Category Archives: Destinations

കരിമ്പാറകള്‍ അതിരുതീര്‍ത്ത മുഴുപ്പിലങ്ങാട്

മണല്‍പ്പരപ്പിനപ്പുറം ആര്‍ത്തലക്കുന്ന നീ​ല സാ​ഗ​രം. അങ്ങിങ്ങായി മുളച്ചുപൊന്തിയ പാറക്കൂട്ടങ്ങള്‍. പാ​റ​ക്കെ​ട്ടു​ക​ളി​ല്‍ ആ​ഞ്ഞ​ടി​ച്ച് ചിതറിത്തെറിക്കുന്ന തിരമാലകള്‍. ഓരോ തുള്ളിയും കൂട്ടിമുട്ടി കടലിന്‍റെയും കരയുടെയും സ്നേഹബന്ധത്തിന്‍റെ സപ്തസ്വരങ്ങള്‍ തീര്‍ക്കും. ഓരോ ദിവസവും ആവേശത്തോടെ അഥിതിയെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുന്ന നീലിച്ച സമുദ്രം. ക​ണ്ണൂ​രി​ന്‍റെ സാ​ഗ​ര​ സൗന്ദര്യമാണ് മു​ഴു​പ്പി​ല​ങ്ങാ​ട്. ക​ട​ലി​നെ സ്നേ​ഹി​ക്കു​ന്ന സഞ്ചാരികള്‍ ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിക്കുന്ന ക​ട​ൽ​ത്തീ​രം. ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ല്‍ നി​ന്ന് മുഴുപ്പിലങ്ങാടിലേക്ക് 15 കി​ലോ​മീ​റ്റ​റാ​ണ് ദൂ​രം. ഏ​ഷ്യ​യി​ലെ നീ​ളം കൂ​ടി​യ ഡ്രൈ​വ് ഇ​ന്‍ ബീ​ച്ചാണിത്. സായാഹ്നത്തില്‍ ആരെയും മോഹിപ്പിക്കുന്ന […]

നിലക്കാത്ത നിലവിളികളുമായി സാക്‌സന്‍ഹോസന്‍

‘തൊഴില്‍ നിങ്ങളെ സ്വതന്ത്രരാക്കും’ എന്ന് ജര്‍മ്മനിയിലെഴുതിയ വാക്യമാണ് ഒറാനിയന്‍ബര്‍ഗയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. അസഹ്യമായ പീഢനത്തിനൊടുവിലെ മരണമാണ് സ്വാതന്ത്ര്യം എന്ന് അറിഞ്ഞും അറിയാതെയും കയറിയ പതിനായിരകണക്കിന് തടവുക്കാരുടെ ക്യാമ്പ്. ചരിത്രാനേഷികളായ എല്ലാ സഞ്ചാരികളും ഒരിക്കല്‍ എങ്കിലും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇടം. ആയിരം ഏക്കറോളം വിസ്തൃതമായ ത്രികോണാകൃതിയിലുള്ള ക്യാമ്പ് നിര്‍മ്മിച്ചത് തടവുകാര്‍ തന്നെയാണ്. നാസിഭരണകൂടത്തിന്റെ ശക്തിയും പൂര്‍ണാധികാരവും വെളിവാകുന്ന രീതിയില്‍ നിര്‍മ്മിച്ച സാക്‌സന്‍ഹോസന്‍ ക്യാമ്പിലെ കാഴ്ച്ചകള്‍ കാണികളെ അമ്പരിപ്പിക്കുന്ന തരത്തിലാണ്. എന്‍ എസ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കിയിരുന്ന […]

കൊടുംങ്കാറ്റിന്റെ മുനമ്പായ കേപ്പ് ഓഫ് ഗുഡ് ഹോപ്പിലേക്ക്

    ശക്തമായ കൊടുംങ്കാറ്റിന്റെ മുനമ്പായിരുന്നു ഇവിടം,എന്നാല്‍ ഇന്നും ഇവിടെ കാറ്റിന് കുറവില്ല.ധ്രുവപ്രദേശത്തെ മഞ്ഞുരുകി കടലിലെത്തുന്നത് കൊണ്ടാവാം ഇവിടുത്ത ശക്തമായ കടല്‍ക്കാറ്റിന് കുളിരാണ്.വരഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി പായ്കപ്പലില്‍ ലോകം ചുറ്റാനിറങ്ങിയ നാവികര്‍ ആഫ്രിക്കയിലെ ഈ മുനമ്പ് കടക്കാന്‍ പ്രയാസപ്പെട്ടു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറി ഇന്ത്യയിലേക്കും കിഴക്കന്‍ രാജ്യങ്ങളിലേക്കും വാതില്‍ തുറക്കുന്ന ഈ ദേശം ഇന്ന് സഞ്ചാരികളുടെ സ്വപ്‌നഭൂമിയാണ്. കേപ്പ് ടൗണിലെ നഗരസവാരി ലോക പ്രശ്‌സതമാണ്. മോട്ടോര്‍ സൈക്കിളിനോട് ചേര്‍ന്ന് സൈഡ്കാറില്‍ നഗരം മുഴുവന്‍ ചുറ്റികാണാം.ഇരുണ്ടഭൂഖണ്ഡമെന്ന് നാം […]

കശ്മീര്‍; ഹിമവാന്‍റെ മടിത്തട്ടിലെ നിറമുള്ള സ്വര്‍ഗം

ഷാജഹാന്‍ കെഇ കശ്മീര്‍ ഹിമഗിരികള്‍ എന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഭൂമിയില്‍  സ്വര്‍ഗമുണ്ടെങ്കില്‍ അത് കശ്മീരാണെന്ന് കേട്ടറിവേ ഉണ്ടായിരുന്നൊള്ളൂ. പക്ഷെ കണ്ടറിഞ്ഞു… അനുഭവിച്ചറിഞ്ഞു… നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മഞ്ഞു മലകള്‍, ഉരുകി ഒലിച്ചിറങ്ങുന്ന പാലരുവികള്‍, ഹൃദയം കീഴടക്കുന്ന കുങ്കുമപ്പാടങ്ങള്‍, ദേവതാരുവും, ആപ്പിളും, ആപ്രിക്കോട്ടും, ചിനാര്‍ മരങ്ങളും അതിരിട്ട പാതകള്‍… അങ്ങനെ ആരെയും വശീകരിക്കുന്ന അതിസുന്ദരിയായ കശ്മീര്‍. യാത്ര പുറപ്പെടുമ്പോള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞ കശ്മീരായിരുന്നു മനസ്സില്‍. സ്ഫോടനം, ആക്രമണം, തീവ്രവാദം, നുഴഞ്ഞുകയറ്റം തുടങ്ങിയ അന്തരീക്ഷമായിരുന്നു മനസിലെ ഫ്രൈമില്‍. […]

നീല പര്‍വതത്തിലെ മൂന്നു സോദരിമാര്‍

വൈവിധ്യമായ ഭൂപ്രകൃതിയുടെ ആകര്‍ഷണം കൊണ്ട് യാത്രികര്‍ക്ക് എന്നും പ്രിയപ്പെട്ട സ്ഥലമാണ് ഓസ്ട്രേലിയ. വളരെ ചെറിയ രാഷ്ട്രം. ഓസ്ട്രേലിയയിലെ ആദിവാസി പ്രദേശമാണ് ബ്ലൂ മൗണ്ടയ്ന്‍. പേരുപോലെ നീല മലകളുടെ പ്രദേശം. സിഡ്നിയില്‍ നിന്നും നൂറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെത്താം. വനവും പര്‍വതങ്ങളും ചേര്‍ന്ന കൊച്ചു വിനോദ സഞ്ചാരകേന്ദ്രം. നീലവിരിച്ചു നില്‍ക്കുന്ന മലനിരകളെ ദൂരെനിന്നു കാണാം. പര്‍വത നിരകള്‍ക്കു മുകളില്‍ യൂക്കാലിപ്റ്റ്സ് തലയുയര്‍ത്തി നില്‍ക്കുന്നു. പ്രത്യേകം നിരയായിക്കാണുന്ന പാറകളും, അഗാധ ഗര്‍ത്തങ്ങളുമാണ് മറ്റു പ്രത്യേകത. കൂടുതലും യാത്രക്കാരെ ആകര്‍ഷിക്കുന്നത് സമുദ്ര […]

വിവാ വിക്ടോറിയ… നിഗൂഢ കാഴ്ചകളിലേക്ക് സ്വാഗതം

അത്ഭുതങ്ങളുടെ കലവറയാണ് ആഫ്രിക്ക. പിരമിഡുകൾ, ഗാംഭീര്യമുള്ള വെള്ളച്ചാട്ടങ്ങൾ, പർവതനിരകൾ, വരണ്ട മരുഭൂമികൾ, ജിറാഫ് തുടങ്ങിയ വിസ്മയങ്ങൾ ആഫ്രിക്കയിൽ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. നീലിച്ച സമുദ്രങ്ങളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ആഫ്രിക്ക,  ഇവിടം സന്ദര്‍ശിക്കുന്നവരുടെ ആത്മാവിനെ സ്പർശിക്കുന്നതും ഉയർത്തിപ്പിടിക്കുന്നതും ഇത്തരം വിസ്മയ കാഴ്ചകൾ തന്നെയാവും. ആഫ്രിക്ക എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യമെത്തുന്നത് നിധികളുടെയും രഹസ്യങ്ങളുടെയും കലവറയായ പിരമിഡുകളാണ്. എന്നാൽ ഇതിനുമപ്പുറത്ത് വിസ്മയിപ്പിക്കുന്ന കാഴ്ച ഇവിടുണ്ട്. ലോകത്തിലെ ഏഴു പ്രകൃതി അത്ഭുതങ്ങളിൽ ഒന്നായി സി.എൻ.എൻ. തെരഞ്ഞെടുത്ത വിക്ടോറിയ വെള്ളച്ചാട്ടമാണത്. സാംബിയ, സിംബാബ്വേ  അതിർത്തിയിലുള്ള […]

കണ്ടുപിടുത്തങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലേക്ക് ഒരു യാത്ര

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് പല സാധനങ്ങളും ഉണ്ടാക്കുന്ന ഫാക്ടറികളെ കുറിച്ച് നിങ്ങൾ കേട്ടിരിക്കും. എന്നാൽ കണ്ടുപിടുത്തങ്ങൾ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഫാക്ടറി ഉണ്ടായിരുന്നു, അതും ഞാൻ താമസിക്കുന്ന സ്ഥലത്ത്നിന്ന് നടന്നു പോകാവുന്ന ദൂരത്തിൽ. ന്യൂ ജെഴ്സിയിലെ തോമസ്‌ ആൽവാ എഡിസന്‍റെ കണ്ടുപിടുത്തങ്ങളുടെ ഫാക്ടറിയെ കുറിച്ചാണ് ഈ കുറിപ്പ്. എഡിസന്‍റെ ജീവിതത്തെ കുറിച്ചും കണ്ടുപിടുത്തങ്ങളെ കുറിച്ചും എത്ര എഴുതിയാലും മതിയാകില്ല. 1847ൽ ഒഹായോ സംസ്ഥാനത്ത് ജനിച്ച എഡിസൺ പഠിക്കാൻ മിടുക്കനല്ലാത്തത് കൊണ്ട് അമ്മ വീട്ടിലിരുത്തി പഠിപ്പിച്ച കഥകൾ എല്ലാവരും കേട്ടിരിക്കും. […]

യോസെമിറ്റി നാഷണല്‍ പാര്‍ക്ക്: അത്ഭുതങ്ങളുടെ താഴ് വര

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കാത്ത വളരെ കുറച്ചു സ്ഥലങ്ങളിൽ ഒന്നാണ് കാലിഫോർണിയിലെ യോസമിറ്റി നാഷണൽ പാർക്ക്‌. ജോൺ മുയിറിന്‍റെ പ്രവർത്തനങ്ങളാണ് ഈ പ്രദേശം ലോകമറിയാനും അധികം നാശനഷ്ടം ഇല്ലാതെ നിലനിര്‍ത്താനും കാരണം. ദുബായിലുള്ള എന്‍റെ പ്രിയ സുഹൃത്ത്‌ രവിയും കുടുംബവും ഒന്നിച്ചാണ് സാൻ ഫ്രാൻസിസ്കോയിൽ നിന്നും യൊസമിറ്റി കാണാൻ പുറപ്പെട്ടത്‌. മൂന്നു മണിക്കൂർ വാഹനം ഓടിക്കണം. കറി വില്ലേജിൽ ടെന്‍റ് ബുക്ക്‌ ചെയ്തിരുന്നതു കൊണ്ട് വൈകിയാണ് യാത്ര ആരംഭിച്ചത്. മലയെല്ലാം കയറി അവിടെ എത്തിയപ്പോഴേക്കും […]

ഹവായിയില്‍ തേങ്ങ പൊതിക്കുന്നതെങ്ങനെ?

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഹവായിലെ പേൾ ഹാർബറും ഹോണോലുലുവും സ്ഥിതി ചെയ്യുന്ന ഒആഹോ ദ്വീപിലെ കാണേണ്ട സ്ഥലമാണ് പോളിനേഷ്യൻ കൾച്ചറൽ സെന്‍റെര്‍. ഹവായിക്കാർ പോളിനേഷ്യയിൽ നിന്ന് വന്നവരായാതിനാല്‍ പല ദ്വീപുകളിലെയും സാംസ്‌കാരിക പൈതൃകം ഇവിടുണ്ട്. ആളുകളെ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ സ്ഥലം. ആദ്യമായി ഞങ്ങൾ കണ്ടത് സമോവ ദ്വീപിലെ ഒരു ഷോ ആണ്. വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങളുടെ മുമ്പിലേക്ക് ഒരു തോർത്ത് മുണ്ടെടുത്ത് തളപ്പിട്ട് രണ്ടുപേർ വന്നു തെങ്ങു കയറാൻ തുടങ്ങി. കേരളത്തിൽ വീട്ടിൽ തേങ്ങാ […]

ഹവായ്; പുതിയ ആകാശം, പുതിയ ഭൂമി

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എട്ടു ദ്വീപുകളുടെ സമൂഹമാണ് ഹവായ്.  മിക്കവരും ബീച്ച് തേടി ഒആഹു ദ്വീപിൽ പോകുമ്പോള്‍ ഞാൻ അഗ്നിപർവതങ്ങളെയും ലാവയും തേടി ഹവായ് ദ്വീപിലേക്ക്‌ പോയി. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഹവായ്. കേരളത്തിന്‍റെ നാലിൽ ഒന്നുമാത്രം വലുപ്പമുള്ള ഈ ദ്വീപിൽ അഞ്ചു അഗ്നിപർവതങ്ങളുണ്ട്. കനത്ത മഴയിലാണ് കോന ഇന്‍റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയത്. ഒഴുകി ഉറച്ച ലാവയുടെ നടുവിലേക്കാണ് വിമാനം ഇറങ്ങുന്നത്. ആദ്യം അമ്പരപ്പ് തോന്നുമെങ്കിലും ആദ്യ ദിവസങ്ങളിൽ തന്നെ നമുക്ക് മനസ്സിലാകും ഇവിടെയുള്ള എല്ലാം […]