Category Archives: News

ടിക്കറ്റ് രഹിത രാജ്യമാകാന്‍ ഇന്ത്യ ഒരുങ്ങുന്നു

പൊതുഗതാഗതം ശക്തിപ്പെടുത്താന്‍ വ്യത്യസ്ത ഗതാഗതസംവിധാനങ്ങള്‍ ഒരു കാര്‍ഡിലൂടെ ലഭ്യമാക്കുന്ന ഒരു രാഷ്ട്രം-ഒരു കാര്‍ഡ് നയം നടപ്പാക്കാനൊരുങ്ങി ഇന്ത്യ. ലണ്ടന്‍, സിങ്കപ്പൂര്‍ മാതൃകയില്‍ ഒരാള്‍ക്ക് ഒറ്റ കാര്‍ഡ് ഉപയോഗിച്ച് ബസ്, മെട്രോ, സബര്‍ബന്‍ ട്രെയിനുകള്‍ എന്നിവയില്‍ യാത്രചെയ്യാവുന്ന സംവിധാനമായിരിക്കും ഇത്. നയം നടപ്പാക്കുമെന്നും വാഹനങ്ങളെക്കാള്‍ പൗരന്മാരെ കേന്ദ്രീകരിച്ചുള്ളതാണ് നയമെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു. ഡല്‍ഹിയില്‍ ഫ്യൂച്ചര്‍ മൊബിലിറ്റി സമ്മിറ്റ്-2018-ഇന്ത്യാസ് മൂവ് ടു നെക്സ്റ്റ് ജെന്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റംസ ചടങ്ങില്‍ സംസാരിക്കവേയാണ് നയത്തെക്കുറിച്ച് അമിതാഭ് കാന്ത് […]

കാന്തല്ലൂര്‍ വേട്ടക്കാരന്‍ മലനിരകളില്‍ നീല വസന്തം

മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നിറക്കാഴ്ചയായി വേട്ടക്കാരന്‍ കോവിലില്‍ മലനിരകളില്‍ നീലവസന്തം. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളുടെ ചുറ്റുമുള്ള പശ്ചിമഘട്ട മലനിരകളിലും സ്വകാര്യ, റവന്യൂ ഭൂമിയിലുമാണ് നീലക്കുറിഞ്ഞി പൂവിട്ടിട്ടുണ്ട്. കാന്തല്ലൂര്‍ ടൗണില്‍ നിന്നും ജീപ്പില്‍ നാലുകിലോമീറ്റര്‍ അകലെ വേട്ടക്കാരന്‍ കോവിലിലെ ഒറ്റമല ഭാഗത്ത് എത്തിചേരാം. മല കയറാന്‍ കഴിയാത്തവര്‍ക്ക് പട്ടിശ്ശേരി, കീഴാന്തൂര്‍, കൊളുത്താ മലമേഖലകളിലും പൂവിട്ട നീലക്കുറിഞ്ഞി കാണുന്നതിന് കഴിയും. തമിഴ്‌നാട്ടില്‍നിന്നും നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. മൂന്നാറില്‍ നിന്നും ചെറുവണ്ടികള്‍ക്ക് മാട്ടുപ്പെട്ടി, തെന്‍മല വഴി മറയൂരിലെത്താന്‍ […]

പാളത്തില്‍ അറ്റക്കുറ്റപ്പണി; എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

തെക്കന്‍ കേരളത്തിലെ തീവണ്ടി ഗതാഗതത്തിലുള്ള അനിശ്ചിതത്വം തുടരുന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ ഇന്ന് (04–08-18) റദ്ദാക്കി. നാല് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ട്രെയിനുകള്‍ റദ്ദാക്കുന്നത്. ലോക്കോ പൈലറ്റുമാരുടെ കുറവും പാതയുടെ അറ്റക്കുറ്റപ്പണിയുമാണ് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കാനുള്ള കാരണം.ഗുരുവായൂര്‍ തൃശൂര്‍, പുനലൂര്‍ കൊല്ലം, എറണാകുളം കായംകുളം തുടങ്ങിയ ട്രെയിനുകള്‍ ആണ് ഇന്ന് റദ്ദാക്കിയിട്ടുള്ളത്. തൃശൂര്‍ ഷൊര്‍ണ്ണൂര്‍ ഭാഗത്ത് പ്രളയക്കെടുതിയില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇത് കാരണം ഇവിടെ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ വേഗ […]

ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന്   മുന്‍ഗണന : കടകംപള്ളി സുരേന്ദ്രന്‍

  കേരളം നേരിട്ട മഹാപ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന   പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ടൂറിസം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ടൂറിസം മേഖലയിലെ സന്നദ്ധപ്രവര്‍ത്തകരെ അനുമോദിക്കാന്‍ കനകക്കുന്ന് കൊട്ടാരത്തില്‍ ടൂറിസം വകുപ്പ് സംഘടിപ്പിച്ച ‘കൈത്താങ്ങിന് കൂപ്പുകൈ’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.   കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ടൂറിസം വ്യവസായത്തിനുണ്ടായത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള റോഡുകളുടെ തകര്‍ച്ചയാണ് പ്രധാന വെല്ലുവിളി. ഈ റോഡുകള്‍ ഉപയോഗയോഗ്യമാക്കുന്നതിന് ടൂറിസം വകുപ്പ് ശുപാര്‍ശ […]

മാംഗോ മെഡോസില്‍ തീവണ്ടിയെത്തി

വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന കോട്ടയം ജില്ലയിലെ ആയാംകുടി മാംഗോ മെഡോസിലെ കാഴ്ചകള്‍ ഇനി ട്രെയിനിലിരുന്ന് ആസ്വദിക്കാം. ആദ്യത്തെ അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്കെന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന കാര്‍ഷിക പാര്‍ക്ക്, ട്രെയിനില്‍ ചുറ്റികാണാന്‍ വൈകേണ്ട. അത്യാപൂര്‍വ്വമായ സസ്യങ്ങങ്ങളും മത്സ്യക്കുളങ്ങളും നീന്തല്‍ക്കുളവും, ബോട്ടിംഗും അടക്കം വിനോദ സഞ്ചാരികള്‍ക്ക് കൗതുകം ഉണര്‍ത്തുന്ന കാഴ്ചകളുെട വലിയ ലോകമാണ് മാംഗോ മെഡോസ്. പ്രകൃതിയോട് അടുക്കാനും ചേര്‍ന്നിരിക്കാനും ഇതിലും നല്ലയിടം വേറെകാണില്ല. ഒരു ദിവസത്തെ ടൂര്‍, റിസോര്‍ട്ട് ടൂര്‍, ആയുര്‍വേദ ചികിത്സ, സുഖവാസം തുടങ്ങിയ സൗകര്യങ്ങളോടെ ഇക്കോ […]

ആരെയും വിസ്മയിപ്പിക്കും ആന്‍ഡമാനിലെ അത്ഭുതഗുഹ

ആരെയും വിസ്മയിപ്പിക്കുന്ന ദ്വീപുകളുടെ കൂട്ടമാണ് ആന്‍ഡമാന്‍. മനോഹരമായ കടല്‍ക്കാഴ്ച്ചകള്‍ക്കപ്പുറം കൊടും വനങ്ങളും കാട്ടുമനുഷ്യരും സെല്ലുല്ലാര്‍ ജയിലുമൊക്കെ ആന്‍ഡമാനിലെ കാഴ്ചകളാണ്. ദ്വീപിന് ചുറ്റും പരന്ന് കിടക്കുന്ന നീലക്കടലും അടിത്തട്ടിലെ പവിഴപ്പുറ്റുകളും കടല്‍സസ്യങ്ങളും മല്‍സ്യങ്ങളുമൊക്കെ ആന്‍ഡമാനിന്റെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു. സുന്ദരമായ കാഴ്ചകള്‍ കൊണ്ട് സന്ദര്‍ശകരുടെ മനസ്സു കീഴടക്കുന്ന മറ്റു ദ്വീപുകളില്‍ നിന്ന് അല്പം വ്യത്യസ്തമായ കാഴചകളൊരുക്കുന്ന ദ്വീപാണ് ബറാടങ്. ചുണ്ണാമ്പുകല്ലുകള്‍ നിറഞ്ഞ പുരാതന ഗുഹകള്‍ ആന്‍ഡമാനിലെത്തുന്ന സഞ്ചാരികളില്‍ വിസ്മയമുണര്‍ത്തും. പോര്‍ട്ട്‌ബ്ലെയറില്‍നിന്നു 100 കിലോമീറ്റര്‍ വടക്കുമാറി, ഇന്ത്യയില്‍നിന്ന് ഏകദേശം 1300 […]

ജപ്പാനിലെത്തിയാല്‍ താമസിക്കാം ദിനോസറുകള്‍ക്കൊപ്പം

സഞ്ചാരികളുടെ പറുദീസയാണ് ജപ്പാന്‍. അതിഥികള്‍ക്കായി നിരവധി അത്ഭുതങ്ങളാണ് ജപ്പാന്‍കാര്‍ ഒരുക്കി വെച്ചിരിക്കുന്നത്. അങ്ങനെ പ്രത്യേകത നിറഞ്ഞൊരു ഹോട്ടലിനെ പരിചയപ്പെടാം. ഈ പ്രശസ്തമായ ഹോട്ടലില്‍ എത്തുന്നവരെ സ്വാഗതം ചെയ്യുന്നതു മുതല്‍ റൂമിലേക്കെത്തിക്കുന്നതു വരം റോബാട്ടുകളാണ്. വെറും റോബോട്ടുകളല്ല റിസപ്ഷനിലിരിക്കുന്നത് ദിനോസര്‍ റോബോട്ടാണ്. റിസപ്ഷനിലേക്ക് കടന്നാല്‍ ജുറാസിക് പാര്‍ക്ക് സിനിമ പോലെയാണ്. ദിനോസറിനോട് കാര്യം പറഞ്ഞാല്‍ മതി. ജപ്പാനീസ്, ഇംഗ്ലീഷ്, ചൈനീസ്, കൊറിയന്‍ ഇതില്‍ ഏതുഭാഷയും തെരഞ്ഞെടുക്കാം. ബാക്കിയെല്ലാ കാര്യങ്ങളും റോബോട്ട് നോക്കിക്കോളും. ഹെന്‍ നാ ഹോട്ടലിലെ ഈ റോബോട്ടുകള്‍ […]

അതിരുകള്‍ താണ്ടി പമ്മു സന്ദര്‍ശിച്ചു 23 രാജ്യങ്ങള്‍

പമ്മു എന്ന് വിളിക്കുന്ന പര്‍വീന്ദര്‍ ചാവ്ല മിടുക്കിയായ മുംബൈക്കാരിയാണ്. 48 വയസിനുള്ളില്‍ ആറ് ഭൂഖണ്ഡങ്ങളിലായി പമ്മു നടത്തിയ യാത്രയാണ് അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. പമ്മു 23 രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് വീല്‍ചെയറിലിരുന്നായിരുന്നു അതും തനിച്ച്. അതിസാഹസികവും കഠിനമേറിയതുമായ പല യാത്രകള്‍ പമ്മു താണ്ടി. തായ് വാനിലെ പാരാഗ്ലൈഡിങും, ഇക്വാഡോറിലെ അപകടമേഖലകള്‍ സന്ദര്‍ശിക്കലും അതില്‍ പെടുന്നു. ലുധിയാനയിലാണ് പമ്മു ജനിച്ചത്. ആറില്‍ പഠിക്കുമ്പോള്‍ നേരെ മുംബൈയിലേക്ക്. പതിനഞ്ചാമത്തെ വയസിലാണ് വാതരോഗബാധ കണ്ടെത്തുന്നത്. ഹോട്ടല്‍ നടത്തുകയായിരുന്നു പമ്മുവിന്റെ കുടുംബം. നാല് […]

നീലയണിഞ്ഞ് രാജമല; ഒക്ടോബര്‍ ആദ്യവാരം വരെ കുറിഞ്ഞിപ്പൂക്കാലം

മഴയ്ക്ക് ശേഷം രാജമലയില്‍ നീലക്കുറിഞ്ഞി പൂത്തു. കൂട്ടത്തോടെ പൂക്കുന്നതിന് പകരം ഇടവിട്ടാണ് പൂത്തത്. വരും  ദിവസങ്ങളില്‍ കൂടുതല്‍ വെയില്‍ ലഭിച്ചാല്‍ കൂട്ടത്തോടെ പൂക്കുമെന്ന് ഇരവികുളം ദേശീയോദ്യാനം അധികൃതര്‍ പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരം വരെ പൂക്കാലം നീണ്ടു നില്‍ക്കും. സഞ്ചാരികള്‍ക്കു രാവിലെ എട്ടു മുതല്‍ വൈകിട്ടു നാലുവരെ രാജമലയിലേക്കു പ്രവേശനം അനുവദിച്ചു. മുതിര്‍ന്നവര്‍ക്കു 120 രൂപയും കുട്ടികള്‍ക്കു 90 രൂപയും വിദേശികള്‍ക്കു 400 രൂപയുമാണ് ഒരാള്‍ക്കുള്ള പ്രവേശന ഫീസ്. രാജമലയിലേക്കു വാഹനത്തില്‍ എത്താന്‍ കഴിയില്ല. മണ്ണിടിച്ചിലില്‍, മൂന്നാര്‍-മറയൂര്‍ റൂട്ടിലുള്ള […]

യാത്രാപ്രേമികള്‍ക്കായി ഇതാ അഞ്ച് പരിഭാഷ ആപ്പുകള്‍

അതിര്‍വരമ്പുകള്‍ ഇല്ലാത്ത യാത്രയാണ് ഇന്ന് നാം നടത്തുന്നത്. രാജ്യന്തര  യാത്രവേളകളില്‍ അവിടുത്തെ ഭാഷ അറിയില്ലെങ്കില്‍ അത് വലിയൊരു പ്രശ്‌നം തന്നെയാണ്. ഫ്രാന്‍സില്‍ ടാക്‌സിയില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവറുമായി സംസാരിക്കുമ്പോള്‍ സ്‌പെയിനില്‍ പോയി ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഭാഷ അറിഞ്ഞിരുന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ഇത്തരത്തിലുള്ള സാഹചര്യങ്ങളെ മറികടക്കാന്‍ ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ പോലുള്ള കാര്യങ്ങളെ ആശ്രയിക്കാവുന്നതാണ്.  ആഗോള ആപ്പ് – ഗൂഗിള്‍ ട്രാന്‍സിലേറ്റ്  നൂറില്‍ കൂടുതല്‍ ഭാഷകള്‍ ഇന്ന് ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലൂടെ തര്‍ജ്ജമ ചെയ്യാം. ടെക്‌സര്‍, ശബ്ദം, അക്ഷരങ്ങള്‍ എന്നിവ സ്വയം […]

മൂന്നാര്‍ വീണ്ടും സജീവമാകുന്നു; ഹോട്ടലുകള്‍ ബുക്കിംഗ് ആരംഭിച്ചു

പ്രളയത്തില്‍ ഒറ്റപ്പെട്ട മൂന്നാര്‍ തിരിച്ചു വരുന്നു. ഹോട്ടലുകളും റിസോര്‍ട്ടുകളും ബുക്കിംഗ് ആരംഭിച്ചു. കുറിഞ്ഞിക്കാലം അകലെയല്ലന്ന പ്രതീക്ഷയിലാണ് മൂന്നാറിലെ ടൂറിസം മേഖലയെന്ന് മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ്(എംഡിഎം) മുന്‍ പ്രസിഡന്റ് വിമല്‍ റോയ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. റോഡുകള്‍ തകര്‍ന്നും വൈദ്യുതി-ടെലിഫോണ്‍ ബന്ധം മുറിഞ്ഞും രണ്ടാഴ്ചയോളം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു മൂന്നാര്‍. അടിമാലി-മൂന്നാര്‍ പാതയില്‍ നിലവില്‍ ചെറിയ വാഹനങ്ങള്‍ക്കെ പ്രവേശനമുള്ളൂ.അടിമാലിയില്‍ നിന്ന് ആനച്ചാല്‍ വഴി മറ്റു വാഹനങ്ങള്‍ക്ക് മൂന്നാറിലെത്താം.നൂറ്റാണ്ടുകള്‍ പഴക്കമുള്ള മൂന്നു പാളങ്ങള്‍ പ്രളയത്തില്‍ തകര്‍ന്നിരുന്നു. വിനോദ സഞ്ചാരികളെ വരവേല്‍ക്കുന്നതിനു […]

കുതിക്കാനൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം; കാലിബ്രേഷന്‍ വിമാന പരിശോധന വിജയകരം

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ക്ഷമതാ പരിശോധനയക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ചു നടത്തിയ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ബീച്ച് ക്രാഫ്റ്റ് വിഭാഗത്തിലെ ബി 350 എന്ന ചെറുവിമാനം ഉപയോഗിച്ചാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ച ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐഎല്‍എസ്) ഉള്‍പ്പെടെയുള്ള വിവിധ ഉപകരണങ്ങളുടെ പരിശോധന നടത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എല്‍.എന്‍.പ്രസാദ്, പൈലറ്റുമാരായ സഞ്ജീവ് കശ്യപ്, ദീക്ഷിത്, എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്മാരായ നിഥിന്‍ പ്രകാശ്, സുധീര്‍ ദെഹിയ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കാലാവസ്ഥ […]

തേക്കടി ഉണരുന്നു; ബോട്ട് സര്‍വീസ് വീണ്ടും തുടങ്ങി

സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ തേക്കടി പഴയ പ്രൌഡിയിലേക്ക് തിരിച്ചു പോകുന്നു. തേക്കടിയില്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. പ്രളയത്തെതുടര്‍ന്ന് ഇടുക്കിയില്‍ വിനോദ സഞ്ചാരം കളക്ടര്‍ നിരോധിച്ചിരുന്നു. നിരോധനം നീക്കിയതും തേക്കടിയിലെ വിനോദസഞ്ചാര മേഖലയ്ക്കു തുണയായി. രാവിലെ ബോട്ട് സവാരി നടത്താന്‍ തേക്കടിയിലെ വിവിധ സംഘടനാ പ്രതിനിധികളും എത്തിയിരുന്നു. തേക്കടിയിലേക്കുള്ള റോഡുകള്‍ പലേടത്തും തകര്‍ന്നതാണ് വിനയായത്. മൂന്നാര്‍-തേക്കടി പാതയിലൂടെ വലിയ ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് വരാനാവുമെന്നു തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിജു ജയിംസ് ടൂറിസം […]

ടൂറിസം മേഖല തിരിച്ചുവരുന്നു; അതിജീവനശ്രമങ്ങളില്‍ ആദ്യം വിനോദസഞ്ചാര രംഗം

പ്രളയത്തില്‍ തകര്‍ന്ന കേരളീയ ജീവിതം അതിജീവന ശ്രമങ്ങളിലാണ്. സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ലായ വിനോദസഞ്ചാര രംഗം കെടുതികള്‍ ഏല്‍പ്പിച്ച ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ്. നിപ്പ, പ്രളയം എന്നിങ്ങനെ തുടരെ ഏറ്റ തിരിച്ചടികള്‍ മറികടക്കുകയാണ് ടൂറിസം മേഖല. ഉണരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍,തേക്കടി, ആലപ്പുഴ,കുമരകം എന്നിവയൊക്കെ സാധാരണ നിലയിലേക്ക് തിരിച്ചു വന്നു. നെഹ്‌റു ട്രോഫി മാറ്റിവെച്ചതും കുറിഞ്ഞികള്‍ ഇനിയും വ്യാപകമായി പൂക്കാത്തതും സന്ദര്‍ശകരുടെ വരവ് നന്നേ കുറച്ചിരുന്നു. പ്രളയത്തില്‍ ഇടുക്കി ഒറ്റപ്പെട്ടതും […]

ഇടുക്കിയിലേക്കുള്ള സന്ദര്‍ശക വിലക്ക് പിന്‍വലിച്ചു

പ്രളയത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇടുക്കി ജില്ലയിലേക്കുള്ള സന്ദര്‍ശകരുടെ വിലക്ക് പിന്‍വലിച്ചു. ഉരുള്‍പ്പൊട്ടല്‍ തുടര്‍ച്ചയായതോടെയാണ് ജില്ലയില്‍ സഞ്ചാരികള്‍ക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. മഴ മാറിയതോടെ രാജമലയില്‍ കുറിഞ്ഞി പൂക്കള്‍ വീണ്ടും വിരിഞ്ഞു തുടങ്ങി.ഏക്കറുകണക്കിന് മലകളില്‍ നീല വസന്തം എത്തിയെങ്കിലും സന്ദര്‍ശകര്‍ കടന്നു വരാത്തത് വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. തുടര്‍ന്ന് കളക്ടര്‍ ഇന്നലെ രാത്രിയോടെ നിരോധനം പിന്‍വലിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. രാജമലയിലേക്ക് കടന്നു പോകുന്ന പെരിയവാര പാലം അടുത്ത ദിവസം ഗതാഗത യോഗ്യമാകുന്നതോടെ ഇടുക്കിയിലേക്ക് വീണ്ടും […]