സ്റ്റൈൽ മന്നൻ രജനീകാന്തിന്‍റെ പുതിയ ചിത്രം ‘കാല’യുടെ കിടിലൻ ടീസർ പുറത്തിറങ്ങി. കബാലിക്ക് ശേഷം പാ രജ്ഞിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുമ ഖുറേഷി, അഞ്ജലി പാട്ടിൽ, സമർത്ഥകാനി, പങ്കജ് ത്രിപതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വണ്ടർബാർ ഫിലിംസിന്‍റെ ബാനറില്‍ നടന്‍ ധനുഷാണ് നിർമാണം. സ്റ്റൈല്‍ മന്നന്‍റെ മാസ് എന്‍ട്രിയുമായിട്ടാണ് ‘കാല’യുടെ ടീസർ പുറത്തുവിട്ടിരിക്കുന്നത്. കരികാലൻ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ബോംബൈയിലെ അധോലോക നായകന്‍റെ കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കറുപ്പണിഞ്ഞ് ആദ്യമായാണ് […]

