ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദില്‍; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  പുരോഗമിക്കുന്നു

ഒരു ലക്ഷം കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഹമ്മദാബാദില്‍ പുരോഗമിക്കുന്നു. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങല്‍ കഴിഞ്ഞ ദിവസം ഗുജറാത്ത് അസേസിയേഷന്‍ വൈസ് പ്രസിഡന്റ് പരിമാല്‍ നാഥ്വാനി പുറത്തുവിട്ടു. 63 ഏക്കറിലാണ് വിശാലമായ ക്രിക്കറ്റ് സ്റ്റേഡിയം ഉയരുന്നത്.

മെല്‍ബണിലെ ക്രിക്കറ്റ് ഗ്രൗണ്ടിനെക്കാള്‍ വിശാലമായ സ്റ്റേഡിയം എന്നത് ഗുജറാത്ത് ക്രിക്കറ്റ് അസേസിയേഷന്റെ സ്വപ്ന പദ്ധതിയാണെന്ന് പ്രസിഡന്റ് പരിമാല്‍ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമാണ് ഈ സ്റ്റേഡിയമെന്നും ട്വിറ്ററിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.

എല്‍ ആന്റ് ഡി കമ്പനിക്കാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല. 700 കോടി രൂപയാണ് സ്റ്റഡിയത്തിന്റെ നിര്‍മ്മാണ ചെലവ്. സ്റ്റേഡിയത്തിന്റെ ഭാഗമായി മൂന്ന് പരിശീലന മൈതാനങ്ങളും ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും ഉണ്ടാകും. മികച്ച പാര്‍ക്കിങ് സംവിധാനമാണ് സ്റ്റേഡിയത്തില്‍ ഒരുക്കിരിക്കുന്നത്. ഒരേ സമയം 3,000 കാറുകളും 10,000 ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. 55 റുമുകളുള്ള ക്ലബ്ബ് ഹൗസും 76 കേര്‍പ്പറേറ്റ് ബോക്‌സുകളും സ്റ്റേഡിയത്തിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *