മഹാമാരിയില്‍ നിന്ന് തന്റെ ഗ്രാമത്തെ രക്ഷിക്കാന്‍ ശ്രീകൃഷ്ണ ഭഗവാന്‍ ഗോവര്‍ധനഗിരി കൈയ്യിലേന്തി എട്ടു ദിനങ്ങളാണ് നിന്നത്. അങ്ങനെ എട്ടുദിനങ്ങളില്‍ ഭക്ഷണമില്ലാതെ നിന്ന നില്‍പ്പില്‍ കൃഷ്ണന്‍ നിന്നു. ആ കടം ഇന്നും പ്രസാദമായി വീട്ടുന്ന ഇടമാണ് വിശ്വ വിഖ്യാതമായ പുരി ജഗന്നാഥ ക്ഷേത്രം. ഇന്ത്യയുടെ ഏറ്റവും വിഭവ സമൃദമായ പ്രസാദ് ഊട്ട് നടക്കുന്നയിടം. 56കൂട്ടം വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. അതു കൊണ്ട് തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ അടുക്കളയും ജഗന്നാഥ ക്ഷേത്രത്തില്‍ തന്നെയാണ്. 600 പാചകക്കാരാണ് ഈ ബ്രമാണ്ഡ […]
Category Archives: Places to See
വര്‍ഷത്തില്‍ ഒരിക്കല്‍ ജലത്തിനടിയില്‍ പോകുന്ന ആലുവാ ശിവക്ഷേത്രത്തിനെക്കുറിച്ച് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍ വര്‍ഷത്തില്‍ പകുതിയിലധികവും ജലത്തിനടിയലില്‍ കഴിയുന്നൊരു ക്ഷേത്രത്തിനെ നമുക്ക് പരിചയപ്പെടാം. ആന്ധ്രാപ്രദേശിലെ കുര്‍ണൂലില് സ്ഥിതി ചെയ്യുന്ന സംഗമേശ്വര ക്ഷേത്രത്തിനെക്കുറിച്ചാണ് പറയുന്നത്. ഒരാണ്ടിന്റെ മുക്കാല്‍ പങ്കും ഏഴുനദികള്‍ തങ്ങളുടെ ജലത്തിനടിയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ക്ഷേത്രം. ക്ഷേത്രനട തുറന്നൊന്ന് തൊഴണമെങ്കില്‍ മഴയൊഴിയുന്ന വേനല്‍ വരണം. അപ്പോള്‍ വെള്ളത്തിന് മുകളില്‍ ക്ഷേത്രക്കെട്ടുകള്‍ ഉയര്‍ന്ന് വരും. ആന്ധ്രാപ്രദേശില്‍ കുര്‍ണൂല്‍ ജില്ലയിലെ മുച്ചുമാരി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറെ വര്‍ഷങ്ങളുടെ പഴക്കമുള്ള […]
മഹാരാഷ്ട്ര ഇന്ത്യയിലെ തികച്ചും വ്യത്യസ്തമായ സംസ്ഥാനങ്ങളിലൊന്നാണ്. തിരക്കേറിയ പട്ടണവും ഒപ്പം പ്രകൃതിയുടെ മനോഹാരിതയും ഒരുപോലെ ഉള്ള സംസ്ഥാനം. കടല്‍ത്തീരവും, പട്ടണകാഴ്ച്ചയും, പ്രകൃതിയുടെ പച്ചപ്പും കൊണ്ട് സമ്പന്നമാണ് ഇവിടം. ദൗലത്താബാദ് കോട്ടയും രത്‌നാഗഢ് കോട്ടയും ദോഡാപ് കോട്ടയും പോലുള്ള കോട്ടകളും മഹാബലേശ്വറും ബന്ധര്‍ധാരയും പോലുള്ള ഹില്‍സ്റ്റേഷനുകളും ധാരാളം തീര്‍ത്ഥാടന കേന്ദ്രങ്ങളുമൊക്കെ നിറഞ്ഞ ആ നാട് സഞ്ചാരികളുടെ ഇഷ്ടായിടങ്ങളിലൊന്നാണ്. യാത്ര മഹാരാഷ്ട്രയിലേക്കാണെങ്കില്‍, രാജ്മച്ചി കോട്ട കൂടി സന്ദര്‍ശിക്കണം. ഓരോ യാത്രികന്റെയും മനസുനിറയ്ക്കാന്‍ തക്ക കാഴ്ചകള്‍ ആ കോട്ടയിലും അതിനു ചുറ്റിലുമുള്ള […]
വേനല്‍ അവധി കഴിഞ്ഞ് എല്ലാവരും സ്‌കൂളിലെത്തിയാല്‍ ആദ്യം തിരക്കുന്നത് ഓണമെന്നാണ് കാരണം അവധി തന്നെയാണ്. എന്നാല്‍ ഈ ഓണം അവധി അടിച്ച് പൊളിക്കാന്‍ ഒരു ട്രിപ്പ് പോകാം കോത്തഗിരിയിലേക്ക്. നീലഗിരി മലനിരയുടെ ഹൃദയ ഭാഗത്തുള്ള കോത്തഗിരി തണുപ്പിന്റെ കാര്യത്തില്‍ ഊട്ടിയെ തോല്‍പ്പിക്കും. പച്ച വിരിച്ച തേയിലത്തോട്ടവും, കുളിരണയിക്കുന്ന വെള്ളച്ചാട്ടവും ഒക്കെയാണ് കോത്തഗിരിയിലെ കാഴ്ചകള്‍. മേട്ടുപാളയത്തി നിന്നു പാലപ്പെട്ടി, കോട്ടക്കാമ്പൈ വഴി ബംഗളാഡ കടന്നാല്‍ കോത്തഗിരിയിലെത്താം. യാത്രയില്‍ അതിമനോഹരമായ കാഴ്ച്ചകളാണ് പ്രകൃതിയൊരിക്കിയിരിക്കുന്നത്. പാലപ്പെട്ടി വ്യൂപോയിന്റ്, ബംഗളാഡ ഹെയര്‍പിന്‍ വളവുകള്‍ […]
വിയറ്റ്‌നാം നഗരത്തിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാന്‍ ഒരിടത്തെത്തിയാല്‍ മതി. വിനോദസഞ്ചാര മേഖലയിലെ ഏറ്റവും പുതിയ കൗതുകത്തിന്റെ കാര്യമാണ് പറഞ്ഞ് വരുന്നത്. ഗോള്‍ഡന്‍ ബ്രിഡ്ജ്, മരക്കൂട്ടത്തിനടിയിലൂടെ കടന്നുവരുന്ന രണ്ട് ഭീമാകാരമായ കൈകള്‍ ആ കൈകളിലൊരു പാലം. പാലത്തില്‍ നിന്നാല്‍ ഇരുവശവും സുന്ദരമായ കാഴ്ചകള്‍. വിയറ്റ്നാമിലെ ഡനാംഗില്‍ ബാ നാ കുന്നുകളിലായി നിര്‍മിച്ചിരിക്കുന്ന ഗോള്‍ഡന്‍ ബ്രിഡ്ജ് സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്. കടല്‍ നിരപ്പില്‍ നിന്നും 4,600 അടി ഉയരത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. എട്ട് ഭാഗങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ പാലത്തിന് […]
യാത്ര ലഹരിയായവര്‍ എന്തു വില നല്‍കിയും തങ്ങളുടെ ഇഷ്ട ഇടങ്ങള്‍ പോയി കാണും. എന്നാല്‍ കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ഇടങ്ങള്‍ ഉണ്ടെങ്കിലോ എങ്കില്‍ അതാവും എറ്റവും ബെസ്റ്റ് യാത്ര. ചെലവ് കുറവാണെങ്കിലും മനോഹരമായ കാഴ്ചകളാണ് ഈ ഇടങ്ങള്‍ സമ്മാനിക്കുന്നത്. കാഴ്ച്ചയുടെ വസന്തമൊരുക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയണ്ടേ ? മെക്‌സിക്കോ വൈവിധ്യമാര്‍ന്ന കാഴ്ചകളും രുചികരമായ ഭക്ഷണവും മനോഹരമായ ബീച്ചുകളും സൗഹൃദം പ്രകടിപ്പിക്കുന്ന ജനങ്ങളുമാണ് മെക്‌സിക്കോയിലെ പ്രധാനാകര്‍ഷണങ്ങള്‍. മനോഹരമായ കാഴ്ചകള്‍ നിറഞ്ഞ ഇവിടം കയ്യിലൊതുങ്ങുന്ന ചെലവില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്നൊരു നാട്. […]
കൊടൈക്കനാല്‍ എന്നും ജനതിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രമാണ്. കാലങ്ങളായി അടങ്ങാത്ത അഭിനിവേശമാണ് ആ തണുപ്പ് പ്രദേശത്തിനോട് അളുകള്‍ കാത്തു സൂക്ഷിക്കുന്നത്. കാരണം മറ്റൊന്നുമല്ല കുടുംബ ബജറ്റിന്റെ ഇക്കണോമിക്‌സ്. അതു കൊണ്ട് തന്നെയാണ് കുംടുബത്തിന്റെ ഇഷ്ട ഇടമായി കൊടൈക്കനാല്‍ മാറിയത്. ഒരു കൊച്ചു കുടുംബത്തിന് കയ്യില്‍ നില്‍ക്കുന്ന ചിലവില്‍ രസകരമായ യാത്ര. നമ്മുടെ നാട്ടിലെ വേനല്‍ക്കാലത്ത് അവിടെയുള്ള കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന തണുപ്പാണ് പ്രധാന ആകര്‍ഷണം. രണ്ടു മൂന്ന് ദിവസം കൊണ്ട് ചുറ്റി കാണാനുള്ള സ്ഥലങ്ങള്‍ ഉള്ളതിനാല്‍ മടുപ്പും […]
തടാകങ്ങളുടെ നാട് എന്നീ വിശേഷണങ്ങളുള്ള രാജസ്ഥാനിലെ ഉദയ്പൂര്‍ വീണ്ടും ലോകത്തെ മികച്ച നഗരമായി തിരഞ്ഞെടുത്തു. ട്രാവല്‍ + ലെഷര്‍ മാസിക നടത്തിയ സര്‍വ്വേയിലാണ് ഉദയ്പൂര്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. മെക്‌സിക്കന്‍ നഗരമായ സാന്‍ മിഗുവേല്‍ ഡി അലെന്‍ഡേയും, ഓക്‌സാക എന്നിവയുമാണ് യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയത്. ഉദയ്പൂരാണ് പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ നഗരം. 2009-ല്‍ നടന്ന സര്‍വ്വേയിലും ലോകത്തെ മികച്ച നഗരമായി ഉദയ്പൂര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 16-ാം നൂറ്റാണ്ടില്‍ മേവാഡിലെ മഹാറാണകളാണ് ഈ നഗരം […]
വിദേശത്തേക്കൊരു സുഖവാസ യാത്ര ഏതൊരു സഞ്ചാരപ്രിയന്റെയും സ്വപ്‌നമാണ്. ഒരു യൂറോപ്യന്‍ യാത്ര ശരാശരി ഇന്ത്യക്കാരന് താങ്ങാവുന്നതില്‍ അപ്പുറമാണ്. എന്നാല്‍ ബജറ്റില്‍ ഒതുങ്ങുന്ന തുക കൊണ്ട് യാത്രചെയ്യാന്‍ കഴിയുന്ന മനോഹര ഇടങ്ങള്‍, ഇന്ത്യന്‍ രൂപയ്ക്ക് വളരെ മൂല്യമുള്ള അഞ്ച് മനോഹര രാജ്യങ്ങളെ പരിചയപ്പെടുത്തുന്നു. നേപ്പാള്‍ നമ്മുടെ അയല്‍ രാജ്യമായ നേപ്പാളില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തനിപ്പകര്‍പ്പാണെന്ന് പറയാം. ഒരു ഇന്ത്യന്‍ രൂപക്ക് 1.60 നേപ്പാളീ റുപ്പിയാണ് മൂല്യം. ഇന്ത്യക്കാര്‍ക്ക് വിസ പോലുള്ള കടമ്പകളൊന്നും ഇവിടെയില്ല. വനത്തിലേക്കൊരു ട്രക്കിങ്ങിന് താല്‍പര്യമുള്ള […]
തെന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായിരുന്നു ഒരുകാലത്ത് മദിരാശി അതായത് ഇപ്പോഴത്തെ ചെന്നൈ. സിനിമാ പ്രാന്ത് തലയ്ക്ക് പിടിച്ച് കോടമ്പാക്കത്തേക്ക് വണ്ടി കയറിയിരുന്നവര്‍ ഇന്ന് ഓര്‍മ്മയാണ്. ചെന്നൈയിലെ സിനിമാ പാര്യമ്പര്യത്തിന്റെ തണലിലായിരുന്നു മലയാള സിനിമ പിച്ചവെച്ചതും നടന്ന് തുടങ്ങിയതും. പിന്നീട് തൊണ്ണൂറുകളുടെ തുടക്കത്തില്‍ നമ്മുടെ സിനിമ തിരുവനന്തപുരത്തേക്കും പിന്നീട് കൊച്ചിയിലേക്കും പറിച്ചു നട്ടു. അഭിനേതാക്കള്‍ക്കൊപ്പം തന്നെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ചെന്നൈയിലെ ചില ലൊക്കേഷനുകളെക്കുറിച്ച്… ഗഫൂര്‍ ഇക്കയുടെ ദുബായ് ദാസനും വിജയനും ഗഫൂര്‍ ഇക്കയുടെ ഉരുവില്‍ എത്തിപ്പെട്ടതു ചെന്നൈയിലെ ബസന്റ് നഗറിനു […]
പഞ്ച പാണ്ഡവ പത്‌നി പാഞ്ചാലി സ്ത്രീ സൗന്ദര്യത്തിന് ഉദാഹാരണമാണെന്നാണ് പുരാണങ്ങള്‍ പറയുന്നത്. പാഞ്ചാലിയുടെ സൗന്ദര്യം അത്രത്തോളം തന്നെ പാഞ്ചാലിമേടിനും കിട്ടിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പച്ച വിരിച്ച കുന്നിന് മുകളില്‍ എത്തുന്നവര്‍ക്ക് കാഴ്ച കണ്ട് മടങ്ങാന്‍ മടിയാണ്. ഭൂപ്രകൃതിയും കുളിര്‍ന്ന കാലാവസ്ഥയും തേടി ഇടുക്കിയിലേയ്ക്ക് വരുന്നവര്‍ പാഞ്ചാലിമേട് കാണാന്‍ മറക്കേണ്ട. കുന്നു കയറി വരുമ്പോള്‍ ഇഷ്ടം പോലെ കുളിര്‍വായു ശ്വസിക്കാനും മടിക്കേണ്ട. കാരണം വായുവിന്റെ ഈ പരിശുദ്ധി നിങ്ങളുടെ നാട്ടിലൊന്നും ഉണ്ടാവില്ല. പാഞ്ചാലിക്കുളം മഹാഭാരതത്തില്‍നിന്നൊരു ഏട് പോലെയാണ് […]
യാത്രകള്‍ എന്നും എല്ലാവര്‍ക്കുമൊരു ലഹരിയാണ്. ഏകാന്തമായ യാത്രകള്‍ക്കും സുഹൃത്തുകള്‍ക്കൊപ്പമുള്ള യാത്രകള്‍ക്കുമൊരുപോലെ പറ്റിയതാണ് തീവണ്ടികള്‍. മഴക്കാലത്ത് കാഴ്ച്ചകള്‍ കണ്ടൊരു തീവണ്ടി യാത്ര പോകാം…. മംഗലാപുരം കൊങ്കണ്‍ പാതയിലൂടെ നടത്തുന്ന യാത്രക്കിടയില്‍ ചിലപ്പോള്‍ ജനല്‍ക്കമ്പികളിലൂടെ ഉറ്റിവീഴുന്ന വെള്ളത്തുള്ളികള്‍, അല്ലെങ്കില്‍ മുഖം നനപ്പിക്കുന്ന ചാറ്റല്‍ മഴയും കാറ്റും. മറ്റു ചിലപ്പോള്‍ എല്ലാം ഇപ്പോള്‍ അവസാനിപ്പിക്കുമെന്ന് ഒരുങ്ങി പുറപ്പെട്ടത് പോലെയുള്ള മഴയുടെ രുദ്ര താണ്ഡവം. ഇവയെല്ലാം കാണണമെങ്കില്‍ കൊങ്കണിലൂടെയുള്ള മഴ യാത്ര നടത്തണം. മംഗലാപുരത്തുനിന്ന് റോഹവരെ 740 കിലോമീറ്ററുണ്ട്. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര […]
തിരക്ക് പിടിച്ച ജീവിതത്തില്‍ ഉല്ലാസയാത്രയ്ക്കായി ഒരുപാട് ദിനങ്ങള്‍ മാറ്റിവെയ്ക്കാന്‍ ഇല്ലാത്തവരായിരിക്കും പലരും. എന്നാല്‍ അങ്ങനെയുള്ളവരില്‍ മിക്കവരും യാത്രകളോട് വലിയ കമ്പമുള്ളവരായിരിക്കും. ഇനി തിരക്ക് പറഞ്ഞു മാറ്റി വെയ്ക്കുന്ന യാത്രകളോട് വിട പറയാം. കേരളത്തിലെ പല ജില്ലകളിലായി ഒരു ദിവസം കൊണ്ട് പോയി വരാന്‍ കഴിയുന്ന നിരവധി സ്ഥലങ്ങളുണ്ട്. മലപ്പുറം ജില്ലയില്‍ നിന്ന് ഒറ്റദിന യാത്രയ്ക്ക് പറ്റിയ, ഇരുന്നൂറ് കിലോമീറ്ററിനുള്ളില്‍ നില്‍ക്കുന്ന കുറെയിടങ്ങളുണ്ട്. മറക്കാന്‍ കഴിയാത്ത മനോഹരമായ ഒരു ദിനം സമ്മാനിക്കാന്‍ കഴിയുന്ന ആ സ്ഥലങ്ങള്‍ ഏതെല്ലാമെന്നു നോക്കാം. […]
ലോകത്തിലെ ഏറ്റവും പഴയ ഹോട്ടല്‍ ഏതാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ഒരു ഹോട്ടല്‍ ജാപ്പനിലുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പഴയ ഹോട്ടലാണ് ജപ്പാനിലെ നിഷിയാമ ഒന്‍സെന്‍ കിയുന്‍കന്‍. എ.ഡി 705-ലാണ് ഈ റിസോര്‍ട്ട് ബിസിനസ് ആരംഭിച്ചത്. ഏറ്റവും പഴയ ഹോട്ടല്‍ എന്ന ഖ്യാതിയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഈ ഹോട്ടല്‍ ഇടം പിടിച്ചിട്ടുണ്ട്. നിരവധി പ്രമുഖരാണ് ഇവിടെ ദിവസവും എത്തുന്നത്. റിസോര്‍ട്ടിന്റെ സമീപത്തു കൂടി ഒഴുകുന്ന ചൂട് നീരുറവയാണ് ആളുകളെ ഇവിടേക്ക് പ്രധാനമായും ആകര്‍ഷിക്കുന്നത്. 1,313 വര്‍ഷം പഴക്കമുള്ള […]
ഇന്ത്യയിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചില ഇടങ്ങളുണ്ട്. അവയാകട്ടെ ഒഴിവുകാല സഞ്ചാരികൾക്കു പ്രിയപ്പെട്ടതാവണമെന്നില്ല. എന്നാൽ സവിശേഷ സ്ഥലങ്ങൾ കാണാൻ കമ്പമുള്ളവർ കണ്ടിരിക്കേണ്ടതാണ്. അത്തരം ചില സ്ഥലങ്ങളെ ടൂറിസം ന്യൂസ് ലൈവ് പരിചയപ്പെടുത്തുന്നു. ഒഴുകും വീട്, ഒഴുകും ദ്വീപ് തടാകത്തിൽ ഒഴുകി നടക്കുന്ന ദ്വീപുകൾ. അവയിൽ കുടിൽകെട്ടിപ്പാർക്കുന്ന ജനങ്ങൾ. ഇന്ന് കുടിൽ കിഴക്കോട്ടെങ്കിൽ നാളെ അത് പടിഞ്ഞാറോട്ടോ വടക്കോട്ടോ തെക്കോട്ടോ ആവാം. അനിമേഷൻ സാങ്കേതിക വിദ്യയിലൂടെ സിനിമയിൽ അനുഭവിക്കാവുന്ന കാഴ്ച്ചയല്ലിത്. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 50 കിലോമീറ്റർ അകലെ […]















