Category Archives: News

സ്മാര്‍ട്ട് സുരക്ഷക്കായി 15 കേന്ദ്രങ്ങളില്‍ കൂടി സിഗ്നലുകള്‍

ആര്‍ ടി എ പരീക്ഷണാടിസ്ഥത്തില്‍ വഴിയാത്രക്കാര്‍ക്കാരുടെ സുരക്ഷയ്ക്കായി സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം 15 കേന്ദ്രങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു. അല്‍ സാദാ സ്ട്രീറ്റില്‍ തുടങ്ങിയ പുതിയ സംവിധാനം യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രധമായതിനാല്‍ ഇതര മേഖലകളിലും സജ്ജമാക്കും. സമാര്‍ട്ട് സെന്‍സറുകള്‍ ഉള്ള നൂതന സംവിധാനമാണ് റോട്ടില്‍ ഒരുക്കിയിരിക്കുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ സീബ്രാ ക്രോസിങ്ങിനു മുന്‍പായി നടപാതയിലും ചുവപ്പ്, പച്ച സിഗ്നലുകള്‍ തെളിയും.ചുവപ്പാണോ പച്ചയാണോ എന്നറിയാന്‍ കാല്‍നടയാത്രക്കാര്‍ക്ക് സിഗ്നല്‍ നോക്കേണ്ട ആവശ്യമില്ല. അല്‍ മുറഖാബാദ്, റിഗ്ഗ, മന്‍ഖൂര്‍, ബനിയാസ്, […]

മൈസൂര്‍ ട്രാവല്‍ മാര്‍ട്ടിന് തുടക്കം

രാജ്യാന്തര തലത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സംഘടിപ്പിച്ച മൈസൂരു ട്രാവല്‍ മാര്‍ട്ട് 2018 കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. പ്രാദേശിക ടൂറിസം ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം ലക്ഷ്യം വെക്കുന്ന പരിപാടി മൈസൂര്‍ ടൂറിസം വകുപ്പും, മൈസൂര്‍ ട്രാവല്‍ അസോസിയേഷനും (എം ടി എ), മൈസൂര്‍ ഹോട്ടല്‍ അസോസിയേഷനും കൂടി ചേര്‍ന്നാണ് നടത്തുന്നത്. മുന്‍ മന്ത്രി എസ് എ രാംദാസ്, കര്‍ണാടക പ്രദേശ് ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജേന്ദ്രന്‍, മൈസൂരു ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് നാരായണ ഗൗഡ, […]

സ്ത്രീകള്‍ ആദ്യം; അവരുടെ സീറ്റ് കൈമാറേണ്ട

ട്രെയിനുകളില്‍ വനിതകള്‍ക്കായി നീക്കി വച്ചിരിക്കുന്ന ക്വാട്ടയില്‍ ബുക്ക് ചെയ്യാതെ വരുന്ന ഒഴിവില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ള വനിതാ യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് റെയില്‍വേയുടെ നിര്‍ദ്ദേശം. വെയ്റ്റിംഗ് ലിസ്റ്റിലെ വനിതകളെ പരിഗണിച്ച് കഴിഞ്ഞാല്‍ അടുത്തതായി മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് അവസരം. പുതുക്കിയ വനിത ക്വാട്ടയിലേക്ക് നേരത്തെ ചാര്‍ട്ട തയ്യാറാക്കിയതിന് ശേഷം ബര്‍ത്തുകളിലേക്ക് വെയിറ്റിങ് ലിസ്റ്റിലുള്ളവരെയായിരുന്ന് പരിഗണിച്ചിരുന്നത്. ഇനി മുതല്‍ ഈ ക്വാട്ടയില്‍ ശേഷിക്കുന്ന സീറ്റുകളിലേക്ക് വെയിറ്റിങ് ലിസ്റ്റിലുള്ള വനിതാ യാത്രക്കാര്‍ക്കായിരിക്കും മുന്‍ഗണന കിട്ടുക. അതിന് ശേഷം ടിക്കറ്റുണ്ടെങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അനുവദിക്കും. […]

കൂറ്റന്‍ അറേബ്യന്‍ ടെന്റിലിരുന്ന് കാണാം ലോകകപ്പ് സെമി

അല്‍ഖോറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനായി നിര്‍മ്മിക്കുന്ന അല്‍ ബാത്ത് സ്റ്റേഡിയത്തില്‍ അറേബ്യന്‍ ടെന്റ് പൂര്‍ത്തിയാവുന്നു. ഈ വര്‍ഷത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന സ്റ്റേഡിയം രൂപകല്‍പന ചെയ്യുന്നത് പ്രശസ്തമായ അറേബ്യന്‍ ടെന്റിന്റെ മാതൃകയിലാണ്. അന്തിമ ഘട്ടത്തിലേക്ക് നിര്‍മാണം കടന്നതോടെ പുറം ഭാഗത്തെ അറേബ്യന്‍ ടെന്റുകളുട മാതൃകയിലുള്ള പാനലുകള്‍ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. 4584 തൊഴിലാളികള്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് ചുമതല ഗള്‍ഫാര്‍ അല്‍ മിസ്‌നാദ്, സാലിനി ഇംപ്രെജിലോ ഗ്രൂപ്, സിമോല എന്നിവര്‍ക്കാണ്. ലോക കപ്പിനായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ […]

ത്രിമാനചിത്രങ്ങളുമായി ദുബൈ കാന്‍വാസ്

ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുമായി ദുബൈ കാന്‍വാസ് തുടങ്ങി. മഞ്ഞ് നിറഞ്ഞ മലനിരകള്‍, ഒട്ടക കൂട്ടങ്ങള്‍, കളിസ്ഥലങ്ങള്‍, എന്നിവ യഥാര്‍ത്ഥം എന്നു തോന്നും വിധത്തില്‍ ചിത്രീകരിച്ച ദുബൈ കാന്‍വാസ് സന്ദര്‍ശകരില്‍ അത്ഭുതം നിറയ്ക്കുന്നു. ദുബൈയുടെ സാംസ്‌കാരികവും കലാപരലുമായ വളര്‍ച്ചയും ലക്ഷ്യം വെച്ച് യു എ ഇ വൈസ് പ്രസിഡന്ററ്റും പ്രധാനമന്ത്രിയും ദൂബൈ ഭരണാധികാരിയുമായ ശൈഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ദൂബൈ കാന്‍വാസ് സംഘടിപ്പിക്കുന്നത്. 18 രാജ്യങ്ങളില്‍ നിന്ന് 30 ചിത്രകാതന്‍മാര്‍ പങ്കെടുക്കുന്ന ത്രിമാന ചിത്ര […]

തിരുമ്പി വന്തിട്ടേന്ന് സൊല്ല്… കാല ടീസറെത്തി

സ്റ്റൈൽ മന്നൻ രജനീകാന്തിന്‍റെ പുതിയ ചിത്രം ‘കാല’യുടെ കിടിലൻ ടീസർ പുറത്തിറങ്ങി. കബാലിക്ക്‌ ശേഷം പാ രജ്ഞിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുമ ഖുറേഷി, അഞ്ജലി പാട്ടിൽ, സമർത്ഥകാനി, പങ്കജ് ത്രിപതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വണ്ടർബാർ ഫിലിംസിന്‍റെ ബാനറില്‍ നടന്‍ ധനുഷാണ് നിർമാണം. സ്റ്റൈല്‍ മന്നന്‍റെ മാസ് എന്‍ട്രിയുമായിട്ടാണ് ‘കാല’യുടെ ടീസർ പുറത്തുവിട്ടിരിക്കുന്നത്. കരികാലൻ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ബോംബൈയിലെ അധോലോക നായകന്‍റെ കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കറുപ്പണിഞ്ഞ് ആദ്യമായാണ്‌ […]

സൗദിയില്‍ വാഹനമോടിക്കാം ജാഗ്രതയോടെ

സൗദിയില്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ഓട്ടോമാറ്റിക് ക്യാമറ സംവിധാനം തിങ്കളാഴ്ച്ച മുതല്‍ നിലവില്‍ വരുന്നതോടെ വാഹനം ഓടിക്കുന്നവര്‍ സീറ്റ് ബല്‍റ്റ് ധരിക്കാതെയിരുന്നാല്‍ നിയമ ലംഘനം രജിസ്റ്റര്‍ ചെയ്യുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വാഹനം ഓടിക്കുന്നതിനിടയില്‍ ശ്രദ്ധ തിരിയുന്ന പ്രവര്‍ത്തികള്‍ അതായത് വെള്ളം കുടിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയവ പിഴ ശിക്ഷ ലഭിക്കത്തക്കവണ്ണമുള്ളവയാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വാഹനങ്ങളുടെ രൂപം മാറ്റം വരുന്നതും, മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വാഹനങ്ങളില്‍ എഴുതുകയോ സ്‌നാപ് […]

മധുര മീനാക്ഷി ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണ്‍ നിരോധനം

മധുര മീനാക്ഷി ക്ഷേത്രത്തില്‍ മാര്‍ച്ച്  മൂന്ന്  മുതല്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. ക്ഷേത്രത്തിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊബൈല്‍ ഫോണിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്ര അധികൃതര്‍ മാര്‍ച്ച് മൂന്ന് മുതല്‍ ക്ഷേത്രത്തില്‍ മൊബൈല്‍ നിരോധനം വരുമെന്ന് അറിയിച്ചു. ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം വന്‍ തീപിടുത്തത്തെതുടര്‍ന്ന് വ്യാപകമായി നാശനഷ്ടം സംഭവിച്ചിരുന്നു ഇതിനെ തുടര്‍ന്നാണ് സുരക്ഷ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

ഒമാനില്‍ ഗതാഗത നിയമങ്ങള്‍ പരിഷ്കരിച്ചു

പരിഷ്‌കരിച്ച ഗതാഗത നിയമങ്ങള്‍ ഇന്നു മുതല്‍ നടപ്പാക്കും. ബ്ലാക് പോയിന്റ് സംവിധാനം കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് റോയല്‍ ഒമാന്‍ പൊലീസ് വ്യാപിപ്പിച്ചു. ലൈസന്‍സ് നിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് സ്ഥിരം ലൈസന്‍സ് ലഭിക്കുന്നതിന് ബ്ലാക് പോയിന്റ് പരിഗണിക്കുന്നത് നിര്‍ബന്ധമാക്കി. സീറ്റ് ബെല്‍റ്റ്, നാല് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് എന്നിവ ഉപയോഗിക്കാതിരിക്കല്‍, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം തുടങ്ങിയവ ബ്ലാക് പോയിന്റില്‍ വീഴും. നിശ്ചിത എണ്ണത്തില്‍ ബ്ലാക് പോയിന്റ് അധികമായാല്‍ ലൈസന്‍സ് റദ്ദാക്കും.

ലൈംഗിക ശാലകള്‍ക്കെതിരെ നടപടിയുമായി തായ് ലാന്‍ഡ്: ആരാധാനലയവും കടലോരവും കാണാന്‍ ക്ഷണം

ബാങ്കോക്ക്: ലൈംഗികതക്കും ലൈംഗിക മസാജുകള്‍ക്കും ആളുകള്‍ വരുന്നെന്ന ദുഷ്പേര് മാറ്റാന്‍ ഉറച്ച മട്ടിലാണ് തായ് ലാന്‍ഡ്. സഞ്ചാരികളുടെ വരവ് കൊണ്ട് സാമ്പത്തിക സ്ഥിതി പടുത്തുയര്‍ത്തിയ തായ്ലാന്‍ഡിന് പക്ഷെ അത്ര എളുപ്പം ഇത് സാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. തായ്ലാന്‍ഡിന്‍റെ ദുഷ്പേര് മാറ്റാന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജന പ്രയുക്ത് ആഹ്വാനം ചെയ്തിരുന്നു. പിന്നാലെ പൊലീസ്നടത്തിയ റെയ്ഡില്‍ പട്ടായയില്‍ നിന്ന് പത്തു റഷ്യക്കാരെ പിടികൂടി. അനധികൃതമായി താമസിച്ച് റഷ്യക്കാര്‍ക്ക് ലൈംഗിക പരിശീലന ക്ലാസ് നടത്തുകയായിരുന്നു ഇവര്‍. ലൈംഗിക ടൂറിസത്തെ […]

ചില്ല് തകരാന്‍ ഇനി സൂചി മതി, വൈറലായ ആയോധനകലയുടെ വീഡിയോ

സൂചി കൊണ്ട് ഗ്ലാസ് പാളി തകര്‍ക്കാനാവുമോ? എന്നാല്‍ ഷാവോലിന്‍ സന്ന്യാസിമാര്‍ക്ക് ഇതിനാവുമെന്ന് തെളിയിക്കുന്ന വീഡിയോ അവര്‍ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തു. 72 ഷാവേലിന്‍ രഹസ്യ കലകളിലൊന്നാണ് ഈ സൂചിയേറ്. പത്തുവര്‍ഷം നീണ്ട കഠിന അഭ്യാസത്തിലൂടെയാണ് ഈ വിദ്യ ഇവര്‍ പഠിച്ചെടുത്തത്. സ്ലോ മോസ് ഗയ്‌സ് അണ് വീഡിയോ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചില്ല് കൊണ്ടെങ്ങനെ ഗ്ലാസ് തകരുന്നു എന്നതിന്റെ മന്ദഗതിയിലുള്ള ചിത്രീകരണം വിശദമായി കാണിക്കുന്നുണ്ട്. രണ്ടാഴ്ച്ച കൊണ്ട് ഈ വീഡിയോ 20 ലക്ഷത്തോളം പേര്‍ […]

സ്തനാര്‍ബുദത്തിനെതിരെ പോരാട്ടം; ഷാര്‍ജയുടെ പിങ്ക് കാരവന്‍ പര്യടനം തുടങ്ങി

സ്തനാര്‍ബുദത്തിനെതിരെ പോരാടാനും, അവബോധനം നല്‍കുവാനും ഷാര്‍ജയുടെ പിങ്ക് കാരവന്‍ പര്യടനം ആരംഭിച്ചു. അര്‍ബുദം നേരത്തെ അറിയുവാനും മാര്‍ഗങ്ങള്‍ കണ്ടെത്തുവീനുമുള്ള മാര്‍ഗങ്ങള്‍ വിശദീകരിച്ചും സൗജന്യമായും സ്‌ക്രീനിങ്ങും വൈദ്യപരിശോധകളും നല്‍കി ഏഴ് എമിറേറ്റുകളില്‍ പിങ്ക് കാരവന്‍ യാത്ര നടത്തും. ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുള്ള ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്ത പിങ്ക് കാരവനില്‍ 200 മെഡിക്കല്‍ വിദഗ്ദര്‍, 230 കുതിര സവാരിക്കാര്‍, 100 സന്നദ്ധസേവകര്‍ തുടങ്ങിയ വലിയൊരു നിരയാണ് സ്തനാര്‍ബുദത്തിനെതിരെ പ്രചരണവുമായി പര്യടനം നടത്തുന്നത്. ഫുജൈറയിലും, […]

ആറ്റുകാല്‍ പൊങ്കാല അധിക ട്രെയിനുകള്‍ അനുവദിച്ചു

സത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയ്ക്കായി എത്തുന്ന ഭക്തതര്‍ക്ക് യാത്രാ സൗകര്യാര്‍ത്ഥം ഇന്നും നാളെയും പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും.ഇന്ന് തിരുവന്തപുരത്തേക്കു വരുന്ന ഏഴ് തീവണ്ടികള്‍ക്ക്, നാളെ വരുന്ന 13 തീവണ്ടികള്‍ക്ക് അധിക സ്റ്റോപുകള്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. കൊല്ലം, നാഗര്‍കോവില്‍ ഭാഗത്തേക്ക് പോകുന്ന 12 തീവണ്ടികള്‍ക്ക് മൂന്ന് അധിക ബോഗികള്‍ പൊങ്കാല നാളില്‍ ഘടിപ്പിക്കും. സുരക്ഷയ്ക്കായി എല്ലാ സ്റ്റേഷനുകളിലും പ്രത്യേക ആര്‍ പി എഫ് കാവല്‍ ഏര്‍പ്പെടുത്തി. ടിക്കറ്റ വിവരങ്ങള്‍ക്കായും അറിയിപ്പുകള്‍ക്കും വേണ്ടി തിരുവനന്തപുരം സ്റ്റേഷനില്‍ […]

റാസല്‍ഖൈമയില്‍ ട്രാഫിക്ക്പിഴയ്ക്ക് പകരം വീഡിയോ അയയ്ക്കാം

ചെറിയ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് റാസല്‍ഖൈമയില്‍ പിഴ ഒഴിവാക്കാന്‍ അവസരം. ട്രാഫിക്ക് പിഴ അടയ്ക്കാതെ പൊതുഗതാഗതത്തെക്കുറിച്ച് ചെറിയൊരു വീഡിയോ ചിത്രീകരിച്ച് വാട്‌സാപ്പ് വഴി ഷെയര്‍ ചെയ്താല്‍ മതി. റാസല്‍ഖൈമ പൊലീസിന്റേതാണ് ഈ നൂതന സംരംഭം. ട്രാഫിക്ക് നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കണം വര്‍ധിപ്പിക്കുകയും അതുവഴി നിയമലംഘനങ്ങള്‍ തയയുന്നതിനും ലക്ഷ്യമിട്ട പദ്ധതിക്ക് പുഞ്ചിരിക്കൂ, തീരുമാനിക്കൂ എന്നാണ് പേരിട്ടിരിക്കുന്നത്. ഗുരുതരമല്ലാത്ത ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചവര്‍ക്ക് 056524809 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ബോധവല്‍ക്കരണ വീഡിയോ അയയ്ക്കാം. റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ […]

യാത്രക്കാര്‍ക്ക് വഴിമധ്യേ ചികിത്സ തേടാന്‍ ‘വഴികാട്ടി’ എത്തുന്നു

സംസ്ഥാനത്ത് അടിയന്തര വൈദ്യസഹായം സൗജന്യമായി നല്‍കുന്ന വഴികാട്ടി പദ്ധതി ഇന്ന് ആരംഭിക്കും. വൈകുന്നേരം 6.30ന് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ക്കും പ്രാദേശിക ജനങ്ങള്‍ക്കും അടിയന്തിര ഘട്ടങ്ങളില്‍ കേന്ദ്രം പ്രയോജനപ്പെടും. യാത്രക്കിടെ അപകടത്തില്‍പ്പെടുന്നവര്‍ക്കും മറ്റുദേഹാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നവര്‍ക്കും പ്രഥമശുശ്രൂഷ നല്‍കി ഉടനടി ആശുപത്രികളില്‍ എത്തിച്ച് ജീവന്‍ […]