45 ദിവസം നീളുന്ന അറ്റകുറ്റപ്പണികള്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കും. 16ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് റണ്‍വേ അടയ്ക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 45 ദിവസം കൊണ്ട് റണ്‍വേ പൂര്‍ണ്ണമായി പുതുക്കിപ്പണിയും. റണ്‍വേ അടയ്ക്കുന്നതിനായി രണ്ട് വര്‍ഷം നീണ്ട തയ്യാറെടുപ്പുകളാണ് അധികൃതര്‍ നടത്തിയത്. ശേഷിക്കുന്ന ഒരു റണ്‍വേയുടെ പരമാവധി ശേഷി ഉപയോഗപ്പെടുത്തുന്ന തരത്തില്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കും. ഇത് കാരണം ആകെ സീറ്റുകളില്‍ 29 ശതമാനത്തിന്റെ കുറവ് മാത്രമേയുണ്ടാവുകയുള്ളൂ. സര്‍വീസുകളില്‍ പലതും ദുബായ് […]
Category Archives: Malayalam
അനന്തപുരിയുടെ വിശേഷങ്ങള്‍ തീരുന്നില്ല.അവധിക്കാലമായാല്‍ കുട്ടികളെ കൊണ്ട് യാത്ര പോകാന്‍ പറ്റിയ ഇടമാണ് തിരുവനന്തപുരം. കാരണം മറ്റൊന്നും കൊണ്ടല്ല, ഇന്ത്യയില്‍ ആദ്യം ആരംഭിച്ച മൃഗശാല സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഈ മൃഗശാല. രാജാവിന്റെ പക്കലുണ്ടായിരുന്ന വിപുലമായ ശേഖരങ്ങളിലുണ്ടായിരുന്ന ആന, കുതിര, കടുവ തുടങ്ങിയ മൃഗങ്ങളയായിരുന്നു ആദ്യം മൃഗശാലയില്‍ സൂക്ഷിച്ചിരുന്നത്. 1857 ആത്ര വിപുലീകരിച്ചിട്ടാല്ലായിരുന്ന മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. എന്നാല്‍ പൂര്‍ത്തിയാകാതിരുന്ന മൃഗശാല സന്ദര്‍ശിക്കാന്‍ അധികമാരുമെത്തിയില്ല. തുടര്‍ന്ന് 1859ല്‍ അതേ കോംപൗണ്ടില്‍ […]
പൂരപ്പെരുമയുടെ നാടാണ് തൃശ്ശൂര്‍. മേളക്കൊഴുപ്പില്‍ തല ഉയര്‍ത്തി ഗജവീരന്‍മാരും വര്‍ണ്ണശബളമായ കുടമാറ്റവും തൃശ്ശിവപ്പേരൂര്‍ സ്വദേശികളുടെ മാത്രമല്ല വിദേശീയരേയും ഒരുപോലെ രസിപ്പിക്കുന്ന കാഴ്ചകളാണ്. പശ്ചിമഘട്ട മലയോരപ്രദേശവും സമതലപ്രദേശങ്ങളായ കടല്‍ത്തീരവും ഉള്‍പ്പെടുന്ന തൃശ്ശൂര്‍ ജില്ല വ്യത്യസ്തമായ ഭൂപ്രകൃതികളാല്‍ സമ്പന്നമാണ്. കാഴ്ചകളുടെ പെരുമഴയായ തൃശ്ശൂര്‍ ജില്ല വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂട്ടുന്നു. മനസ്സില്‍ വിരിയുന്ന കാഴ്ചകള്‍ക്ക് കൗതുകം ഒരുക്കി തൃശ്ശൂര്‍ തയാറായി നില്‍പ്പാണ്. അതിരപ്പിള്ളി-വാഴച്ചാല്‍ മണ്‍സൂണിന്റെ ആഗമനത്തില്‍ വന്യസൗന്ദര്യം തുളുമ്പുന്ന അതിരപ്പിള്ളി-വാഴച്ചാല്‍. വനത്താല്‍ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ് അതിരപ്പിള്ളി. തൃശ്ശൂര്‍ ജില്ലയിലെ […]
റെയില്‍വെ ജീവനക്കാരുടെ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ രാജ്യത്ത് ഉടനീളം ബന്ധപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വെ മൈക്രോ സോഫ്റ്റ്മായി കൈകോര്‍ക്കുന്നു. റെയില്‍വെയുടെ കീഴിലുള്ള 125 ആശുപത്രികള്‍ക്ക് പുറമെ 133 അംഗീകൃത സ്വകാര്യ ആശുപത്രികളില്‍ നിന്നും റെയില്‍വെ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കുമുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ഇനി മൈക്രോ സോഫ്റ്റിന്റെ കൈസാല ആപ്പുവഴി ലഭ്യമാക്കും. ഈ ആപ്പ് ഉപയോഗിച്ച് റെയില്‍വെ ജീവനക്കാര്‍ക്ക് ആരോഗ്യപരിരക്ഷക്ക് വേണ്ടി അടുത്തുള്ള രജിസ്ട്രര്‍ ചെയ്ത ഡോക്ടര്‍മാരേയും, എംപാനല്‍ ചെയ്തിട്ടുള്ള രോഗ നിര്‍ണയ കേന്ദ്രങ്ങളേയും വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും. ഇതോടൊപ്പം […]
വിനോദസഞ്ചാരികളായാലും ഫൊട്ടോഗ്രഫര്‍മാരായാലും ജപ്പാനിലെത്തിയാല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ടതാണ് മിയോടോ ഇവ. ഫുടാമിക്കടുത്ത് കടലില്‍ സ്ഥിതി ചെയ്യുന്ന രണ്ടു വലിയ ശിലകളാണ് തോബ-മിയോടോ ഇവ എന്ന ദമ്പതിശിലകള്‍. രണ്ടു പാറക്കെട്ടുകളിലും വച്ച് വലിയ പാറക്കെട്ടിനെ ഭര്‍ത്താവായും ചെറിയതിനെ ഭാര്യയായിട്ടുമാണ് കണക്കാക്കുന്നത്. ഇവയെ തമ്മില്‍ പരസ്പരം ഒരു ഷിമേനവ കയറുകൊണ്ട് ബന്ധിപ്പിച്ചിട്ടുമുണ്ട്. (ജപ്പാനില്‍ ഷിന്റോ മതവുമായി ബന്ധപ്പെട്ട് ആചാരപരമായ പ്രാധാന്യത്തോടെ കച്ചിപിരിച്ചുണ്ടാക്കുന്ന ഒരു തരം കയറാണ് ഷിമേ നവ). ഈ കയര്‍ ആത്മീയവും ലൗകികവുമായ ലോകങ്ങള്‍ തമ്മിലുള്ള അതിരാണെന്നും ഒരു സങ്കല്‍പമുണ്ട്. […]
കാഴ്ചയുടെ വിസ്മയങ്ങള്‍ ചെപ്പിലൊളിപ്പിച്ച മനുഷ്യ നിര്‍മിത ദ്വീപാണ് സെന്റോസ. സിംഗപ്പൂര്‍ സിറ്റിയില്‍ നിന്ന് റോഡ് മാര്‍ഗമോ, കേബിള്‍ കാര്‍ വഴിയോ, ഷട്ടില്‍ ബസ് സര്‍വീസ് ഉപയോഗിച്ചോ, മാസ് റാപിഡ് ട്രാന്‍സിറ്റ് (MRT) വഴിയോ സെന്റോസ ഐലന്‍ഡിലേക്ക് പോകാം. മെട്രോ ട്രെയിന്‍ സര്‍വീസിനെയാണ് അവിടെ എംആര്‍ടി എന്നു വളിക്കുന്നത്. ദ്വീപ് മുഴുവനും മോണോ റെയില്‍ സംവിധാനത്തില്‍ ചുറ്റാം എന്നതിനാല്‍ ടാക്‌സി എടുക്കേണ്ടി വരില്ല. ദ്വീപിനകത്ത് മോണോ റെയില്‍/ ഷട്ടില്‍ ബസ് യാത്ര സൗജന്യമാണ്. സിംഗപ്പൂരിന്റെ ദേശീയ ചിഹ്നമായ മെര്‍ലിയോണ്‍ […]
യുഎഇയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്. കാലതാമസം ഒഴിവാക്കുന്നതിനാണ് നടപടി. അതേസമയം PIO കാര്‍ഡുകള്‍ സെപ്റ്റംബര്‍ 30 വരെ യാത്രാരേഖയായി ഉപയോഗിക്കാമെന്നും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. യുഎഇയില്‍ ഇനിമുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ലഭിക്കണമെങ്കില്‍ ആദ്യം embassy.passportindia.gov.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷ നല്‍കണം. തുടര്‍ന്ന് ഔട്‌സോഴ്‌സ് വിഭാഗമായ ബിഎല്‍എസ് കേന്ദ്രങ്ങളില്‍ അപേക്ഷകന്‍ നേരിട്ട് ഹാജരായി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വച്ച് ഒപ്പിട്ട് നല്‍കണം. കടലാസ് ജോലികള്‍ ഇല്ലാതാക്കുന്നതിനും പാസ്‌പോര്‍ട്ട് അനുവദിക്കുന്ന സമയം […]
കേട്ടും കണ്ടും പരിചയിച്ച സ്ഥലങ്ങളില്‍ നിന്ന് ഭിന്നമായ മനോഹരസ്ഥലങ്ങളാണ് കണ്ണൂര്‍ ജില്ലയിലുള്ളത്. പാലക്കയംതട്ടും വയലപ്രയും വെള്ളിക്കീലും ചൂട്ടാട് ബീച്ചും…. അങ്ങനെയങ്ങനെ… ഇവിടങ്ങളില്‍ പോയി ഉല്ലസിച്ച് തിരികെവരുമ്പോള്‍ മുതിര്‍ന്നവരടക്കം ആരും അറിയാതെ ചോദിച്ചുപോകും. ഈ സ്ഥലങ്ങളൊക്കെ ഇത്രനാളും എവിടെയായിരുന്നു? ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ എന്നുകേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുക പൈതല്‍മലയും ആറളവും കണ്ണൂരിലേയും തലശ്ശേരിയിലേയും കോട്ടകളും പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കുമൊക്കയാണ്. ഇവയെല്ലാം കാണേണ്ടവതന്നെ. എന്നാല്‍ പാലക്കയംതട്ടും വയലപ്രയും വെള്ളിക്കീലും ചൂട്ടാട് ബീച്ചും പോലെ മിക്കവരും കാണാത്ത ഇടങ്ങളുമുണ്ട് കണ്ണൂരില്‍. മിക്കതും […]
പരപ്പാറിലെ ഓളപ്പരപ്പില്‍ ഉല്ലസിക്കാന്‍ കൂടുതല്‍ കുട്ടവഞ്ചികളെത്തി. വേനലവധി പ്രമാണിച്ച് സഞ്ചാരികളുടെ തിരക്കു കൂടിയതോടെയാണ് 10 കുട്ടവഞ്ചികള്‍ കൂടി എത്തിച്ചത്. നിലവില്‍ സവാരി നടത്തുന്ന പത്തെണ്ണത്തിനു പുറമേയാണിത്. ശെന്തുരുണി ഇക്കോടൂറിസത്തിന്റെ നിയന്ത്രണത്തിലാണ് കുട്ടവഞ്ചി സവാരി പരപ്പാര്‍ തടാകത്തില്‍ നടക്കുന്നത്. ജില്ലയിലെ ഏക കുട്ടവഞ്ചി സവാരിയും തെന്മലയില്‍ മാത്രമാണുള്ളത്. ഉദ്ഘാടനം കഴിഞ്ഞത് മുതല്‍ കുട്ടവഞ്ചി സവാരിക്കും മുളംചങ്ങാടത്തിലെ സവാരിക്കും നല്ല തിരക്കാണുള്ളത്.
കേരളത്തിന്റെ നെതര്‍ലന്‍ഡ് എന്നറിയപ്പെടുന്ന കുമരകത്ത് അവധിക്കാലം വന്നാസ്വദിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. വേനലവധി തുടങ്ങിക്കഴിഞ്ഞു. കുട്ടികള്‍ക്ക് ഇത് ആഘോഷത്തിന്റെ സമയമാണ്. കുടുംബമായും കൂട്ടമായുമൊക്കെ അവധിക്കാല ഡെസ്റ്റിനേഷനുകളിലേക്ക് പറക്കാന്‍ മലയാളികളെല്ലാം തയാറായിക്കഴിഞ്ഞു. കായല്‍കാഴ്ചകള്‍ കാണാനും ബോട്ടിങ് നടത്താനും ഒന്നാന്തരം കരിമീന്‍ കഴിക്കാനും കുമരകത്തേക്കെത്താത്ത മലയാളികള്‍ കുറവാണ്. അങ്ങനെ കുമരകത്തെത്തി അടിച്ചു പൊളിക്കാന്‍ ഇപ്പോഴിതാ തറവാട് ഹെറിറ്റേജ് ഹോമിന്റെ ഉഗ്രന്‍ പാക്കേജ് കൂടി. കൂട്ടമായി എത്തുന്നവര്‍ക്ക് അവധി അടിച്ചുപൊളിക്കാനും കായല്‍യാത്ര നടത്താനും അസുലഭ അവസരമാണ് തറവാട് ഹെറിറ്റേജ് ഹോം ഒരുക്കുന്നത്. ഒരാള്‍ 800 രൂപ […]
എറണാകുളം വരെ നീട്ടിയ വേളാങ്കണ്ണി എക്‌സ്പ്രസിന്റെ കന്നിയാത്രയില്‍ ആവേശത്തോടെ യാത്രക്കാര്‍. 3 മാസം മുന്‍പാണു വേളാങ്കണ്ണി എക്‌സ്പ്രസ് ഓടിത്തുടങ്ങിയത്. ഞായര്‍ വൈകിട്ട് അഞ്ചിനു വേളാങ്കണ്ണിയില്‍നിന്നു തിരിച്ചു തിങ്കള്‍ രാവിലെ 8.45 കൊല്ലത്ത് എത്തുകയും തിരികെ വൈകിട്ട് 4ന് തിരിച്ചു ചൊവ്വ രാവിലെ വേളാങ്കണ്ണിയില്‍ എത്തുകയും ചെയ്യുന്ന രീതിയിലായിരുന്നു സമയക്രമീകരണം. കേരളത്തില്‍നിന്നു പോകുന്ന തീര്‍ഥാടകര്‍ക്കു വേളാങ്കണ്ണിയില്‍ എത്തി മടങ്ങിവരുന്നതിനു മറ്റു യാത്രാമാര്‍ഗങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. പുതിയ ട്രെയിന്‍ വന്നതോടെ ഞായര്‍ രാവിലെ വേളാങ്കണ്ണിയില്‍ എത്തുന്നവര്‍ക്ക് 12 മണിക്കൂറോളം അവിടെ […]
അഞ്ചു പുതിയ വകഭേദങ്ങളുമായി എഫ്എക്‌സ് പ്രീമിയം സൈക്കിളുകളുടെ ഇന്ത്യന്‍ ശ്രേണി ട്രെക് ബൈസൈക്കിള്‍സ് വിപുലീകരിച്ചു. എഫ് എക്‌സ് വണ്‍, എഫ് എക്‌സ് ടു, എഫ് എക്‌സ് ത്രീ, എഫ് എക്‌സ് ടു ഡിസ്‌ക്, എഫ് എക്‌സ് ത്രീ ഡിസ്‌ക് എന്നിവയാണു കമ്പനി പുതുതായി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചത്. എഫ് എക്‌സ് വണ്ണിന് 32,199 രൂപയും എഫ് എക്‌സ് ടുവിന് 36,299 രൂപയും എഫ് എക്‌സ് ത്രീക്ക് 51,599 രൂപയുമാണു വില. മുന്നിലു പിന്നിലും ഡിസ്‌ക് ബ്രേക്കുള്ള എഫ് എക്‌സ് […]
രാമക്കല്‍മേട്ടില്‍ നടന്നു വന്നിരുന്ന ഓഫ് റോഡ് ജീപ്പ് സവാരിക്കു ഡിടിപിസിയും, മോട്ടര്‍ വാഹനവകുപ്പും വീണ്ടും നിരോധനം ഏര്‍പ്പെടുത്തി. ശനിയാഴ്ച കുരുവിക്കാനം കാറ്റാടിപ്പാടത്തു അനധികൃത ഓഫ് റോഡ് സര്‍വീസ് നടത്തിയ ജീപ്പ് മറിഞ്ഞു വിനോദസഞ്ചാരിയായ വിദ്യാര്‍ഥി മരിച്ച സാഹചര്യത്തിലാണ് നിരോധനം. കുരുവിക്കാനത്തു ഓഫ് റോഡ് ട്രക്കിങ്ങിനു അനുമതി നല്‍കിയിട്ടില്ലെന്നു റവന്യു വിഭാഗവും അറിയിച്ചു. ഡിടിപിസിയും, മോട്ടര്‍ വാഹന വകുപ്പും അപകടത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കലക്ടര്‍ക്കു സമര്‍പ്പിക്കും. ഇതിനു ശേഷം തുടര്‍നടപടി സ്വീകരിക്കും. അപകടത്തെ തുടര്‍ന്നു രാമക്കല്‍മേട്ടില്‍ […]
കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാള്‍ താഴെയുള്ള കൃഷിയിടങ്ങളില്‍ ഉപ്പുവെള്ളം കയറാതിരിക്കാന്‍ നിര്‍മിച്ച ബണ്ടാണ് തണ്ണീര്‍മുക്കത്തുള്ളത്. 1958-ല്‍ നിര്‍മാണം തുടങ്ങിയ ബണ്ട് 1975-ലാണ് പൂര്‍ത്തിയായത്. വെച്ചൂര്‍ മുതല്‍ തണ്ണീര്‍മുക്കം വരെയാണ് ബണ്ടിന്റെ കിടപ്പ്. ഇന്നിപ്പോള്‍ കേരളത്തിലെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയായി മാറിയിരിക്കുകയാണ് തണ്ണീര്‍മുക്കം ബണ്ട്. കായല്‍ കാഴ്ചകള്‍ കാണാനും ചിത്രങ്ങളെടുക്കാനുമായി നിരവധി പേരാണ് ഇവിടെയെത്തുന്നത്. കുമരകത്തെത്തുന്ന മിക്ക വിനോദസഞ്ചാരികളും ഇവിടെയെത്താറുണ്ട്. അതിരാവിലെ മുതല്‍ തന്നെ മത്സ്യത്തൊഴിലാളികളുടെ ബഹളമാണിവിടെ. മോട്ടോര്‍ ഘടിപ്പിച്ച ചെറു വള്ളങ്ങള്‍ കായലിന് നടുവില്‍ നിര്‍ത്തി മത്സ്യം പിടിക്കുന്നത് […]
തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും രസകരമായ സംസ്ഥാനമാണ് കര്‍ണാടക. കര്‍ണാടകത്തില്‍ കാടുണ്ട്, ചരിത്ര സ്മാരകങ്ങളുണ്ട്, ക്ഷേത്രങ്ങളുണ്ട്. വെക്കേഷന്‍ വ്യത്യസ്തമാക്കണമെങ്കില്‍ കന്നഡദേശത്തേക്ക് സഞ്ചരിക്കാം. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം കേരളത്തിനെക്കാള്‍ ചൂട് കൂടുതലാണ് കര്‍ണാടകത്തില്‍ അതുകൊണ്ട് തന്നെ യാത്രയ്ക്ക് മുമ്പ് മുന്‍കരുതലുകള്‍ ധാരാളം എടുക്കണം. കുടക് കാപ്പിപൂക്കും മണവും കോടമഞ്ഞിന്റെ തണുപ്പുമാണ് കുടക് എന്നു പറയുമ്പോള്‍ ഓര്‍മ വരുക. കൂര്‍ഗ് അഥവാ കുടക് ഒരു ജില്ലയാണ്. കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളാണ് അതിര്‍ത്തിയില്‍. മടിക്കേരിയാണ് പ്രധാന പട്ടണം. അവിടത്തെ കാഴ്ചകളെ […]















