Category Archives: News

ബാസനവാടി -മജസ്റ്റിക് ബി ടി എം മിനി ബസ് ഓടിത്തുടങ്ങി

അതിരാവിലെയും മറ്റും ബാസനവാടി റെയല്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ സൗകര്യാര്‍ഥം ബാസനവാടി-മജസ്റ്റിക്ക് ബി ടി എം മിനി ബസ് സര്‍വീസ് നിരത്തിലറക്കി. ബെംഗ്ലൂവിലേക്കുള്ള എറണാകുളം സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ സമയത്തില്‍ മാറ്റം വന്നതോടെ പുലര്‍ച്ച എത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് പുതിയ ബസ് വന്നതോടെ തുടര്‍ യാത്ര ദുരിതത്തിന് ഭാഗികമായി പരിഹാരമാകും. അതിരാവിലെ എത്തുന്ന സുരക്ഷിതത്വത്തിനെ സംബന്ധിച്ച് ആശങ്കകള്‍ ഒട്ടേറെ തുടരുന്ന സാഹചര്യവും, ഇരട്ടി തുക ഈടാക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് ബെംഗ്ലൂളൂരു വികസന മന്ത്രി […]

സെന്‍ട്രല്‍ ജയിലുകളില്‍ പെട്രോളടിക്കാം

ഇനി മുതല്‍ സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ പെട്രോള്‍ ലഭിക്കും. ജയില്‍വകുപ്പിന്‍റെയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെയും സംയുക്താഭിമുഖ്യത്തിലാണു ജയിലുകളില്‍ പെട്രോള്‍പമ്പുകള്‍ ഒരുക്കുന്നത്. തടവുകാരുടെ തൊഴില്‍ പരിശീലനത്തിന്‍റെയും ജയിലില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെയും ഭാഗമായാണിത്. വിയ്യൂര്‍, കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലാണ് ആദ്യഘട്ടത്തില്‍ പെട്രോള്‍ പമ്പ് ആരംഭിക്കുന്നത്. പൂജപ്പുരയില്‍ പരീക്ഷാഭാവനോട് ചേര്‍ന്നിരിക്കുന്ന ഭാഗത്തും, വിയ്യൂരില്‍ കെ.എസ്.ഇ.ബി ഓഫീസിന് എതിര്‍വശത്തും പെട്രോള്‍ പമ്പിനായി സ്ഥലം കണ്ടെത്തി. കണ്ണൂര്‍, ചീമേനി ജയിലുകളുടെ കൊമ്പൌണ്ടിനോട് ചേര്‍ന്നാണ് പെട്രോള്‍ പമ്പുകള്‍ വരുന്നത്. പദ്ധതി സംബന്ധിച്ച […]

ശ്രീദേവിയേയും ശശി കപൂറിനേയും ഓര്‍മിച്ച് ഓസ്കര്‍ വേദി

ഇന്ത്യയുടെ പ്രിയതാരങ്ങളുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഓസ്കർ വേദിയും. ഓസ്കർ പുരസ്കാരദാന ചടങ്ങിനോടനുബന്ധിച്ചുള്ള ‘ഇൻ മെമ്മോറിയം’ വിഭാഗത്തിലാണ് അന്തരിച്ച മറ്റു ചലച്ചിത്ര പ്രതിഭകൾക്കൊപ്പം ശ്രീദേവിയെയും ശശി കപൂറിനെയും അനുസ്മരിച്ചത്. ബോളിവുഡിനു പുറമേ രാജ്യാന്തര ചലച്ചിത്രമേഖലയിലും പേരെടുത്ത നടനായിരുന്നു ശശി കപൂർ. ദ് ഹൗസ്ഹോൾഡർ, ഷെയ്ക്സ്പിയർ വാലാ, ദ് ഗുരു, ബോംബെ ടാക്കി, ഇൻ കസ്റ്റഡി തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ ശശി കപൂർ അഭിനയിച്ചിട്ടുണ്ട്. ജയിംസ് ബോണ്ട് താരം റോജർ മൂർ, മേരി ഗോൾഡ്ബർഗ്, ജോഹാൻ ജൊഹാൻസൺ, […]

ഒട്ടകങ്ങള്‍ ഓടും അറേബ്യ; ഒട്ടക ഓട്ട മത്സരത്തിന് തുടക്കമായി

ദോഹ: രാജ്യത്തെ ഏറ്റവും ചിലവേറിയ മേളകളിലൊന്നായ അറേബ്യന്‍ ഓട്ടമത്സരത്തിന് തുടക്കമായി. അല്‍ ഷഹാനിയ ഒട്ടക റേസ് ട്രാക്കിലാണ് മത്സരം നടക്കുന്നത്. പന്ത്രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തിന്റെ ഒടുവില്‍ വിജയിയായി എത്തുന്നവര്‍ക്ക് പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ വാളാണ് സമ്മാനം. മത്സരം ആരംഭിച്ച ആദ്യ ദിവസം 26 റൗണ്‍ുകളാണ് ഉണ്ടായിരുന്നത്. നാല് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെയുള്ള ഓട്ടമത്സരങ്ങളാണ് ആദ്യ ദിനം നടന്നത്. അറേബ്യയിലെ പരമ്പരാഗത കായികയിനമായ ഒട്ടകങ്ങളുടെ ഓട്ടമത്സരം കാണാന്‍ നിരവധി […]

ഇന്ത്യയില്‍ അതിവേഗ റെയില്‍ ഇടനാഴി വരുന്നു

പത്ത് ലക്ഷം കോടി രൂപ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്ന അതിവേഗ റെയില്‍ ഇടനാഴി ഇന്ത്യയില്‍ വരുന്നു. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ചുള്ള പദ്ധതി സര്‍ക്കാറിന്‍റെ ഭാരത് മാല ഹൈവേയ്‌സ് ഡവലപ്‌മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് നടപ്പാക്കുക. പദ്ധതി പ്രകാരം മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയായിരിക്കും ഈ തീവണ്ടികള്‍ക്കുണ്ടാകുക. നിലവിലുള്ളതും പുതിയതായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതുമായ ഹൈവേകള്‍ക്കുമുകളിലൂടെ പാത നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. റെയില്‍പാളങ്ങള്‍ക്ക് സമാന്തരമായി പുതിയ പാളങ്ങള്‍ നിര്‍മിക്കാനും പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ട്. അലുമിനിയം കോച്ചുകളാകും പുതിയ ട്രെയിനുകള്‍ക്കായി നിര്‍മിക്കുക. […]

ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയ്‌ക്കൊരുങ്ങുന്നു

നാവിന് രുചിക്കൂട്ടുകള്‍ ഒരുക്കുവാന്‍ ഒന്‍പതാമത് ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യ (ക്വിഫ്) മേള മാര്‍ച്ച പതിനഞ്ചിന് തുടക്കമാകും. ഷൊറാട്ടണ്‍ ഹോട്ടല്‍ പാര്‍ക്കില്‍ ഖത്തര്‍ ടൂറിസത്തിന്റെ നേതൃത്വത്തിലാണ് പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന മേള നടക്കുന്നത്. മേളയിലെ പ്രധാന സവിശേഷതകള്‍ 117 സ്റ്റാളുകളും, ഭക്ഷണ ട്രക്കുകളും, ട്രോളികളുമാണ്.80,000 മീറ്റര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ നടക്കുന്ന മേളയില്‍ കഴിഞ്ഞ വര്‍ഷത്തിനെക്കാള്‍ പ്രദര്‍ശക പങ്കാളിത്തത്തില്‍ 35 ശതമാനം വര്‍ധനവുണ്ടായി എന്ന് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ക്യു.ടി.എ അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നടക്കുന്ന ഏക […]

ഓസ്കര്‍ 2018: ദ് ഷെയ്പ് ഓഫ് വാട്ടർ മികച്ച സിനിമ, ഗാരി ഓൾഡ്മാൻ നടൻ, ഫ്രാൻസിസ് മക്‌ഡോർമണ്ട് നടി

ലോകത്തെ ഏറ്റവും വലിയ സിനിമാ പുരസ്ക്കാരമായ ദ് അക്കാദമിയുടെ 90–ാമത് ഓസ്കർ പുരസക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള ഓസ്കർ പുരസ്ക്കാരം ‘ദ് ഷെയ്പ് ഓഫ് വാട്ടർ’ നേടി. മികച്ച സംവിധായകനുള്ള  പുരസ്കാരം ‘ദ് ഷെയ്പ് ഓഫ് വാട്ടർ’ സംവിധാനം ചെയ്ത ഗില്ലെർമോ ഡെൽ ടോറൊ നേടി. ‘ഡാർക്കസ്റ്റ് അവർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാരി ഒാൾഡ്മാൻ മികച്ച നടനുള്ള പുരസ്കാരം നേടി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് ഗോൾഡൻ ഗ്ലോബ്, ബാഫ്ത പുരസ്കാരങ്ങളും ഒാൾഡ്മാൻ നേരത്തെ നേടിയിരുന്നു. മികച്ച നടിക്കുള്ള […]

വീസ സേവനങ്ങള്‍ നല്‍കുന്ന അമര്‍ സെന്ററുകള്‍ എഴുപതാക്കി ഉയര്‍ത്തും

  എമ്‌റേറ്റില്‍ വിസ സേവനങ്ങള്‍ നല്‍കുന്ന അമര്‍ സെന്ററുകള്‍ ഈ വര്‍ഷം അവസാനത്തോടെ എഴുപതാക്കി ഉയര്‍ത്താന്‍ തീരുമാനമായെന്ന് താമസ കുടിയേറ്റ വകുപ്പ്. ദുബൈയില്‍ നിലവില്‍ 21 അമര്‍ സെന്ററുകളാണ് ഉള്ളതെന്ന് ദുബൈ ജനറല്‍ ഡയറക്ടര്‍ ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മര്‍ അഹമ്മദ് അമര്‍ മര്‍റി അറിയിച്ചു. താമസ കുടിയേറ്റ വകുപ്പിന്റെ ഓഫീസുകളില്‍ പോകാതെ വീസ ഇടപാടുകള്‍ പൂര്‍ണമായി നടത്താനാകും എന്നതാണ് അമര്‍ കേന്ദ്രങ്ങളുടെ സേവനം. തുടക്കത്തില്‍ 15 അമര്‍ സെന്ററുകളായി […]

വിമാനമിറങ്ങി നേരെ ട്രെയിനില്‍; താരമായി ശാര്‍ദുല്‍ താക്കൂര്‍

ഏകദിന, ട്വന്‍റി20 പരമ്പരകളിൽ ചരിത്രവിജയം സ്വന്തമാക്കിയശേഷം ദക്ഷിണാഫ്രിക്കയിൽനിന്ന് നാട്ടിൽ മടങ്ങിയെത്തിയ ടീം ഇന്ത്യയിലെ ഒരു യുവതാരമാണ് ഇപ്പോൾ ചർച്ചാ വിഷയം. ദക്ഷിണാഫ്രിക്കയിൽ നിന്ന് നാട്ടിൽ വിമാനമിറങ്ങിയശേഷം ലോക്കൽ ട്രെയിനില്‍ വീട്ടിലേക്കു പോയ ഈ ഈ യുവതാരത്തെ സഹയാത്രികർ തിരിച്ചറിഞ്ഞതോടെയാണ് സംഭവത്തിന് വൻ പ്രചാരം ലഭിച്ചത്. ഏകദിന, ട്വന്‍റി20 പരമ്പരകളിൽ മികച്ച പ്രകടനവുമായി തിളങ്ങിയ ശാർദുൽ താക്കൂറാണ് ഈ വാർത്താ താരം. ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയ ശാർദുൽ താക്കൂര്‍ അന്ധേരിയിലെത്തി ലോക്കൽ ട്രെയിനിൽ കയറിയാണ് വീട്ടിലേക്കു പോയത്. […]

വെള്ളായണി കായൽ സംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കാൻ സിസ്സ 

തിരുവനന്തപുരം:മലിനപ്പെട്ടുകൊണ്ടിരിക്കുന്ന വെള്ളായണി കായൽ സംരക്ഷിക്കാൻ സമഗ്രപദ്ധതിയുമായി സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ്  സോഷ്യൽ ആക്ഷൻ  (സിസ്സ )  തീരുമാനിച്ചു . തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി സിസ്സയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ചേർന്ന് സംഘടിപ്പിച്ച സംവാദത്തിലാണ് തീരുമാനം എടുത്തത് . സംസ്ഥാനത്തെ ആകെയുള്ള മൂന്നു ശുദ്ധ ജല തടാകങ്ങളും അപകട ഭീഷണിയിൽ ആണ് . അവയിൽ ഏറ്റവും തന്ത്ര പ്രധാനവും സുപ്രധാനവും ആയ വെള്ളായണി കായലാണ് ഏറ്റവും കൂടുതല്‍ മലിനപ്പെട്ടുകൊണ്ടിരിക്കുന്നത്‌. ഈ സാഹചര്യത്തിൽ […]

ലാറി ബേക്കറിന് വ്യത്യസ്തമായൊരു ആദരം

ആറ്റുകാല്‍ പൊങ്കാലയുടെ ഇഷ്ടിക കൊണ്ട് തിരുവനന്തപുരം നഗരത്തില്‍ വ്യത്യസ്തമായൊരു ഇന്‍സ്റ്റലേഷന്‍. ചുടുകട്ടകള്‍ കൊണ്ട് നൂറിടങ്ങള്‍ നഗരത്തിനെ മറ്റൊരു ഇടമാക്കി മാറ്റി. ലാറി ബേക്കറിന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായിട്ട് ലാറിക്ക് ആദരമായിട്ടാണ് വ്യത്യസ്തമായൊരു ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷന്‍ മുതല്‍ കവടിയാര്‍ വരെയുള്ള ഭാഗങ്ങളിലാണ് 100 ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. ‘ബിയോണ്ട് ബ്രിക്‌സ്’ എന്ന് പരിപാടി സംഘടിപ്പിച്ചത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ക് സാണ്.ഇന്ത്യയിലും വിദേശത്തുമുള്ള അഞ്ഞൂറോളം ആര്‍ക്കിടെക്കുകളും ആര്‍ക്കിടെക്ക് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കിയത്. ചിത്രങ്ങള്‍ക്ക് കടപ്പാട്‌: ഹരി നായര്‍

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നീക്കാന്‍ ഇനി ഒരു മണിക്കൂര്‍ വരെ സമയം

സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയ പരിധി ഏഴു മിനിറ്റില്‍ നിന്നും ഇനി ഒരു മണിക്കൂര്‍ എട്ട് മിന്റ്റ് 16 സെക്കന്റ് നേരമാക്കി വര്‍ധിപ്പിക്കുന്നു. പുതിയ അപ്‌ഡേറ്റ് പരീക്ഷിക്കുന്നത് വാബീറ്റ ഇന്‍ഫോ എന്ന വാട്‌സ് ആപ്പ് ഫാന്‍ വെബ്‌സൈറ്റ് ആണ്. പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.69ല്‍ പുതിയ മാറ്റം വന്നതായി വാബീറ്റ റിപ്പാര്‍ട്ട് പുറത്ത് വിട്ടു. കഴിഞ്ഞ നവംബറിലായിരുന്നു ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ച അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഫീച്ചര്‍ വാട്‌സാപ്പില്‍ വന്നത്. താമസിയാതെ ആന്‍ഡ്രായിഡ്, ഐ […]

ഗോവന്‍ കടലോര കുടിലുകള്‍ക്കെതിരെ മന്ത്രി

കടലോരത്തെ അനധികൃത കുടിലുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഗോവന്‍ ടൂറിസം മന്ത്രി. ബാഗാ സ്വീന്‍ക്വറീം തീരപ്രദേശത്താണ് നിയമം ലംഘിച്ച് കൊണ്ട് കെട്ടിയ കുടിലുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. അനുവദിച്ച സമയത്തിന് ശേഷവും തീരത്ത് കച്ചവടം നടത്തുന്നത് ഗോവന്‍ തീരങ്ങളില്‍ നിയമ ലംഘനമാണ്.ഇങ്ങനെ കച്ചവടം നടത്തുന്നത് ഗോവന്‍ ടൂറിസത്തെ ബാധിക്കും അതു കൊണ്ട് തന്നെ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. തീരപ്രദേശ നിവാസികളെ പരാതിയെ തുടര്‍ന്നാണ് മന്ത്രി നടപടിയെടുക്കാന്‍ തീരുമാനിച്ചത്. നടപടിയെ എതിര്‍ത്ത് കൊണ്ട് കച്ചവടക്കാര്‍ നിയമലംഘനം തുടര്‍ന്നാല്‍ […]

വിധിയറിഞ്ഞു; ഇനി വിനോദ സഞ്ചാര വികസനം

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനവിധി പുറത്തുവന്നതോടെ ഏറെ ആഹ്ലാദത്തിലായത് ഈ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര മേഖലയാണ്. ടൂറിസം മേഖലക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ നേതാക്കള്‍ വോട്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ത്രിപുരയില്‍ ടി- ത്രീ ആയിരുന്നു ബിജെപിയുടെ പ്രചരണായുധം. സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയാല്‍ ടൂറിസം, ട്രേഡ്, ട്രെയിനിംഗ് ഓഫ് ദ യൂത്ത് (യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം) എന്നിവയായിരിക്കുമെന്ന് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചിരുന്നു. ഹൈവേ, ഐ വേ, റോഡ്‌ […]

കീശ കാലിയാവാതെ മൂന്നാറിലേക്കും ചെന്നൈയിലേക്കും പോകാം

ചെന്നൈയില്‍ നിന്നു മൂന്നാറിലേക്കുള്ള യാത്രയ്ക്ക് ചെലവു കുറയും. തമിഴ്നാട് സര്‍ക്കാറിന്‍റെ സ്റ്റേറ്റ് എക്സ് പ്രസ് ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പറേഷന്‍ (എസ്.ഇ.ടി.സി) ചെന്നൈ- മൂന്നാര്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. ഇതിനൊപ്പം തമിഴ്നാട്ടിലെ വെല്ലൂരിനെ തിരുവനന്തപുരവുമായി ബന്ധിപ്പിച്ച് എസ്.ഇ.ടി.സിയുടെ സര്‍വീസും ഉടന്‍ തുടങ്ങും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന തമിഴ്നാട്- കേരള ഗതാഗത മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. നിലവില്‍ ചെന്നൈയില്‍ നിന്നും മൂന്നാറിലേക്ക് സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. തിരക്കില്ലാത്ത സമയങ്ങളില്‍ 900 രൂപ മുതല്‍ 1200 രൂപ വരെയാണ് നിരക്ക്. […]