പ്രളയബാധിതര്‍ക്ക് കുടി വെള്ളം ലഭ്യമാക്കാന്‍ ബസുമായി ഗുജറാത്തില്‍ നിന്നുള്ള സംഘം. കേന്ദ്ര സമുദ്ര ലവണ ഗവേഷണ സ്ഥാപനത്തിലെ സംഘമാണ് കേരളത്തിലേക്ക് തിരിച്ചത്. ഏതു മലിനജലവും ഈ ബസ് കുടിവെള്ളമാക്കി നല്‍കും. അതും ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡപ്രകാരം. പ്രതിദിനം നാല്‍പ്പതിനായിരം ലിറ്റര്‍ കുടിവെള്ളം നല്‍കാന്‍ ബസിനു ശേഷിയുണ്ട്. ഇതില്‍ സ്ഥാപിചിട്ടുള്ള അത്യാധുനിക ശുദ്ധീകരണ സംവിധാനങ്ങളിലൂടെയാണ് മലിനജലം കുടിവെള്ളമാക്കുന്നത്. ശുദ്ധീകരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട 23കിലോവാട്ട് വൈദ്യുതി ബസില്‍ ഘടിപ്പിച്ച ജനറേറ്ററില്‍ നിന്നും ഉത്പാദിപ്പിക്കും.ബസിനു മുകളില്‍ സോളാര്‍ പാനലുകളും […]
Category Archives: News
പ്രളയക്കെടുതിയില്‍പെട്ട കേരളത്തിന് താങ്ങായി പ്രമുഖ താരങ്ങളും. ബോളിവുഡ് താരം രണ്‍ബീര്‍ ഹൂഡ കേരളത്തിലെത്തി ദുരിതാശ്വാസ ക്യാമ്പില്‍ ആഹാരം പാചകം ചെയ്തു നല്‍കി. ഖല്‍സ എയിഡ് ടീമിനൊപ്പമാണ് രണ്‍ബീര്‍ ദുരിതബാധിതര്‍ക്ക് ആഹാരം പാചകം ചെയ്തു നല്‍കിയത്. ഖല്‍സ എയിഡ് ആണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. അമിതാഭ് ബച്ചന്‍ 51ലക്ഷം രൂപയും വസ്ത്രങ്ങളും ഷൂസുകളും സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാ താരങ്ങളുടെ സഹായം ഏകോപിപ്പിക്കുന്ന റസൂല്‍ പൂക്കുട്ടിയെയാണ് തുക ഏല്‍പ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് […]
കുതിരാന്‍ തുരങ്കങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ തുരങ്കം ഇന്ന് തുറന്നു. എന്നാല്‍ കര്‍ശന നിയന്ത്രണത്തോട് കൂടിയായവും തുരങ്കത്തിലൂടെയുള്ള ഗതാഗതം. വെള്ളപ്പൊക്ക ദുരിത്വാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്ന വാഹനങ്ങളെ മാത്രമേ തുരങ്കത്തിലൂടെ കയറ്റി വിടുകയുള്ളൂ. പൊലീസ് വാഹനം, ആംബുലന്‍സ്, മറ്റു അത്യാവശ്യ വാഹനങ്ങള്‍ മാത്രമേ തുരങ്കത്തിലൂടെ കയറ്റി വിടുകയുള്ളു. മറ്റു വാഹനങ്ങളെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ചു ദിവസത്തേക്ക് വേണ്ടി മാത്രമാണ് തുരങ്കം തുറന്ന കൊടുത്തത്. രാവിലെ 8 മണിയ്ക്ക് തുറന്ന തുരങ്കം രാത്രി 9 മണിയ്ക്ക് അടയ്ക്കും.
ജടായു എര്‍ത്ത് സ് സെന്ററിലേക്ക് ഇന്ന് മുതല്‍ പ്രവേശനം ആരംഭിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വഴി മാത്രമാണ് എര്‍ത്ത് സെന്ററിലേക്ക് എത്താനാകുക. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഒരാള്‍ക്ക് 400 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്. ഓണ്‍ലൈന്‍ ബുക്കിംഗിന് നല്ല പ്രതികരണം ലഭിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഈ മാസം 17 നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാനിരുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പ്പവും, സ്വിസ് നിര്‍മ്മിത കേബിള്‍ കാര്‍ സംവിധാനവുമാണ് ഉദ്ഘാടനം കൂടാതെ […]
മെട്രോ ട്രെയിനുകള്‍ പോലെ എന്‍ജിനില്ലാതെ ഓടുന്ന ട്രെയിന്‍ അടുത്ത മാസം മുതല്‍ പരീക്ഷണയോട്ടം നടത്തും. സെമി-ഹൈസ്പീഡ് വേഗതയില്‍ ഓടുന്ന ‘ട്രെയിന്‍ 18’ പരീക്ഷണയോട്ടം വിജയിച്ചാല്‍ നിവലിലുള്ള ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പകരമോടിക്കാനാണ് പദ്ധതിയിടുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക ഉപധേഷ്ടാക്കളായ ദി റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷനാണ് പരീക്ഷണം നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇത്തരം ആറു ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ ഓടിക്കുക. ഇതില്‍ രണ്ടെണ്ണത്തില്‍ സ്ലീപ്പര്‍ കോച്ചുകളുണ്ടാകും. ഓട്ടമാറ്റിക് വാതിലുകള്‍, വൈ – ഫൈ, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള യാത്രക്കാരുടെ […]
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കൂടുതല്‍ ശുചീകരണ സാമഗ്രികള്‍ വിവിധ ജില്ലകളിലെ പ്രളയ മേഖലകളിലേയ്ക്ക് അയച്ചു. 202 സംഘടനകളും 2000ല്‍ അധികം സന്നദ്ധ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നു ഹരിത കേരളം എക്സിക്യൂട്ടിവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി എന്‍ സീമ പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്പോണ്‍സര്‍ ചെയ്ത ശുചീകരണ സാമഗ്രികളുമായി ഒരു ലോറി കഴിഞ്ഞ ദിവസം പുറപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് സ്പെന്‍സര്‍ ജംഗ്ഷനില്‍ ഡോ.ടി എന്‍ സീമ ലോറി ഫ്‌ലാഗ് ഓഫ് ചെയ്തു. വീടുകളിലും സ്ഥാപനങ്ങളിലും കേടായ […]
കൊച്ചി: ഓണത്തിന് തീയറ്ററുകളില്‍ എത്താനിരുന്ന പതിനൊന്ന് സിനിമകളുടെ റിലീസ് തീയതി പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റി. ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി, സേതുവിന്റെ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് ഉള്‍പ്പടെ പതിനൊന്ന് സിനിമകളുടെ റിലീസാണ് മാറ്റിയത്. കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ യോഗം ചേര്‍ന്നാണ് റിലീസ് മാറ്റാമെന്ന് തീരുമാനിച്ചത്. അമല്‍ നീരദിന്റെ ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍, ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി, വിനയന്‍ സംവിധാനം […]
പ്രളയക്കെടുതി നേരിട്ടപ്പോൾ ഒരു ജനത ഒന്നാകെ നിലയുറപ്പിച്ചതിനെ അഭിനന്ദിച്ച് ടൂറിസം ഉപദേശക സമിതി. ടൂറിസം മേഖലയുടെ പ്രവർത്തനങ്ങളെ യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിനന്ദിച്ചു. ഹിമാലയൻ മലമടക്കുകളിലെ റാഫ്റ്റിംഗിന് ഉപയോഗിക്കുന്ന റാഫ്റ്റുകൾ എത്തിച്ച് രക്ഷാ പ്രവർത്തനം നടത്തിയ കാലിപ്സോ, ഡൈവിംഗ് വിദഗ്ധരെ ഉപയോഗിച്ച് ദൗത്യത്തിലേർപ്പെട്ട ബോണ്ട് സഫാരി എന്നിവരേയും മന്ത്രി അഭിനന്ദിച്ചു. ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ കുട്ടനാട്ടിലെ നിരവധി പ്രളയ ദുരിത ബാധിതർ ഇപ്പോഴും താമസിക്കുന്നുണ്ട്. ടൂറിസത്തിന്റെ ജനകീയ മുഖമാണ് ഇതിൽ പ്രകടമായത്. കുത്തൊഴുക്കിൽ മൂന്നാർ ഒറ്റപ്പെട്ടപ്പോൾ […]
പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിനെ കരകയറ്റാന്‍ ടൂറിസം മേഖലയും. മഴക്കെടുതി രൂക്ഷമായി ബാധിച്ച ചെങ്ങന്നൂരിലെ ജനങ്ങളേയും വീടുകളേയും പുനരധിവസിപ്പിക്കുന്നതിന് വേണ്ടി തേക്കടി ഡെസ്റ്റിനേഷന്‍ പ്രമോഷന്‍ കൗണ്‍സിലെ 66 അംഗങ്ങള്‍ ആറുമുളയിലെത്തി. ആറന്മുളയില്‍ പ്രളയം ബാധിച്ച 30 വീടുകള്‍ പൂര്‍ണമായും വൃത്തിയാക്കുകയും 20 വീടുകള്‍ ഭാഗികമായി വൃത്തിയാക്കാന്‍ സഹായിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രളയക്കെടുതിയില്‍ തകര്‍ന്ന വീടുകളെയും ജനങ്ങളേയും പുനരധിവസിപ്പിക്കുവാന്‍ നിരവധി പ്രവര്‍ത്തികളാണ് നടന്ന് വരുന്നത്. പ്രളയത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ ഇടുക്കി ജില്ലയിലെ പ്രദേശം കൂടിയാണ് തേക്കടി അവിടെ […]
പ്രളയക്കെടുതിയെ അതിജീവിക്കുന്ന മലയാളികള്‍ക്ക് ആശ്വാസവുമായി ഇന്‍ഷുറന്‍സ് കമ്പനികളും ബാങ്കുകളും. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് റെഗുലേറ്ററി അതോറിറ്റി നിര്‍ദേശം നല്‍കി. ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുന്നത് പ്രളയബാധിതര്‍ക്ക് നഷ്ടപരിഹാരത്തിന് ബന്ധപ്പെടാന്‍ നിരവധി ക്രമീകരണങ്ങള്‍ ചെയ്തു. ഹെല്‍പ്ലൈന്‍ നമ്പരുകള്‍,ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍,മൊബൈല്‍ ആപ്പ് എന്നിവ ഇതില്‍പെടുന്നു. നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ ലളിതമാക്കി.നേരത്തെ നിരവധി രേഖകള്‍ വേണ്ട സ്ഥാനത്ത് ഇപ്പോള്‍ ചുരുക്കം രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന് ബജാജ് അലയന്‍സ് ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ശശികുമാര്‍ ആദിദാമു പറഞ്ഞു. ആശുപത്രികളിലെ കാഷ് […]
ചായയ്‌ക്കൊപ്പം പുസ്തകം വായിക്കുന്നത് മിക്ക വായനക്കാരുടെ സ്ഥിരം ശീലമാണ്. എന്നാല്‍ ആ ശീലമുയള്ളവര്‍ക്ക് പ്രിയപ്പെട്ടതാണ് ഈ ഇടം. ലോക പ്രശസ്ത സേച്ഛാധിപതി നെപ്പോളിയന്റെ വാക്കുകള്‍ ‘സാമ്രാജ്യധിപനായിരുന്നില്ലെങ്കിലും ഒരു ഗ്രന്ഥശാല സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്ടം’ അതോപടി തന്നെ പകര്‍ത്തിയിരിക്കുകയാണ് ഒരു സംഘം. അവരാരംഭിച്ചത് ഒരു കഫേയാണെങ്കിലും അവിടെയെത്തുന്നവരില്‍ ഭൂരിപക്ഷവും അവിടെയുള്ള പുസ്തകങ്ങള്‍ വായിക്കുന്നതിനിടയില്‍ മാത്രമാണ് ചായയോ കാപ്പിയോ മറ്റു വിഭവങ്ങളോ രുചിച്ചു നോക്കുന്നത്. അതിനര്‍ത്ഥം പുസ്തകം വായനയ്ക്കാണ് അവിടെ പ്രാമുഖ്യം എന്നതുതന്നെയാണ്. മലകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഷിംലയിലെ മീന ബസാറിലാണ് […]
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റ് 29 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ പുനരാരംഭിക്കും. ഇന്നലെ നടന്ന അവലോകന യോഗത്തിന് ശേഷമാണ് അധികൃതര്‍ ഈ തീരുമാനം അറിയിച്ചത്. നേരത്തെ 26ന് സര്‍വീസ് തുടങ്ങുമെന്നായിരുന്നു അറിയിച്ചത് എന്നാല്‍ മൂന്ന് ദിവസം കൂടി വേണം എയര്‍പോര്‍ട്ട് പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാക്കാന്‍ എന്ന് സര്‍ക്കുലറിലൂടെ സിയാല്‍ അറിയിച്ചു. പ്രളയക്കെടുതിയെത്തുടര്‍ന്ന് വിമാനത്താവളത്തിലെ ജീവനക്കാര്‍ വിവിധ ഇടങ്ങളിലേക്ക് മാറിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ വിമാനത്താവളത്തിനുള്ളിലെ ഭക്ഷണശാലകള്‍, ലോജിസ്റ്റിക്‌സ് സംവിധാനങ്ങള്‍ എന്നിവ പുനസ്ഥാപിക്കേണ്ടതുണ്ട്. പ്രളയത്തെത്തുടര്‍ന്ന് 15നായിരുന്നു വിമാനത്താവളം അടച്ചത്. […]
പ്രളയക്കെടുതിയില്‍ കേരളം മുങ്ങിത്താഴുമ്പോഴും മുടങ്ങാതെ സര്‍വീസ് നടത്തി ഒരുനാടിന്റെ മുഴുവന്‍ പ്രിയപ്പെട്ട പൊതു ഗതാഗത സംവിധാനമായി മാറിയിരിക്കുകയാണ് കെ എസ് ആര്‍ ടി സി.വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി തിരുവല്ല റോഡുകള്‍ ഒരു തരത്തിലും ഉപയോഗിക്കാനാകാത്ത സ്ഥിതി വന്നപ്പോള്‍ മാത്രം നിര്‍ത്തിവച്ച സര്‍വ്വീസുകള്‍ ഇപ്പോള്‍ വീണ്ടും ഓടിത്തുടങ്ങുകയും ചെയ്തു. ഇതിനുപുറമേയാണ് രക്ഷാപ്രവര്‍ത്തകരെ യഥാസ്ഥാനങ്ങളിലെത്തിക്കാന്‍ നടത്തിയ പ്രത്യേക സര്‍വീസുകള്‍. മഴ തുടങ്ങിയപ്പോള്‍ തന്നെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചിരുന്നത് ആലപ്പുഴയില്‍ യാത്രക്ലേശം വര്‍ധിപ്പിച്ചിരുന്നു. ഈ സ്ഥാനത്താണ് ലാഭേച്ഛയില്ലാതെ കെ […]
പ്രളയദുരന്തത്തെ തുടര്‍ന്ന് ആറന്മുള ഉത്രട്ടാതി ജലമേള മത്സരങ്ങള്‍ ഒഴിവാക്കി നടത്താന്‍ തീരുമാനം. ആചാരപരമായ ജലഘോഷയാത്ര മാത്രമായി ചടങ്ങുകള്‍ ചുരുക്കും. തിരുവോണത്തോണി യാത്രയും ആചാരമായി മാത്രം നടത്തും. അഷ്ടമിരോഹിണി വള്ളസദ്യയും അന്നദാനം മാത്രമാക്കി ചുരുക്കി. ഒക്ടോബര്‍ രണ്ട് വരെ നടത്താനിരുന്ന ഈ വര്‍ഷത്തെ വഴിപാട് വള്ളസദ്യ പൂര്‍ണ്ണമായും റദ്ദാക്കി. പള്ളിയോടങ്ങള്‍ക്കും കരക്കാര്‍ക്കുമുണ്ടായ കോടികളുടെ നഷ്ടം കണക്കിലെടുത്ത് 26 ലക്ഷം രൂപ, 52 പള്ളിയോട കരക്കാര്‍ക്കുമായി പള്ളിയോട സേവാസംഘം നല്‍കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂരില്‍ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള പുലിക്കളി ഉണ്ടാവില്ല. വിവിധ പുലിക്കളി സംഘങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ആഘോഷമാണ് തൃശൂരിലെ പുലിക്കളി. നാലോണം നാളില്‍ വൈകിട്ടാണ് ഇതു നടത്തുന്നത്. അപൂര്‍വം വര്‍ഷങ്ങളില്‍ മാത്രമാണ് പുലിക്കളി ഒഴിവാക്കിയിട്ടുള്ളത്. ചെണ്ടയുടെ വന്യമായ താളത്തിന് ഒപ്പിച്ചു നൃത്തം വെച്ച് കളിച്ച് മുന്നോട്ടുനീങ്ങുന്ന പുലികള്‍ക്ക് ഒപ്പം വലിയ ട്രക്കുകളില്‍ തയ്യാറാക്കുന്ന കെട്ടുകാഴ്ചകളും പുലിക്കളിയിലുണ്ടാവാറുണ്ട്. പ്രളയക്കെടുതി കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ തിരുവനനന്തപുരത്ത് സംഘടിപ്പിക്കാറുള്ള ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.















