Tag Archives: റഷ്യ

മരിച്ചവരുടെ നഗരം ദര്‍ഗാവ്‌

റഷ്യയിലെ വടക്കന്‍ ഓസ്ലെറ്റിയ എന്ന സ്ഥലത്താണ് ദര്‍ഗാവ് എന്ന ഗ്രാമം. അഞ്ച് മലകള്‍ക്കിടയിലാണ് ഭയപ്പെടുത്തുന്ന വിധം മനോഹരിയായ ഈ ഗ്രാമം. കാണാനൊക്കെ മനോഹരമാണെങ്കിലും ഒരല്‍പം ഭയത്തോടെയാണ് ഈ ഗ്രാമത്തെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നത്. കാരണം ദര്‍ഗാവ് അറിയപ്പെടുന്നത് തന്നെ ‘മരിച്ചവരുടെ നഗരം’ എന്നാണ്.   400 വര്‍ഷം പഴക്കമുള്ളതാണ് ഗ്രാമം. കാഴ്ചയില്‍ വീടെന്ന് തോന്നിക്കുന്ന നൂറോളം കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. പക്ഷെ, താമസക്കാര്‍ ആരുമില്ല. പകരം, ഒന്നിലധികം നിലകളുള്ള കെട്ടിടത്തിലെ ഓരോ നിലയിലും മനുഷ്യരുടെ അസ്ഥികൂടമാണത്രേ ഉള്ളത്. ഗ്രാമത്തിലുണ്ടായിരുന്നവരുടെ […]

തിരുവനന്തപുരത്ത് എത്തിയാല്‍ കാണാം അന്താരാഷ്ട്ര ബഹിരാകാശ നിലയം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ഒരാഴ്ച കാണാനുള്ള സുവര്‍ണാവസരമാണ് കേരളത്തിലെ വാനനിരീക്ഷകര്‍ക്ക് കൈവന്നിരിക്കുന്നത്. രാത്രികാലങ്ങളില്‍ രണ്ട് മിനിറ്റ് മുതല്‍ 4 മിനിറ്റ് വരെ തിരുവനന്തപുരത്ത് സ്‌പേസ് സ്റ്റേഷന്‍ ദൃശ്യമാകും. വെള്ളിയാഴ്ചയോടെ കേരളത്തിന്റെ ആകാശത്ത് നിന്നും സ്‌പേസ് സ്റ്റേഷന്‍ മാറുമെന്നും നാസ അറിയിച്ചിട്ടുണ്ട്. നിലയത്തിന്റെ സോളാര്‍ പാനലുകളിലെ വെളിച്ചം ഭൂമിയിലേക്ക് പ്രതിഫലിക്കുന്നതാണ് ആകാശക്കാഴ്ചയില്‍ വ്യക്തമാവുക. പകല്‍ സമയത്ത് നിലയത്തെ കാണാമെങ്കിലും രാത്രിയാണ് കൂടുതല്‍ ദൃശ്യമാവുക. തീവ്രപ്രകാശത്തോടെ കടന്നുപോകുന്ന നിലയം ഇന്ന് രാത്രി 7.25 ന് രണ്ട് മിനിറ്റ് നേരവും നാളെ […]

ഇവിടെ വെച്ചാണ് വിവാഹമെങ്കില്‍ സംഗതി ‘കളറാ’കും !

എല്ലാ ദമ്പതികളും അവരുടെ വിവാഹം വ്യത്യസ്തവും മനോഹരവുമാക്കാനാണ് ശ്രമിക്കുന്നത്. മറ്റൊരാളും ചെയ്യാത്ത പരീക്ഷണങ്ങള്‍ വിവാഹത്തില്‍ പരീക്ഷിക്കുന്നവരുമുണ്ട്. കല്യാണത്തിന് ഏറ്റവും കൂടുതല്‍ കാശ് ചിലവാക്കുന്നവരാണ് ഇന്ത്യക്കാര്‍. നിങ്ങളുടെ പരിസരത്തുള്ള സ്ഥലങ്ങള്‍ അല്ലാതെ വ്യത്യസ്തമായ സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ കല്യാണം നടത്താനും മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കാനുമായി ഈ ലോകത്ത് കുറെ സ്ഥലങ്ങള്‍ ഉണ്ട്. അങ്ങനെ ചില സ്ഥലങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇംഗ്ലണ്ട് രാജകീയമായോ അല്ലെങ്കില്‍ സാധാരണ രീതിയിലോ കല്യാണം കഴിക്കാന്‍ പറ്റിയ സ്ഥലമാണ് ഇംഗ്ലണ്ട്. ഒരു ഫെയറിടെയില്‍ കല്യാണം […]

യാത്ര പോകാം ഈ തീന്‍മേശ മര്യാദകള്‍ അറിഞ്ഞാല്‍

നമ്മള്‍ മലയാളികള്‍ പൊതുവേ തീന്‍ മേശ മര്യാദകള്‍ അത്ര കാര്യമായി പിന്തുടരുന്നവരല്ല. പക്ഷേ സദ്യയുടെ കാര്യത്തിലും ഊണ് കഴിക്കുമ്പോഴുമെല്ലാം ചില ഭക്ഷണരീതികളും ചിട്ടയുമെല്ലാം നന്നായി നോക്കുന്നവരുമുണ്ട്. അല്ലെങ്കില്‍ റസ്റ്റോറന്റുകളില്‍ കയറുമ്പോള്‍ ‘ടേബിള്‍ മാനേഴ്സ്’ കര്‍ക്കശമായി പാലിക്കുന്നവരും സമൂഹത്തില്‍ കുറവല്ല. എന്നാല്‍ നമ്മളുടെ ചില രീതികള്‍ മറ്റൊരു രാജ്യത്ത് ചെല്ലുമ്പോള്‍ അബദ്ധമായി മാറിയാലോ?. ചില രീതികള്‍ ആ നാടിനെ സംബന്ധിച്ച് ചെയ്യാന്‍പാടില്ലാത്ത ഒന്നാണെങ്കിലോ?. അത്തരത്തില്‍ വിചിത്രമായ ചില ‘ടേബിള്‍ മാനേഴ്സ്’ വിദേശ രാജ്യങ്ങളിലുണ്ട്. തീന്‍മേശയിലെ ഒച്ചയും ഏമ്പക്കവും എന്തിന് […]