Category Archives: News

കേരള ടൂറിസത്തിന് പ്രത്യേക പരിഗണന, യാത്രാനുകൂല്യത്തില്‍ കേരളത്തെ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിക്കെഴുതി – കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എക്സ്ക്ലൂസീവ്

  പ്രളയത്തില്‍ പ്രതിസന്ധിയിലായ കേരള ടൂറിസത്തെ കരകയറ്റാന്‍ സാധ്യമായ സഹായം നല്‍കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഡല്‍ഹിയില്‍ ടൂറിസം ന്യൂസ് ലൈവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഡല്‍ഹിയില്‍ തുടങ്ങുന്ന ഇന്ത്യയുടെ ആദ്യ ടൂറിസം മാര്‍ട്ടില്‍ കേരളത്തിന്‌ സവിശേഷ പരിഗണന നല്‍കും. പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തിലെ ടൂറിസം മേഖല അതിശയിപ്പിക്കുന്ന വേഗത്തിലാണ് തിരിച്ചുവരുന്നത്. മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുന്ന സമയമാണ്. പരമാവധി വിദേശ ടൂറിസ്റ്റുകളെ ഈ സമയത്ത് കേരളത്തിലെത്തിക്കാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം […]

നീലക്കുറിഞ്ഞി കാണാന്‍ പ്രത്യേക ടൂര്‍ പാക്കേജ്

നീലക്കുറിഞ്ഞി കാണാന്‍ എറണാകുളം ഡിടിപിസിയും ട്രാവല്‍മേറ്റ് സൊല്യൂഷനും സംയുക്തമായി പ്രത്യേക ഏകദിന മൂന്നാര്‍ ടൂര്‍ പാക്കേജ് ഇന്ന് ആരംഭിക്കും. രാവിലെ 6.45നു വൈറ്റിലയില്‍നിന്ന് ആരംഭിച്ച് വാളറ വെള്ളച്ചാട്ടം , ചീയപ്ര വെള്ളച്ചാട്ടം, ഫോട്ടോ പോയിന്റ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ നീലക്കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കും. പകല്‍ രണ്ടുമുതല്‍ അഞ്ചുവരെ സഞ്ചാരികള്‍ക്ക് നാഷണല്‍ പാര്‍ക്കില്‍ സമയം ചെലവഴിക്കാം. അഞ്ചിനുശേഷം മടക്കയാത്ര. എസി വാഹനത്തില്‍ പുഷ്ബാക്ക് സീറ്റും ഗൈഡിന്റെ സേവനവും എല്ലാ പ്രവേശനടിക്കറ്റുകളും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. […]

എടയ്ക്കല്‍ ഗുഹ തുറന്നു; ഒന്നാം ഗുഹയില്‍ സുരക്ഷാ പരിശോധനയ്ക്ക് ശേഷം പ്രവേശനം

കല്ലുകള്‍ അടര്‍ന്നു വീണതിനെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം നിര്‍ത്തിവെച്ച എടക്കല്‍ ഗുഹ തുറന്നു. എന്നാല്‍ ഒന്നാം ഗുഹയില്‍ സുരക്ഷാ പരിശോധന നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ പ്രവേശനമുണ്ടാകില്ല. വിദഗ്ധ സംഘം ഉടന്‍ ഗുഹയില്‍ സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ടൂറിസം സെക്രട്ടറി വി. വേണു, ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാര്‍ എന്നിവര്‍ അറിയിച്ചു. ഓരോ ബാച്ചിലും 30 പേര്‍ക്ക് വീതമായിരിക്കും പ്രവേശനമുണ്ടായിരിക്കുക. 1920 പേര്‍ക്ക് പ്രതിദിനം ഗുഹയില്‍ പ്രവേശിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും സൗകര്യമേര്‍പ്പെടുത്തുക. സമുദ്രനിരപ്പില്‍ നിന്ന് […]

തിരുവനന്തപുരം ജില്ലയില്‍ 72 കോടി രൂപയുടെ ടൂറിസം വികസന പദ്ധതികള്‍ക്ക് അനുമതി

  തിരുവനന്തപുരം ജില്ലയുടെ ചരിത്രത്തിലാദ്യമായി സമഗ്രമായ ടൂറിസം വികസനത്തിന് 72 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. തിരക്ക് കൊണ്ട് വീര്‍പ്പ് മുട്ടുന്ന ചാല മാര്‍ക്കറ്റിനെ പൈതൃകത്തെരുവായി രൂപാന്തരപ്പെടുത്തി നവീകരിക്കുന്നതിന് 9 കോടി 98 ലക്ഷം രൂപയാണ് അനുവദിച്ചത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുഖേന രണ്ട് വര്‍ഷത്തിനുള്ളില്‍ ചാല പൈതൃകത്തെരുവ് പദ്ധതി നടപ്പാക്കാനാണ് ഉത്തരവായത്. പത്മശ്രീ ജി. ശങ്കറിന്റെ ഹാബിറ്റാറ്റ് ടെക്നോളജി കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. വേളിയില്‍ ടൂറിസം വികസനത്തിനായി […]

നാവില്‍ കൊതിയൂറും രുചിക്കൊപ്പം അപകടവും ഒളിഞ്ഞിരിക്കുന്ന ഭക്ഷണങ്ങള്‍

ഭക്ഷണത്തിനോട് നോ പറയാത്തവരാണ് നമ്മളെല്ലാവരും. ഇഷ്ടമുള്ള ഭക്ഷണം എത്ര കിട്ടിയാലും ചിലര്‍ക്ക് മതിയാകില്ല. എന്നാല്‍ രുചികരമായ ഭക്ഷണത്തോടൊപ്പം തന്നെ വിചിത്രമായ ഭക്ഷണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. മുട്ട മുതല്‍ പുഴു വരെ ലോകത്തെ വിചിത്രമായ ഭക്ഷണങ്ങളെ പരിചയപ്പെടാം. സര്‍സ്‌ട്രോമ്മിംഗ്, സ്വീഡന്‍ ഒരു മീന്‍ വിഭവമാണ് ഇത്. ചീഞ്ഞ മുട്ടയെക്കാള്‍ മോശം മണമാണ് സര്‍സ്‌ട്രോമ്മിംഗ് എന്ന വിഭവത്തിന്. അതുകൊണ്ട് തന്നെ ഇത് ആരും വീട്ടില്‍ സൂക്ഷിക്കാറില്ല. മീന്‍ ചീയാതിരിക്കാന്‍ സ്വീഡന്‍കാര്‍ 16-ാം നൂറ്റാണ്ടില്‍ ഒരു മാര്‍ഗം കണ്ടെത്തിയിരുന്നു. ഉപ്പ് […]

ഏറ്റവും വലിയ കാല്‍നട യാത്രാ നഗരമാകാന്‍ ലണ്ടന്‍ ഒരുങ്ങുന്നു

ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലണ്ടനെ കാല്‍നട യാത്ര്ക്കായ്ക്ക് യോഗ്യമായ നഗരമാക്കാന്‍ ആണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനു വ്ണ്ടിയുള്ള പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ലണ്ടനെ കാല്‍നട യാത്രയ്ക്ക് അനുയോജ്യമായ ഒരു നഗരമാക്കും. 2041 ആകുന്നതോടെ 80 ശതമാനം യാത്രകളും കാല്‍നട, സൈക്കിള്‍ പൊതുഗതാഗതം സംവിധാനം വഴിയാകുമെന്ന് ലണ്ടന്‍ മേയര്‍ പറഞ്ഞു. വായു മലിനീകരണം തടയാനും ആളുകളുടെ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ആണ് ഇങ്ങനൊരു പദ്ധതി ഒരുക്കുന്നത്. 8.8 മില്യണ്‍ ആളുകളാണ് ലണ്ടനില്‍ […]

അതിജീവിച്ച് കേരളം; വിനോദസഞ്ചാരികളുമായി പ്രത്യേക വിമാനം നാളയെത്തും

പ്രളയാനന്തരം തിരിച്ചുവരവിന് തയ്യാറെടുത്ത് സംസ്ഥാന വിനോദസഞ്ചാര മേഖല. മഴക്കെടുതിയ്ക്ക് ശേഷം സീസണിലെ വിനോദസഞ്ചാരികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്ത ആദ്യ വിമാനം ശനിയാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തും. ഓസ്‌ട്രേലിയയില്‍ നിന്നെത്തുന്ന വിമാനം വൈകുന്നേരം ആറുമണിക്കാണ് കൊച്ചിയിലെത്തുന്നത്. 60 വിനോദസഞ്ചാരികളുമായി എത്തുന്ന വിമാനത്തിന് വന്‍ സ്വീകരണമാണ് സംസ്ഥാന ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഡിവൈന്‍ വൊയേജസ് പ്രൈവറ്റ് ലിമിറ്റഡ് മുഖേനയാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ടൂറിസ്റ്റുകളെത്തുന്നത്. ഓസ്‌ട്രേലിയയിലെ ക്യാപ്റ്റന്‍ ഗ്രൂപ്പ് വഴിയാണ് സംഘം ഇന്ത്യയില്‍ യാത്ര നടത്തുന്നത്. കേരളത്തെ മികച്ച ടൂറിസം കേന്ദ്രമായി നിലനിര്‍ത്താന്‍ ടൂറിസം […]

പ്രീമിയം ട്രെയിനുകളില്‍ ഡിസ്‌ക്കൗണ്ട് ഉള്‍പ്പെടെയുള്ള ഇളവുകള്‍ക്കൊരുങ്ങി റെയില്‍വേ

ആഭ്യന്തര സര്‍വീസ് കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ വിമാനക്കമ്പനികള്‍ നിരക്ക് ഇളവ് പ്രഖ്യാപിക്കുന്നത് പതിവാണ്. ഇത് ഏറ്റവുമധികം തിരിച്ചടിയായത് ഇന്ത്യന്‍ റെയില്‍വേയ്ക്കാണ്. പലപ്പോഴും ട്രെയിന്‍ നിരക്കിനേക്കാള്‍ കുറഞ്ഞ ചെലവില്‍ വിമാന യാത്ര നടത്താന്‍ കഴിയുന്ന സ്ഥിതിയുണ്ടായി. സ്ഥിരമായ ട്രെയിന്‍ യാത്രക്കാരില്‍ കൊഴിഞ്ഞുപോക്കിനും ഇത് ഇടവരുത്തി. ഈ പശ്ചാത്തലത്തില്‍ ട്രെയിന്‍ യാത്രക്കാരെ പിടിച്ചുനിര്‍ത്താന്‍ ഇളവ് അനുവദിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിനിലെ യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന ഫല്‍ക്‌സി നിരക്ക് സമ്പ്രദായത്തില്‍ ഇളവ് അനുവദിക്കാനാണ് പദ്ധതി.രാജ്യത്തെ പ്രധാനപ്പെട്ട 40 ട്രെയിനുകളെ […]

ഒക്ടോബര്‍ രണ്ട് മുതല്‍ കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക്

  കെഎസ്ആര്‍ടിസിയില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയനാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് നടത്താനിരുന്ന ചര്‍ച്ച സിഎംഡി മാറ്റിവച്ചെന്ന് സമരസമിതി ആരോപിച്ചു. താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ടത് തിരിച്ചെടുക്കുക. അശാസ്ത്രീയമായ ഭരണ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുക എന്നീ ആവ്ശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നേരത്തെ തൊഴിലാളികള്‍ നടത്തിയ സത്യാഗ്രഹസമരം അവസാനിപ്പിക്കാനുള്ള ഗതാഗത മന്ത്രിയുടെ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സമരം. കുടിശ്ശിക അടക്കാത്തതിനാല്‍ ഇന്ധന കമ്പനികള്‍ വിതരണം […]

ടൂറിസം കര്‍മപദ്ധതി പ്രഖ്യാപിച്ചു കേരളം; സര്‍വേ ഫലം 15ന്. ടൂറിസം പരിപാടികളില്‍ മാറ്റമില്ല

  പ്രളയത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണ. നിയന്ത്രണങ്ങളുടെ പേരില്‍ ടൂറിസം മേഖലയിലെ പരിപാടികള്‍ ഒഴിവാക്കില്ലന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിപാടികള്‍ ഒഴിവാക്കുന്നത് കേരളം തകര്‍ന്നെന്ന പ്രതീതിയുണ്ടാക്കും. ഇപ്പോഴും കേരളത്തില്‍ പ്രളയമെന്ന പ്രതീതീയാണ് രാജ്യത്തിനകത്തും പുറത്തും. ഇത് മാറ്റാനുള്ള പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. വരും നാളുകളിലേക്കുള്ള ടൂറിസം വകുപ്പിന്‍റെ കര്‍മപദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. കര്‍മപദ്ധതികള്‍ ഇവ; തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം ഉടന്‍ ദേശീയ […]

കാസര്‍കോട്ടും വിമാനത്താവളം വരുന്നു; പെരിയയില്‍ വരുന്നത് ചെറു വിമാനങ്ങള്‍ക്കുള്ള എയര്‍ സ്ട്രിപ്

  കണ്ണൂർ വിമാനത്താവളം കമ്മിഷൻ ചെയ്യുന്നതിനുപിന്നാലെ കാസർകോട്ട് എയർ സ്ട്രിപ്പ് നിർമിക്കാൻ ശ്രമം തുടങ്ങി. വലിയ റൺവേയില്ലാതെതന്നെ ഇറങ്ങാവുന്ന ചെറുവിമാനങ്ങൾക്ക് സർവീസ് നടത്താവുന്ന വിമാനത്താവളമാണ് പരിഗണനയിൽ. ബേക്കൽ ടൂറിസം വികസനത്തിന്റെ സാധ്യതകൂടി പരിഗണിച്ചാണ് എയർ സ്ട്രിപ്പ് നിർമിക്കുന്നതിന് നടപടി തുടങ്ങിയത്. കേന്ദ്ര സർവകലാശാല പ്രവർത്തിക്കുന്ന പെരിയയിൽ ചെറുവിമാനത്താവളമുണ്ടാക്കാനാണ് നിർദേശം. ഇതിന് 80 ഏക്കർ സ്ഥലം വേണ്ടിവരും. 28.5 ഏക്കർ സർക്കാർ സ്ഥലത്തിനുപുറമെ 51.5 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടിവരും. 25 മുതൽ 40 വരെ യാത്രക്കാരുള്ള ചെറുവിമാനങ്ങൾക്ക് ഇറങ്ങാൻ […]

ഐആര്‍സിടിസി പേരുമാറ്റുന്നു.

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ പേര് ആകർഷകമല്ലെന്ന നിഗമനത്തിൽ പേര് മാറ്റാൻ റെയിൽവേ നീക്കം തുടങ്ങി. ചുരുക്കപ്പേരായ ഐ.ആർ.സി.ടി.സി.ക്കും ആകര്‍ഷകത്വമില്ലന്ന കാരണംപറഞ്ഞാണ് പേര് മാറ്റാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയത്. ആകർഷകമായ പേര് കണ്ടെത്താൻ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ റെയിൽവേ ഉന്നതാധികാരികളോട് നിർദേശിച്ചു. ചെറുതും ആകർഷകവും സാധാരണക്കാരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതുമായ പുതിയ ബ്രാൻഡ് പേര് കണ്ടെത്താനാണ് നിർദേശം. റെയിൽവേയുടെ സേവനങ്ങൾക്ക് പുതിയ പേര് നിർദേശിക്കാനാവശ്യപ്പെട്ട് ജനുവരി അവസാനം കേന്ദ്രസർക്കാരിന്റെ വെബ്സൈറ്റിൽ ഓൺലൈൻ മത്സരം നടത്തിയിരുന്നു. ജൂലായ് […]

പമ്പയെ സംരക്ഷിക്കാൻ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കും: അൽഫോൺസ് കണ്ണന്താനം

പ്രളയത്തിൽ നശിക്കപ്പെട്ട പമ്പയിലെ ത്രിവേണി സംഗമം കേന്ദ്ര ടൂറിസം സഹ മന്ത്രി അൽഫോൺസ് കണ്ണന്താനം സന്ദർശിക്കുകയും നാശനഷ്ടങ്ങൾ വിലയിരുത്തകയും ചെയ്തു. പ്രളയം നാശം വിതച്ച പമ്പയിലെ ത്രിവേണിയുടെ പുനർനിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പമ്പയെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി കണ്ണന്താനം പറഞ്ഞു.

കുറിഞ്ഞിപ്പൂക്കാലമെത്തി; സഞ്ചാരികളെ ക്ഷണിച്ച് മൂന്നാറിലേക്ക് വാഹന റാലി

പ്രളയാനന്തരം കേരളത്തിലെ ടൂറിസം മേഖല വീണ്ടും സജീവമായി. നീലക്കുറിഞ്ഞി വസന്തം പടിവാതില്‍ക്കല്‍ വന്നെത്തിയ വേളയിലായിരുന്നു പ്രളയം മൂന്നാറിലെത്തിയത്. എന്നാല്‍ മഴയ്ക്ക് ശേഷം മൂന്നാറിലെ ടൂറിസം മേഖല പൂര്‍വാധികം ആവശേത്തോടെ മടങ്ങിയെത്തിയിരിക്കുകയാണ്. കുറിഞ്ഞിപ്പൂക്കാലത്തില്‍ മൂന്നാര്‍ മേഖലയെ മടക്കി കൊണ്ട് വരുന്നതിന്റെ ഭാഗമായി ടൂറിസം മേഖല സംയുക്തമായി ചേര്‍ന്ന് കൊണ്ട് വാഹന റാലി നടത്തുന്നു. കൊച്ചി മുതല്‍ മൂന്നാര്‍ വരെ ബുധനാഴ്ച നടക്കുന്ന റാലി കേരള ടൂറിസത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ്. ബുധനാഴ്ച രാവിലെ 8 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാളില്‍ […]

വീണ്ടും ഓടിത്തുടങ്ങി നീലഗിരി ആവി എന്‍ജിന്‍

മേട്ടുപ്പാളയം മുതല്‍ ഉദഗമണ്ഡല്‍ എന്ന ഊട്ടി വരെ നീളുന്ന മലയോര തീവണ്ടിപാത. നാലുബോഗികള്‍ മാത്രമുള്ള കൊച്ചു ട്രെയിന്‍. നീലഗിരി മലനിരകളെ തുരന്നു നിര്‍മിച്ചിരിക്കുന്നത് കൊണ്ടുതന്നെ ഈ പാത നീലഗിരിയുടെ പേരിലാണ് അറിയപ്പെടുന്നത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന നീരാവി എന്‍ജിന്‍ വീണ്ടും ഓടിത്തുടങ്ങി. നീലഗിരി പര്‍വത തീവണ്ടിയുടെ നൂറ്റാണ്ട് പഴക്കമുള്ള നീരാവി എന്‍ജിനാണ് വീണ്ടും കല്‍ക്കരി തിന്നും ,വെള്ളം കുടിച്ചും മലകയറാനെത്തുന്നത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് പകരം ഡീസല്‍, ഫര്‍ണസ് ഓയില്‍ തീവണ്ടി എന്‍ജിനാണ് ഓടിയിരുന്നത്. പൈതൃക […]