Category Archives: News

ചേന്ദമംഗലത്തിന്റെ കഥ പറഞ്ഞ് ചേക്കുട്ടി പാവകള്‍

ചേന്ദമംഗലത്തെ ജീവിതം ഇഴചേര്‍ത്തെടുത്ത കൈത്തറിമേഖലയെ തകര്‍ത്താണ് മഹാപ്രളയം കടന്നു പോയത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടങ്ങളാണ് ഇവിടുത്തെ കൈത്തറി വ്യവസായമേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. പ്രളയജലത്തില്‍ മുങ്ങി കൈത്തറി യൂണിറ്റുകളും തറികളും നശിച്ചു, ഐശ്വര്യസമൃദ്ധമായ ഓണവിപണി മുന്നില്‍ കൊണ്ടു നെയ്തുകൂട്ടിയ വസ്ത്രങ്ങളെല്ലാം ചെളിയില്‍ പുതഞ്ഞുപോയി. തകര്‍ന്നുപോയ ചേന്ദമംഗലം കൈത്തറിയുടെ പുനര്‍ജീവനമെന്ന ലക്ഷ്യത്തോടെ നിരവധി സുമനസ്സുകള്‍ മുന്നോട്ട് വരുന്നതു നെയ്ത്ത് ഗ്രാമങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്നുണ്ട്. ആ ദൗത്യത്തില്‍ കൈ കോര്‍ക്കുകയാണ് ചേക്കുട്ടി എന്ന പാവക്കുട്ടി ചേക്കുട്ടിയെന്നാല്‍ ചേറിനെ അതിജീവിച്ച കുട്ടി എന്നാണ് അര്‍ത്ഥം. […]

ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോത്സവം നടത്തും

സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷമില്ലാതെ നടത്തും. ആഘോഷമൊഴിവാക്കി കലോത്സവം നടത്താന്‍ മാന്വല്‍ പരിഷ്‌ക്കരിക്കാനും തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വിശദമാക്കി. അമേരിക്കയില്‍ ഉള്ള മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരോടും സാംസ്‌കാരിക പ്രവര്‍ത്തകരോടും ഇത് സംബന്ധിച്ച് സംസാരിച്ചു. കലോത്സവ മാന്വല്‍ പരിഷ്‌കരിക്കാനും നീക്കമുണ്ടെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. എന്തായാലും കലോത്സവം നടക്കുമെന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പായി. എന്നാല്‍ പതിവ് ആഘോഷപ്പൊലിമകള്‍ ഒഴിവാക്കപ്പെടും. കലോത്സവം നടത്താനുള്ള വഴികളെക്കുറിച്ച് […]

കേരള ടൂറിസത്തെ സഹായിക്കാമെന്ന് പാർലമെന്ററി സമിതി

പ്രളയത്തിൽ പ്രതിസന്ധിയിലായ കേരള ടൂറിസത്തെ ആവും മട്ട് സഹായിക്കാമെന്ന് പാർലമെന്ററി സമിതി. കോവളത്ത് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് സമിതി ഈ ഉറപ്പു നൽകിയത്.

മൂന്നാര്‍-ഉടുമല്‍പേട്ട റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു

മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍-ഉടുമല്‍പേട്ട റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു. പ്രളയത്തില്‍ തകര്‍ന്ന പെരിയവര പാലത്തിന് സമാന്തരമായി നിര്‍മിച്ച താത്കാലിക പാലം ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് മാസത്തിനുള്ളില്‍ പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം. പ്രദേശവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് ആഴ്ചകള്‍ക്ക് ശേഷം എസ്റ്റേറ്റ് തൊഴിലാളികളെയും വഹിച്ചുള്ള വാഹനങ്ങള്‍ പെരിയവര പാലം കടന്നത്. ഓഗസ്റ്റ് 16-ലെ പ്രളയത്തിലാണ് മൂന്നാറില്‍ നിന്ന് മറയൂറിലേക്കും ഉടുമല്‍പേട്ടിലേക്കും പോകാനുള്ള ഏക ആശ്രയമായ പെരിയവര പാലം തകര്‍ന്നത്. പഴയ പാലത്തിന് സമാന്തരമായി […]

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധം; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

സംസ്ഥാനത്ത് എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും ഹര്‍ത്താല്‍ തുടങ്ങി. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ . പാല്‍ , പത്രം , എയര്‍പോര്‍ട്ട് എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തില്ല. പ്രളയ ബാധിത മേഖലകളെ ബാധിക്കാത്ത വിധമാകും ഹര്‍ത്താലെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട് . ഇരുമുന്നണികളുടേയും നേതൃത്വത്തില്‍ ഏജീസ് ഓഫിസ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്

ടോയ് സ്‌റ്റോറി ലാന്‍ഡില്‍ പ്രവേശിക്കാം; പ്രായം പടിക്കല്‍ വെച്ച്

ഡിസ്‌നിയുടെ ടോയ് സ്റ്റോറി ലാന്‍ഡ്, കുട്ടികള്‍ക്ക് ഒരു മായാലോകമാണ്. വേറിട്ട ഒരു അനുഭവമാണ് ഈ തീം പാര്‍ക്കില്‍ എത്തുന്നവരെ കാത്തിരിക്കുന്നത്. പാര്‍ക്കിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ 20 അടി ഉയരമുള്ള ഷെരിഫ് വൂഡിയുടെ പ്രതിമയാണ് അതിഥികളെ സ്വീകരിക്കുന്നത്. ടോയ് സ്റ്റോറി സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ 11 ഏക്കറോളം പരന്നു കിടക്കുന്ന തീം പാര്‍ക്ക് ഡിസ്‌നി ഹോളിവുഡ് സ്റ്റുഡിയോയില്‍ ഒരുക്കിയിരിക്കുന്നത്. സിനിമകള്‍ക്ക് ജീവന്‍ നല്‍കുന്ന ഡിസ്‌നിയുടെ പാരമ്പര്യത്തിന് തെളിവാണ് ഒര്‍ലാണ്ടോയിലാണ് സ്ഥിതി ചെയ്യുന്ന ഈ പാര്‍ക്ക്. കഴിഞ്ഞ […]

നവീകരണപാതയില്‍ റെയില്‍വേ; ട്രെയിനിനുള്ളില്‍ ഇനി വൈഫൈ

ഇന്ത്യന്‍ റെയില്‍വേ നവീകരണപാതയിലാണ്. കാലത്തിനനുസരിച്ചുളള മാറ്റങ്ങള്‍ വരുത്താനാണ് റെയില്‍വേ തയ്യാറെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. ഇതില്‍ നിന്നും കുറെകൂടി മുന്നേറാനാണ് റെയില്‍വേ ഇപ്പോള്‍ ശ്രമിക്കുന്നത്. പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് നോര്‍ത്തേണ്‍ റെയിലവേയേയാണ്. റെയില്‍വേ സ്‌റ്റേഷന് പുറമേ ട്രെയിനുകളിലും വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ക്ക് തുടക്കമിടാനാണ് നോര്‍ത്തേണ്‍ റെയില്‍വേ ശ്രമം ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ജനുവരിയോടെ എല്ലാ എക്‌സ്പ്രസ് ട്രെയിനുകളില്‍ വൈഫൈ സംവിധാനം ഒരുക്കാനാണ് നോര്‍ത്തേണ്‍ റെയില്‍വേ തയ്യാറെടുക്കുന്നത്. […]

വരുന്നു യൂബര്‍ എയര്‍ ടാക്‌സി

ടാക്‌സി സേവനത്തിന്റെ ഭാവിയെന്ന് വിശേഷിപ്പിക്കുന്ന യൂബര്‍ എയര്‍ ടാക്‌സി സേവനം ഇന്ത്യയില്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് യൂബറിന്റെ അധികൃതര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. യൂബറിന്റെ വൈമാനികയാത്രാ വിഭാഗം മേധാവി എറിക് അലിസണ്‍, നിര്‍മാണ വിഭാഗം മേധാവി നിഖില്‍ ഗോയല്‍ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എയര്‍ ടാക്സി മഹാനഗരങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിടുന്നു. 2020ഓടെ പരീക്ഷണാടിസ്ഥാനത്തിലും 2023ല്‍.വാണിജ്യാടിസ്ഥാനത്തിലും എയര്‍ ടാക്സി സേവനങ്ങള്‍ തുടങ്ങാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. അമേരിക്കയിലെ ഡാലസ്, ലോസ്ആഞ്ചലിസ് […]

അനന്തപുരിയിലെ ക്രിക്കറ്റ് പൂരം; ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു

കേരളത്തിന്റെ പിറന്നാള്‍ ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യയും വിന്‍ഡീസും തമ്മില്‍ നടക്കുന്ന ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു. 1000, 2000, 3000, 6000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. തിരുവനന്തപുരത്ത് നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തിലാണ് നിരക്കുകള്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കും ക്ലബുകള്‍ക്കും 1000 രൂപാ ടിക്കറ്റ് നിരക്കില്‍ 50% ഇളവ് ലഭിക്കും. സ്‌പോര്‍ട്‌സ് ഹബ്ബിന്റെ മുകളിലെ നിരയിലെ ടിക്കറ്റ് നിരക്കാണ് 1000 രൂപ. താഴത്തെ നിരയില്‍ 2000,3000, 6000 എന്നിങ്ങനെയാണ് നിരക്ക്. […]

ഗഗന്‍യാന്‍ ദൗത്യത്തിന്റെ സ്‌പേസ് സ്യൂട്ട് ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചു

രാജ്യത്തിന്റെ അഭിമാനമായ ഗഗന്‍യാന്‍ ദൗത്യത്തിന്റെ സ്‌പേസ് സ്യൂട്ട് ബെംഗളൂരുവില്‍ നടന്ന സ്‌പെയ്‌സ് എക്‌സ്‌പോയില്‍ ഐഎസ്ആര്‍ഒ പ്രദര്‍ശിപ്പിച്ചു. ബഹിരാകാശത്തേക്കുള്ള രാജ്യത്തിന്റെ ആദ്യ ദൗത്യമായ ഗഗന്‍യാന്‍ ലക്ഷ്യമിടുന്നത് 2020 ഓടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനാണ്. രണ്ടുവര്‍ഷത്തെ ഗവേഷണ ഫലത്തിനൊടുവിലാണ് തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ സ്‌പേസ് സ്യൂട്ട് വികസിപ്പിച്ചെടുത്തത്. മൂന്ന് സ്‌പേസ് സ്യൂട്ടില്‍ രണ്ടെണ്ണത്തിന്റെ പണി പൂര്‍ത്തിയായികഴിഞ്ഞു. 60 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ വഹിക്കാനുള്ള ശേഷി സ്‌പേസ് സ്യൂട്ടിനുണ്ട്. 10000 കോടി രൂപ ചെലവിട്ടാണ് ഗഗന്‍യാന്‍ ദൗത്യം […]

ഈ സ്ത്രീകള്‍ക്ക് കാട് അമ്മയാണ്

കാട് കറുത്ത കാട് മനുഷ്യനാദ്യം പിറന്ന വീട്.. ഈ പാട്ട് പോലെയുള്ള കുറച്ച് മനുഷ്യരുണ്ട്. വേറെങ്ങുമല്ല നമ്മുടെ ഇന്ത്യയില്‍ തന്നെ. പച്ച നിറം നിറഞ്ഞ വെറും ഇടമല്ല ഇവര്‍ക്ക് നിബിഡ വനങ്ങള്‍ അത് അവരുടെ ജീവിതം കൂടിയാണ്. അതേ ബംഗാളിലെ ജാര്‍ഖണ്ഡിലുള്ള സാന്താളി വിഭാഗത്തില്‍പ്പെട്ട വനവാസികള്‍ കാടിനെ വിളിക്കുന്നത് അമ്മയെന്നാണ്. തങ്ങളുടെ ജീവനായ വനം സംരക്ഷിക്കാന്‍ കറിക്കത്തിയും കമ്പുകളുമായി അണിനിരന്ന ആദിവാസി സ്ത്രീകളോട് നിങ്ങളീ മരങ്ങളെ മുലപ്പാല് കൊടുത്തു വളര്‍ത്തിയതാണോ എന്നു കൊള്ളക്കാര്‍ ചോദിച്ചപ്പോള്‍ അമ്മയ്ക്ക് എന്തിനാണ് […]

ഇനി റോഡപകടങ്ങള്‍ കുറയും; ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ

റോഡില്‍ അപകടസാധ്യത കണ്ടാല്‍ വാഹനം സ്വയം ബ്രേക്കിടുന്ന സാങ്കേതിക വിദ്യയായ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ഇന്ത്യയിലേക്കുമെത്തുന്നതായി റിപ്പോര്‍ട്ട്. വേഗംകുറച്ചു വാഹനം സ്വയം നിയന്ത്രിക്കുന്ന നിര്‍മിത ബുദ്ധിയായ (എഐ) ആണ് വരുന്നത്. ഇതു സംബന്ധിച്ചു ഗതാഗത മന്ത്രാലയം മന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ വാഹന നിര്‍മാതാക്കളുമായി ആദ്യവട്ട ചര്‍ച്ച പൂര്‍ത്തിയാക്കിയതായാണ് സൂചന. ഒട്ടോണമസ് എമര്‍ജന്‍സി ബ്രേക്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ആന്റി ലോക് ബ്രേക്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ക്രൂസ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെട്ടതാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ […]

അതിശയിപ്പിക്കുന്ന മാറ്റങ്ങളുമായി ഗൂഗിള്‍ മാപ്പ്; അറിയാം പുതിയ ഫീച്ചറുകള്‍

ഗൂഗിള്‍ മാപ്പില്‍ പുതിയ ലേ ഔട്ടും ഓപ്ഷന്‍സും പഴയ മാപ്പില്‍ സ്‌ക്രീനിനു താഴെ വന്നിരുന്ന ഡ്രൈവിങ്, ട്രാന്‍സിറ്റ് ടാബുകള്‍ നീക്കം ചെയ്യാനാണ് ഗൂഗിളിന്റെ പരിപാടി. ഇതിനു പകരം ഒരു കമ്യൂട്ട് ടാബ് വരും. അതില്‍ സ്പര്‍ശിക്കുമ്പോള്‍ മുകളിലുള്ള ടൈറ്റില്‍ ബാറില്‍ രണ്ടു ഓപ്ഷന്‍സ് തെളിയും- To work അല്ലെങ്കില്‍ To home. കൂടാതെ ഉപയോക്താവ് റെക്കോഡു ചെയ്ത റൂട്ടുകളും ഓര്‍മ്മയില്‍ സൂക്ഷിക്കും. ഉപയോക്താവ് പഴയ റൂട്ടിലാണ് യാത്ര ചെയ്യുന്നതെങ്കില്‍, മെമ്മറിയിലുള്ള ഈ റൂട്ട് പ്രയോജനപ്പെടുത്താന്‍ സാധിച്ചേക്കുമെന്നും കരുതുന്നു. […]

ചെറുതോണി അണക്കെട്ടിന്റെ അവസാന ഷട്ടറും അടച്ചു

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു. ജലനിരപ്പ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് അവാസനത്തെ ഷട്ടറും അടച്ചത്. 2391 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒമ്പതിനായിരുന്നു ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ തുറന്നത്. പിന്നാലെ അഞ്ച് ഷട്ടറുകളും തുറന്നു. പിന്നീട്, ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ നാല് ഷട്ടറുകള്‍ അടച്ചെങ്കിലും മൂന്നാമത്തെ ഷട്ടര്‍ ഇതുവരെ തുറന്നുവെക്കുകയായിരുന്നു.

ടൂറിസ്റ്റുകളെ ഹർത്താലിൽ നിന്നൊഴിവാക്കിയെന്ന് കോൺഗ്രസ്

ഇന്ധന വില വര്‍ധനവിന് എതിരെ തിങ്കളാഴ്ച്ച കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത്‌ ബന്ദ് കേരളത്തിൽ ഹർത്താലാകും. ടൂറിസ്റ്റുകൾ , വിമാനത്താവളം , പാൽ, പത്രം ,ദുരിതാശ്വാസ വാഹനങ്ങൾ  എന്നിവയെ ഒഴിവാക്കിയതായി കെ പി സി സി  പ്രസിഡന്റ്  എം എം ഹസൻ അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാകും ഹർത്താൽ . ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കാൻ നേരത്തെ സർവകക്ഷി യോഗം ധാരണയായിരുന്നു