കാശ്മീരിലെ ഒരുവിധം സ്ഥലങ്ങളെല്ലാം സഞ്ചാരികള്‍ക്ക് പരിചിതമാണെങ്കിലും ഇനിയും തീരെ പിടികിട്ടാത്ത കുറച്ചിടങ്ങളുണ്ട്. അതിലൊന്നാണ് മിനി കാശ്മീര്‍ എന്നറിയപ്പെടന്ന ബദേര്‍വാഹ്. ഹിമാലയത്തിന്റെ താഴ്വരയില്‍ പുല്‍മേടുകളും അരുവികളും കാടും ഒക്കെയായി കിടക്കുന്ന ബദേര്‍വാഹ് നഗരത്തിന്റെ എല്ലാ തിരക്കുകളിലും നിന്ന് മാറിക്കിടക്കുന്ന നാടാണ്. സാഹസിക സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്ന ബദേര്‍വാഹ് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു നാട് തന്നെയാണ്. കാഴ്ചകളിലെ അത്ഭുതങ്ങളുമായി കാത്തിരിക്കുന്ന ബദേര്‍വാഹിനെക്കുറിച്ചറിയാം… നാഗങ്ങളുടെ ഭൂമിയെന്ന മിനി കാശ്മീര്‍ കാശ്മീരിലെ അത്ഭുതങ്ങളിലൊന്നായ നഗരമാണ് ബദേര്‍വാഹ്. ഡോഡ ജില്ലയില്‍ സ്ഥിതി […]
Category Archives: Destinations
കാസര്‍കോഡ്…കേരളത്തിലാണെങ്കിലും വ്യത്യസ്തമായ ഒരു സംസ്‌കാരം കാത്തുസൂക്ഷിക്കുന്ന നാട്. സപ്തഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയെന്ന് അറിയപ്പെടുന്ന ഈ നാട് സഞ്ചാരികളെ എന്നും കൊതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോട്ടകളുടെയും കുന്നുകളുടെയും നാട് മാത്രമല്ല, ദൈവങ്ങളുടെയ നാട് കൂടിയാണ് ഈ നാട്ടുകാര്‍ക്ക് കാസര്‍കോഡ്. ബേക്കല്‍കോട്ടയുടെ പേരില്‍ മാത്രം ലോക സഞ്ചാര ഭൂപടത്തില്‍ തന്നെ ഇടം നേടിയ കാസര്‍കോഡിനെക്കുറിച്ച് പറയുവാനാണെങ്കില്‍ ഏറെയുണ്ട്. ഒരു സഞ്ചാരിയുടെ ട്രാവല്‍ ലിസ്റ്റില് എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് കാസര്‍കോഡിനെ ഉള്‍പ്പെടുത്തണം എന്നു നോക്കാം… സപ്തഭാഷകളുടെ നാട് കേരളത്തിലെ മറ്റ് 13 ജില്ലകളില്‍ പോയാലും […]
നൈനിറ്റാളില്‍ പോയാല്‍ വ്യത്യസ്തമായി എന്തൊക്കെ കാണാനുണ്ട് ഇവിടേക്കൊരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം ചോദിക്കുന്ന ചോദ്യങ്ങളിന്നൊണ്. എന്നാല്‍ ഇന്ത്യയുടെ തടാക ജില്ലയില്‍ കാണുവാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ക്രിസ്തുവിനേക്കാളും പഴക്കം ഉണ്ടെന്ന് വിശ്വസിക്കുന്ന ഈ നഗരത്തിലെ കാഴ്ചകള്‍ നിന്ന് വ്യത്യസ്തമായി മാറി കാണേണ്ട ഒരിടമുണ്ട്. സ്‌നോ വ്യൂ പോയിന്റ്. നൈനിറ്റാളിന്റെ വ്യത്യസ്ത കാഴ്ടകളുള്ള സ്‌നോ വ്യൂ പോയിന്റിന്റെ വിശേഷങ്ങള്‍… സ്‌നോ വ്യൂ പോയിന്റ് ഹിമാലയത്തിന്റെ കാഴ്ചകള്‍ കാണാനായി നടക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് നൈനിറ്റാളിലെ സ്‌നോ വ്യൂ പോയിന്റ്. സമുദ്ര […]
മികച്ച തുറമുഖമെന്നു പേരു കേട്ടിരുന്ന മാണ്ഡ്‌വി ഇപ്പോള്‍ ബീച്ച് വിനോദ സഞ്ചാരത്തിന് പ്രശസ്തമാണ്. വാട്ടര്‍ സ്‌കൂട്ടര്‍, സ്‌കീയിങ്, സര്‍ഫിങ്, പാരാസെയിലിങ്, സ്പീഡ് ബോട്ട് യാത്ര തുടങ്ങി കടലുമായി ബന്ധപ്പെട്ട വിനോദങ്ങള്‍ക്ക് അറബിക്കടലിന്റെ ഈ തീരത്ത് സൗകര്യമുണ്ട്. സമീപത്തെ ചെറുപട്ടണം വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ ഒരുക്കുന്നു.ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഉള്‍പ്പെട്ട മാണ്ഡ്‌വി തീരം വൃത്തിയും ശുചിത്വവും സൂക്ഷിക്കുന്നു. ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ ധാരാളം പക്ഷികളെ ഈ തീരത്ത് കാണാം. 16-ാം നൂറ്റാണ്ടില്‍ തുറമുഖ നഗരമായി സ്ഥാപിക്കപ്പെട്ട മാണ്ഡ്‌വി പിന്നീട് കച്ച് […]
തിരുവനന്തപുരത്തിന് ഒരു പ്രത്യേകതയുണ്ട്.. ഒരു നഗരത്തിന്റെ എല്ലാ തിരക്കുകളും ഈ തലസ്ഥാന നഗരത്തില്‍ കാണാമെങ്കിലും അതിന്റെയൊന്നും ഒരു ബഹളവും തിരക്കും ഈ നാടിനില്ല. പൂവാറും പൊന്മുടിയും ബോണാക്കാടും അഗസ്ത്യാര്‍കൂടവും ഒക്കെ തേടി സഞ്ചാരികള്‍ ഇവിടേക്ക് വീണ്ടും വീണ്ടും കയറുമ്പോള്‍ അറിയപ്പെടാത്ത ഇടങ്ങള്‍ ഏറെയുണ്ട് എന്നത് മറക്കരുത്. പുറംനാട്ടുകാര്‍ക്ക് അന്യമായ, പ്രദേശവാസികളുടെ വാക്കുകളിലൂടെ മാത്രം അറിയപ്പെടുന്ന നൂറുകണക്കിനിടങ്ങള്‍. അവയില്‍ പലതും ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ക്കും അതിശയങ്ങള്‍ക്കും ഒരു കയ്യും കണക്കുമുണ്ടാവില്ല. അത്തരത്തിലൊരിടമാണ് ദ്രവ്യപ്പാറ. അമ്പൂരിയെന്ന ഗ്രാമത്തോട് ചേര്‍ന്നു കിടക്കുന്ന ഇവിടം […]
പറഞ്ഞും കണ്ടും തീര്‍ത്ത മൂന്നാറിനെക്കുറിച്ച് കൂടുതലെന്താണ് പറയുവാനുള്ളതെന്നല്ലേ… മൂന്നാറല്ല… മൂന്നാറില്‍ നിന്നും പത്തു നാല്പത് കിലോമീറ്റര്‍ അകലെ അധികമൊന്നും ആളുകള്‍ കടന്നു ചെന്നിട്ടില്ലാത്ത ഒരു നാട്. തട്ടുതട്ടായി കിടക്കുന്ന കൃഷി ഭൂമിയും ആരെയും ഒന്നു കൊതിപ്പിക്കുന്ന കൃഷികളും പച്ചപ്പുമായി കിടക്കുന്ന കോവിലൂര്‍. കോവിലുകളുടെ നാട് എന്ന കോവിലൂര്‍. മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ നാടിന്റെ വിശേഷങ്ങളറിയേണ്ടെ? കോവിലൂര്‍ മൂന്നാറില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കോവിലൂര്‍ സഞ്ചാരികളുടെ ലിസ്റ്റില്‍ അധികം കയറിയിട്ടില്ലാത്ത നാടാണ്. വട്ടവടയെന്ന […]
കൊടുമുടികളും ഹില്‍സ്റ്റേഷനും നദികളും കാടുകളും നിറഞ്ഞ തമിഴ്‌നാട് സുന്ദരിയാണ്. എത്ര അണിഞ്ഞൊരുങ്ങിയാലും മറ്റൊരു നാടിനും കിട്ടാത്ത സൗന്ദര്യം തമിഴ്‌നാടിനുണ്ട്. എന്നാല്‍ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറഞ്ഞതുപോലെ തമിഴ്‌നാട് തേടിപ്പോകുന്ന സഞ്ചാരികള്‍ വളരെ കുറവാണ്. നീലഗിരിയും ഊട്ടിയും കൂനൂരും യേര്‍ക്കാടുമൊക്കെ കണ്ടിറങ്ങുകയാണ് സാധാരണ സഞ്ചാരികള്‍ ചെയ്യുന്നത്. എന്നാല്‍ ഒത്തിരിയൊന്നും ആളുകള്‍ കയറിച്ചെന്നിട്ടില്ലാത്ത ധാരാളം ഇടങ്ങള്‍ ഇവിടെയുണ്ട്. അത്തരത്തിലൊന്നാണ് ജാവദി ഹില്‍സ്. പൂര്‍വ്വഘട്ടത്തിന്റെ ഭാഗമായി കിടക്കുന്ന ഈ ഭൂമി യാത്രകര്‍ക്ക് തീര്‍ത്തും അപരിചിതമായ ഒരിടമാണെന്നു പറഞ്ഞാലും തെറ്റില്ല. വെള്ളച്ചാട്ടങ്ങളും […]
പവിഴപ്പുറ്റുകള്‍ കൊണ്ട് അതിമനോഹരമായ കാഴ്ചകളൊരുക്കിയിരിക്കുന്ന ലക്ഷദ്വീപ് ഒരിക്കലെങ്കിലും കണ്ടിരിക്കണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികളില്ല. പവിഴപ്പുറ്റുകളും മനോഹരമായ കാഴ്ചകളും ദ്വീപുകളും ഇവിടെ എത്തുവാന്‍ സഞ്ചാരികളെ കൊതിപ്പിക്കുന്നു. അങ്ങനെ ആരും കൊതിക്കുന്ന ലക്ഷദ്വീപിലെ കാഴ്ചകളില്‍ മിക്കപ്പോഴും വിട്ടുപോകുന്ന ഒരിടമുണ്ട്. അമിനി. ലക്ഷദ്വീപിന്റെ പ്രാദേശിക സംസ്‌കാരവും ജീവിത രീതികളും രുചികളും ഒക്കെ അറിയണമെങ്കില്‍ തീര്‍ച്ചയായും പോയിരിക്കേണ്ട നാടാണ് അമിനി. വെറും മൂന്നു കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയുമുള്ള ഈ കൊച്ചു ദ്വീപിന്റെ വിശേഷങ്ങള്‍ അറിയേണ്ടെ അമിനി കവരത്തി ദ്വീപിനും കട്മത്ത് ദ്വീപിനും […]
ഗോവയിലെ ബീച്ചുകളും ആഘോഷം നിറഞ്ഞ രാവുകളുമൊക്കെ ആസ്വദിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? അതുകൊണ്ടുതന്നെയാണ് യാത്രാപ്രിയരെല്ലാം ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന സ്വപ്നഭൂമിയായി ഗോവ മാറുന്നത്. ബീച്ചുകളുടെ സൗന്ദര്യത്തിനപ്പുറത്തു കാടും മലകളുമൊക്കെ നിറഞ്ഞ, പഴമയുടെ പ്രൗഢി വാനോളമുയര്‍ത്തി നില്‍ക്കുന്ന ദേവാലയ കാഴ്ചകള്‍ കൊണ്ട് ആരെയും വശീകരിക്കുന്ന വേറൊരു ഗോവന്‍ മുഖവുമുണ്ട്. ഗോവയുടെ കാഴ്ചകളെല്ലാം ആസ്വദിക്കാനിറങ്ങി തിരിക്കുമ്പോള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരിടമുണ്ട്. ആ നാടിന്റെ പഴമയും ഗ്രാമീണ ജീവിതവുമൊക്കെ പുനരാവിഷ്‌കരിച്ചിരിക്കുന്ന ബിഗ് ഫൂട്ട് മ്യൂസിയം. ഗോവയെ കുറിച്ച് കൂടുതലറിയാന്‍, പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഗോവയുടെ […]
സഞ്ചാരപ്രിയര്‍ കുമരകത്തെ കാഴ്ചകള്‍ സ്വന്തമാക്കിയെങ്കില്‍ നേരെ വൈക്കത്തേക്ക് വിട്ടോളൂ. ബീച്ചും ക്ഷേത്രവുമൊക്കെ കണ്ട് മടങ്ങാം. കുമരകത്ത് നിന്നും 18 കിലോമീറ്റര്‍ പിന്നിട്ടാല്‍ വൈക്കത്ത് എത്തിച്ചേരാം കായല്‍ക്കാറ്റേറ്റ് വിശ്രമിക്കാന്‍ വൈക്കം ബീച്ച് കായല്‍ക്കാറ്റേറ്റ് വിശ്രമിക്കണമെങ്കില്‍ വൈക്കത്തേക്കു ധൈര്യമായി പോകാം. മനോഹരമായ അസ്തമയക്കാഴ്ചയൊരുക്കി ആരെയും മോഹിപ്പിക്കുന്ന സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് വൈക്കം ബീച്ച്. ഇരിപ്പിടങ്ങളും തറയോട് പാകിയ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. 30 ചാരുബഞ്ചുകളാണ് തയാറാക്കിയിരിക്കുന്നത്. സംഗീതം ആസ്വദിച്ച് കായല്‍ സൗന്ദര്യം നുകരാനായി എഫ്എം റേഡിയോയും പ്രവര്‍ത്തിക്കുന്നുണ്ട്. ബീച്ചിന്റെ സവിശേഷതകളിലൊന്ന് വഴിയോര ശില്‍പങ്ങളാണ്. […]
ഇന്ത്യയിലെ സുവര്‍ണ്ണ നഗരമെന്നാണ് ജെയ്‌സല്‍മീര്‍ അറിയപ്പെടുന്നത്. മരുഭൂമിയിലെ സുന്ദരമായ ഈ പുരാതന നഗരത്തിന് ആ പേരു വരാന്‍ ജെയ്സാല്‍ മീര്‍ കോട്ടയും ഒരു കാരണമാണ്. വെയിലടിക്കുമ്പോള്‍ സ്വര്‍ണം പോലെ വെട്ടിത്തിളങ്ങുന്ന മഞ്ഞ കലര്‍ന്ന മണല്‍ക്കല്ലില്‍ തീര്‍ത്ത ഈ കോട്ട. സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും കോട്ട കൂടുതല്‍ മനോഹരമാകും. ചാഞ്ഞു വരുന്ന വെയിലിന്റെ പ്രത്യേകത കാരണം കോട്ടയും കോട്ട മതിലുകളും സ്വര്‍ണ്ണനിറത്തിലാകും. സ്വര്‍ണ നിറത്തില്‍ പ്രതിഫലിക്കുന്ന കോട്ടയെയും പ്രദേശത്തെയും കണ്ടാല്‍ സ്വര്‍ണ നഗരമെന്നും സോണാര്‍ഖില എന്നുമൊക്കെ വിളിക്കുന്നതിലും വിശേഷിപ്പിക്കുന്നതിലും യാതൊരു […]
പര്‍വതങ്ങളും താഴ്വാരങ്ങളും നദികളുമൊക്കെ നിറഞ്ഞ അരുണാചല്‍ പ്രദേശ് അതിസുന്ദരിയാണ്. സുന്ദരകാഴ്ചകള്‍ നിറഞ്ഞ സ്വപ്‌നഭൂമിയായതു കൊണ്ടുതന്നെ ഇവിടം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത സഞ്ചാരികള്‍ വളരെ കുറവാണ്. അതിമനോഹരിയെങ്കിലും പ്രശ്‌നബാധിതമാണ് അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തി. ഇന്ത്യന്‍ സംസ്ഥാനമാണെങ്കിലും അതിന്റെ ഭൂരിപക്ഷം ഭാഗങ്ങളും ടിബറ്റ് സ്വയംഭരണാധികാര മേഖലയ്ക്കു കീഴിലാണെന്നാണ് ചൈനയുടെ അവകാശവാദം. വടക്കുകിഴക്കിന്റെ സ്വര്‍ഗം എന്നറിയപ്പെടുന്ന തവാങ്ങിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലാണ് ബുംല പാസ്. അരുണാചല്‍ പ്രദേശിലെ ഏറ്റവും ആകര്‍ഷകമായ ഒരിടം കൂടിയാണ് ബുംല പാസ്. തവാങിന്റെ കിരീടം എന്നറിയപ്പെടുന്ന, ഇന്ത്യയില്‍ ഏറ്റവുമാദ്യം […]
ദൈനംദിന ജീവിതം ആവർത്തനവിരസമായി വീർപ്പുമുട്ടിക്കുന്ന സന്ദർഭങ്ങളിലാണ് ഞാൻ യാത്രകൾ പോകാറുള്ളത്. അത്തരം യാത്രകൾ മനസ്സിനെ വീണ്ടും ‘റിജുവനെയ്റ്റ്’ ചെയ്യാൻ സഹായിക്കും. ബാംഗ്ളൂരിലെ തിരക്ക് വല്ലാതങ്ങു വീർപ്പുമുട്ടിച്ചപ്പോഴാണ് നഗരത്തിന്റെ തിരക്കിൽ നിന്നും മാറി ഒരു യാത്ര ചെയ്യണമെന്ന് തോന്നിയത്. കയ്യിലാകെയുള്ളത് ഒരു ഒഴിവുദിവസം. ആ ചുരുങ്ങിയ സമയത്തിനുള്ളിൽ എവിടെ പോയിവരാം എന്ന് ചിന്തിച്ചപ്പോൾ മനസ്സിൽ ആദ്യം കടന്നു വന്നത് ലേപാക്ഷിയും. ഒരു സുഹൃത്ത്തിലൂടെയാണ് ഞാനാദ്യം ലേപാക്ഷിയെപ്പറ്റി കേൾക്കുന്നത്. ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തെകുറിച്ച് അറിഞ്ഞപ്പോൾ മുതൽ തീരുമാനിച്ചതാണ് ഒരിക്കലെങ്കിലും അവിടെ […]
വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാല്‍ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്റ്‌സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകര്‍ഷണം ഹൗസ്‌ബോട്ട് യാത്രയാണ്. വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികള്‍ കുമരകത്തിന്റെ സൗന്ദര്യം അടുത്തറിയാന്‍ എത്തിച്ചേരാറുണ്ട്. റിസോര്‍ട്ടുകളും തനിനാടന്‍ ഭക്ഷണശാലകളും ഉള്‍പ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന കുമരകം സഞ്ചാരികളുടെ സ്വര്‍ഗ്ഗഭൂമി എന്നു തന്നെ പറയാം. പ്രകൃതിയുടെ വശ്യത നിറഞ്ഞ ഈ […]
വേറിട്ട കാഴ്ച്ചകള്‍ തേടിയാണ് യാത്രയെങ്കില്‍ വണ്ടി നേരെ പത്തനംതിട്ടയിലേക്ക് വിടാം. അരുവികളും അടവികളും താണ്ടിയുള്ള ആ യാത്രയില്‍, കടുവകളും ആനകളും മാനുകളുമൊക്കെ കൂട്ടുവരും. കാടിന്റെ സൗന്ദര്യത്തിനൊപ്പം വന്യതയും വെളിപ്പെടുത്തി തരും ഈ യാത്ര. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കാന്‍ തക്ക നിരവധി സ്ഥലങ്ങളുണ്ട് പത്തനംതിട്ടയില്‍. ഗവിയും ആലുവാംകുടിയും അടവിയുമൊക്കെ അതില്‍ ചിലതുമാത്രം. മോഹിപ്പിക്കുന്ന പച്ചനിറമണിഞ്ഞ ഈ മണ്ണിലൂടെ…ആ കാനനപാതകളുടെ സൗന്ദര്യം കണ്ടുകൊണ്ടു യാത്ര തിരിക്കാം. ഗവി സമുദ്രനിരപ്പില്‍നിന്ന് 3,400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനപ്രദേശമാണ് ഗവി. […]















