മലയാള നാടിന്റെ ചരിത്ര പുസ്തകമാണ് മുസിരിസ്. വടക്കന്‍ പറവൂരില്‍ നിന്നാരംഭിക്കുന്ന ബോട്ട് യാത്രയില്‍ ഇരു വശങ്ങളിലുടെയൊന്ന് കണ്ണോടിച്ചാല്‍ കാണാം പഴയകാലത്തിന്റെ ളേഷിപ്പുകള്‍. മുസിരിസ് പട്ടണത്തിന്റെ പൈതൃകം പറഞ്ഞാല്‍ തീരാത്ത കഥയാണ്. സുഗന്ധ വ്യഞ്ജനങ്ങള്‍ കച്ചവടം ചെയ്യുന്ന വലിയ ചന്ത, കപ്പലിറങ്ങി കച്ചവടത്തിനായി എത്തിയ വിദേശ കച്ചവടക്കാര്‍, നാട് ഭരിക്കുന്ന രാജാവ്, പോര്‍ച്ചുഗീസ് സൈന്യം. കുരുമുളകു വാങ്ങാന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നെത്തിയ ജൂത വ്യാപാരികളുടെ പായ്ക്കപ്പലുകള്‍. ചാക്കുകളില്‍ നിറച്ച സുഗന്ധവ്യഞ്ജനങ്ങളുമായി ഒഴുകി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍. വിലപേശിയും വല വീശിയും […]
Category Archives: Places to See
അസാധാരണ വിശേഷങ്ങളുള്ള ലോകത്തെ ചില സ്ഥലങ്ങളിലേക്ക് വിനോദ സഞ്ചാരം നടത്തിയാലോ? ഇതിൽ നമ്മുടെ നീലക്കുറിഞ്ഞിയും ഉൾപ്പെടും. വരവായ് കുറിഞ്ഞിക്കാലം പന്ത്രണ്ട് വർഷത്തിലൊരിക്കൽ മൂന്നാർ മലനിരകളെ നീല നിറത്തിൽ മുക്കുന്ന നീലക്കുറിഞ്ഞി ശരിക്കും വിസ്മയമാണ്. ഈ ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെയാണ് നീലക്കുറിഞ്ഞിക്കാലം. ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമലയിലാണ് നീലക്കുറിഞ്ഞികൾ കാണാൻ കഴിഞ്ഞ തവണ കൂടുതൽ പേരെത്തിയത്. അവസാനമായി 2006 ലായിരുന്നു നീലക്കുറിഞ്ഞി പൂത്തത്. കഴിഞ്ഞ നീലക്കുറിഞ്ഞിക്കാലത്ത് അഞ്ചുലക്ഷം വിനോദ സഞ്ചാരികളാണ് മൂന്നാറിലെത്തിയത്. ഇതിന്റെ മൂന്നിരട്ടി സഞ്ചാരികള്‍ ഇത്തവണ […]
ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന യാത്ര ഏതാവാം? ഒരു പക്ഷെ, സ്‌പെയിനിലെ മലാഗയിലെ ‘കിങ്ങ്‌സ് പാത്ത്’ വഴി ഉള്ളതായിരിക്കും അത് . ഉയരത്തെ പേടിയുള്ള ഒരാളാണെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും അത് കീഴടക്കാനായെന്ന് വരില്ല. മൂന്നു കിലോമീറ്ററാണ് യാത്രയില്‍ മൊത്തത്തിലുള്ള ദൂരം. 100 മീറ്റര്‍ (328 അടി) ആണ് ഇതിന്റെ ഉയരം. വീതി വെറും ഒരു മീറ്ററും. ഇതിലൂടെയാണ് നടന്ന് ചെല്ലേണ്ടത്. 2001 -ല്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അടച്ചിട്ടിരുന്നു കിങ്ങ്‌സ് പാത്ത്. പക്ഷെ, നവീകരിച്ച ശേഷം, 2015 -ല്‍ ഇത് […]
സോഷ്യൽമീഡിയയുടെ കാലമാണിത്. കോവളം, കുമരകം, ആലപ്പുഴ ഹൗസ്ബോട്ട്.മൂന്നാർ,തേക്കടി എന്നിങ്ങനെ ‘ഠ’ വട്ടത്തിലൊതുങ്ങിയ കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടം സോഷ്യൽ മീഡിയയുടെ വരവോടെ വിസ്തൃതമായി. പുതിയ യാത്രാസ്ഥലങ്ങൾ പ്രചാരത്തിലായി. യാത്രാ ഗ്രൂപ്പുകളും വിവരണങ്ങളും കൂടുതൽ സഞ്ചാരികളെ ഇത്തരം സ്ഥലങ്ങളിലേക്ക് ആകർഷിച്ചു. ഇതാ സോഷ്യൽ മീഡിയ ഹിറ്റാക്കിയ കേരളത്തിലെ ചില സ്ഥലങ്ങൾ. ഇവിടേയ്ക്ക് നിങ്ങൾ പോയിട്ടുണ്ടോ?ഇല്ലങ്കിൽ ബാഗ് മുറുക്കിക്കോളൂ.. യാത്ര അനുഭവമാക്കി വരാം. ഗവി ‘ഓര്‍ഡിനറി’ എന്ന ഒറ്റ സിനിമയോടെ എക്സ്ട്രാ ഓർഡിനറിയായ സ്ഥലമാണ് പത്തനംതിട്ടയിലെ ഗവി. കാടിനുള്ളിലെ ഈ […]
പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത സഞ്ചാരികളുടെ ഇഷ്ടനഗരമാണ്. കടലിനോട് ചേര്‍ന്നും കടലിലേക്കിറങ്ങിയും കിടക്കുന്ന പശ്ചിമബംഗാളിന്റെ മുഖ്യ ആകര്‍ണം അതിമനോഹരമായ ബീച്ചുകള്‍ത്തന്നെ. ബീച്ചുകളുടെ പട്ടണം കൊല്‍ക്കത്തയില്‍ നിന്നും 176 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാല്‍ ശങ്കര്‍പൂര്‍ എന്ന കടലോര ഗ്രാമത്തിലെത്താം. ബീച്ചുകളുടെ പട്ടണം എന്നാണ് ശങ്കര്‍പൂര്‍ അറിയപ്പെടുന്നതുതന്നെ. കൊല്‍ക്കത്ത നഗരത്തിന്റെ തിരക്കുകളോ ബഹളങ്ങളോ ഇല്ലാത്ത ശാന്തമായ ബീച്ചുകളുടെ പട്ടണം. കാലഭേദമില്ലാതെ സന്ദര്‍ശകരെ സ്വീകരിക്കുന്ന നഗരമാണ് ശങ്കര്‍പൂര്‍. തീരപ്രദേശത്തെ യാത്ര കടലിനെ അനുഭവിച്ചറിയാനുള്ള നല്ല അവസരമായാണ് യാത്രികര്‍ കാണുന്നത്. മെഡ്നിപൂര്‍ ജില്ലയിലെ […]
സ്വിസ് ആല്‍പ്സിന്റെ മുകളില്‍ ഷിഫോണ്‍ സാരിയില്‍ നായിക ഒപ്പം സ്വെറ്റര്‍ കഴുത്തിലിട്ട നായകന്‍, എത്ര തവണ ബോളിവുഡ് മാസ് ചിത്രങ്ങളില്‍ കണ്ടുപരിചയിച്ച സീനാണ്. യാഥാര്‍ത്ഥ്യമാണോ അതോ ഫാന്‍സി മാത്രമാണോയെന്ന് ഓര്‍ത്തുപോയ എത്രയെത്ര മനോഹരമായ ചിത്രങ്ങള്‍, കാഴ്ചകള്‍. മഞ്ഞുമൂടിയ ആല്‍പ്സും അത്യാധുനികതയിലും പച്ചപരവതാനിയായ ഗ്രാമപ്രദേശങ്ങളുമെല്ലാം കണ്ട് അന്തംവിട്ടിരുന്ന ബാല്യകാലം മറക്കാനാവുമോ. അത്തരത്തില്‍ ബോളിവുഡ് ചിത്രങ്ങളിലൂടെ അടുത്തിടെ മനംകവര്‍ന്ന സുന്ദരമായ ആറ് ഭൂപ്രദേശങ്ങള്‍ അഥവാ ലൊക്കേഷനുകളെ പരിചയപ്പെടാം. ദൂരെയാത്രകളില്‍ സന്തോഷം തേടുന്നവര്‍ ഓര്‍മ്മയില്‍ വെക്കേണ്ട സ്ഥലങ്ങള്‍. സ്‌പെയിന്‍ കലാചാതുരി നിറഞ്ഞ […]
ദുര്‍ഘടം പിടിച്ച കാടും മലയും താണ്ടി ഉയരങ്ങളില്‍ എത്തി നിറഞ്ഞ സന്തോഷത്തോടെ തിരിഞ്ഞ് നോക്കി നില്‍ക്കാനും മുകളില്‍ നിന്നുള്ള താഴ്‌വര കാഴ്ചകള്‍ കാണാനും ഏറെ പ്രിയമാണ് എല്ലാവര്‍ക്കും. ട്രെക്കിങ് ഹരമായി കാണുന്ന സഞ്ചാരികള്‍ക്ക് കണ്ണും പൂട്ടി പോകാന്‍ പറ്റുന്ന ഇടമാണ് കല്‍പേശ്വര്‍-രുദ്രനാഥ്. യാത്രയ്ക്ക് ശേഷം എക്കാലത്തും ഓര്‍മ്മിക്കാന്‍ കഴിയുന്ന നിമിഷങ്ങള് സമാമനിക്കുന്ന ഇടമാണ് കല്‍പേശ്വര്‍-രുദ്രനാഥ്. കാനന പാത താണ്ടിയുള്ള യാത്രയില്‍ സുന്ദരമായ പ്രകൃതി കാഴ്ചകളുമൊക്കെ സഞ്ചാരികളുടെ ഉള്ളു കുളിര്‍പ്പിക്കുമെന്നതില്‍ സംശയമില്ല. അതിമനോഹരമായ ഒരുപാട് സ്ഥലങ്ങള്‍ ഉള്ള നാടാണ് […]
സഞ്ചാരികള്‍ അധികമൊന്നും കേട്ടില്ലാത്ത ഒരു പേരാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. അതിമനോഹരമായ ഈ വെള്ളച്ചാട്ടം അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്നതിതിന്റെ കാരണം വേനലില്‍ ഇത് അപ്രത്യക്ഷമാകുന്നതുകൊണ്ടാവാം. എന്നാല്‍ ഒരു തവണ കണ്ട ഏതൊരാള്‍ക്കും മറക്കാനാവാത്ത കാഴ്ച സമ്മാനിക്കുന്ന ഒന്നാണ് ഇടുക്കി തൊടുപുഴയിലെ വെള്ളിയാമറ്റം പഞ്ചായത്തിലെ ഞണ്ടിറുക്കി വെള്ളച്ചാട്ടം. തൊടുപുഴയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയുള്ള പൂമാലയിലെത്തിയാല്‍ നടന്നെത്താവുന്ന ദൂരത്തിലാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. പൂമാലക്ക് രണ്ട് ജംങ്ഷനുകളുണ്ട്. തൊടുപുഴയില്‍ നിന്നും വരുമ്പോള്‍ പൂമാല സ്വാമിക്കവല എന്ന ജംങ്ഷനും കടന്ന് ഏകദേശം ഒരു […]
തിരക്കിന് ഒരു ഇടവേള നല്‍കി യാത്ര പോകാന്‍ പറ്റിയ ഇടമാണ് ബംഗളൂരു. എന്നാല്‍ യാത്ര ചെയ്യുന്ന വഴി വാഹനത്തിരക്ക് മൂലം യാത്രയെ തന്നെ മടുപ്പിക്കുന്നതാണ്. മടുപ്പിക്കുന്ന ആ വഴി മാറ്റി പിടിച്ച് ഗ്രാമങ്ങളുടെ ഭംഗി കണ്ട് ബംഗളൂരുവില്‍ എത്താം. സാധാരണയായി ബംഗളൂരു യാത്രയ്ക്ക് ആളുകള്‍ പ്രധാനമായും രണ്ടു വഴികളെയാണ് ആശ്രയിക്കാറ്. അതിലൊന്ന് മൈസൂര്‍ വഴിയും മറ്റൊന്ന് സേലം വഴിയുമാണ്. ഈ രണ്ടുപാതകളും ഉപേക്ഷിച്ചുകൊണ്ട് സത്യമംഗലം കാടുകള്‍ കയറി, മേട്ടൂര്‍ ഡാമിലെ കാഴ്ചകള്‍ കണ്ട്…ധര്‍മപുരിയും ഹൊസൂരും കടന്ന് ഒരു […]
വര്‍ഷത്തില്‍ എട്ടുമാസവും പൊള്ളുന്ന ചൂടാണ് ചെന്നൈ നഗരത്തില്‍. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ നഗരത്തില്‍ ഏതാനും ദിവസം വേനല്‍മഴ ലഭിക്കും. പൊരിയുന്ന വെയിലിനു ശേഷം മഴ കിട്ടുന്നത് നഗരവാസികള്‍ക്ക് ഏറെ സന്തോഷമാണ്. എന്നാല്‍ മഴയെത്തിയാല്‍ പുറത്തിറങ്ങാനാവില്ലെന്നു മാത്രം. ഗതാഗതക്കുരുക്ക്, ഓട നിറഞ്ഞു റോഡിലേക്കൊഴുകുന്ന മലിനജലം, മുട്ടോളം മഴവെള്ളം. ഇതൊക്കെയാണു ചെന്നൈയിലെ പ്രധാന മഴക്കാഴ്ചകള്‍. എന്നാല്‍ മഴക്കാലത്ത് നഗരത്തിനു പുറത്തെത്തിയാല്‍ ഒട്ടേറെ മനോഹര മഴക്കാഴ്ചകള്‍ നമ്മെ കാത്തിരിക്കുന്നുണ്ടാവും. ചെന്നൈയില്‍ നിന്ന് എളുപ്പത്തില്‍ എത്താവുന്ന മണ്‍സൂണ്‍ ടൂറിസം സങ്കേതങ്ങള്‍ നോക്കാം. […]
സുവര്‍ണ കര്‍ണാടക സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് ഇങ്ങനെയാണ് ‘ഒരു ദേശം പല ലോകം’ . 30 ജില്ലകളിലും കാഴ്ച്ചയുടെ വസന്തമാണ് മഴക്കാലത്ത് കര്‍ണാടക ഒരുക്കുന്നത്. കന്നഡ ദേശം പശ്ചിമഘട്ട മലനിരകളും ഡെക്കാന്‍ പീഠഭൂമിയും അറബിക്കടലും അതിരിടുന്ന നാടാണ്. കര്‍ണാടകയിലൂടെ നടത്തുന്ന മഴയാത്ര ഏതൊരു സഞ്ചാരിയുടെയും മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന അനുഭവങ്ങള്‍ തന്നെയാണ്. മലമുകളിലെ പച്ചപ്പിനൊപ്പം ഒഴുകിയെത്തുന്ന തേനരുവികളും പതഞ്ഞുപൊങ്ങുന്ന വെള്ളച്ചാട്ടങ്ങളും സന്ദര്‍ശിക്കാന്‍ പറ്റിയ സമയംകൂടിയാണ് മഴക്കാലം. ജോഗ് വെള്ളച്ചാട്ടം ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജോഗിലേക്ക് […]
ഇടമുറിയാത്ത മഴയാണ് ഇടവപ്പാതി. തോരാ മഴയിൽ മടിപിടിച്ചിരിക്കേണ്ട. മഴയുടെ നാനാർത്ഥങ്ങൾ തേടി മഴയ്‌ക്കൊപ്പം യാത്ര ചെയ്യാം. വിവിധ ഇടങ്ങളിൽ മഴയ്ക്ക് വിവിധ താളവും സൗന്ദര്യവുമാണ്. അവയറിഞ്ഞു മഴ നനഞ്ഞു യാത്ര ചെയ്യാം. ഇതാ മഴക്കാലത്തു പോകാൻ പറ്റിയ ചില സ്ഥലങ്ങൾ: ഇടുക്കി ഹൈറേഞ്ചിന്റെ മലമടക്കുകളിൽ മഴത്തുള്ളികളിൽ അലിഞ്ഞുചേർന്നു മഴക്കാല ടൂറിസം സജീവമാകുന്നു. ചെറുതും വലുതുമായ അഞ്ഞൂറോളം വെള്ളച്ചാട്ടങ്ങൾ ജില്ലയിലുണ്ട് . കോടമഞ്ഞു പുതച്ച മൂന്നാറിന് മഴകാലം കൂടുതൽ സൗന്ദര്യം നൽകുന്നു. കൂടെ വാഗമണ്ണിൽ മഴക്കാല ട്രെക്കിംഗുമാകാം. വയനാട് […]
മരതക പട്ടിനാല്‍ പൊതിഞ്ഞൊരു നാടാണ് കേരളം. പ്രകൃതി ദേവത അതിന്റെ പൂര്‍ണ സൗന്ദര്യം കനിഞ്ഞ് നല്‍കിയ നാടിന്റെ ആകെയുള്ള പ്രദേശത്തിന്റെ 21 ശതമാനവും തിങ്ങിനിറഞ്ഞു നില്‍ക്കുന്ന വനഭൂമി കൂടിയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ കേരളത്തിന്റെ മുക്കാല്‍ ഭാഗത്തോളം വനമായിരുന്നു. വിദേശ ശക്തികളുടെ കടന്നുവരവും വികസന പ്രവര്‍ത്തനങ്ങളും കൂടി ആയപ്പോള്‍ കേരളത്തിന്റെ വനഭൂമിയുടെ അളവ് തീരെ കുറയുകയായിരുന്നു. വിനോദ സഞ്ചാര രംഗത്ത് കേരളത്തിന് ഇത്ര കണ്ട് കുതിച്ചുയരാന്‍ സാധ്യത നമ്മുടെ വനങ്ങള്‍ […]
രണ്‍കപൂര്‍ രാജസ്ഥാനിലെ പാലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഇടം.രാജസ്ഥാനിലെ മറ്റിടങ്ങളേപ്പോലെ തന്നെ ചരിത്രത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് ഇവിടവും. രാജാക്കന്‍മാരും ചരിത്രപുരുഷന്‍മാരും ചേര്‍ന്ന് കഥകളൊരുക്കിയിരിക്കുന്ന ഇവിടുത്ത ക്ഷേത്രങ്ങളും സ്മാരകങ്ങളും ഒക്കെ മനോഹരമായ വാസ്തുവിദ്യയാല്‍ ഒരുക്കിയിരിക്കുന്നു. ഇവിടുത്തെ ക്ഷേത്രങ്ങള്‍ കാണുവാനും പഠിക്കുവാനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒട്ടേറെ ആളുകള്‍ ഇവിടെ എത്തുന്നു. ചരിത്രത്തെയും കലയെയും സ്‌നേഹിക്കുന്നവര്‍ക്ക് രാജസ്ഥാനില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ ഏറ്റവും മികച്ച ഇടം കൂടിയാണ് രണ്‍കപൂര്‍. ഒട്ടേറെ പ്രത്യേകതകളുള്ള, പാലിയിലെ പ്രശസ്ത കലാഗ്രാമമായ രണ്‍കപൂറിനെക്കുറിച്ച് […]
കണ്ണിന് കുളിരേകുന്ന കാഴാച്ചകളുടെ കലവറയാണ് മാടായിപ്പാറ. കാലാവസ്ഥയ്ക്കനുസരിച്ച് നിറങ്ങളുടെ വര്‍ണ്ണക്കാഴ്ച്ച സമ്മാനിക്കുന്ന ഇടം. വേനലില്‍ സ്വര്‍ണ്ണ വര്‍ണ്ണം, മഴക്കാലമായാല്‍ പച്ചപ്പ്, വസന്തത്തില്‍ നീല നിറം ഇങ്ങനെയാണ് മാടായി. മാടായിയില്‍ എത്തുന്നവര്‍ക്ക് എന്നും അത്ഭുതമാണ് അമ്പലത്തറ. മൂന്നേക്കറോളം വരുന്ന പാറയിലെ അമ്പലത്തറക്കണ്ടം. ഒരു കാലത്ത് സമൃദമായ നെല്‍പാടമായിരുന്നു. പിന്നീട് കാലാവസ്ഥാ വ്യതിയാനത്തിന്റെയും കൃഷിപ്പണിക്ക് തൊഴിലാളികളുടെ ക്ഷാമവും മൂലം പാടെ നിലച്ചു പോവുകയായിരുന്നു. ഇത്തരത്തില്‍ മാടായിപ്പാറയിലെ വിവിധ സ്ഥലങ്ങളിലായി നെല്‍ക്കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ കാട് കയറി മൂടിയിരിക്കുകയാണ്. മാടായിപ്പാറയിലെ ജൂതക്കുളത്തിനു […]















