Category Archives: Places to See

ലോക പ്രശസ്തി നേടിയ ഏഷ്യയിലെ രാത്രി ചന്തകള്‍

ലോക ഭൂപട സഞ്ചാര പട്ടികയില്‍ ഏറെ പ്രത്യേകതള്‍ നിറഞ്ഞ ഭൂഖണ്ഡമാണ് ഏഷ്യ. സംസ്‌കാരിക വൈവിധ്യങ്ങള്‍, രുചിയൂറുന്ന ഭക്ഷണം, മനോഹരമായ ഭൂപ്രകൃതി എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ഏഷ്യയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. കാഴ്ചകള്‍ക്കൊപ്പം നിരവധി രാത്രി ചന്തകളും ഏഷ്യയില്‍ നിലവിലുണ്ട്്. നാം ചെന്നെത്തുന്ന സ്ഥലത്തിന്റെ പ്രാദേശിക സാംസ്‌ക്കാരത്തിനെക്കുറിച്ചറിയാന്‍ രാത്രി ചന്തകള്‍ നമ്മളെ നന്നായി സഹായിക്കും. ആള്‍ക്കൂട്ടങ്ങളുടെ ബഹളം, വില്‍പ്പനക്കാരുടെ ശബ്ദ കോലാഹലങ്ങള്‍, കളിപ്പാട്ടങ്ങളും തുണികളും മറ്റ് വസ്തുക്കളും – ഇങ്ങനെ ആവശ്യമായ എല്ലാ സാധനവും വില്‍ക്കുന്ന ഇടുങ്ങിയ പാതകള്‍ നല്ലൊരു […]

ഡൂണ്ടീ: ഈ വര്‍ഷം കണ്ടിരിക്കേണ്ട യൂറോപ്പന്‍ നാട്

ഈ വര്‍ഷം സന്ദര്‍ശിക്കാന്‍ പറ്റിയ മികച്ച സ്ഥലമായി ലോണ്‍ലി പ്ലാനറ്റ് യൂറോപ്പിലെ ഡുണ്ടീയെ തിരഞ്ഞെടുത്തു. സ്‌കോട്ലാന്‍ഡിലെ നാലാമത്തെ വലിയ നഗരവും ലോണ്‍ലി പ്ലാനറ്റ് പുറത്ത് വിട്ട ബെസ്റ്റ് ഇന്‍ യൂറോപ്പ് 2018 പട്ടികയിലെ ആറാമത്തെ നഗരവുമാണ് ഡൂണ്ടീ. പുനര്‍വികസനത്തിന് പേര് കേട്ട നഗരമാണ് ഡുണ്ടീ. സ്‌കോട്ലാന്‍ഡിലെ നാലാമത്തെ വലിയ നഗരവും ലോണ്‍ലി പ്ലാനറ്റ് പുറത്ത് വിട്ട ബെസ്റ്റ് ഇന്‍ യൂറോപ്പ് 2018 പട്ടികയിലെ ആറാമത്തെ നഗരവുമാണ് ഡൂണ്ടീ. പുനര്‍വികസനത്തിന് പേര് കേട്ട നഗരമാണ് ഡുണ്ടീ. സ്‌കോട്ലന്‍ഡില്‍ എത്തുന്ന […]

അനന്തപുരിയിലെ വെള്ളച്ചാട്ടങ്ങള്‍

വേനല്‍ അവധിയുടെ അവസാനം എത്താറായി. മഴയ്ക്ക് മുമ്പുള്ള കൊടും ചൂടില്‍ നിന്ന് രക്ഷനേടാന്‍ തിരുവന്തപുരത്തും സമീപ ജില്ലകളില്‍ നിന്നും പോയി വരാന്‍ സാധിക്കുന്ന വെള്ളച്ചാട്ടങ്ങള്‍. കുരുശടി വെള്ളച്ചാട്ടം മങ്കയം നദിയില്‍ നിന്നും രൂപപ്പെടുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് കുരിശടി വെള്ളച്ചാട്ടം. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഈ വെള്ളച്ചാട്ടം വളരെ ചെറിയ വെള്ളച്ചാട്ടമാണ്. ഇക്കോ ടൂറിസം ഓഫീസിന്റെ നേതൃത്വത്തില്‍ ഇവിടെ ട്രക്കിങ്ങുണ്ട്. അര ദിവസം മുതല്‍ ഒരു ദിവസം വരേയും നീളുന്ന യാത്രയായതിനാല്‍ ആവശ്യത്തിനു സമയവും മുന്‍കരുതലുകളും ഒരുക്കങ്ങളും […]

ബിയാസിലെ റാഫ്റ്റിംഗ് അനുഭവം; പാറക്കെട്ടിലെ വഞ്ചി തുഴയല്‍

കുത്തിയൊലിച്ചു  പാറക്കെട്ടുകള്‍ക്കു മീതെ പായുന്ന നദിയില്‍ റാഫ്റ്റിംഗ് അതിസാഹസികമാണ്. കുളു-മണാലിയിലെ ബിയാസ് നദിയില്‍ റാഫ്റ്റിംഗ് നടത്തിയ അനുഭവം വിവരിക്കുന്നു ന്യൂസ് 18 മലപ്പുറം പ്രതിനിധി സുര്‍ജിത്ത് അയ്യപ്പത്ത്. ചിത്രങ്ങള്‍ ; ഷരീഫ് തിരുന്നാവായ  റിവർ റാഫ്റ്റിംഗ് ഉൻമാദമാണ് എന്ന് പറഞ്ഞത് അനിയനാണ്. അവൻ ദില്ലി മുതൽ കശ്മീർ വരെ നടത്തിയ ബുള്ളറ്റ് യാത്രയിൽ കുളുവിലൂടെ ഒഴുകുന്ന ബിയാസ് നദിയിലെ അനുഭവം പറഞ്ഞപ്പോൾ ഉൾത്തുടിപ്പായിരുന്നു. ഞങ്ങൾ മലപ്പുറത്തു നിന്നുള്ള 36 അംഗ യാത്രാസംഘം മനാലിയിൽ നിന്നും കുളു താഴ്വരയിലേക്കെത്തി. […]

പാക്കം: കാടിനുള്ളിലെ ഗോത്ര ഗ്രാമം

ഇടതൂര്‍ന്ന വനത്തിന് നടുവിലൂടെ വളഞ്ഞും പുളഞ്ഞും നീണ്ടുപോകുന്ന പാത അവസാനിക്കുന്നത് പാക്കം ഗ്രാമത്തിലാണ്. വയനാട്ടിലെ ഗോത്ര കുടുംബങ്ങളുടെ സ്വന്തം നാടായി ഈ ഗ്രാമത്തെ വിശേഷിപ്പിക്കാം. പുല്ലുമേഞ്ഞ ചെറിയ കുടിലുകളും ചായക്കടകളുമുള്ള ഉള്‍പ്രദേശം. ഒരിക്കല്‍ വയനാടെന്ന നാട്ടുരാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു പാക്കം. പുരാതനമായ പാക്കം കോട്ടയുടെ കവാടത്തില്‍ നിന്നും ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ഐതിഹാസികമായ ഇന്നലെകള്‍ തെളിയും. കാട്ടുചോലകള്‍ കടന്ന് കുത്തനെയുള്ള കയറ്റം കയറി കാടിന്‍റെ അകത്തളത്തില്‍ കാലത്തെ തോല്‍പ്പിക്കുന്ന കോട്ട കാണാം. പുല്‍പ്പള്ളിയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ കുറുവ ദ്വീപ്‌ […]

ലോക പൈതൃക ദിനം: യാത്രപോകാം ഇന്ത്യയിലെ മികച്ച അഞ്ച് പൈതൃക സ്ഥലങ്ങളിലേയ്ക്ക്

ഇന്ന് ലോക പൈതൃകദിനം. സ്മാരകങ്ങളുടെയും പാരമ്പര്യ ഇടങ്ങളുടെയും അന്താരാഷ്ട്ര ദിനമായാണ് ലോക പൈതൃക ദിനം യുനസ്കോ ആചരിക്കുന്നത്. ലോകത്തില്‍ സംരക്ഷിക്കപ്പെടേണ്ട ഇടങ്ങള്‍ യുനസ്കോയുടെ ലോക പൈതൃക സമിതിയാണ് കണ്ടെത്തുന്നത്. ഇതുവരെ 167 രാജ്യങ്ങളില്‍ നിന്നായി 1073 സ്ഥലങ്ങള്‍ ലോക പൈതൃക പട്ടികയിലുണ്ട്. ഇതില്‍ 36 സ്ഥലങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവയാണ്‌. ഇന്ത്യയിൽ നിന്നും ആദ്യമായി ലോക പൈതൃക പട്ടികയിൽ ഇടം നേടിയത് ആഗ്ര കോട്ട, അജന്ത ഗുഹകൾ എന്നിവയാണ്. പൈതൃകങ്ങളുടെ പുണ്യം അന്വേഷിച്ച് യാത്രചെയ്യുന്നവര്‍ക്ക് ഇന്ത്യയില്‍ പോകാന്‍ പറ്റിയ […]

ശാസ്താംകോട്ട വിളിക്കുന്നു..സഞ്ചാരികളേ ഇതിലേ..ഇതിലേ ..

സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം സഞ്ചാരികളെ മാടിവിളിക്കുന്നു. ശുദ്ധജല തടാക കരയില്‍ ടൂറിസത്തിനു ഏറെ സാധ്യത. വേനല്‍ അവധി തുടങ്ങിയപ്പോഴേക്കും തടാകത്തിന്റെ സൌന്ദര്യവും സംശുദ്ധിയും മനസ്സിലാക്കാന്‍ ഏറെ സഞ്ചാരികള്‍ എത്തുന്നു . മറ്റു തടാകങ്ങളില്‍ നിന്നും വ്യത്യസ്ഥമായി തെളിനീര്‍ ജലമാണ് ശാസ്താംകോട്ടയിലേത്. ഇവിടെ കുളിക്കുവാനും തടാക കരയിലുള്ള കുന്നുകളുടെയും കുറ്റി ചെടികളുടെയും സൌന്ദര്യം വള്ളത്തിലിരുന്ന് ആസ്വദിക്കാനുമാണ് ഏറെ പേരും എത്തുന്നത് . എന്നാല്‍ സഞ്ചാരികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ തുലോം കുറവാണ്. സൌകര്യപ്രദമായ ഇരിപ്പിടങ്ങളോ,ശുചിമുറികളോ […]

സഞ്ചാരികള്‍ പോകാന്‍ മടിക്കുന്ന പ്രേത തടാകം

ജലമെന്നാല്‍ മനുഷ്യന് ഏറ്റവും പവിത്രമായതാണ്. പുഴയും കായലും കടലും നമ്മുടെ സമ്പത്താണ്. അവയുടെ കരയ്ക്ക് പോയിരുന്ന് കാഴ്ചകള്‍ കാണുന്നത് മനുഷ്യന്റെ കണ്ണിന് കുളിര്‍മ നല്‍കുന്ന കാഴ്ചകളാണ്.നാം അതിനെ ആസ്വദിക്കാന്‍ ജലയാത്രങ്ങള്‍ നടത്തുന്നു അതിന്റെ അത്ഭുതങ്ങളുടെ ആഴത്തിലേക്ക് ഊളിയിട്ടിറങ്ങുന്നു. എന്നാല്‍ കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സാനിയയിലുള്ള നട്രോണ്‍ തടാകത്തിലേയ്ക്ക് എത്തിയാല്‍ അവിടെ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് ഈ മനോഹാരിതയല്ല. ചത്തു മരവിച്ച പക്ഷിമൃഗാദികളുടെ ജഡങ്ങള്‍ കൊണ്ടുള്ള ശില്‍പ്പങ്ങളാണ്. സഞ്ചാരികള്‍ പോകാന്‍ മടിക്കുന്ന നട്രോണ്‍ തടാകത്തില്‍ ഉയര്‍ന്ന അളവില്‍ സോഡിയം ബൈകാര്‍ബണേറ്റിന്റെ […]

വര്‍ക്കലയിലെ സഞ്ചാരി പ്രവാഹത്തില്‍ കുതിപ്പ്; സര്‍ഫിംഗിന് സ്വര്‍ഗമെന്നു സഞ്ചാരികള്‍

വര്‍ക്കലയില്‍ വിനോദ സഞ്ചാര വളര്‍ച്ച കുതിക്കുന്നു. പാപനാശം ബീച്ചും സ്വാഭാവിക ക്ലിഫും ഉള്ള വര്‍ക്കല സര്‍ഫിംഗ് പ്രിയരുടെ കേന്ദ്രമാവുകയാണ്. അഞ്ചു വര്‍ഷത്തിനിടെ സഞ്ചാരികളുടെ എണ്ണത്തില്‍ 130.02 ശതമാനം വളര്‍ച്ചയാണ് വര്‍ക്കല കൈവരിച്ചത്. പോയ വര്‍ഷം ഇവിടെയെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം 1,33,658 ആണ്.. കേരളത്തില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തിയ കൊച്ചിയില്‍ 43.89 ശതമാനം മാത്രം രേഖപ്പെടുത്തിയപ്പോഴാണ് വര്‍ക്കലയുടെ വളര്‍ച്ച. തിരുവനന്തപുരത്ത് തന്നെയുള്ള കോവളത്താകട്ടെ അഞ്ചു വര്‍ഷത്തെ വളര്‍ച്ച അഞ്ചു ശതമാനം മാത്രവും. വര്‍ക്കലക്ക് പുറമേ പൂവാറിനും നല്ല […]

സ്ഫടികക്കാഴ്ച്ചയുടെ സൗന്ദര്യവുമായി ഈ നദി

ചിത്രം കണ്ടാല്‍ വെള്ളത്തിനുമേല്‍ അന്തരീക്ഷത്തില്‍ ഒരു വള്ളം. ഒന്ന് കൂടി സൂക്ഷിച്ചു നോക്കൂ. വള്ളം വെള്ളത്തില്‍ തൊട്ടുരുമ്മി തന്നെ. സുതാര്യ നദിയായ ഉമന്‍ഗോട്ട് നദിയിലെ കാഴ്ചയാണ് ഇത്. എങ്ങനെയെത്താം ഇവിടെ? ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ദാവ്കി പട്ടണത്തിലാണ് ഉമന്‍ഗോട്ട് നദി.മേഘാലയ തലസ്ഥാനമായ ഷില്ലോംഗില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് ദാവ്കി. ഖാസി- ജയന്തിയ കുന്നുകള്‍ അതിരിടുന്ന സ്ഥലമാണ് ഇവിടം.ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലവും ഇവിടെ കാണാം. നദിയിന്‍ അഗാധമാം കാഴ്ചകളില്‍ ഉമന്‍ഗോട്ടില്‍ വഞ്ചി യാത്ര ചെയ്താലേ ആ […]

വരൂ..വയനാട്ടിലേക്ക്; കാണേണ്ട ഇടങ്ങള്‍

വയനാട്ടില്‍  ഏതെല്ലാം സ്ഥലങ്ങളാണ് കാണാനുള്ളത്? സ്ഥിരമായി കേൾക്കുന്ന ചോദ്യമാണ്.കുറച്ചു പേരോട് പറഞ്ഞ ഉത്തരം ഇവിടെ കുറിയ്ക്കുന്നു. കോഴിക്കോട് നിന്നും വയനാട്ടിലേക്കു വരുന്ന വഴിക്ക് ചുരം കയറി മുകളില്‍ വരുമ്പോള്‍, കാണുന്ന സ്ഥലമാണ് ലക്കിടിവ്യൂ പോയിന്റ്. മനോഹര കാഴ്ചയാണ്. അടുത്തത് കരിന്തണ്ടന്‍റെ ചങ്ങല മരം. കല്പറ്റയിലേക്കുള്ള വഴിയിൽ റോഡിന്‍റെ ഇടതുവശത്താണ് കരിന്തണ്ടനെ ബന്ധിച്ചിരുന്ന ചങ്ങലമരം. താമരശ്ശേരി ചുരത്തിന്‍റെ പിതാവായ കരിന്തണ്ടനെ . ചതിയിൽപ്പെടുത്തി ബ്രിട്ടീഷുകാർ വെടിവെച്ചു കൊന്നെന്ന് കഥ. ഇവിടെ നിന്നും 4 കിലോമീറ്റര്‍ . മുന്നോട്ടു പോകുമ്പോൾ […]

ലേ ലഡാക്ക് കാണാം; ഈ ടിപ്പുകള്‍ മറക്കേണ്ട

രാജ്യത്തെ ഉയരം കൂടിയ വിനോദ സഞ്ചാര കേന്ദ്രമായ ലഡാക്കിലേക്ക് പോകാന്‍ ഇതാ ചില ടിപ്പുകള്‍; ?റോഹ്തംഗ് പാസ് എപ്പോള്‍ തുറക്കും = സാധാരണ മേയ് പകുതിയോടെ തുറക്കും.മഞ്ഞു കുറഞ്ഞാല്‍ തുറക്കുകയാണ് പതിവ്. ? ഡല്‍ഹിയില്‍ നിന്നും ഏതൊക്കെ വഴികളിലൂടെ ലേയിലെത്താം = ശ്രീനഗര്‍, മണാലി,ഷിംല- കിന്നൂര്‍- കാസ എന്നിവ വഴി പോകാം. പത്താന്‍കോട്ട്, സച്ച്പാസ്,കില്ലാട് റോഡ്‌ വഴി വലത്തോട്ടു പോയാല്‍ മണാലി-ലേ റോഡിലെത്താം. ഇടത്തോട്ടെങ്കില്‍ കിഷ്ത്വാര്‍ വഴി ലേയിലെത്തും. ?ഏറ്റവും നല്ല വഴിയേത് ശ്രീനഗര്‍ വഴി പോകുന്നതാകും […]

കുറച്ച് കാശ്.. കൂടുതല്‍ കാഴ്ച.. പോകാം കോട്ടയം വഴി ആലപ്പുഴയിലേയ്ക്ക്..

ചെറുതും ചിലവു കുറഞ്ഞതുമായ യാത്രകള്‍ ആസ്വദിക്കുന്നവര്‍ക്ക് ഒന്നു പരീക്ഷിക്കാവുന്നതാണ് കോട്ടയത്തുനിന്നും ആലപ്പുഴയിലേക്കുള്ള ദീര്‍ഘദൂര ബോട്ടുയാത്ര. കോട്ടയം കോടിമതയില്‍ നിന്നും ജലഗതാഗതവകുപ്പിന്‍റെ ബോട്ടില്‍ ആലപ്പുഴ ബോട്ടുജട്ടിയിലേക്കുള്ള ജലയാത്രയ്ക്ക് ഒരാള്‍ക്ക് 18രൂപ മാത്രമാണ് ചിലവ്. കോട്ടയത്തിന്‍റെ ഹൃദയത്തിലൂടെ ആലപ്പുഴയിലെ നാട്ടിന്‍പുറങ്ങളെ അടുത്തറിഞ്ഞ് ഒച്ചപ്പാടുകളും ബഹളങ്ങളുമില്ലാതെ പ്രകൃതിയോടൊപ്പമുള്ള ഈ യാത്രാസൗകര്യത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. രാവിലെ 6.45 മുതല്‍ കോട്ടയം കോടിമതയില്‍നിന്നും ആലപ്പുഴയിലേക്ക് ബോട്ട് സര്‍വീസുണ്ട്. വിദേശികളും സ്വദേശികളുമായ സഞ്ചാരികളേയും കൊണ്ടാണ് കോട്ടയത്തുനിന്നും ബോട്ട് പുറപ്പെടുക. രാവിലെ 6.45, 11.30, ഉച്ചക്ക് 1, […]

കാടു കയറാം പെണ്ണുങ്ങളേ… ഇങ്ങോട്ടു പോരൂ..

ചെന്തുരുണി വന്യജീവി സങ്കേതത്തില്‍ സ്ത്രീകള്‍ക്കായി ആരംഭിച്ച ‘തരുണി ഷീ’ പാക്കേജിന് ആവശ്യക്കാരേറുന്നു. ട്രെക്കിങും, ബോട്ടിങും, കാട്ടിനുള്ളിലെ താമസവും, ഭക്ഷണവും ഉള്‍പ്പെടുന്നതാണ് പാക്കേജ്. തരുണീ ഷീ പാക്കേജില്‍ ഭക്ഷണം പാകം ചെയ്യുന്നത് മുതല്‍ ബീറ്റ് ഫോറസ്റ്റ് ഗൈഡുകള്‍ വരെ വനിതകളാണ്. ഉച്ചക്ക് 3.30ന് ജീപ്പില്‍ ട്രെക്കിങ്ങിനു പോകും. അത് കഴിഞ്ഞാല്‍ ബോട്ടിംഗ്. രാത്രി കാടിനുള്ളലെ വീട്ടില്‍ താമസിക്കാം. സുരക്ഷയ്ക്കായി  വീടിനു പുറത്ത് വനിതാ ഗൈഡിന്‍റെ സേവനമുണ്ടാകും. പിറ്റേദിവസം ഉച്ചവരെയാണ് പാക്കേജ്. രണ്ടുപേരടങ്ങുന്ന ടീമിന് 7500 രൂപയാണ് നിരക്ക്. സന്ദര്‍ശകരുടെ […]

റാണി പത്മാവതിയുടെ ചിത്തോര്‍ കോട്ടയുടെ വിശേഷങ്ങള്‍

റാണി പത്മാവതിയും രത്തന്‍ സിംഗ് രാജാവും ജീവിച്ച ഓര്‍മകളുറങ്ങുന്ന ചിത്തോര്‍ കൊട്ടാരം. പ്രണയം ബാക്കിവെച്ച അകത്തളങ്ങള്‍, സംഗീതവും നൃത്തവും കൊണ്ട് അലങ്കാരമായിരുന്ന രാജസദസ്സ്. വിവാദങ്ങള്‍ക്കൊടുവില്‍ പത്മാവത് പ്രദര്‍ശനത്തിനെത്തിയപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞത്‌ ചരിത്രമാണ്. അലാവുദ്ദീന്‍ ഗില്‍ജിയും, പത്മാവതിയും, രത്തന്‍ സിങ്ങും നിറഞ്ഞു നിന്ന സിനിമയില്‍ മറ്റൊരു കഥാപാത്രമുണ്ട്, ശരിക്കും ചരിത്രത്തെ അനുഭവിച്ചറിഞ്ഞ ചിത്തോര്‍ കൊട്ടാരം. ഒരു രാജവാഴ്ചയുടെ കഥയറിയാവുന്ന, രാജപുത്രന്‍റെയും റാണിയുടെയും പ്രണയവും മരണവും ഏറ്റുവാങ്ങിയ ജീവിച്ചിരിക്കുന്ന ചരിത്ര സ്മാരകം. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയാണ് ചിത്തോറിലെ റാണി […]