കര്‍ണാടകയിലെ ഷിമോഗയിലാണ് തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുംബെ. എപ്പോഴും പെയ്തിറങ്ങുന്ന നനുത്ത മഴയാണ് ഇവിടുത്തെ പ്രത്യേകത. ഉഡുപ്പി വഴിയും കുടക് വഴിയും അഗുംബയിലെത്താം. യാത്രയെ അതിന്‍റെ എല്ലാ അളവിലും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഗുംബയിലെത്താന്‍ തിരഞ്ഞെടുക്കാവുന്ന വഴി കുടകാണ്. വയനാട് കടന്നാല്‍ കര്‍ണാടക അതിര്‍ത്തി ഗ്രാമമായ കുട്ടയിലെത്തും. കുട്ടയില്‍ നിന്ന് മടിക്കേരിയിലേക്ക് എപ്പോഴും ബസ്സുണ്ട്. പശ്ചിമഘട്ട ചെരുവുകളില്‍ സ്ഥിതിചെയ്യുന്ന കാപ്പിത്തോട്ടങ്ങളുടെ നാടാണ് കുടക്. എല്ലാ കാലാവസ്ഥയിലും കുടകില്‍ തണുപ്പുണ്ട്. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെയാണ് കുടകിലേക്കുള്ള യാത്ര. മടിക്കേരിയില്‍ നിന്നും കുടകിന്‍റെ […]

