Category Archives: News

കേരളത്തിന്റെ സൗന്ദര്യത്തിന് മാറ്റമില്ല ; കുമരകത്തെത്തിയ വിദേശ ടൂര്‍ ഓപ്പറേറ്റർമാരുടെ സാക്ഷ്യം

സഞ്ചാരികൾക്ക്  കേരളത്തോടുള്ള  പ്രിയം തകർക്കാൻ  പ്രളയത്തിനും  കഴിഞ്ഞില്ല. .കേരളം ഇപ്പോഴും  മനോഹരമെന്ന സാക്ഷ്യപത്രം  നൽകുന്നത്  വിദേശ  രാജ്യങ്ങളിലെ ടൂർ ഓപ്പറേറ്റർമാരാണ് .   ഇവർ ഇന്ന് കുമരകം സന്ദർശിച്ചു.   ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി നടക്കുന്ന വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് ടൂര്‍ പാക്കേജ് ആസ്വദിക്കാനാണ് 16 പേരടങ്ങുന്ന വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കുമരകത്ത് എത്തിയത് . പ്രളയത്തിന് ശേഷവും കുമരകത്തിന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാരെ ബോധ്യപെടുത്താനാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇങ്ങനെ […]

മൂല്യമിടിഞ്ഞ് വീണ്ടും രൂപ; ഡോളറിന് 72 രൂപ പിന്നിട്ടു

വിനിമയ മൂല്യമിടിഞ്ഞ് വീണ്ടും രൂപ ഡോളറിന് 72 രൂപ പിന്നിട്ടു. സര്‍വകാല റെക്കോര്‍ഡോടെയാണ് രൂപയുടെ മൂല്യം ദിനംപ്രതി താഴുന്നത്. ഇത്രയേറെ താഴ്ന്നിട്ടും റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ ഇടപ്പെട്ടിട്ടില്ല. അമേരിക്ക, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര യുദ്ധത്തിലേക്ക് തിരിയുന്നു എന്ന ആശങ്കയാണ് ആഗോള നിക്ഷേപകരെ സ്വാധീനിച്ചത്. ഇതേ തുടര്‍ന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂട്ടതോടെ പണം പിന്‍വലിച്ച് അമേരിക്കയിലേക്കും ഡോളറിലേക്കും മാറ്റാന്‍ തുടങ്ങിയതോടെയാണ് ഡോളറിന് കരുത്ത് കൂടിയതും മറ്റു കറന്‍സികള്‍ […]

ദൈവത്തിന്റെ സ്വന്തം നാടിന് മാതൃകയാണ് ഈ ടൂറിസം പോലീസ്

ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍ എത്തുന്നവരുടെ സുരക്ഷയ്ക്കായി കേരള പോലീസ് രൂപികരിച്ചിട്ടുള്ള സഹായ സെല്ലാണ് ടൂറിസം പോലീസ്. സര്‍ക്കാര്‍ മികച്ച സേവനത്തിനുള്ള പുരസ്‌ക്കാരം ആദരിച്ചിരിക്കുകയാണ് ടൂറിസം പോലീസ് സംഘത്തിനെ. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എസ് ഐ വി ബി റഷീദിനാണ്  അവാര്‍ഡ് ലഭിച്ചത്. എന്താണ് ടൂറിസം പോലീസ് കൊച്ചി സിറ്റി പോലീസിന്റെ കീഴിലാണ് ടൂറിസം പോലീസ് പ്രവര്‍ത്തിക്കുന്നത്. സഞ്ചാരികള്‍ക്ക് വേണ്ട സേവനങ്ങള്‍ കൃത്യതയോടെ ചെയ്തു കൊടുക്കലാണ് ഡ്യൂട്ടി. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, കുമ്പളങ്ങി എന്നിങ്ങനെ മൂന്ന് ലോക്കല്‍ […]

ലോകമിനി വര്‍ണ്ണമയം; സ്വവര്‍ഗരതി കുറ്റകരമല്ല – സുപ്രീം കോടതി

ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കാണുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിഖ്യാതമായ ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം കന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരായിരുന്നു ഭരണഘടന ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഓരോ വ്യക്തികള്‍ക്കും അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുണ്ട്. അതില്‍ നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും കഴിയുകയില്ല. വ്യക്തികള്‍ക്ക് അവരുടെ […]

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ആകര്‍ഷക ഓഫറുമായി സെറ്റുകള്‍

ഈ ഉത്സവ കാലയളവില്‍ ട്രെയിന്‍ യാത്ര ആഘോഷമാക്കാം. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കാഷ് ബായ്ക്കും കിഴിവുകളും ഓഫര്‍ ചെയ്ത് ടിക്കറ്റ് ബുക്കിങ് സൈറ്റുകള്‍ രംഗത്തെത്തിക്കഴിഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മൊബിക്വിക്ക് പത്ത് ശതമാനം കിഴിവാണ് വാഗ്ദാനംചെയ്തിരിക്കുന്നത്. ഐആര്‍സിടിസി വഴി ബുക്ക് ചെയ്ത് മൊബിക്വിക് വാലറ്റുവഴി പണം അടയ്ക്കുമ്പോഴാണ് ഈ കിഴിവ് ലഭിക്കുക. പുതിയ ഐര്‍സിടിസിയുടെ വെബ് സൈറ്റ്, ഐആര്‍സിടിസി റെയില്‍ കണക്ട് ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഈ കിഴിവ് ലഭിക്കും. മൊബിക്വിക്കിന് […]

ഉള്‍നാടന്‍ ജലഗതാഗത വികസന പദ്ധതിക്ക് കേന്ദ്രം 80.37 കോടി അനുവദിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗതവികസനത്തിന്റെ ഭാഗമായി സ്വദേശിദര്‍ശന്‍ സ്‌ക്കിമിന്റെ കീഴില്‍ മലനാട് മലബാര്‍ ക്രൂസ്ടൂറിസം പദ്ധതിക്ക്‌ കേന്ദ്രടൂറിസംമന്ത്രാലയം 80.37 കോടിരൂപ അനുവദിച്ചു. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനമാണ് പദ്ധതിക്കായി തുക അനുവദിച്ച വിവരം അറിയിച്ചത്. പുരാതനകാലം മുതല്‍ക്കേ ജലമാര്‍ഗഗതാഗതത്തിന്‌ കേരളത്തില്‍ വളരെപ്രാധാന്യം നല്‍കിയിരുന്നു. കേരളത്തിലെ ജലഗതാഗത്തിന്റെ മൊത്തം വ്യാപ്തി 1900കിലോമീറ്ററാണ്. 44 നദികളും 7കായല്‍ പ്രദേശങ്ങളുമുള്ള കേരളത്തില്‍ എന്നാല്‍ ജലഗതാഗതവും അതുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരസാധ്യതകളും വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. ജലസംബന്ധമായ വിനോദസഞ്ചാരത്തിനു ലോകത്ത് പ്രാധാന്യമേറുന്ന സമയത്താണ്‌ കേരളത്തില്‍ […]

ടൂറിസം ആഘോഷങ്ങള്‍ മാറ്റിവെയ്ക്കരുതെന്ന് കെഎം മാണി

പ്രളയക്കെടുതിയുടെ മറവില്‍ ടൂറിസം പരിപാടികള്‍ അടക്കം ആഘോഷങ്ങള്‍ വേണ്ടെന്നു വെയ്ക്കുന്നതിനെതിരെ കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി. സംസ്ഥാന സ്കൂൾ യുവജനോത്സവവും ലോക പ്രശസ്തമായ അന്തർദേശീയ ചലച്ചിത്ര മേളയും വിനോദ സഞ്ചാരികൾക്ക് പ്രിയങ്കരമായ നെഹ്റു ട്രോളി ജലമേളയും അനാർഭാടമായി നടത്തുന്നതിനു പകരം റദ്ദാക്കിയ നടപടി അടിയന്തിരമായി പുന:പരിശോധിക്കണം. പ്രളയ ദുരന്തത്തിൽ ദുരിതബാധിതരായ ജനങ്ങൾക്ക് വേണ്ടി കേരളം ഒരേ മനസോടെ അണിനിരന്ന പശ്ചാത്തലത്തിൽ സർക്കാർ നടത്തുന്ന പ്രധാന പരിപാടികളെല്ലാം മാറ്റിവയ്ക്കുന്നതിൽ അർത്ഥമില്ല. സംസ്ഥാന സ്കൂൾ യുവജനോത്സവം വിനോദ പരിപാടിയല്ല. […]

പ്രചരണങ്ങള്‍ ഏശിയില്ല; ട്രാവല്‍ മാര്‍ട്ടുകളില്‍ ടൂറിസം മന്ത്രി പങ്കെടുക്കും

പ്രളയത്തില്‍ ആഘാതമേറ്റ കേരള ടൂറിസത്തെ കരകയറ്റാന്‍ ടൂറിസം വകുപ്പ് തീവ്രശ്രമം തുടരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന് മുന്‍നിശ്ചയ പ്രകാരം ട്രാവല്‍ മാര്‍ട്ടുകളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചു. പ്രളയക്കെടുതി മറികടക്കുന്ന കേരളത്തിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ ട്രാവല്‍ മാര്‍ട്ടുകള്‍ അവസരമാക്കുമെന്ന് ടൂറിസം വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ഈ മാസം 20ന് ടോക്കിയോയില്‍ ജപ്പാന്‍ അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്റ്സ് (ജെഎടിഎ) സംഘടിപ്പിക്കുന്ന ടൂറിസം എക്സ്പോ,ഒക്ടോബര്‍ 17 നു സിംഗപ്പൂരില്‍ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ട്ടായ ഐടിബി […]

തൂക്കുപാലത്തിന്‍റെ വികസനം തുലാസില്‍

പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമായ പുനലൂർ തൂക്കുപാലത്തിൽ നടന്നുവന്ന അറ്റകുറ്റപ്പണികൾ നിലച്ചിട്ട് രണ്ടുമാസം. കൈവരികളിൽ ഇരുമ്പുവല സ്ഥാപിക്കുന്ന ജോലികൾ മാത്രമാണ് പൂർത്തിയായത്. കേടായ പലകകൾ മാറ്റിസ്ഥാപിക്കുന്നതടക്കമുള്ള ജോലികൾ ബാക്കിയാണ്. സന്ദർശകർ ഏറ്റവുമധികം എത്തുന്ന സീസണിലേക്ക്‌ പ്രവേശിക്കുമ്പോഴാണ് പണികൾ നിലച്ചത്. പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി 18.90 ലക്ഷം രൂപ പുരാവസ്തുവകുപ്പിൽനിന്ന്‌ അനുവദിച്ചിരുന്നു. കൈവരിയിൽ ഇരുമ്പുവല സ്ഥാപിക്കൽ, കമാനങ്ങൾ മിനുക്കൽ, ഉരുക്കു ഗർഡറുകളിൽ ചായം പൂശൽ, വൈദ്യുതീകരണം, സുരക്ഷാ ജീവനക്കാരുടെ കാബിന്റെ പൂർത്തീകരണം, പാലത്തിൽ പാകിയിട്ടുള്ള കമ്പകപ്പലകകളിൽ ദ്രവിച്ചവ മാറ്റിസ്ഥാപിക്കൽ തുടങ്ങിയവയായിരുന്നു പ്രവൃത്തികൾ. […]

പിറന്നാള്‍ ദിനത്തില്‍ കേരളത്തിന്‌ ക്രിക്കറ്റ് വിരുന്ന്; ഇന്ത്യ- വിന്‍ഡീസ് ഏകദിനം തലസ്ഥാനത്ത്

തിരിച്ചു വരുന്ന കേരളത്തിന്‌ കരുത്തേകാന്‍ കേരളപ്പിറവി ദിനത്തില്‍ തലസ്ഥാനത്ത്  ക്രിക്കറ്റ് വിരുന്ന്. വെസ്റ്റ്‌ ഇന്‍ഡീസുമായി ഇന്ത്യയുടെ അഞ്ചാം ഏകദിന മത്സരത്തിനാണ് തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുക. വെസ്റ്റ് ഇന്‍ഡീസിന്‍റെ ഇന്ത്യന്‍ പര്യടനക്രമം ബിസിസിഐ പ്രഖ്യാപിച്ചു. മത്സരത്തിനു കാര്യവട്ടം സ്റ്റേഡിയം ഒരുങ്ങിത്തുടങ്ങി.പിച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പോയവര്‍ഷം ഇന്ത്യ-ന്യൂസിലണ്ട് മത്സരമായിരുന്നു കാര്യവട്ടത്തെ കന്നിപ്പോര്. കനത്ത മഴയില്‍ അരങ്ങേറ്റ മത്സരം അന്ന് കാര്യവട്ടം സ്റ്റേഡിയം ഗംഭീരമാക്കിയിരുന്നു. നേരത്തെ വേദിയെചൊല്ലി തര്‍ക്കവും ഉയര്‍ന്നിരുന്നു. ഇന്ത്യാ- വിന്‍ഡീസ് മത്സരം കൊച്ചിയില്‍ നടത്തണമെന്നായിരുന്നു കെസിഎ […]

ഹാലോവീന്‍ ദിനം ആഘോഷമാക്കാനൊരുങ്ങി ഡിസ്‌നി പാര്‍ക്ക്

പാശ്ചാത്യര്‍ക്ക് ക്രിസ്മസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ സെക്കുലര്‍ ആഘോഷമാണ് ‘ഹാലോവീന്‍ ദിനം.’ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് ഇനി വെറും മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. ഡിസ്‌നി ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദിവസം ആയിരിക്കും ഇത്. ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി ഡിസ്‌നി ക്രൂയിസ് ലൈന്‍ ആണ് വരാന്‍ പോകുന്നത്. കടലിന്റെ നടുക്ക് ഒരു വ്യത്യസ്തമായ ആഘോഷമായിരിക്കും ഇത്. ഡിസ്‌നി പാര്‍ക്സിന്റെ ബ്ലോഗ് അനുസരിച്ചു കപ്പലില്‍ ഒരു ‘ഭീകര-അന്തരീക്ഷം’ സൃഷ്ടിക്കുകയാണ്. ഒരുപാട് വിനോദവും സന്തോഷവും പലതരം കളികളും നിറഞ്ഞതായിരിക്കും ഈ ഹാലോവീന്‍ ആഘോഷം. ഡിസ്‌നി […]

മധുരം ഈ സംഭാവന; ആന്ധ്രയിലെ വ്യാപാരി കേരളത്തോട് ചെയ്തത്.

മധുര പലഹാരങ്ങള്‍ വിറ്റുകിട്ടിയ ആറു ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിച്ച് ആന്ധ്രാ പ്രദേശിലെ വ്യാപാരി. കാക്കിനഡയിലെ സുരുചി ഫുഡ്സ് ഉടമ പി മല്ലിബാബുവാണ് ഒരു ദിവസത്തെ വില്‍പ്പനയില്‍ നിന്നുലഭിച്ച വരുമാനം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിച്ചത്. മധുരം വാങ്ങൂ കേരളത്തെ സഹായിക്കൂ എന്ന അറിയിപ്പുമായി ഞായറാഴ്ച്ച പ്രത്യേക വില്‍പ്പന ഉണ്ടാകുമെന്ന് മല്ലിബാബു നേരത്തെ അറിയിച്ചിരുന്നു. വില്‍പ്പനയില്‍ പങ്കാളിയാകാന്‍ പ്രദേശത്തെ ജനപ്രതിനിധികളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ക്ഷണിച്ചു. സമീപ വാസികളും മധുരം വാങ്ങാന്‍ കൂടി. […]

മണ്ഡല മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കും: ദേവസ്വം മന്ത്രി

നവംബര്‍ 17ന് ആരംഭിക്കുന്ന ശബരിമല മണ്ഡല മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ. ഇവിടെ നിന്ന് പമ്പയിലേക്ക് കെ. എസ്. ആര്‍. ടി. സി ബസില്‍ തീര്‍ത്ഥാടകരെ എത്തിക്കും. ഇതിനായി 250 കെ. എസ്. ആര്‍. ടി. സി ബസുകള്‍ സര്‍വീസ് നടത്തും. നിലയ്ക്കലില്‍ പരമാവധി പാര്‍ക്കിംഗ് സ്ഥലം […]

ശനി ഇനി സ്കൂള്‍ അവധിയല്ല

ഇനി മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ അറിയിച്ചു. രണ്ടാം ശനിയാഴ്ചകൾ പഴയതു പോലെ അവധിയായിരിക്കും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കു നിരവധി അദ്ധ്യയനദിനങ്ങൾ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച പ്രവൃത്തിദിനമാക്കാൻ തീരുമാനിച്ചത്. ഈ മാസം മുതൽ പ്രവൃത്തിദിനമായി വരുന്ന ശനിയാഴ്ചകൾ ഇവയാണ്: സെപ്തം: 1,15, 22 ഒക്ടോ: 6, 20,27 നവം: 17, 24 ഡിസം: 1 ജനു: 5,19

കലോത്സവവും ഇല്ല, ചലച്ചിത്രോത്സവവും ഇല്ല; ടൂറിസത്തിന്റെ കലാപരിപാടികളും റദ്ദാക്കി

സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കി. സംസ്ഥാന സ്കൂള്‍ യുവജനോത്സവം,തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്ര മേള, വിനോദ സഞ്ചാര വകുപ്പിന്‍റെ ആഘോഷ പരിപാടികള്‍ എന്നിവ റദ്ദാക്കി പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിറക്കി. ഈ പരിപാടികള്‍ക്ക് നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം