Category Archives: News

തലസ്ഥാനത്ത് പുതിയ മദ്യശാല തിരക്കിനനുസരിച്ച് വില മാറും

ഓഹരി വിപണിയുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ട്രാവന്‍കൂര്‍ ബാര്‍ എക്‌സ്‌ചേഞ്ച് (ടി ബി എക്‌സ്) തിരുവനന്തപുരം ഹൈസിന്തില്‍ തുറന്നു. ഉപഭോക്താക്കള്‍ക്ക് രസകരമായ അനുഭവമാണ് ടി ബി എക്‌സ് നല്‍കുന്നത്. വ്യത്യസ്തവും നൂതനവുമായ ഈ ആശയം ഉപഭോക്താക്കള്‍ക്ക് ഭക്ഷണവും മദ്യവും ഓഹരികള്‍ പോലെ കച്ചവടം ചെയ്തു സ്വന്തമാക്കാനുള്ള അവസരം നല്‍കുന്നു.ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ കേരളത്തില്‍ ആദ്യമായാണ്. ആവശ്യക്കാര്‍ കൂടുന്നതനുസരിച്ച് മദ്യത്തിന്റെ വില മാറുന്ന ബാറാണ് ടി ബി എക്‌സ്. സ്റ്റോക് മാര്‍ക്കറ്റിലെ ട്രേഡിങ്ങിന് സമാനമായ അനുഭവമാണ് ഇത് […]

കേരളത്തെ ലക്ഷ്യമിട്ട് അബുദാബി ടൂറിസം

അബുദാബി ടൂറിസത്തിനെ കൂടുതല്‍ പരിചയപ്പെടുത്തുന്നതിന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്റ് ടൂറിസം അബുദാബി പരിശീലന കളരിയുമായി തിരുവനന്തപുരത്ത്. ട്രാവല്‍ ഏജന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(TAAI)യുമായി ചേര്‍ന്നായിരുന്നു പരിശീലനകളരി സംഘടിപ്പിച്ചത്.അബുദാബി ടൂറിസത്തിനെ കൂടുതല്‍ പരിചയപ്പെടുത്തുന്നതിന് ടൂറിസം വകുപ്പില്‍ നിന്നെത്തിയ ബേജന്‍ ദിന്‍ഷ പരിശീലന കളരിക്ക് നേതൃത്വം നല്‍കി. അബുദാബിയുടെ ഔദ്യോഗിക വീഡിയോ പ്രദര്‍ശിപ്പിച്ച് കൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത്. തുടര്‍ന്ന് ബേജന്‍ ദിന്‍ഷ അബുദാബിയുടെ വൈവിധ്യമാര്‍ന്ന സ്ഥലങ്ങളെക്കുറിച്ചും, പ്രധാനപ്പെട്ട ഇടങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. കേവലം അഞ്ചു വര്‍ഷം കൊണ്ട് അബുദാബി ടൂറിസം […]

അടിയന്തിരാവസ്ഥയുടെ ആശങ്കയില്‍ ശ്രീലങ്ക ടൂറിസം

കൊളംബോ: വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ആശങ്കയിലായി ശ്രീലങ്കന്‍ ടൂറിസം മേഖല. മാലദ്വീപിനു പിന്നാലെ ശ്രീലങ്കയിലും പ്രതിസന്ധിയായതോടെ വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ മൌറീഷ്യസ്, തായ് ലാന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ തെരഞ്ഞെടുക്കുകയാണ്. നിലവില്‍ പ്രശ്നങ്ങളില്ലെങ്കിലും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചു. വിനോദ സഞ്ചാരികള്‍ക്ക് പ്രതിസന്ധികളുണ്ടായാല്‍ അത് മറികടക്കാന്‍ പദ്ധതിയുണ്ടെന്ന് ശ്രീലങ്ക ടൂറിസം വികസന അതോറിറ്റി വക്താവ് രസിക ജയകോടി പറഞ്ഞു. സ്ഥാനപതി കാര്യാലയങ്ങളെയും ടൂറിസം മേഖലയെയും യഥാര്‍ത്ഥ ചിത്രം ശ്രീലങ്ക ബോധ്യപ്പെടുത്തുന്നുണ്ടെന്നും […]

സ്ത്രീകളിലെ വിഷാദരോഗമകറ്റാന്‍ എയര്‍ ഇന്ത്യാ എക്സ് പ്രസ്

സ്ത്രീകളില്‍ വിഷാദ രോഗം വര്‍ധിക്കുന്നതിന്‍റെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണ പരിപാടിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. രണ്ടു പതിറ്റാണ്ടായി സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മൈത്രിയുടെ നേതൃത്വത്തിലുള്ള പരിപാടിയിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പങ്കാളികളാവുന്നത്. ആത്മഹത്യാ പ്രതിരോധം ഉള്‍പ്പെടെയുള്ള ആശംസാ-ബോധവല്‍ക്കരണ കാര്‍ഡ് നാളെ എയര്‍ ഇന്ത്യാ എക്സ്പ്രസ് എല്ലാ വനിതാ ജീവനക്കാര്‍ക്കും വനിതാ യാത്രക്കാര്‍ക്കും നല്‍കും. യാത്രികര്‍ക്ക് ബോര്‍ഡിംഗ് പാസിനൊപ്പമാണ് ആശംസാ കാര്‍ഡുകള്‍ നല്‍കുക. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ വിമാനത്താവളങ്ങളിലും എയര്‍ ഇന്ത്യാ എക്സ്പ്രസ് സ്ത്രീകള്‍ക്ക് ആശംസാ കാര്‍ഡുകള്‍ വിതരണം […]

ജെഫ് ബെസോസ് ശതകോടീശ്വരന്‍മാരില്‍ ഒന്നാമത്

ഫോബ്സിന്‍റെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്ത്. 110 ബില്യൻ ഡോളറിന്‍റെ (7.15 ലക്ഷം കോടി രൂപ) സ്വത്തുക്കളുമായാണ് ജെഫ് ഒന്നാം സ്ഥാനത്തെത്തിയത്. 100 ബില്ല്യണിലധികം ഡോളര്‍ സമ്പാദ്യത്തോടെ ഒന്നാംസ്ഥാനത്ത് എത്തുന്ന ആദ്യ വ്യക്തിയാണ് ബെസോസ്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് (90 ബില്യൻ ഡോളർ) രണ്ടാം സ്ഥാനത്തും നിക്ഷേപഗുരു വാറൻ ബഫറ്റ് (84 ബില്യൻ ഡോളർ) മൂന്നാമതും ബെർനാട് അർനോൾട്ടും കുടുംബവും (72 ബില്യൻ ഡോളർ) നാലാം സ്ഥാനത്തും ഫെയ്സ്ബുക് […]

പരസ്യം കുറയ്ക്കൂ; സൗകര്യം കൂട്ടൂ. നിര്‍ദേശവുമായി പാര്‍ലമെണ്ടറി സമിതി

ന്യൂഡല്‍ഹി : ടൂറിസം പ്രോത്സാഹനത്തിനു പരസ്യമല്ല സൗകര്യം വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്ന് പാര്‍ലമെണ്ടറി സമിതി. പരസ്യങ്ങളിലൂടെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ടൂറിസം മന്ത്രാലയ നിര്‍ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് സമിതി ശുപാര്‍ശ. തൃണമൂല്‍ അംഗം ഡെറിക് ഒബ്രിയന്‍ അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പണം ചെലവഴിക്കുന്നത് കരുതലോടെ വേണം. പണം ചെലവഴിക്കേണ്ടത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാനാവണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ 454.25 കോടി രൂപയാണ് നടപ്പ് വര്‍ഷം കേന്ദ്രബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. […]

ദുബൈ സഫാരിയില്‍ പുതിയ അതിഥികള്‍

ലോക കാഴ്ചകളുടെ വന്യസൗന്ദര്യവുമായി ദുബൈ സഫാരിയില്‍ പുതിയ അതിഥികള്‍ എത്തി. 175 കുഞ്ഞുങ്ങളുടെ ഉള്‍പ്പെടെ 30 ഇനം മൃഗങ്ങളാണ് സഫാരിയിലെ താരങ്ങള്‍. ആഫ്രിക്കന്‍ മലനിരകളില്‍ നിന്നുള്ള കരിങ്കുരങ്ങുകള്‍, പിരിയന്‍ കൊമ്പുകളുള്ള 22 കറുത്ത കൃഷ്ണമൃഗങ്ങള്‍, മൂന്ന് അറേബ്യന്‍ ചെന്നായ്ക്കള്‍, വടക്കന്‍ അമേരിക്കന്‍ ഇനമായ പുള്ളികളോടു കൂടിയ 12 പാമ്പുകള്‍, രണ്ടു നൈല്‍ മുതലകള്‍, അഞ്ച് ഈജിപ്ഷ്യന്‍ വവ്വാലുകള്‍, വുഡ് ഡക്ക്, 24 ആഫ്രിക്കന്‍ ആമകള്‍, വെള്ള സിംഹങ്ങള്‍, കാട്ടുപോത്ത് കൂറ്റന്‍ കൊമ്പുള്ള കാട്ടാടുകള്‍ എന്നിവയാണ് പുതിയ അതിഥികള്‍. […]

അബുദാബിയില്‍ പെട്രോള്‍ പമ്പുകള്‍ വാഹനങ്ങളുടെ അരികിലേക്ക്

അബുദാബിയില്‍ ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പുകള്‍ ഇനി വാഹനങ്ങള്‍ക്കരികില്‍ എത്തും. രാജ്യത്തെ പ്രമുഖ ഇന്ധനവിതരണ കമ്പനിയായ അഡ്‌നോക് ആണ് പുതുമയാര്‍ന്ന പദ്ധതി നടപ്പാക്കുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ഇന്ധനമെത്തിക്കുന്ന ഈ സംവിധാനം വൈകാതെ നടപ്പാക്കുമെന്നു കമ്പനിയധികൃതര്‍ സൂചിപ്പിച്ചു. ഇടപാടുകാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന വിതരണം കുറ്റമറ്റതാണെന്ന് ഉറപ്പായാല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു. അഡ്‌നോക് കമ്പനി വഴി കഴിഞ്ഞ വര്‍ഷം 998 ലിറ്റര്‍ ഇന്ധനമാണ് വിതരണം ചെയ്തത്. പുതിയ […]

ശ്രീലങ്കയില്‍ വര്‍ഗീയ സംഘര്‍ഷം;അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വര്‍ഗീയ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 10 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. മുസ്ലീം-ബുദ്ധ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.വര്‍ഗീയ സംഘര്‍ഷം രാജ്യത്ത് വ്യാപിക്കുന്നത് തടയുന്നതിനും അക്രമം നടത്തുന്നത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതിനുമാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച സര്‍ക്കാര്‍ വക്താവ് ദയസിരി ജയശേഖര വ്യക്തമാക്കി. ഒരാഴ്ചയായി ഇവിടെ കലാപം രൂക്ഷമാണ്. കലാപം ഏറ്റവും രൂക്ഷമായ കാന്‍ഡിയിലേക്ക് സൈന്യത്തെ അയയ്ക്കാനും […]

ഇന്ത്യയിലെ ആദ്യത്തെ ഹെലി ടാക്‌സി സര്‍വീസിന് തുടക്കമായി

ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെയും ഇലക്ട്രോണിക്‌സ് സിറ്റിയേയും കൂട്ടിയിണക്കിയുള്ള തുമ്പി ഏവിയേഷന്‍ ഹെലികോപ്റ്റര്‍ ടാക്‌സി സര്‍വീസിന് തുടക്കമായി. ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഒരു സീറ്റ് മാത്രം ബുക്ക് ചെയ്യാന്‍ മാത്രം സൗകര്യമുള്ള ഹെലി ടാക്‌സി സര്‍വീസ് തുടങ്ങുന്നതെന്ന് തിരുവനന്തപുരം ആസ്ഥാനമായുള്ള തുമ്പി ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറ്കടര്‍ ക്യാപ്റ്റന്‍ കെ.ജി. നായര്‍ പറഞ്ഞു. ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെയും ഇലക്ട്രോണിക്‌സ് സ്റ്റിയേയും ബന്ധിപ്പിക്കുവാന്‍ ഇതുവരെ ഒരു ഹെലികോപ്റ്റര്‍ മൊത്തമായി വാടകയ്ക്ക് എടുക്കാനുള്ള സൗകര്യമേ ഉണ്ടായ്രുന്നൊള്ളൂ. എന്നാല്‍ […]

ഇതാണ് ആ ക്ഷേത്രം: ഭരണ സമിതിക്ക് പറയാനുള്ളത്

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്ററിനു മറുപടിയുമായി മൈനാപ്പള്ളില്‍ ക്ഷേത്ര കമ്മിറ്റി. പോസ്റ്ററില്‍ പറയുംപോലെ ഇവിടെ ആര്‍ക്കും വിവേചനമില്ല. എല്ലാവരും ചേര്‍ന്നാണ് ക്ഷേത്രകാര്യങ്ങളും ഉത്സവവും നടത്തുന്നത്. പിന്നാക്ക വിഭാഗത്തില്‍ പെട്ട ബാലന്‍ ആയിരുന്നു അടുത്തകാലം വരെ ക്ഷേത്ര കമ്മിറ്റി ട്രഷറര്‍. കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ജാതി നോക്കിയല്ല. അടൂരിനും പന്തളത്തിനും ഇടയ്ക്കുള്ള സ്ഥലമാണ് പെരുംപുളിക്കല്‍. അവിടെയാണ് മൈനാപ്പള്ളില്‍ ശ്രീ അന്നപൂര്‍ണേശ്വരി ക്ഷേത്രം. ആരാണ് പോസ്റ്ററിന് പിന്നില്‍ എന്നറിയില്ല. ക്ഷേത്രം എല്ലാ വിശ്വാസികള്‍ക്കും […]

മലയാളി ഡ്രൈവര്‍ക്ക് ദുബൈ ആര്‍ ടി എയുടെ അംഗീകാരം

ദുബൈ ട്രാഫിക്ക് നിയമങ്ങള്‍ ലോക പ്രശസ്തമാണല്ലോ. എങ്കില്‍ ആ നിയമങ്ങള്‍ ഒരിക്കല്‍ പോലും തെറ്റിക്കാത്തതിന് മലയാളി ഡ്രൈവര്‍ക്ക് ദുബൈ ആര്‍ ടി എയുടെ അംഗീകാരം.ദുബൈയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ അനില്‍കുമാറിനെ തേടി ആര്‍ ടി എഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് അംഗീകാരം കിട്ടിയ വിവരം അറിയിച്ചത്. രസകരമായ രീതിയിലായിരുന്നു ആര്‍ ടി എ അനില്‍ കുമാറിനെ തേടിയെത്തിയത്. ഒരു ഗതാഗത ലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് വിവരം അറിയിക്കാന്‍ എത്തിയതാണെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എണ്ണത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ എത്തിയതിനാല്‍ അനില്‍ കുമാറും […]

ദോഹ മെട്രോയ്ക്കായി ജപ്പാനില്‍ നിന്ന് 24 ട്രെയിനുകള്‍

ഗതാഗത മേഖലയില്‍ പുതിയ വിപ്ലവത്തിന് മാറ്റം കുറിക്കുന്ന ദോഹ മെട്രോ പരീഷണ ഓട്ടം നടത്തുന്നു.ദോഹ മെട്രോയ്ക്കായി ഉപയോഗിക്കുന്ന 75 തീവണ്ടികളില്‍ 24 തീവണ്ടികള്‍ നേരത്തെ തന്നെ ഡിപ്പോയില്‍ എത്തി. കപ്പല്‍ മാര്‍ഗമാണ് ജപ്പാനില്‍ നിര്‍മ്മിച്ച തീവണ്ടികള്‍ ദോഹയില്‍ എത്തിയത്. 75 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായ മെട്രോ സ്റ്റേഷനിലേക്ക് അവശേഷിക്കുന്ന തീവണ്ടികള്‍ ഉടന്‍ എത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്. വര്‍ഷാവസാനത്തോടെ 90 ശതമാനതത്തോടെ പണി പൂര്‍ത്തിയാക്കി 2019ല്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാകും.2020ല്‍ മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്ന നല്‍കാനാകുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം. […]

പഴയ ഫാഷനില്‍ ഓസ്കര്‍ വേദിയില്‍ തിളങ്ങി റിത മൊറോണ

പുരസ്ക്കാര തിളക്കത്തോടൊപ്പം പുതുമയാര്‍ന്ന ഫാഷന്‍റെയും സംഗമ വേദിയാണ് ഓസ്കര്‍. ഗ്ലാമറും ഫാഷനും സമന്വയിക്കുന്ന ഇടം. ഈ വേദിയില്‍ പഴമയുടെ പുത്തന്‍ ഫാഷന്‍ അവതരിപ്പിച്ച് ഒരാള്‍ കയ്യടി നേടി. വണ്‍ ഡേ അറ്റ് എ ടൈം സീരിസിലെ താരം റിത മൊറോണയാണ് പഴമയുടെ പുതിയ താരം. 56 വര്‍ഷം പഴക്കമുള്ള വസ്ത്രമണിഞ്ഞാണ് ഓസ്കര്‍ വേദിയില്‍ റിത മൊറോണ എത്തിയത്. പരമ്പരാകത ജാപ്പനീസ് ശൈലിയില്‍ തീര്‍ത്ത ഗൌണ്‍ ആയിരുന്നു റിതയുടെ വേഷം. 1962ല്‍ ഓസ്കര്‍ ലഭിച്ച നടി കൂടിയാണ് റിത. […]

കോയമ്പത്തൂര്‍ നഗരത്തിലൂടെയൊരു സൈക്കിള്‍ സവാരി

കോയമ്പത്തൂര്‍ നഗരത്തിലൂടെയൊരു സൈക്കിള്‍ യാത്ര ചെയ്യാന്‍ തയ്യറാണോ? എങ്കില്‍ സൈക്കിള്‍ തയ്യാര്‍. സവാരിക്ക് ശേഷം സൈക്കിള്‍ യദാ സ്ഥാനത്ത് വെച്ചിട്ട് പോകുകയും ചെയ്യാം. കോയമ്പത്തൂര്‍ നഗരസഭ സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഓഫോ ബൈസിക്കിള്‍ ഷെയറിങ് കമ്പനിയുമായി ചേര്‍ന്നു തയ്യാറാക്കിയ സൈക്കിള്‍ ഷെയറിങ് പദ്ധതി പുതുമയാകുകയാണ്. പദ്ധതിയുടെ ആരംഭത്തില്‍ ആയിരം സൈക്കിളുകളൊരുക്കും. പദ്ധതിയുടെ ഭാഗമായി ആയിരം സൈക്കിള്‍ കൂടി എത്തും.വിജയമെന്ന് കണ്ടാല്‍ മറ്റു നഗരങ്ങളില്‍ കൂടി പദ്ധതിയെത്തും.തമിഴ്‌നാട് മന്ത്രി എസ് പി വേലമണിയാണ് സൈക്കിള്‍ പുറത്തിറക്കിയത്.പരിസ്ഥിതി മലിനീകരണം […]