രണ്ടാമത്തെ എന്‍ജിന്‍രഹിത ട്രെയിന്‌ന്റെ നിര്‍മാണം ചെന്നൈയിലെ ഇന്‍ഗ്രല്‍ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യില്‍ പൂര്‍ത്തിയായി. ഐ.സി.എഫില്‍ നിന്ന് തീവണ്ടി പരിശോധനയ്ക്ക് ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ആദ്യംനിര്‍മിച്ച ട്രെയിന്‍ 18 ഡല്‍ഹിയില്‍ നിന്ന് വാരണസിയിലേക്കാണ് സര്‍വീസ് നടത്തുന്നത്. അതേ പാതയില്‍ത്തന്നെയാണ് രണ്ടാമത്തെ തീവണ്ടിയും ഉപയോഗിക്കുക. ഡല്‍ഹിയിലെ ഷക്കൂര്‍ ബാസ്തി യാര്‍ഡില്‍ തീവണ്ടിയുടെ യന്ത്രസാമഗ്രികള്‍ പരിശോധന നടത്തിയശേഷം സര്‍വീസിന് യോഗ്യമാണെന്ന് കണ്ടെത്തിയാല്‍ രണ്ടാഴ്ചയോളം പരീക്ഷണയോട്ടം നടത്തും. ആദ്യമിറക്കിയ തീവണ്ടിയിലെ അപാകങ്ങള്‍ പരിഹരിച്ചാണ് രണ്ടാമത്തെ തീവണ്ടി നിര്‍മിച്ചിരിക്കുന്നത്. ഭക്ഷണസാധനങ്ങളുണ്ടാക്കുന്ന പാന്‍ട്രി കാറില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. […]
Category Archives: Malayalam
ബേക്കൽ ബീച്ചിൽ ഒരുങ്ങി വരുന്ന ‘ആർട്ട് വോക്ക്’ൽ വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും വേറിട്ട അനുഭവം നൽകാൻ ഉതകും വിധം നാനൂറ് മീററർ നീളത്തിലുള്ള നടപ്പാതയിലും പാതയോരങ്ങളിലും ചിത്രകാരന്മാരുടെയും ശില്പികളുടെയും കലാസൃഷ്ടികളാണ് സജ്ജമാകുന്നത്. ഇന്ററാക്റ്റീവ് ആർട്ടിന് പ്രാധാന്യം നൽകുന്ന പരിപാടികളും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർക്കൊപ്പം പ്രാദേശിക കലാകാരന്മാർക്ക് കൂടി മികച്ച അവസരം നൽകുന്നതാണ് പദ്ധതി.പന്ത്രണ്ട് ഏക്കറിൽ പരന്നു കിടക്കുന്ന ബേക്കൽ ബീച്ച് പാർക്കിനെ ‘Art Beach’ തീം ആസ്പദമാക്കി ദീർഘകാല അടിസ്ഥാനത്തിൽ വികസിപ്പിക്കാനുള്ള ലക്ഷ്യവും ബിആർഡിസി ക്കുണ്ട്. […]
നൈനിറ്റാളില്‍ പോയാല്‍ വ്യത്യസ്തമായി എന്തൊക്കെ കാണാനുണ്ട് ഇവിടേക്കൊരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം ചോദിക്കുന്ന ചോദ്യങ്ങളിന്നൊണ്. എന്നാല്‍ ഇന്ത്യയുടെ തടാക ജില്ലയില്‍ കാണുവാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ക്രിസ്തുവിനേക്കാളും പഴക്കം ഉണ്ടെന്ന് വിശ്വസിക്കുന്ന ഈ നഗരത്തിലെ കാഴ്ചകള്‍ നിന്ന് വ്യത്യസ്തമായി മാറി കാണേണ്ട ഒരിടമുണ്ട്. സ്‌നോ വ്യൂ പോയിന്റ്. നൈനിറ്റാളിന്റെ വ്യത്യസ്ത കാഴ്ടകളുള്ള സ്‌നോ വ്യൂ പോയിന്റിന്റെ വിശേഷങ്ങള്‍… സ്‌നോ വ്യൂ പോയിന്റ് ഹിമാലയത്തിന്റെ കാഴ്ചകള്‍ കാണാനായി നടക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് നൈനിറ്റാളിലെ സ്‌നോ വ്യൂ പോയിന്റ്. സമുദ്ര […]
ഭാഷ കൊണ്ടും രുചികൊണ്ടും സംസ്‌കാര ശൈലികൊണ്ടുമൊക്കെ കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും ഒരല്പം വിട്ടുനില്‍ക്കുന്ന നാടാണ് പാലക്കാട്. കേരളം കന്യാകുമാരി കൊടുത്ത് വാങ്ങിയതാണ് പാലക്കാട് എന്നൊരു പേരുണ്ടെങ്കിലും ഈ നെല്ലറ നമ്മുടെ സ്വന്തമാണ്. ഒടിയനും യക്ഷിയും ഒക്കെ നിറഞ്ഞു നിന്ന കഥകളിലെ പാലക്കാട് യാത്രയില്‍ ഉള്‍പ്പെടുത്തുവാന്‍ കാരണങ്ങള്‍ അധികമൊന്നും നിരത്തേണ്ട. പാലക്കാടന്‍ കാഴ്ചകള്‍ എന്നതു തന്നൊണ് ഓരോ പാലക്കാട് യാത്രയുടെയും ഹൈലൈറ്റ്. ഇതാ പാലക്കാട് യാത്രയ്ക്ക് പ്രേരിപ്പിക്കുന്ന 10 കാരണങ്ങള്‍… പാലക്കാട് കോട്ട പാലക്കാടിന്റെ ചരിത്രത്തില്‍ മാറ്റി […]
മഹാരാഷ്ട്രയില്‍ പുണെ അടുത്ത് പശ്ചിമഘട്ട മലനിരകളിലുള്ള മനോഹരമായൊരു കോട്ടയാണ് രാജ്ഗഡ് ഫോര്‍ട്ട്. 24 ചതുരശ്ര കി മീ വിസ്താരത്തിലുള്ള ഈ കോട്ട ശിവജിയുടെ ആദ്യ തലസ്ഥാനമായിരുന്നു. പുണെ നഗരത്തില്‍ നിന്ന് 50 കി മീ തെക്കാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. മുംബൈയില്‍ നിന്ന് 200 കി മീ ദൂരം.കോട്ടയില്‍ എത്തിച്ചേരാന്‍ പല ട്രക്കിങ് റൂട്ടുകളുണ്ട്. അവയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഗുഞ്ജ്വാണി ഗ്രാമത്തില്‍ നിന്ന് ആരംഭിക്കുന്നതാണ്. ചോര്‍ ദര്‍വാസ വഴി പദ്മാവതി മാചിയിലേക്കുള്ള പാത എന്നറിയപ്പെടുന്ന ഈ […]
മികച്ച തുറമുഖമെന്നു പേരു കേട്ടിരുന്ന മാണ്ഡ്‌വി ഇപ്പോള്‍ ബീച്ച് വിനോദ സഞ്ചാരത്തിന് പ്രശസ്തമാണ്. വാട്ടര്‍ സ്‌കൂട്ടര്‍, സ്‌കീയിങ്, സര്‍ഫിങ്, പാരാസെയിലിങ്, സ്പീഡ് ബോട്ട് യാത്ര തുടങ്ങി കടലുമായി ബന്ധപ്പെട്ട വിനോദങ്ങള്‍ക്ക് അറബിക്കടലിന്റെ ഈ തീരത്ത് സൗകര്യമുണ്ട്. സമീപത്തെ ചെറുപട്ടണം വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ ഒരുക്കുന്നു.ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഉള്‍പ്പെട്ട മാണ്ഡ്‌വി തീരം വൃത്തിയും ശുചിത്വവും സൂക്ഷിക്കുന്നു. ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ ധാരാളം പക്ഷികളെ ഈ തീരത്ത് കാണാം. 16-ാം നൂറ്റാണ്ടില്‍ തുറമുഖ നഗരമായി സ്ഥാപിക്കപ്പെട്ട മാണ്ഡ്‌വി പിന്നീട് കച്ച് […]
ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി മേഖലയിലേക്ക് ഒരു മലയാളി സംരംഭം. മൈന്‍ഡ് മാസ്റ്റര്‍ ടെക്‌നോളജി എന്ന സംരംഭമാണ് പിയു എന്ന പേരില്‍ അസംഘടിത ഓട്ടോ, കാര്‍ ടാക്‌സി മേഖലയെ ഒന്നിപ്പിച്ച് ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. ജി.പി.എസ്. അധിഷ്ഠിതമായാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. മറ്റ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഡ്രൈവര്‍മാരില്‍നിന്ന് 26 ശതമാനം കമ്മിഷന്‍ ഈടാക്കുമ്പോള്‍ പിയു കമ്മിഷന്‍ വാങ്ങില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം മൊത്തം 19,200 രൂപ വരും. പിയു […]
കൊച്ചിയെ ശരിക്കും കാണണോ? കരയില്‍നിന്നാല്‍ പോര കടവിലിറങ്ങണം. സാഗരറാണി എന്ന ക്രൂസ് വെസ്സല്‍ അടുപ്പിച്ചിരിക്കുന്ന കടവില്‍. അവിടെനിന്ന് ആ ഉല്ലാസനൗകയിലേറി കടലിലേക്കു പോകണം. കായലില്‍നിന്നു നോക്കുമ്പോഴാണ് കൊച്ചി ശരിക്കും അറബിക്കടലിന്റെ റാണിയാകുന്നത്- സാഗരറാണിയുടെ പിന്നില്‍നിന്ന് നഗരത്തെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നവരുടെ മനസ്സ് ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും. കായല്‍ മറികടന്ന് കടലിലേക്കാണ് കേരളസര്‍ക്കാരിന്റെ സാഗരറാണി പോകുന്നത്. ഈ രണ്ടു മണിക്കൂര്‍ യാത്ര തീര്‍ച്ചയായും നിങ്ങള്‍ ആസ്വദിക്കും. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ കീഴിലാണ് സാഗരറാണിമാര്‍. കൊച്ചിയിലൊരു ബോട്ടിങ് ആസ്വദിക്കണമെന്നുള്ളവര്‍ക്ക് […]
അബുദാബിയിലെ വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വ് പ്രകടമാകുന്നു. ഹോട്ടലുകളിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ പ്രകടമായ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉണ്ടായിട്ടുള്ളത്. 2018-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹോട്ടലുകളുടെ വരുമാനത്തില്‍ മാത്രം 16 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം ആദ്യ മൂന്നുമാസം പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അബുദാബിയിലെ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ക്ക് പുറമെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ മത്സരം, സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസ്, ഐഡക്‌സ് എക്‌സിബിഷന്‍, അബുദാബി റീടൈല്‍ ഷോപ്പിങ് ഫെസ്റ്റിവല്‍, പുസ്തകോത്സവം എന്നിവയെല്ലാം വിദേശ സഞ്ചാരികളെ അബുദാബിയില്‍ എത്തിച്ചു. സന്ദര്‍ശകര്‍ക്കായി തുറന്ന് […]
ഗതാഗതക്കുരുക്ക് കാരണം പൊറുതിമുട്ടുന്ന താമരശ്ശേരി ചുരത്തിലെ വളവുകളുടെ വീതികൂട്ടല്‍ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. അഞ്ച് വളവുകളാണ് വീതികൂട്ടുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മെയ് 14 മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാരംകൂടിയ ലോറികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ചുരത്തിലെ മൂന്ന്, അഞ്ച് വളവുകളുടെ വീതിയാണ് വര്‍ധിപ്പിച്ചത്. വീതികൂട്ടിയ ഭാഗത്തെ ടാറിങ് നടപടികള്‍ നടക്കുകയാണ്. ഇക്കാര്യം മന്ത്രി ജി സുധാകരന്‍ തന്റെ ഫെയ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ആറുകോടിയോളമാണ് രണ്ട് വളവുകള്‍ വീതികൂട്ടുന്നതിന് ചിലവ് വരിക. ആറ്, ഏഴ്, എട്ട് […]
കര്‍ണാടക – തമിഴ്നാട് സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന വയനാട്, വയനാട് സൗത്ത്, നോര്‍ത്ത് വയനാട് വന്യജീവി സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചതായി കണക്കെടുപ്പില്‍ കണ്ടെത്തി. കേരളത്തിലെ പറമ്പിക്കുളം, പെരിയാര്‍ വന്യജീവി സങ്കേതങ്ങള്‍ ഇതോടെ വയനാടിന് പിന്നിലായി. വനം-വന്യജീവി വകുപ്പ് ക്യാമറ സ്ഥാപിച്ച് തയ്യാറാക്കി കണക്ക് പ്രകാരം വയനാട് വന്യജീവി സങ്കേതത്തില്‍ 84 കടുവകള്‍ ഉള്ളതായാണ് കണക്ക്. എന്നാല്‍ പറമ്പിക്കുളം, പെരിയാര്‍ എന്നിവിടങ്ങളില്‍ 25 വീതം കടുവകള്‍ മാത്രമാണ് ഉള്ളതെന്നാണ് കണക്കുകള്‍. 2017-2018 കാലയളവിലായിരുന്നു ക്യാമറ സ്ഥാപിച്ചുള്ള […]
മാസങ്ങളായി അടഞ്ഞുകിടക്കുന്ന ബീച്ചിലെ ഡി.ടി.പി.സി.യുടെ കാലിക്കറ്റ് അക്വേറിയം ഉടന്‍ പുനരാരംഭിക്കും. 24-നുശേഷം പുതിയ ടെന്‍ഡര്‍ വിളിച്ച് അക്വേറിയം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബീച്ചിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു ലയണ്‍സ് പാര്‍ക്കിന്റെ വടക്കുഭാഗത്തുള്ള അക്വേറിയം. രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയായിരുന്നു പ്രവര്‍ത്തനസമയം. വിവിധയിനം അലങ്കാരമത്സ്യങ്ങളും ഒട്ടകപ്പക്ഷി അടക്കമുള്ള അപൂര്‍വ ഇനം പക്ഷികളും ഇവിടത്തെ പ്രത്യേകതകളായിരുന്നു. മുതിര്‍ന്നവര്‍ക്ക് 15-ഉം കുട്ടികള്‍ക്ക് അഞ്ചുമായിരുന്നു ടിക്കറ്റ് നിരക്ക്. ഡി.ടി.പി.സി.യില്‍നിന്ന് കരാറെടുത്ത് ഒരു സ്വകാര്യകമ്പനിയാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി അക്വേറിയം നടത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലുണ്ടായ പ്രളയത്തിന്റെ […]
അപ്പര്‍ കുട്ടനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ പുത്തന്‍ വിനോദങ്ങളൊരുക്കി മലരിക്കല്‍ ടൂറിസം കേന്ദ്രം. നെല്‍കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞപ്പോള്‍ കായല്‍ പ്രതീതിയുണര്‍ത്തുന്ന സൗന്ദര്യക്കാഴ്ചയാണ് പ്രകൃതി സമ്മാനിക്കുന്നത്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കല്‍ പ്രദേശത്തുള്ള ഒമ്പതിനായിരം- തിരുവായ്ക്കരി 1800 ഏക്കര്‍ പാടശേഖരത്തിലെ ഓളപ്പരപ്പില്‍ വള്ളംതുഴഞ്ഞ് നടക്കാനും സൂര്യാസ്തമനം വീക്ഷിക്കാനുമാണ് ഇപ്പോള്‍ അവസരം ഒരുങ്ങുന്നത്. നാടന്‍വള്ളങ്ങള്‍ തുഴയാന്‍ പഠിക്കണമെങ്കില്‍ ഇവിടെ അതിനും അവസരം ലഭിക്കുമെന്ന് ടൂറിസം സൊസൈറ്റി പ്രസിഡന്റ് പി.എം.മണി, സെക്രട്ടറി ഷാജി വട്ടപ്പള്ളി എന്നിവര്‍ അറിയിച്ചു. ആഴംകുറഞ്ഞ പാടശേഖരത്തില്‍ […]
കര്‍ണാടകയുടെ തലസ്ഥാനമായ ബംഗ്ലൂരുവിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് നന്ദി ഹില്‍സ്. ടിപ്പു സുല്‍ത്താന്‍ തന്റെ വേനല്‍ക്കാല വസതി യായി നന്ദി ഹില്‍സിലെ കൊട്ടാരം ഉപയോഗിച്ചിരുന്നു.അതിരാവിലെ എത്തുന്ന സഞ്ചാരികളെ കോടമഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന നന്ദി ഹില്‍സ് ഏറെ ആകര്‍ഷിക്കുന്നു. നിറയെ മരങ്ങള്‍ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് നന്ദി ഹില്‍സ്. കബ്ബന്‍ ഹൗസും വിശാലമായ പൂന്തോട്ടങ്ങളും യോഗനന്ദീശ്വര ക്ഷേത്രവും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. രാവിലെ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നത് നന്ദി ഹില്‍സില്‍ പെയ്തിറങ്ങുന്ന കോടമഞ്ഞു തന്നെയാണ്. നിരവധി ശലഭങ്ങളും […]
ദ്രാവിഡ സംസ്‌കാരത്തിന്റെ ഹൃദയം…വ്യത്യസ്തമായ സംസ്‌കാരവും കാഴ്ചകളുമായി കാത്തിരിക്കുന്ന നാട്…തമിഴ്‌നാട്. നൃത്തവും സംഗീതവും ഒക്കെയായി സംസ്‌കാരത്തിന്റ മറ്റൊരു രീതിയിലേക്ക് ആളുകളെ കൈപിടിച്ചുയര്‍ത്തുന്ന ഇടം…സഞ്ചാരികളെയും തീര്‍ഥാടകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഇവിടെ എത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ട്. തമിഴ്‌നാട് പേരുകേട്ടിരിക്കുന്ന 10 കാര്യങ്ങള്‍ പരിചയപ്പെടാം. മീനാക്ഷി അമ്മന്‍ ക്ഷേത്രം, മധുരൈ മൂവായിരത്തിഞ്ഞൂറോളം വര്‍ഷത്തെ പഴക്കമുള്ള മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ തന്നെ വിസ്മയങ്ങളില്‍ ഒന്നാണ്. പതിനഞ്ച് ഏക്കറില്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ ക്ഷേത്ര സമുച്ചയം അതിന്റെ 12 ഗോപുരങ്ങളാലും നാലായിരത്തി അഞ്ഞൂറോളം […]















