട്. വിദേശികളും സ്വദേശികളുമായ സഞ്ചാരികളേയും കൊണ്ടാണ് കോട്ടയത്തുനിന്നും ബോട്ട് പുറപ്പെടുക. രാവിലെ 6.45, 11.30, ഉച്ചക്ക് 1, […]
ലോകത്തിലെ വിനോദസഞ്ചാരത്തിന് പ്രാധാന്യമുള്ള 180 രാജ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ നിന്നുള്ളവര്‍ക്ക് മറ്റുരാജ്യങ്ങളിലേക്കുള്ള യാത്രാ വിസ ഫ്രീയാണ്. ഈ രണ്ട് രാജ്യങ്ങളും ഏഷ്യയില്‍ നിന്നുള്ളതാണ്. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയനുസരിച്ച് ജപ്പാനും സിംഗപ്പൂരുമാണ് ലോകത്ത് ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സംവിധാനമുള്ളത്. 180 രാജ്യങ്ങളിലേക്കും ഇവിടെ നിന്നും വിസയില്ലാതെ സഞ്ചരിക്കാനാകും. ഇരു രാജ്യങ്ങളും സമാധാനം നിറഞ്ഞ വാണിജ്യ ശക്തിയായത് ഇവിടുത്തെ പൗരന്മാര്‍ വ്യാപാരത്തിലും നിക്ഷേപ പ്രക്രിയയിലും വ്യാപൃതരായിരിക്കുന്നതിനാലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഏഷ്യന്‍ ആന്‍ഡ് ഗ്ലോബലൈസേഷന്‍ സെന്റര്‍ സീനിയര്‍ ഫെലോ ആയ […]
റാണി പത്മാവതിയും രത്തന്‍ സിംഗ് രാജാവും ജീവിച്ച ഓര്‍മകളുറങ്ങുന്ന ചിത്തോര്‍ കൊട്ടാരം. പ്രണയം ബാക്കിവെച്ച അകത്തളങ്ങള്‍, സംഗീതവും നൃത്തവും കൊണ്ട് അലങ്കാരമായിരുന്ന രാജസദസ്സ്. വിവാദങ്ങള്‍ക്കൊടുവില്‍ പത്മാവത് പ്രദര്‍ശനത്തിനെത്തിയപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞത് ചരിത്രമാണ്. അലാവുദ്ദീന്‍ ഗില്‍ജിയും, പത്മാവതിയും, രത്തന്‍ സിങ്ങും നിറഞ്ഞു നിന്ന സിനിമയില്‍ മറ്റൊരു കഥാപാത്രമുണ്ട്, ശരിക്കും ചരിത്രത്തെ അനുഭവിച്ചറിഞ്ഞ ചിത്തോര്‍ കൊട്ടാരം. ഒരു രാജവാഴ്ചയുടെ കഥയറിയാവുന്ന, രാജപുത്രന്‍റെയും റാണിയുടെയും പ്രണയവും മരണവും ഏറ്റുവാങ്ങിയ ജീവിച്ചിരിക്കുന്ന ചരിത്ര സ്മാരകം. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയാണ് ചിത്തോറിലെ റാണി […]
തായ്‌ലന്‍ഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിലൊരു പൂന്തോട്ടമുണ്ട്. കണ്ടാലും കണ്ടാലും കാഴ്ചകള്‍ തീരാത്ത വര്‍ണങ്ങള്‍ നിറഞ്ഞ ഉദ്യാനം. നൂഗ് നൂച്ച് വില്ലേജ് എന്നറിയപ്പെടുന്ന പൂന്തോട്ടമാണ് കാഴ്ചകളൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്നത്. 600 ഏക്കറിലാണ് ഈ വില്ലെജ് വ്യാപിച്ചു കിടക്കുന്നത്. കുന്‍പിസിറ്റ്, കുന്‍ നൂഗ്നൂച്ച് തന്‍സാജ എന്നിവര്‍ ചേര്‍ന്ന് 1954ലാണ് ബാങ്കോക്ക് പട്ടായയിലുള്ള ഈ സ്ഥലം വാങ്ങിയത്. പ്രകൃതി സ്നേഹിയായ കുന്‍ നൂഗ്നൂച്ച് തരിശായി കിടന്ന ഈ സ്ഥലത്ത് പൂന്തോട്ടം നിര്‍മിക്കാന്‍ തീരുമാനിച്ചു. സ്വന്തം പേരുതന്നെ ഉദ്യാനത്തിനും നല്‍കി. നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ […]
പണ്ട്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വിസ്മയം വരവായി. പൂക്കള്‍ നിറഞ്ഞ നീലപ്പരവതാനി വിരിക്കാന്‍ മൂന്നാറിലെ മലമടക്കുകളും ഒരുങ്ങി. നീലക്കുറിഞ്ഞി കാഴ്ചകള്‍ക്ക് വ്യത്യസ്ത പാക്കേജുകളാണ് വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുന്നോട്ടു വെയ്ക്കുന്നത്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ് നീലക്കുറിഞ്ഞി സീസണ്‍. നിയന്ത്രണങ്ങള്‍ നീലക്കുറിഞ്ഞി സീസണില്‍ സ്വകാര്യവാഹനങ്ങള്‍ മൂന്നാര്‍ ടൗണില്‍ നിന്നും ഇരവികുളം പാര്‍ക്ക് ഭാഗത്തേക്ക് അനുവദിക്കില്ല.സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ അവ നിശ്ചിത പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്യണം. ഇവിടെനിന്നും കെഎസ്ആര്‍ടിസി,ഡിടിപിസി വാഹനങ്ങളില്‍ ഇരവികുളം പാര്‍ക്കിലുള്ള ചെക്ക് പോസ്റ്റില്‍ എത്തണം.തുടര്‍ന്ന്‍ […]
ശിശിരത്തില്‍ സ്വര്‍ണഇലകള്‍ പോഴിക്കുന്ന ഒറ്റമരം. വര്‍ണ ശോഭയില്‍ മോഹിപ്പിക്കുന്ന ഈ മരം ചൈനയിലെ ഗു ഗുന്യായിന്‍ ബുദ്ധ ക്ഷേത്രത്തിന് സമീപത്താണ്. 1400 വര്‍ഷം പഴക്കമുണ്ട് ഈ ഒറ്റമരത്തിന്. ജീവിക്കുന്ന ഫോസില്‍ എന്നാണ് മരത്തിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ബുദ്ധ ക്ഷേത്രത്തിനു ചുറ്റും സ്വര്‍ണ ഇലകള്‍ ചിതറി കിടക്കുന്നു. ക്ഷേത്രപരിസരത്തും മേല്‍ക്കൂരയ്ക്കുമെല്ലാം സ്വര്‍ണ നിറം മാത്രം. മനോഹരമായ ഈ കാഴ്ചകാണാന്‍ നവംബര്‍ അവസാനത്തോടു കൂടി നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുക. പ്രദേശത്തെ ടൂറിസത്തിനും മരം നല്‍കുന്ന സംഭാവന വലുതാണെന്നാണ് സര്‍ക്കാര്‍ […]















