തൃശൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മസിനഗുഡി-ഊട്ടി യാത്ര സംഘടിപ്പിക്കുന്നു. രണ്ടു ദിവസത്തെ യാത്രയാണ് ഡിടിപിസി വിഭാവനം ചെയ്തിരിക്കുന്നത്. നിലമ്പൂര്‍ വഴി നാടുകാണി ചുരം കയറി മലകളും കാടും താണ്ടിയുള്ള കാനന യാത്രയാണ് മസിനഗുഡി-ഊട്ടി യാത്ര. വന്യമൃഗങ്ങളെ കാണാന്‍ കഴിയുന്ന പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. മസിനഗുഡിയിലെ കോട്ടേജിലാണ് താമസിക്കുക. ആദ്യത്തെ ദിവസം നിലമ്പൂര്‍ തേക്കിന്‍ മ്യുസിയം കണ്ട് മസിനഗുഡിയിലേക്ക് പോവും. അവിടെ താമസിച്ച് അടുത്ത ദിവസം ഊട്ടിയിലേക്ക്. യാത്ര മധ്യേ സീഡില്‍ റോക്ക്, ഷൂട്ടിംഗ് പോയിന്‍റ് എന്നിവ സന്ദര്‍ശിക്കും. […]
Category Archives: Places to See
സഞ്ചാരികള്‍ യാത്രക്കായി അവരവരുടെ ഇഷ്ടത്തിനാണ് വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ചില യാത്രകള്‍ക്ക് അത് സാധിക്കില്ല, അത്തരത്തിലൊരു യാത്രയാണ് മലയോര തീവണ്ടി പാതയിലൂടെയുള്ള യാത്ര . അതു അനുഭവിക്കണമെങ്കില്‍ കളിപ്പാട്ടം പോലെ തോന്നിപ്പിക്കുന്ന ആ തീവണ്ടിയിലൂടെ യാത്ര ചെയ്യുക തന്നെ വേണം. ഇന്ത്യയില്‍ 19 മുതല്‍ 20 നൂറ്റാണ്ടുകള്‍ക്കിടയിലാണ് ടോയി തീവണ്ടികള്‍ പണികഴിപ്പിച്ചത്. ഭാരതത്തിന് അഭിമാനിക്കാവുന്ന ആ അഞ്ച് പൈതൃക തീവണ്ടികള്‍ ഇതാ… കല്‍ക്ക-ഷിംല റെയില്‍വേ, ഹിമാചല്‍ പ്രദേശ് ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന ഷിംല സഞ്ചാരികളുടെ പ്രിയപ്പെട്ട […]
പ്രകൃതിയേയും പ്രകൃതിയൊരുക്കുന്ന സാഹസിക കാഴ്ച്ചകളേയും ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക്. 800 സ്‌ക്വയര്‍ കിലോമീറ്ററാണ് ഈ ദേശീയോദ്യാനത്തിന്‍റെ വിസ്തൃതി. വന്യമായ നിശബ്ദതയാണ് ഇവിടുത്തെ പ്രത്യേകത. 1931ല്‍ മൈസൂര്‍ മഹാരാജാവാണ് ഇതിനെ നാഷണല്‍ പാര്‍ക്കാക്കി മാറ്റിയത്. മൈസൂർ രാജാക്കന്മാർക്ക് സ്വകാര്യമായി വേട്ടയാടാനുണ്ടായിരുന്ന കാടായിരുന്നു ബന്ദിപ്പൂർ. അന്ന് 90 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയെ പാര്‍ക്കിനുണ്ടായിരുന്നുള്ളു. മൈസൂർ കൊട്ടാരത്തിൽ നിന്നും ഒന്നര മണിക്കൂറാണ് ഇങ്ങോട്ടുള്ള ദൂരം പാര്‍ക്കിന് ചുറ്റുമായി നാഗൂര്‍, കബിനി, മൊയാര്‍ എന്നീ നദികളൊഴുകുന്നുണ്ട്. കടുവ, ആന, […]
പി ഹർഷകുമാർ സാഹസികത നിറഞ്ഞ ചെറു യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരിക്കലെങ്കിലും സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സ്ഥലമാണ് ഇടുക്കിയിലെ ‘തൊടുപുഴയില്‍’ സ്ഥിതിചെയ്യുന്ന ‘തൊമ്മന്‍കുത്ത്’ വെള്ളച്ചാട്ടം. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വനപ്രദേശമാണ് തൊമ്മന്‍കുത്ത്. നിരവധി വെള്ളച്ചാട്ടങ്ങള്‍ കൂടിച്ചേര്‍ന്ന് വലിയൊരു പുഴയായി ഒഴുകുന്ന തൊമ്മന്‍കുത്തില്‍ ഇപ്പോള്‍ ട്രക്കിങിന്റെ കാലമാണ്. നവംബര്‍ മുതല്‍ മെയ് വരെയാണ് ട്രക്കിങിനായി തൊമ്മന്‍കുത്ത് സഞ്ചാരികള്‍ക്കു മുന്നില്‍ തുറക്കുക. മറ്റു മാസങ്ങളില്‍ തൊമ്മന്‍കുത്തിലെത്തി പുഴയുടെ ഭംഗികണ്ട് മടങ്ങാം. ഈ സമയം 10 വെള്ളച്ചാട്ടങ്ങള്‍ പുഴയില്‍ രൂപപ്പെടും. ട്രക്കിങ് ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കും ധൈര്യമായി […]
ഞാന്‍ നിങ്ങളെ തോറ്റത്തെ വര വിളിക്കുന്നേന്‍ ആദിമൂലമായിരിപ്പോരു പരദേവതേ തോറ്റത്തെ കേള്‍ക്ക… തെയ്യം തോറ്റംപാടി വരവിളിക്കുന്നതാണിത്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ തെയ്യങ്ങളുടെ ഉത്സവകാലമാണ്. വടക്കേ മലബാറിലെ തനത് അനുഷ്ഠാന കലയാണ് തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ് തെയ്യങ്ങള്‍ എന്ന് അഭിപ്രായമുണ്ട്. നൃത്തം ചെയ്യുന്ന ദേവതാ സങ്കൽപ്പമാണ് തെയ്യം. പ്രധാനമായും അമ്മ ദൈവങ്ങളാണ് തെയ്യങ്ങള്‍. അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. എങ്കിലും നൂറ്റിരുപത് തെയ്യങ്ങളാണ് സാധാരണയുള്ളത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ അനുഷ്ഠാനകല കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് കെട്ടിയാടുന്നത്. […]
ശൈത്യകാലത്ത് മഞ്ഞു കൊണ്ട് കണ്ണെഴുതുന്നവരാണ് ഒയ്മ്യാകോണിലെ മനുഷ്യര്‍. നമ്മള്‍ ചിന്തിക്കും മഞ്ഞുകൊണ്ട് കണ്ണെഴുതാന്‍ പറ്റോ എന്ന്. എന്നിട്ട് മനസ്സിലെങ്കിലും പറയും ഇവര്‍ക്ക് എന്തോ കുഴപ്പമുണ്ട്. എന്നാല്‍ അങ്ങനെയല്ല. ആര്‍ക്കും ഒരു കുഴപ്പവുമില്ല. ഇവിടുത്തെ മനുഷ്യര്‍ ശൈത്യകാലത്ത് ജീവിക്കുന്നത് മഞ്ഞിനുള്ളിലാണ്. ലോകത്തിലെ ഏറ്റവും ശൈത്യമേറിയ ജനവാസപ്രദേശമാണ് സൈബീരിയയിലെ ഈ ഫ്രീസര്‍ ഗ്രാമം. ആകെ 500 ആളുകളെ ഇവിടെ സ്ഥിരതാമസമൊള്ളൂ. കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്രിയാണ്. പ്രദേശവാസികള്‍ ഇവിടുത്തെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം […]
വൈവിധ്യമായ ഭൂപ്രകൃതിയുടെ ആകര്‍ഷണം കൊണ്ട് യാത്രികര്‍ക്ക് എന്നും പ്രിയപ്പെട്ട സ്ഥലമാണ് ഓസ്ട്രേലിയ. വളരെ ചെറിയ രാഷ്ട്രം. ഓസ്ട്രേലിയയിലെ ആദിവാസി പ്രദേശമാണ് ബ്ലൂ മൗണ്ടയ്ന്‍. പേരുപോലെ നീല മലകളുടെ പ്രദേശം. സിഡ്നിയില്‍ നിന്നും നൂറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെത്താം. വനവും പര്‍വതങ്ങളും ചേര്‍ന്ന കൊച്ചു വിനോദ സഞ്ചാരകേന്ദ്രം. നീലവിരിച്ചു നില്‍ക്കുന്ന മലനിരകളെ ദൂരെനിന്നു കാണാം. പര്‍വത നിരകള്‍ക്കു മുകളില്‍ യൂക്കാലിപ്റ്റ്സ് തലയുയര്‍ത്തി നില്‍ക്കുന്നു. പ്രത്യേകം നിരയായിക്കാണുന്ന പാറകളും, അഗാധ ഗര്‍ത്തങ്ങളുമാണ് മറ്റു പ്രത്യേകത. കൂടുതലും യാത്രക്കാരെ ആകര്‍ഷിക്കുന്നത് സമുദ്ര […]
മലയാളിക്ക് കന്യാകുമാരിയെന്നും പ്രണയത്തിന്‍റെ തുരുത്താണ്. പൊന്നുഷസ് സൗന്ദര്യം തീര്‍ത്ത കടവ്. പശ്ചിമ പൂര്‍വഘട്ടങ്ങളുടെ സംഗമ ഭൂമി. പാലക്കാട് കേരളത്തിനു കൊടുത്താണ് തമിഴ്നാട് കന്യാകുമാരിയെ വാങ്ങിയതെന്നു പറയപ്പെടുന്നു. ഈ ത്രിവേണി സംഗമ ഭൂമി സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. ദ്രാവിഡ ദേവതായായ കുമരിയുടെ പേരില്‍ നിന്നാണ് അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഒത്തുചേരുന്ന ഭൂമികക്ക് കന്യാകുമാരി എന്ന് പേരുവന്നത്. തിരുവനന്തപുരത്തു നിന്നു ബസ്സിലോ ട്രെയിനിലോ കന്യാകുമാരിയിലെത്താം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്റ്റാന്‍ഡില്‍ നിന്നും നടക്കാവുന്ന ദൂരമേ കന്യാകുമാരി ബീച്ചിലേക്കൊള്ളൂ. […]
കര്‍ണാടകയിലെ ഷിമോഗയിലാണ് തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുംബെ. എപ്പോഴും പെയ്തിറങ്ങുന്ന നനുത്ത മഴയാണ് ഇവിടുത്തെ പ്രത്യേകത. ഉഡുപ്പി വഴിയും കുടക് വഴിയും അഗുംബയിലെത്താം. യാത്രയെ അതിന്‍റെ എല്ലാ അളവിലും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഗുംബയിലെത്താന്‍ തിരഞ്ഞെടുക്കാവുന്ന വഴി കുടകാണ്. വയനാട് കടന്നാല്‍ കര്‍ണാടക അതിര്‍ത്തി ഗ്രാമമായ കുട്ടയിലെത്തും. കുട്ടയില്‍ നിന്ന് മടിക്കേരിയിലേക്ക് എപ്പോഴും ബസ്സുണ്ട്. പശ്ചിമഘട്ട ചെരുവുകളില്‍ സ്ഥിതിചെയ്യുന്ന കാപ്പിത്തോട്ടങ്ങളുടെ നാടാണ് കുടക്. എല്ലാ കാലാവസ്ഥയിലും കുടകില്‍ തണുപ്പുണ്ട്. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെയാണ് കുടകിലേക്കുള്ള യാത്ര. മടിക്കേരിയില്‍ നിന്നും കുടകിന്‍റെ […]
ഉത്തരാഖണ്ഡിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് ഹിമാലയന്‍ മലഞ്ചെരുവിലെ ഓലി. ദേവദാരു വനങ്ങളും മഞ്ഞുമൂടിയ പര്‍വത നിരയുമാണ് ഓലിയിലെ മനോഹാരിത. പുല്‍മേട് എന്നര്‍ത്ഥം വരുന്ന ഓലി ബുഗ്യാല്‍ എന്നൊരു പേരും ഓലിക്കുണ്ട്. ഓലിയുടെ മലഞ്ചെരുവുകളില്‍ക്കൂടി യാത്രചെയ്യുന്നവര്‍ക്ക് നന്ദദേവി, മന പര്‍വതം, കാമത്ത് മലനിരകള്‍, എന്നിവയുടെ മനോഹാരിത ആസ്വദിക്കാം. അപ്പിള്‍ തോട്ടങ്ങളും ഓക്ക് കാടുകളും ഓലിയെ കൂടുതല്‍ സുന്ദരിയാക്കുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 2800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഓലി ട്രെക്കിനു ലോക പ്രശസ്തമാണ്. ഉത്തരാഖണ്ഡിലെ ചമേലിന്‍ ജില്ലയിലൂടെ ഒഴുകുന്ന […]
പശ്ചിമ ബംഗാളിലെ ഹിമാലയന്‍ താഴ്വരയോട് ചേര്‍ന്ന് മഞ്ഞുമൂടിയ മലകളുടെ നഗരമാണ് ഡാര്‍ജിലിങ്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു തേയിലത്തോട്ടങ്ങളുടെ നാടായ ഡാര്‍ജിലിങ്. ടിബറ്റന്‍ സ്വാധീനമുള്ളതിനാല്‍ അവരുടെ ഭക്ഷണരീതിയും സംസ്കാരവും കരകൗശലങ്ങളും ഇവിടെയുണ്ട്. ലോകത്തിലെ മൂന്നാമത്തെ പര്‍വതനിരയായ ഡാര്‍ജിലിങ് മലനിരകള്‍ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡാര്‍ജിലിങ്ങില്‍ നിന്ന് നോക്കിയാല്‍ കാഞ്ചന്‍ജംഗ കൊടുമുടി കാണാം. മഞ്ഞു കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. മഞ്ഞുപുതഞ്ഞ് ആകാശം മുട്ടെനില്‍ക്കുന്ന പര്‍വതങ്ങള്‍ വിസ്മയ കാഴ്ചതന്നെ. ടിനി ടോയ് […]
സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമാണ് രാജസ്ഥാന്‍. രാജസ്ഥാനിലെ സംസ്കാരവും പാരമ്പര്യവും പ്രസിദ്ധമാണ്. പല കാരണങ്ങളാണ് രാജസ്ഥാന്‍ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതാവുന്നത്. കൊട്ടാരങ്ങള്‍, കോട്ടകള്‍, പ്രകൃതി സൗന്ദര്യം, ഷോപ്പിംഗ് മേഖലകള്‍ തുടങ്ങി എല്ലാം ഒരു കുടക്കീഴിലുണ്ടിവിടെ. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂര്‍ ഫാഷന്‍റെ ഈറ്റില്ലമാണ്. കരകൗശലവസ്ത്തുക്കള്‍, രത്നങ്ങള്‍, പുരാതന ഉല്‍പ്പന്നങ്ങള്‍, പാത്രങ്ങള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, പരവതാനികള്‍, ലെതെര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി എന്തും ജയ്പൂരില്‍ കിട്ടും. കൂണുപോലെയാണിവിടെ ഷോപ്പിംഗ് കേന്ദ്രങ്ങള്‍. സദാസമയവും ഉണര്‍ന്നിരിക്കുന്ന ബാപു ബസാറാണ് പ്രധാന ഷോപ്പിംഗ്‌കേന്ദ്രം. വിനോദ യാത്രികര്‍ […]
പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുണ്ട്? സിനിമയില്‍ പറഞ്ഞതുപോലെ പച്ചപ്പും ഹരിതാഭയും ഇല്ലാതെ എന്തു യാത്ര. യാത്രികരെ മതിയാവോളം ആഹ്ലാദിപ്പിക്കുന്ന സഞ്ചാര കേന്ദ്രമാണ് നിലമ്പൂര്‍. തേക്കുകളുടെയും വെള്ളച്ചാട്ടങ്ങളുടെയും ചാലിയാറിന്‍റെയും നാടുകാണിച്ചുരത്തിന്‍റെയും നാട്. ഷൊര്‍ണൂര്‍ മുതല്‍ നിലമ്പൂര്‍ വരെയുള്ള റെയില്‍പാത കാല്‍പ്പനികതയുടെ പ്രതീകമാണ്. ഏതൊക്കെയോ ഓര്‍മകളിലൂടെ സഞ്ചരിക്കുന്നതായി യാത്രക്കാര്‍ക്ക് തോന്നും. നിലമ്പൂര്‍ വരുന്നവര്‍ കൂടുതലും തിരഞ്ഞെടുക്കുന്ന വഴിയും ഇതാണ്. നിലമ്പൂര്‍ ടൗണിൽ നിന്ന് നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കനോലീസ് പ്ലോട്ടിലെത്താം. 1842ല്‍ കനോലി സായിപ്പിന്‍റെ നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത തേക്കിന്‍ […]
അത്ഭുതങ്ങളുടെ കലവറയാണ് ആഫ്രിക്ക. പിരമിഡുകൾ, ഗാംഭീര്യമുള്ള വെള്ളച്ചാട്ടങ്ങൾ, പർവതനിരകൾ, വരണ്ട മരുഭൂമികൾ, ജിറാഫ് തുടങ്ങിയ വിസ്മയങ്ങൾ ആഫ്രിക്കയിൽ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. നീലിച്ച സമുദ്രങ്ങളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ആഫ്രിക്ക, ഇവിടം സന്ദര്‍ശിക്കുന്നവരുടെ ആത്മാവിനെ സ്പർശിക്കുന്നതും ഉയർത്തിപ്പിടിക്കുന്നതും ഇത്തരം വിസ്മയ കാഴ്ചകൾ തന്നെയാവും. ആഫ്രിക്ക എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യമെത്തുന്നത് നിധികളുടെയും രഹസ്യങ്ങളുടെയും കലവറയായ പിരമിഡുകളാണ്. എന്നാൽ ഇതിനുമപ്പുറത്ത് വിസ്മയിപ്പിക്കുന്ന കാഴ്ച ഇവിടുണ്ട്. ലോകത്തിലെ ഏഴു പ്രകൃതി അത്ഭുതങ്ങളിൽ ഒന്നായി സി.എൻ.എൻ. തെരഞ്ഞെടുത്ത വിക്ടോറിയ വെള്ളച്ചാട്ടമാണത്. സാംബിയ, സിംബാബ്വേ അതിർത്തിയിലുള്ള […]
യാത്രചെയ്യാന്‍ ഇഷ്ട്ടപ്പെടുന്ന എല്ലാവരെയും മോഹിപ്പിക്കുന്ന സ്ഥലമാണ് വയനാട്. താമരശ്ശേരി ചുരത്തിലെ ഒമ്പതു വളവുകള്‍ കയറി വയനാട് എത്തുമ്പോള്‍ മനസ്സിനും ശരീരത്തിനും ഒരേ കുളിരാണ്. വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം തണുപ്പും പച്ചപ്പുമാണ്. പൂക്കോട് തടാകം, എടക്കല്‍ഗുഹ, കാന്തൻപ്പാറ വെള്ളച്ചാട്ടം, ബാണാസുര സാഗര്‍ അണക്കെട്ട്, കുറുവാ ദ്വീപ്, മുത്തങ്ങ വന്യജീവി സങ്കേതം തുടങ്ങി ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വയനാട് ജില്ലയിലുണ്ട്. എല്ലാം പ്രകൃതിയോട് വളരെ അടുത്തുനില്‍ക്കുന്ന സ്ഥലങ്ങളാണ്. വയനാട് എന്നാൽ പച്ചപ്പ്‌തന്നെയാണല്ലോ. ചെമ്പ്ര മല Pic: wayanadtourism.org […]















