ദുരിതപ്പെയ്ത്തിന്റെ ബാക്കിപത്രമായി പാലക്കാട് കുന്തിപുഴയ്ക്ക് തിരികെ കിട്ടിയത് പ്രകൃതിയുടെ ദൃശ്യഭംഗി. പ്രകൃതിക്ഷോഭത്തില്‍ കലുതുള്ളിയൊഴുകിയ കുന്തിപുഴ ഇന്ന് കാഴ്ചക്കാര്‍ക്ക് നല്‍കുന്നത്കടപ്പുറത്തിന് സമാനമായി ഒരുക്കിവെച്ച് വശ്യസൗന്ദര്യം. പുഴയ്ക്ക് സംഭവിച്ച് മാറ്റം കാണാന്‍ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. പ്രളയക്കെടുതിയില്‍ ഒരായുസിന്റെ നഷ്ടമാണ് കുന്തിപ്പുഴയ്ക്ക് സമീപത്തുള്ളവര്‍ക്ക് സംഭവിച്ചത്. എന്നാല്‍ തിരിച്ച് കിട്ടിയ പ്രകൃതി ഭംഗി ഏവരിലുമുണ്ടാക്കിയിരിക്കുന്നത് സന്തോഷമാണ്.പുഴയൊരുക്കിയ മണല്‍ത്തീരം ഇപ്പോള്‍ സൈരന്ധ്രി ബീച്ചാണ്. ഒഴുകിയൊഴുകി ഓര്‍മയായി മാറിക്കൊണ്ടിരുന്ന കുന്തിപ്പുഴ ഇക്കുറി മലവെള്ളപ്പാച്ചിലില്‍ തീരങ്ങളേയും ചേര്‍ത്തുപിടിച്ച് നിറഞ്ഞൊഴുകി. പ്രളയത്തോടെ നിരവധി വീടുകള്‍ക്കും കാര്‍ഷികവിളകള്‍ക്കും […]
Category Archives: News
നിര്‍ത്താതെ പെയ്ത മഴയ്ക്കും കായല്‍ കൂലം കുത്തിയൊഴുകിയ നാളുകള്‍ക്കും വിട. പ്രളയം ദുരിതം വിതച്ച കുട്ടനാട്ടില്‍ വീണ്ടും ഹൗസ്ബോട്ടുകള്‍ സഞ്ചാരം തുടങ്ങി. അപ്രതീക്ഷിതമായി പെയ്ത തോരാമഴ കനത്ത നഷ്ടമാണ് ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്കു വരുത്തിവെച്ചത്. പ്രഥമ ബോട്ട് ലീഗും നെഹ്‌റു ട്രോഫി വള്ളം കളിയും മണ്‍സൂണ്‍ ടൂറിസവുമായി പാക്കേജുകള്‍ പ്രഖ്യാപിച്ചു കാത്തിരുന്നതാണ് ആലപ്പുഴയിലെ ഹൗസ്ബോട്ട് വ്യവസായ മേഖല. പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് ഒറ്റയടിയ്ക്ക് കരകയറാന്‍ ആവില്ലെങ്കിലും മെല്ലെ മെല്ലെ പഴയ നിലയിലെത്താനുള്ള ശ്രമമാണ് തങ്ങളുടേതെന്ന് കേരള ഹൗസ്ബോട്ട് […]
ലണ്ടനില്‍ എഞ്ചിനിയറായ ഗ്രഹാം രണ്ടു വര്‍ഷം മുമ്പാണ് തന്റെ ജീവിത സഖിയായ സില്‍വിയയെ കണ്ടുമുണ്ടിയത്. ഇരുവരുടെയും പ്രണയ സാഫല്യത്തിന് മൂക സാക്ഷിയായത് ഇംഗ്ലണ്ടിലെ നീരാവി തീവണ്ടി. അന്നവര്‍ ഒരു തീരുമാനത്തിലെത്തി വിവാഹം കഴിയുമ്പോള്‍ ആദ്യയാത്ര ഇന്ത്യയിലെ കാട്ടിലൂടെയുള്ള നീരാവി തീവണ്ടിയില്‍ തന്നെ ആകണമെന്ന്. രണ്ടാഴ്ച മുന്‍പ് വിവാഹിതരായ ഗ്രഹാമും സില്‍വിയയും സുഹൃത്തുക്കളില്‍ നിന്നാണ് ഇന്ത്യയിലെ നീരാവി തീവണ്ടിയെക്കുറിച്ചറിയുന്നത്. ഊട്ടിയിലേക്കുള്ള തീവണ്ടിയാത്രയാണ് അവര്‍ തിരഞ്ഞെടുത്തത്. എന്നാല്‍ ഈ യാത്രക്കൊരു പ്രത്യേകതയുണ്ട്. ഒരു തീവണ്ടി മൊത്തമായി ആദ്യമായാണ് രണ്ടുപേര്‍ക്കായി ഓടുന്നത്. […]
പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കു നഷ്ടം രണ്ടായിരം കോടി രൂപയിലേറെ. സഞ്ചാരികളുടെ വരവ് നിലച്ചതോടെ ടൂറിസവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിനാളുകളുടെ ഉപജീവനവും മുട്ടി. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ടൂറിസം മേഖല ഊര്‍ജിത ശ്രമം നടത്തുന്നുണ്ട്. പക്ഷെ എത്രനാള്‍ എന്ന് നിശ്ചയമില്ല. നിപ്പയില്‍ തുടങ്ങിയ പ്രഹരം ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിപ്പേരുള്ള കേരളത്തില്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ കനത്ത തിരിച്ചടി നല്‍കിയത് നിപ്പ വൈറസ് ബാധയാണ്. വിദേശ മാധ്യമങ്ങളില്‍ വരെ നിപ്പ ബാധയ്ക്കു പ്രാധാന്യം […]
2018 ജൂലായ് ആഗസ്റ്റ് മാസങ്ങളില്‍ കേരളത്തില്‍ ഉടനീളം പെയ്ത കനത്ത മഴയുടെ ഫലമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടാവുകയും കേരളം ഇന്നോളം ദര്‍ശിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രകൃതിദുരന്തം ഏറ്റുവാങ്ങേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തു. ഈ ദുരന്തം കേരളത്തിന്‍റെ സമസ്ത മേഖലകളിലും ഏല്‍പ്പിച്ച ആഘാതം ഇനിയും പൂര്‍ണ്ണമായി കണക്കാക്കപ്പെട്ടിട്ടില്ല. ശാസ്ത്രീയാടിസ്ഥാനത്തില്‍ നാശനഷ്ടങ്ങളുടെയും പുനരധിവാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും കൃത്യമായ കണക്കുകള്‍ തയ്യാറാക്കാന്‍ വേണ്ടി വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തുണമെന്ന് സഭ ആവശ്യപ്പെടുന്നു. കേരളത്തിലെ 981 വില്ലേജുകളിലായി […]
പ്രളയക്കെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവുമായി ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബ്. നൂറു കുടുംബങ്ങള്‍ക്ക് വേണ്ട ഗൃഹോപകരണങ്ങളും അവശ്യ വസ്തുക്കളും നല്‍കുകയാണ് ലക്‌ഷ്യം. കൊടുങ്ങല്ലൂരിനു സമീപത്തെ പഴമ്പള്ളിത്തുരുത്ത് നിവാസികള്‍ക്കാണ് സഹായമെത്തിക്കുകയെന്നു ക്ലബ്ബ് പ്രസിഡന്റ് വിനേഷ് വിദ്യ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് വേണ്ടത്ര സഹായം കിട്ടിയിട്ടില്ല എന്ന തിരിച്ചറിവാണ് ഈ നാട്ടുകാരെ സഹായിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. അവരുടെ ദുരവസ്ഥ നേരിട്ട് കണ്ടറിഞ്ഞതുമാണ്. അര്‍ഹതയുള്ളവര്‍ക്ക് സഹായം ഉറപ്പു വരുത്താന്‍ രണ്ടു ദിവസം തുരുത്തില്‍ സര്‍വേ നടത്തും. ഇത് ആരംഭിച്ചു കഴിഞ്ഞു. […]
പ്രളയക്കെടുതിയില്‍ കുത്തിയൊലിച്ചൊഴുകിയ മുതിരപ്പുഴ ഇപ്പോള്‍ ശാന്തത കൈവരിച്ചിരിക്കുകയാണ്. എന്നാല്‍ പുഴ പ്രളയത്തിന് ശേഷം ബാക്കി വെച്ചതൊരു അത്ഭുതക്കാഴ്ച്ചയാണ്. പാറയില്‍ തെളിയുന്ന കൈവിരലുകള്‍ മനുഷ്യകരങ്ങളുടേതുമായുള്ള രൂപസാദൃശ്യമുള്ളത്. കൊച്ചി -ധനുഷ്‌കോടി പാലത്തിന് സമീപമാണ് ഈ കാഴ്ച. കാഴ്ചക്കാര്‍ കൂടിയതോടെ പാറയില്‍ കണ്ട രൂപത്തിന് വേറിട്ട പേരുകളുമായി നാട്ടുകാരുമെത്തി. ദൈവത്തിന്റെ കൈ എന്നാണ് നാട്ടുകാര്‍ നല്‍കിയ ഓനപ്പേര്. ദൈവത്തിന്റെ കൈ. തള്ളവിരല്‍ മറച്ചു പിടിച്ചിരിക്കുന്ന വിധത്തില്‍ കൈ തെളിഞ്ഞതോടെ അതിന്റെ പേരിലുള്ള രസകരമായ നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്. പ്രളയത്തില്‍ മൂന്നാറിനെ സംരക്ഷിക്കുന്ന […]
പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിയ ആലപ്പുഴ – ചങ്ങനാശേരി റൂട്ടില്‍ ഗതാഗതം പുനരാരംഭിച്ചു. എട്ട് വലിയ പമ്പുകളും ഡ്രഡ്ജറും ഉപയോഗിച്ച് ഇറിഗേഷന്‍ വകുപ്പാണ് വെള്ളം വറ്റിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയത്. കിര്‍ലോസ്‌കറിന്റെ രണ്ട് കൂറ്റന്‍ പമ്പുകളും കൂടി പ്രവര്‍ത്തനക്ഷമമായതോടെയാണ് വെള്ളം കുടൂതലായി ഇറങ്ങിയത്. ആദ്യഘട്ടമായി വലിയ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തിവിടുന്നത്. മഴയില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ ചെറിയ വണ്ടികളേയും കടത്തിവിടുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം വെള്ളം വറ്റിച്ച് ഗതാഗതം പുനസ്ഥാപിക്കാനുള്ള നിര്‍ദേശം […]
സഞ്ചാരിളുടെ സ്വപ്‌ന നഗരമാണ് മെക്‌സിക്കോ അവിടുത്തെ മികച്ച് റിസോര്‍ട്ടായ വിഡാന്തയില്‍ ജോലിക്കായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ലോകത്തിലെ തന്നെ മികച്ച് ജോലിയായിരിക്കാം ഇത്. കാര്യം വളരെ സിമ്പിളാണ്. റിസോര്‍ട്ടില്‍ പൂര്‍ണസമയ താമസം അവിടെയുള്ള മികച്ച മെക്‌സിക്കന്‍ ഷെഫ് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കണം. കരീബിയന്‍ സമുദ്രത്തിലെ തിമിംഗല കുഞ്ഞുങ്ങള്‍ക്കൊപ്പം ഓളങ്ങളില്‍ നീന്തി കുളിക്കണം. അങ്ങനെയൊരു മികച്ച വിനോദസഞ്ചാരിയാവുകയാണ് ജോലി. ശമ്പളമാണ് ആരെയും ആകര്‍ഷിക്കുന്നത്. എണ്‍പത് ലക്ഷത്തിന് മുകളില്‍. പണം മാത്രമല്ല ഭക്ഷണത്തിനുള്ള കാര്‍ഡുകള്‍, യാത്രചെലവും ഒപ്പം കിട്ടും. അപേക്ഷ അയച്ച് […]
ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ വിഐപികള്‍ക്കും സിറ്റിങ് ജഡ്ജിമാര്‍ക്കും വേണ്ടി പ്രത്യേക വഴിയൊരുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ടോള്‍ പ്ലാസകളില്‍ നിര്‍ത്തി വിഐപിയാണെന്ന ഐഡന്റിറ്റി തെളിയിക്കാന്‍ സമയമേറെ എടുക്കുന്നത് ഒഴിവാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് ഹുലുവാഡി ജി രമേഷ്, ജസ്റ്റിസ് എംവി മുരളീധരന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. രാജ്യവ്യാപകമായി ദേശീയ പാതകളില്‍ ഇത് നടപ്പാക്കണമെന്നാണ് നിര്‍ദേശം. ദേശീയ പാതകളിലുള്ള ടോള്‍ പ്ലാസകള്‍ക്ക് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിച്ചാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും […]
പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനം കരകയറുകയാണ്. വെള്ളപ്പൊക്കത്തില്‍ കേടുപാട് സംഭവിച്ച വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസ് സഹായവുമായി പ്രമുഖ ബൈക്ക് നിര്‍മാതാക്കളായ യമഹ രംഗത്ത്. വ്യാഴാഴ്ച മുതല്‍ കേരളത്തിലുടനീളമുള്ള പ്രളയബാധിത പ്രദേശങ്ങളിലെ ബൈക്കുകളുടെ സര്‍വീസ് ആരംഭിക്കും. വെള്ളപ്പൊക്കത്തില്‍ കേടുപാട് സംഭവിച്ചതും പൂര്‍ണമായും വെള്ളകയറിയതുമായി ബൈക്കുകള്‍ക്കാണ് സൗജന്യ സര്‍വീസ് ഒരുക്കുന്നത്. കേരളത്തിലെ അംഗീകൃത ഡീലര്‍മാര്‍ മുഖേനയാണ് സര്‍വീസ് ഒരുക്കിയിരിക്കുന്നത്. ഡീലര്‍മാര്‍ക്ക് പുറമെ, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ 14 സര്‍വീസ് സ്റ്റേഷനുകള്‍ കൂടുതലായി ആരംഭിച്ചിട്ടുണ്ട്. ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ 30 […]
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് രണ്ടാഴ്‌ചയായി അടച്ചിട്ടിരുന്ന കൊച്ചി വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. ബുധനാഴ്‌ച ഉച്ചയ്ക്ക് 2.06 ന് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ (6ഇ 667) വിമാനമാണ് പുനരാരംഭിച്ച ശേഷം വിമാനത്താവളത്തില്‍ ആദ്യമെത്തിയത്. പെരിയാര്‍ കരകവിഞ്ഞൊഴുകിയതോടെ ഓഗസ്റ്റ് 15 ന് പുലര്‍ച്ചെയാണ് വിമാനത്താവളം അടച്ചത്. പരിസര പ്രദേശങ്ങള്‍ക്കൊപ്പം വിമാനത്താവളവും വെള്ളത്തിനടിയിലായി. ചുറ്റുമതില്‍ തകര്‍ന്നതുള്‍പ്പെടെ സാരമായ കേടുപാടുകള്‍ വിമാനത്താവളത്തിന് സംഭവിച്ചു. വൈദ്യുതി വിതരണ സംവിധാനം, റണ്‍വെ ലൈറ്റുകള്‍, ജനറേറ്ററുകള്‍ എന്നിവയെല്ലാം തകരാറിലായി. വെള്ളം ഇറങ്ങിക്കഴിഞ്ഞ് ഓഗസ്റ്റ് 20 നാണ് സിയാല്‍ പുനരുദ്ധാരണ […]
കേരളത്തിന്റെ സ്വന്തം ഹീറോകള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ കേരളം ഔദ്യോഗികമായി ആദരിച്ചു.. ദുരന്തമറിഞ്ഞ ഉടന്‍ വിവിധ ജില്ലകളില്‍നിന്ന് 669 വള്ളങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മൂവായിരത്തോളം പേരെയാണ് ആദരിച്ചത്. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ‘ആദരം 2018’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു. ധീരവും ചടുലവുമായ രക്ഷാപ്രവര്‍ത്തനമാണ് മത്സ്യത്തൊഴിലാളികള്‍ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ പ്രാഗത്ഭ്യമുള്ള സേനകളും തലവന്മാരും ഇക്കാര്യം സമ്മതിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം വിജയിപ്പിക്കുന്നതിന്റെ പ്രധാന ഘടകമായി മത്സ്യത്തൊഴിലാളികള്‍ മാറുകയായിരുന്നു. നമ്മുടെ നാടിന്റെ […]
നടുക്കായലിലാണ് കുട്ടനാട്ടിലെ പല ദുരിതാശ്വാസ ക്യാമ്പുകളും. തലക്കെട്ടും ആമുഖവും കണ്ടു തെറ്റിദ്ധരിക്കേണ്ട. കായലിനു നടുക്കാണ് ഈ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. വലിയ ഹൗസ്ബോട്ടുകളാണ് ദുരിതബാധിതര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിയത്. ഒട്ടേറെ കുടുംബങ്ങള്‍ ഈ നടുക്കായല്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ചുറ്റും വെള്ളമെങ്കിലും ഹൗസ്ബോട്ടുകളില്‍ ഇവര്‍ അതീവ സുരക്ഷിതരാണ്. പ്രളയം ദുരിതം വിതച്ച കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളിലാണ് നാട്ടുകാര്‍ പലരും ഹൗസ്ബോട്ടുകളില്‍ അഭയം തേടിയത്. പ്രളയം കുട്ടനാടന്‍ മേഖലയെ തകര്‍ത്തപ്പോള്‍ അവരെ രക്ഷിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ ഹൗസ്ബോട്ടുടമകളും ഉണ്ടായിരുന്നു. […]
സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാന്‍ ഇന്ത്യയുടെ ഗഗന്‍യാന്‍ ഉടന്‍ സജ്ജമാകും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിനു മുന്‍പു നടത്താന്‍ ഐഎസ്ആര്‍ഒ സജ്ജമാണെന്നു ഡയറക്ടര്‍ കെ ശിവന്‍ അറിയിച്ചു. ബഹിരാകാശ സഞ്ചാരികളെ ക്ഷണിച്ചു കൊണ്ട് ഉടന്‍ പരസ്യം നല്‍കും. അവര്‍ക്കു മൂന്നു വര്‍ഷത്തോളം പരിശീലനവും നല്‍കും. ആര്‍ക്കും അപേക്ഷിക്കാമെങ്കിലും ആദ്യ വട്ടം പൈലറ്റുമാര്‍ക്കാണു മുന്‍ഗണന. മൂന്നു പേരുടെ മൊഡ്യൂളാണു ഭൂമിയില്‍ നിന്നു 400 കിലോമീറ്ററോളം ഉയരത്തിലുള്ള ലോ ഏര്‍ത്ത് ഓര്‍ബിറ്റിലെത്തിക്കുക. മൂന്നു മുതല്‍ ഏഴു ദിവസം വരെ ബഹിരാകാശത്തു തങ്ങുന്ന ഗഗനചാരികളുടെ പേടകം […]















