Tag Archives: ജാവ

ജാവയുടെ കേരളത്തിലെ ആദ്യ ഡീലര്‍ഷിപ്പ് കൊച്ചിയില്‍

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്‌ക്കൊടുവില്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്ന ജാവയുടെ കേരളത്തിലെ ആദ്യ ഡീലര്‍ഷിപ് കൊച്ചിയില്‍. കളമശേരിയില്‍ ഈ മാസം 14ന് ഡീലര്‍ഷിപ്പ് പ്രവര്‍ത്തനം ആരംഭിക്കും. ജാവ വില്‍പ്പനയ്ക്കായി രാജ്യവ്യാപകമായി 105 ഡീലര്‍മാരെ തിരഞ്ഞെടുത്തു കഴിഞ്ഞെന്നാണു ക്ലാസിക് ലെജന്‍ഡ്‌സ് പറയുന്നത്. മികച്ച വില്‍പ്പന, വില്‍പ്പനാന്തര സേവനം ഉറപ്പാക്കാന്‍ 2019 ഫെബ്രുവരി 15നകം രാജ്യവ്യാപകമായി നൂറോളം ഡീലര്‍ഷിപ്പുകള്‍ തുറക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. പുണെയിലാണ് ജാവയുടെ ആദ്യത്തെ രണ്ടു ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്; തുടര്‍ന്നു ഡല്‍ഹി രാജ്യതലസ്ഥാന മേഖലയിലും ജാവ […]