Category Archives: Malayalam

ലോകത്തിലെ ഏറ്റവും തിരക്കേറിയ തീര്‍ത്ഥാടന കേന്ദ്രം; തിരുപതി തിരുമല വെങ്കിടേശ്വര ക്ഷേത്രം

ലോകത്തിലെ ഏറ്റവും തിരക്കേറിയ തീര്‍ഥാടനകേന്ദ്രമാണ് തിരുപ്പതി. ദിവസേന പതിനായിരക്കണക്കിന് ആളുകളാണ് ഈ പുണ്യഭൂമിയിലേക്ക് എത്തിച്ചേരുന്നത്. ആന്ധ്രപ്രദേശില്‍ ചിറ്റൂര്‍ ജില്ലയിലെ പ്രധാന പട്ടണമാണ് തിരുപ്പതി. ലോകപ്രശസ്തമായ തിരുമല വെങ്കിടേശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.മഹാവിഷ്ണുവിനെ വെങ്കിടേശ്വര രൂപത്തില്‍ ആരാധിക്കുന്ന ഇന്ത്യയിലെ ഏറ്റവും സമ്പന്നവും പൗരാണികവുമായ ക്ഷേത്ര മാണ് തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രം. മഹാലക്ഷ്മി, ഭൂമീദേവി എന്നീ രണ്ട് ഭാര്യമാര്‍ക്കൊപ്പം വിവാഹം കഴിഞ്ഞ രൂപത്തിലാണ് വെങ്കിടേശ്വരനെ ഇവിടെ ആരാധിക്കുന്നത്. സപ്തഗിരി തിരുമലയില്‍ കാണപ്പെടുന്ന ഏഴുകുന്നുകളില്‍ ഒന്നായ വെങ്കിടാദ്രിയിലാണ് ക്ഷേത്രം സ്ഥിതി […]

എന്റെ കൂട്; 6 മാസം കൊണ്ട് ആതിഥ്യമരുളിയത് മൂവായിരത്തിലധികം സ്ത്രീകള്‍ക്ക്

തിരുവനന്തപുരം നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താമസ സൗകര്യമൊരുക്കുന്ന ‘എന്റെ കൂട്’ പദ്ധതി ആറുമാസം പിന്നിടുമ്പോള്‍ ആതിഥ്യമൊരുക്കിയത് മൂവായിരത്തിലധികം സ്ത്രീകള്‍ക്ക്. തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ്‌ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന ‘എന്റെ കൂട്’ പദ്ധതിക്കു പിന്നില്‍ സാമൂഹികനീതി വകുപ്പാണ്. നഗരത്തിലെത്തുന്ന നിര്‍ധനരായ സ്ത്രീകള്‍ക്കും 12 വയസ്സു വരെയുള്ള കുട്ടികള്‍ക്കും ഇവിടെ പ്രവേശനം ലഭിക്കുക. വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ഏഴു വരെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി സുരക്ഷിത വിശ്രമ സൗകര്യം ഉറപ്പു വരുത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. തുടര്‍ച്ചയായി മൂന്നു ദിവസം […]

ക്രിക്കറ്റ് മാമാങ്കത്തിന് ഒരുങ്ങി അസോസിയേഷൻ ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം

ടൂറിസം രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മധുവിന്റെ ഓര്‍മ്മയ്ക്കായി നടത്തി വരുന്ന ഓള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമെന്റിനൊരുങ്ങി ടൂറിസം മേഖല. തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത് . മെയ് ഒന്നിന് ആരംഭിക്കുന്ന മത്സരത്തില്‍ ടൂറിസംരംഗത്ത് നിന്നുള്ള എല്ലാ മേഖലയിലെ പ്രമുഖ ടീമുകളും മത്സരിക്കും. ഈ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 22 ടീമുകളാണ് മാറ്റുരയ്ക്കാന്‍ പോകുന്നത്. അസോസിയേഷൻ ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം സംഘടിപ്പിക്കുന്ന മത്സരം സ്‌പോണ്‍സര്‍ ചെയ്യുന്നത് ചോലന്‍ […]

പട്ടങ്ങള്‍ പാറി പറന്ന് കോവളം തീരം

കൂറ്റന്‍ മീനുകളും വ്യാളിയും ,ബലൂണ്‍ മീനുമുള്‍പ്പെടെ മാനത്ത് പട്ടങ്ങളായി പറന്നു കളിച്ചത് സഞ്ചാരികള്‍ക്ക് കൗതുകമായി. സൂര്യശോഭ വിടര്‍ത്തുന്ന കൂറ്റന്‍ വൃത്താകാര പട്ടം പറത്താനുള്ള ശ്രമത്തിനിടെ പലരും വായുവില്‍ പറക്കാന്‍ ആഞ്ഞു. ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (എച്ച് ടു ഒ) എന്ന സംഘടനാ നേതൃത്വത്തിലാണ് വിദേശികളുള്‍പ്പെടെയുള്ള ശാരീരിക വെല്ലുവിളി നേരിടുന്ന 20 പേര്‍ വീല്‍ച്ചെയറിലെത്തി കൈറ്റ് ഫെസ്റ്റിവലില്‍ പങ്ക് ചേര്‍ന്നത്‌. ചെറു പട്ടങ്ങള്‍ മുതല്‍ ഭീമന്‍ രൂപങ്ങള്‍വരെ ‘ആകാശം കീഴടക്കിയ’ പട്ടം പറത്തല്‍ ഉത്സവത്തിന്റെ സംഘാടകരുടെ ക്ഷണം സ്വീകരിച്ചാണ് […]

ഇന്ത്യയുടെ സുവര്‍ണനഗരം; ജെയ്‌സല്‍മീര്‍

ഇന്ത്യയിലെ സുവര്‍ണ്ണ നഗരമെന്നാണ് ജെയ്‌സല്‍മീര്‍ അറിയപ്പെടുന്നത്. മരുഭൂമിയിലെ സുന്ദരമായ ഈ പുരാതന നഗരത്തിന് ആ പേരു വരാന്‍ ജെയ്സാല്‍ മീര്‍ കോട്ടയും ഒരു കാരണമാണ്. വെയിലടിക്കുമ്പോള്‍ സ്വര്‍ണം പോലെ വെട്ടിത്തിളങ്ങുന്ന മഞ്ഞ കലര്‍ന്ന മണല്‍ക്കല്ലില്‍ തീര്‍ത്ത ഈ കോട്ട. സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും കോട്ട കൂടുതല്‍ മനോഹരമാകും. ചാഞ്ഞു വരുന്ന വെയിലിന്റെ പ്രത്യേകത കാരണം കോട്ടയും കോട്ട മതിലുകളും സ്വര്‍ണ്ണനിറത്തിലാകും. സ്വര്‍ണ നിറത്തില്‍ പ്രതിഫലിക്കുന്ന കോട്ടയെയും പ്രദേശത്തെയും കണ്ടാല്‍ സ്വര്‍ണ നഗരമെന്നും സോണാര്‍ഖില എന്നുമൊക്കെ വിളിക്കുന്നതിലും വിശേഷിപ്പിക്കുന്നതിലും യാതൊരു […]

ഇനി 1368 രൂപയ്ക്ക് പറക്കാം; ഏറ്റവും കുറഞ്ഞ വിമാന നിരക്ക് പ്രഖ്യാപിച്ച് ഗോ എയര്‍

പണമില്ലാത്തത് കൊണ്ട് വിമാനയാത്രയെന്ന സ്വപ്നം വേണ്ടെന്ന് വച്ചിട്ടുണ്ടോ? എങ്കില്‍ ഇനി വെറും 1368 രൂപയ്ക്ക് വിമാനത്തില്‍ പറക്കാം. ഗോ എയര്‍ വിമാനമാണ് ഏറ്റവും കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ച് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ഏപ്രില്‍ 26 മുതല്‍ വിവിധ റൂട്ടുകളിലേക്കായി കൂടുതല്‍ പുതിയ വിമാനങ്ങള്‍ പറത്താനാണ് എയര്‍ലൈന്‍റെ തീരുമാനം. പുതിയ റൂട്ടുകളിലേക്കാണ് ഗോ എയര്‍ കൂടുതല്‍ വിമാനങ്ങള്‍ ഇറക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കെന്ന ഓഫര്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് മാത്രമെ ഉള്ളൂ എന്നാണ് എയര്‍ലൈന്‍ അറിയിച്ചിരിക്കുന്നത്. ഫ്ലൈ സ്മാര്‍ട്ട് എന്ന ഹാഷ്ടാഗില്‍ ഗോ എയര്‍ […]

വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ മാര്‍ഗനിര്‍ദ്ദേശം

സീസണ്‍ സമയത്ത് കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ റേഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പോലീസുകാരെ വിന്യസിക്കണം. ഇതിനായി സമര്‍ത്ഥരായ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവിമാര്‍ കണ്ടെത്തണം. ടൂറിസം കേന്ദ്രങ്ങളിലെ നിരീക്ഷണക്യാമറകള്‍, വിനോദസഞ്ചാര സഹായകകേന്ദ്രങ്ങള്‍, ടൂറിസം പോലീസിന്‍റെ വാഹനങ്ങള്‍ എന്നിവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും വിനോദസഞ്ചാരികള്‍ എത്തുന്ന കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന് ടൂറിസം പോലീസും […]

ഡല്‍ഹിയില്‍ നിന്നും ലേയിലേക്ക് പുത്തന്‍ റെയില്‍ പാത

ഇന്ത്യയിലെ ഏറ്റവും മനോഹര വിനോദ സഞ്ചാര കേന്ദ്രമായ ലേയിലേക്ക് ഡല്‍ഹിയില്‍ നിന്നും റെയില്‍ പാത എത്തുന്നു. ഈ ട്രെയിന്‍ യാത്രയിലുടെ വെറും പകുതി സമയം കൊണ്ട് ലേയില്‍ എത്താം ഈ ട്രെയിന്‍ യാത്രയിലുടെ ഡല്‍ഹിയില്‍ നിന്നും 20 മണിക്കൂറുകൊണ്ട് യാത്രികര്‍ക്ക് ലേയിലെത്താനാകും. റോഡ്മാര്‍ഗ്ഗം 40 മണിക്കൂറാണ് ലേയിലേക്കുള്ള ദൂരം. മാണ്ടി, മണാലി, കീലോങ്, ഉപ്സി, കാരു എന്നി സ്ഥലങ്ങളെ ബന്ധപ്പെടുത്തിയാണ് ട്രെയിന്‍ യാത്ര. ഈ വഴിയില്‍ 30 റെയില്‍വേ സ്റ്റേഷനുകളാണ് ഉണ്ടാകുക. 465 കിലോമീറ്ററാണ് ഡല്‍ഹിയില്‍ നിന്നും […]

ബംഗളുരുവിലേക്കു കേരളത്തില്‍നിന്ന് പുതിയ ട്രെയിന്‍

വാരാന്ത്യങ്ങളിലെ സ്വകാര്യബസുകളുടെ കഴുത്തറുപ്പന്‍ നിരക്കുകളില്‍നിന്ന് താല്‍ക്കാലിക രക്ഷയായി മലയാളികള്‍ക്ക് ബംഗളുരുവിലേക്ക് പുതിയൊരു ട്രെയിന്‍ കൂടി. ഞായറാഴ്ചകളില്‍ തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്നു ബംഗളുരു കൃഷ്ണരാജപുരത്തേക്കുള്ള സ്‌പെഷല്‍ ട്രെയിനാണുഇന്നലെ പ്രഖ്യാപിച്ചത്. കൊച്ചുവേളിയില്‍നിന്നു ഞായറാഴ്ച വൈകിട്ട് അഞ്ചിനു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 8.40-ന് കൃഷ്ണരാജപുരത്ത് എത്തും. മടക്ക ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിനു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ ആറിന് കൊച്ചുവേളിയിലെത്തും. ഏപ്രില്‍ 28 മുതല്‍ ജൂണ്‍ 30 വരെയാണു സ്‌പെഷല്‍ സര്‍വീസ്. ബംഗളരുവിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്നത് ദീര്‍ഘകാലമായി […]

യാത്ര പോകാം ഇന്ത്യയിലെ ആഡംബര തീവണ്ടികളില്‍

പഴകി ദ്രവിച്ച പ്ലാറ്റ്ഫോമുകളും കറങ്ങാത്ത ഫാനുകളും വെളിച്ചം ശരിയായി ലഭിക്കാത്ത ലൈറ്റുകളും തീരെ വൃത്തിയില്ലാത്ത ടോയ്ലെറ്റുകളും ഇപ്പോഴും ഇന്ത്യന്‍ റെയില്‍വേയുടെ അവസ്ഥയായി പലരും വര്‍ണ്ണിക്കുമ്പോള്‍ അതേ ഇന്ത്യന്‍ റെയില്‍വേയുടെ ചില ആഡംബര എഡിഷനുകളെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്തുകൊണ്ട് ട്രെയിന്‍ യാത്ര തിരഞ്ഞെടുക്കുന്നു എന്ന ചോദ്യത്തിന് കാഴ്ചകള്‍ കാണുക എന്നതാണ് സഞ്ചാരികള്‍ പറയുന്ന ഉത്തരം. ഒരു ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങള്‍ വഴിയും സഞ്ചരിക്കുന്ന ട്രെയിനുകളുടെ അവസ്ഥ വളരെ ദയനീയമാണ്. എന്നാല്‍ ഇതാ ഇത്തരം […]

നാഗാലാന്‍ഡ് യാത്രയ്ക്ക് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വടക്കുകിഴക്കന്‍ പര്‍വത സൗന്ദര്യമാണ് നാഗാലാന്‍ഡ്. പച്ചപുതച്ച നെല്‍പ്പാടങ്ങളും കുന്നും മലനിരകളും പാതിയടഞ്ഞ മിഴികള്‍ക്കപ്പുറം പിന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. നയനമനോഹരമായ ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഭൂപ്രകൃതിയും ഏറെ സവിശേഷതകള്‍ നിറഞ്ഞതും നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ചതുമായ ഗോത്രവര്‍ഗങ്ങളുമാണ് നാഗാലാന്‍ഡിലേക്ക് മനസ്സടുക്കാനുണ്ടായ കാര്യങ്ങള്‍. ഇന്ത്യന്‍ മംഗോളീസ് സങ്കര വംശജരായ നാഗന്മാര്‍ ജനസംഖ്യയില്‍ അധികമുള്ളതാവണം നാഗാലാന്‍ഡിനു ആ പേര് വരാനുള്ള കാരണം. നാഗാലാന്‍ഡിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടി അവിടേക്കുള്ള പ്രത്യേക പ്രവേശന അനുമതിപത്രം വാങ്ങുക എന്നതാണ്. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് അഥവാ ILP ഇല്ലാതെയുള്ള പ്രവേശനം […]

പുനലൂര്‍ തൂക്കുപാലം; സന്ദര്‍ശന സമയം നീട്ടണമെന്ന് കാഴ്ച്ചക്കാര്‍

അലങ്കാരവിളക്കുകളുടെ വെളിച്ചത്തില്‍ പുനലൂര്‍ തൂക്കുപാലത്തില്‍ ചെലവഴിക്കാന്‍ സമയം നീട്ടണമെന്ന് കാഴ്ചക്കാര്‍. പാലത്തില്‍ പ്രവേശിക്കാന്‍ രാത്രി ഒന്‍പതുവരെയെങ്കിലും അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. അവധിക്കാലമായതിനാല്‍ കുട്ടികളുമൊത്ത് രാത്രിയില്‍ പാലം കാണാനെത്തുന്ന കുടുംബങ്ങളുടേതാണ് ആവശ്യം. പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമായ തൂക്കുപാലം നവീകരണത്തിനുശേഷം കഴിഞ്ഞ ഫെബ്രുവരി 26-നാണ് തുറന്നുകൊടുത്തത്. നിറയെ അലങ്കാരവിളക്കുകളും സുരക്ഷയ്ക്കായി ഇരുമ്പ് വലയും ഇരിക്കാന്‍ െബഞ്ചുകളുമൊക്കെയായി നവീകരിച്ച പാലത്തില്‍ രാത്രി എട്ടുവരെ പ്രവേശനവും നല്‍കി. ഇതോടെ പാലം കാണാന്‍ കുടുംബങ്ങളുടെ കുത്തൊഴുക്കായി. അലങ്കാരവിളക്കുകളുടെ മനോഹാരിതയില്‍ പാലത്തില്‍ ചെലവഴിക്കാന്‍ ഒരുമണിക്കൂര്‍കൂടിയെങ്കിലും അധികമായി […]

സാഹസിക സഞ്ചാരികള്‍ക്ക് പരീക്ഷിക്കാം ഈ ട്രെയിന്‍ യാത്രകള്‍

വിമാനത്തില്‍ പോകാനുള്ള അവസരങ്ങളുണ്ടെങ്കിലും കാഴ്ചകള്‍ ആസ്വദിച്ചുള്ള ട്രെയിന്‍ യാത്ര മിക്ക സഞ്ചാരികളും തിരഞ്ഞെടുക്കാറുണ്ട്. മറ്റൊരു യാത്രയ്ക്കും നല്‍കാനാകാത്ത പ്രത്യേകത ട്രെയിന്‍ യാത്രയ്ക്കുണ്ട്. വനങ്ങളും വെള്ളച്ചാട്ടവും ബ്ലൂ മൗണ്ടേന്‍ എന്നിവയുടെ മനോഹാരിത ട്രെയിന്‍ യാത്രകള്‍ നല്‍കാറുണ്ട്. കാഴ്ചകള്‍ സുന്ദരമെങ്കിലും വളരെ അപകടം പിടിച്ച ട്രെയിന്‍ റൂട്ടുകളുണ്ടെന്ന് അറിയാമോ? സാഹസിക യാത്രകള്‍ ഇഷ്ടമുള്ളവര്‍, വ്യത്യസ്തങ്ങളായ യാത്രകളെ പ്രണയിക്കുന്നവര്‍ അങ്ങനെയുള്ള സഞ്ചാരികള്‍ക്ക് ഇത്തരം റൂട്ടുകള്‍ ഏറെ ഇഷ്ടപ്പെടും. മോഹിപ്പിക്കുന്ന, ഭീതി ജനിപ്പിക്കുന്ന ചില ട്രെയിന്‍ യാത്രകളെ അറിയാം. Tren A Las […]

സഞ്ചാരികളുടെ സ്വപ്‌നനഗരം ബുംല പാസ്

പര്‍വതങ്ങളും താഴ്വാരങ്ങളും നദികളുമൊക്കെ നിറഞ്ഞ അരുണാചല്‍ പ്രദേശ് അതിസുന്ദരിയാണ്. സുന്ദരകാഴ്ചകള്‍ നിറഞ്ഞ സ്വപ്‌നഭൂമിയായതു കൊണ്ടുതന്നെ ഇവിടം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത സഞ്ചാരികള്‍ വളരെ കുറവാണ്. അതിമനോഹരിയെങ്കിലും പ്രശ്‌നബാധിതമാണ് അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തി. ഇന്ത്യന്‍ സംസ്ഥാനമാണെങ്കിലും അതിന്റെ ഭൂരിപക്ഷം ഭാഗങ്ങളും ടിബറ്റ് സ്വയംഭരണാധികാര മേഖലയ്ക്കു കീഴിലാണെന്നാണ് ചൈനയുടെ അവകാശവാദം. വടക്കുകിഴക്കിന്റെ സ്വര്‍ഗം എന്നറിയപ്പെടുന്ന തവാങ്ങിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലാണ് ബുംല പാസ്. അരുണാചല്‍ പ്രദേശിലെ ഏറ്റവും ആകര്‍ഷകമായ ഒരിടം കൂടിയാണ് ബുംല പാസ്. തവാങിന്റെ കിരീടം എന്നറിയപ്പെടുന്ന, ഇന്ത്യയില്‍ ഏറ്റവുമാദ്യം […]

‘സ്ത്രീകളുടെ ദ്വീപ്’ എന്നറിയപ്പെടുന്ന ഈ ഇറ്റാലിയൻ ദ്വീപ് നിങ്ങൾക്ക് സ്വന്തമാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

അലയടിക്കുന്ന നീലക്കടലാല്‍ ചുറ്റപ്പെട്ട ഒരു ശാന്തമായ ദ്വീപ് സ്വന്തമാക്കി അവിടെ വളരെ ശാന്തമായ ഒരു വെക്കേഷന്‍ ജീവിതം നയിക്കുന്നത് എങ്ങനെയുണ്ടാകും? പക്ഷെ ദ്വീപ് എങ്ങനെ സ്വന്തമാക്കാനാണല്ലേ? പക്ഷെ കൈയ്യില്‍ ഒരു മില്യണ്‍ യൂറോയുണ്ടെങ്കില്‍ ( ഏകദേശം 7,80,39,463 ഇന്ത്യന്‍ രൂപ) നിങ്ങള്‍ക്ക് സിസിലി തീരത്തെ ഒരു മെഡിറ്ററേനിയന്‍ ദ്വീപ് സ്വന്തമാക്കാം. ഐസോളാ ഡെമ്മ ഫെമൈന്‍ എന്ന ചെറിയ ഇറ്റാലിയന്‍ സ്വകാര്യ ദ്വീപ് ഇപ്പോള്‍ വില്പനയ്ക്കുണ്ട്. കൈയ്യില്‍ മുകളില്‍ പറഞ്ഞ പൈസയുള്ള ആര്‍ക്കും ദ്വീപ് സ്വന്തമാക്കാം. കപ്പാസി നഗരത്തിനു […]