Tag Archives: പാഞ്ചാലിമേട്

പാഞ്ചാലിമേട്ടില്‍ ഗൈഡഡ് ട്രക്കിങ്ങും ഓഫ് റോഡ് സവാരിയും

വിനോദ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്ന പാഞ്ചാലിമേട്ടില്‍ പുതുവത്സരത്തോടനുബന്ധിച്ച് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നു. നട്ടുച്ചയ്ക്കും കോടമഞ്ഞിന്റെ കുളിര് തൂവുന്ന പാഞ്ചാലിമേട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളും അടിവാരവും ദൂരകാഴ്ചയും ആസ്വദിക്കാന്‍ ഇവിടെയെത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ടൂറിസംവകുപ്പ് ഒരുക്കുന്നത്. സഞ്ചാരികളെ വരവേല്‍ക്കാന്‍ മികച്ച പ്രവേശന കവാടം, നടപ്പാത, കല്‍മണ്ഡപങ്ങള്‍, വിശ്രമകേന്ദ്രം, റെയിന്‍ ഷെല്‍ട്ടര്‍, ഇരിപ്പിടങ്ങള്‍, കോഫി ഷോപ്പ്, ടോയ്ലറ്റ് സൗകര്യം, സോളാര്‍ വിളക്കുകള്‍ എന്നിവയെല്ലാം ക്രമീകരിച്ചിട്ടുണ്ട്. മലനെറുകയിലുള്ള പാഞ്ചാലിമേട്ടില്‍നിന്നാല്‍ തെളിഞ്ഞ അന്തരീക്ഷത്തില്‍ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വിദൂര കാഴ്ചയും […]

കാറ്റുമൂളും പാഞ്ചാലിമേട്

പഞ്ച പാണ്ഡവ പത്‌നി പാഞ്ചാലി സ്ത്രീ സൗന്ദര്യത്തിന് ഉദാഹാരണമാണെന്നാണ് പുരാണങ്ങള്‍ പറയുന്നത്. പാഞ്ചാലിയുടെ സൗന്ദര്യം അത്രത്തോളം തന്നെ പാഞ്ചാലിമേടിനും കിട്ടിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പച്ച വിരിച്ച കുന്നിന് മുകളില്‍ എത്തുന്നവര്‍ക്ക് കാഴ്ച കണ്ട് മടങ്ങാന്‍ മടിയാണ്. ഭൂപ്രകൃതിയും കുളിര്‍ന്ന കാലാവസ്ഥയും തേടി ഇടുക്കിയിലേയ്ക്ക് വരുന്നവര്‍ പാഞ്ചാലിമേട് കാണാന്‍ മറക്കേണ്ട. കുന്നു കയറി വരുമ്പോള്‍ ഇഷ്ടം പോലെ കുളിര്‍വായു ശ്വസിക്കാനും മടിക്കേണ്ട. കാരണം വായുവിന്റെ ഈ പരിശുദ്ധി നിങ്ങളുടെ നാട്ടിലൊന്നും ഉണ്ടാവില്ല. പാഞ്ചാലിക്കുളം മഹാഭാരതത്തില്‍നിന്നൊരു ഏട് പോലെയാണ് […]