Category Archives: News

ഐഎസ്എല്‍ ഫൈനല്‍ ബംഗളൂരുവില്‍: വിനീത് മഞ്ഞപ്പട വിടുമെന്ന് അഭ്യൂഹം.ഹക്കു ബ്ലാസ്റ്റേഴ്സിലേക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ മത്സര വേദി ബംഗളൂരുവിലേക്ക് മാറ്റി. നേരത്തെ കൊല്‍ക്കത്തയാണ് ഫൈനല്‍ വേദിയായി തീരുമാനിച്ചിരുന്നത്. ഈ മാസം 17 ന് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ഫൈനല്‍. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത എടികെ ഇത്തവണ സെമി കാണാതെ പുറത്തായിരുന്നു. ബംഗലൂരുവിനാകട്ടെ നല്ല ആരാധക പിന്തുണയും സീസണില്‍ മികച്ച പ്രകടനം നടത്ത്തിയവരുമാണ്. പക്ഷെ സെമിയുടെ ആദ്യ പാദത്തില്‍ പുണെയോട് ബംഗളൂരു സമനില വഴങ്ങി. വിനീത് മാറുമോ? നവീനും ഹക്കുവും വരുന്നു ബ്ലാസ്റ്റെഴ്സിന്‍റെ കുന്തമുനയായ സികെ […]

ദുഷ്പേര് മാറുന്നു: നോക്കുകൂലി നിന്നു

തിരുവനന്തപുരം : മേയ് ഒന്നു മുതൽ കേരളത്തിൽ നോക്കുകൂലി നിർത്തലാക്കാൻ സർക്കാർ തീരുമാനം. ഇതിനു കേന്ദ്ര ട്രേഡ് യൂണിയനുകൾ പിന്തുണ പ്രഖ്യാപിച്ചു. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ ധാരണയായി. യോഗത്തില്‍ തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണനും വിവിധ ദേശീയ ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംസ്ഥാന നേതാക്കളും പങ്കെടുത്തു. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാനും യോഗത്തില്‍ ധാരണയായി. നോക്കൂകൂലി വാങ്ങുന്ന സംഭവങ്ങളുണ്ടായാല്‍ കര്‍ശന […]

കരുത്തു കാട്ടി 6000 വിദ്യാര്‍ഥിനികളുടെ കരാട്ടേ പ്രദര്‍ശനം തിരുവനന്തപുരത്ത്

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന ‘രക്ഷ’ കരാട്ടെ പരിശീലന പദ്ധതിയിലെ പെണ്‍കുട്ടികളുടെ കരാട്ടെ പ്രദര്‍ശനം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്നു. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണത്തിനും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുന്നതിനും കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായാണ് ജില്ലാ പഞ്ചായത്ത് ‘രക്ഷ’ പദ്ധതിയിലൂടെ രണ്ടുവര്‍ഷമായി കരാട്ടേ പരിശീലനം നല്‍കിവരുന്നത്. 2016-17 വര്‍ഷത്തില്‍ 100 സ്‌കൂളുകളിലും 2017-18ല്‍ 130 സ്‌കൂളുകളിലുമാണ് പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഏഴ്, എട്ട്, […]

പരശുറാം എക്‌സ്പ്രസില്‍ പാമ്പ്

ഓടി കൊണ്ടിരുന്ന പരശുറാം എക്‌സ്പ്രസിന്റെ എ സി കമ്പാര്‍ട്ടുമെന്റില്‍ പാമ്പിനെ കണ്ട് ഭയന്ന് വിളിച്ച് യാത്രക്കാരന്‍. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനിലായിരുന്നു സംഭവം. ട്രെയിന്‍ കടുത്തുരുത്തിയില്‍ എത്തിയപ്പോഴായിരുന്നു പാമ്പിനെ എ സി കോച്ചിനുള്ളില്‍ കണ്ടത്. ഇഴഞ്ഞ് പോകുന്ന പാമ്പിനെ കണ്ട് യാത്രക്കാരന്‍ ഭയന്ന് ഉച്ചത്തില്‍ നിലവിളിച്ചു. ഇതോടെ മറ്റു യാത്രക്കാര്‍ക്കും ഭയന്ന് സീറ്റില്‍ ചമ്രം പടഞ്ഞിരിപ്പായി. കാല് നിലത്ത് കുത്താതെ മണിക്കൂറുകളോളം ഇരുന്നു. പാമ്പിനെ കണ്ടെത്താന്‍ ശ്രമം തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം: മികച്ച നടി പാര്‍വതി , നടന്‍ ഇന്ദ്രന്‍സ് , സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

കേരള ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ കടുത്ത മത്സരമായിരുന്നു. 25 ചിത്രങ്ങള്‍ അവസാന ഘട്ട മത്സരത്തില്‍ മാറ്റുരച്ചു.  പുരസ്ക്കാരം ലഭിച്ചവരില്‍ 78 ശതമാനം കലാകാരന്മാരും പുതുമുഖങ്ങള്‍ ആണെന്ന് മന്ത്രി എ.കെ ബാലന്‍ പുരസ്ക്കാര പ്രഖ്യാപനത്തില്‍ പറഞ്ഞു. 37ല്‍ 28 പുരസ്ക്കാരങ്ങളും പുതുമുഖങ്ങള്‍ക്കാണ്. മികച്ച ചിത്രമായി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചം  നേടി. മികച്ച ജനപ്രിയ ചിത്രമായി രഞ്ജന്‍ പ്രമോദിന്‍റെ രക്ഷാധികാരി ബൈജു തിരഞ്ഞെടുത്തു. മികച്ച സംസിധായകനായി ഈ.മ. യൗ സംവിധാനം ചെയ്ത ലിജോ […]

ഇനി കൊക്കോ കോളയില്‍ നിന്നും ലഹരി പാനീയവും

ബഹുരാഷ്ട്ര ശീതളപാനീയ കമ്പനിയായ കൊക്കോ കോള ലഹരി പാനീയവും വിപണിയിറക്കുന്നു. തുടക്കമെന്ന നിലയില്‍ ജപ്പാനിലാണ് കൊക്കോ കോളയുടെ കുറഞ്ഞ ലഹരിയുള്ള പാനീയം വിപണിയിലിറക്കുന്നത്. ജപ്പാനില്‍ നിലവിലുള്ള ‘ചു ഹി’ എന്നറിയപ്പെടുന്ന പാനീയത്തിന് സമാനമായാണ് കൊക്കോ കോളയുടെ ഉല്‍പ്പന്നവും വിപണിയിലെത്തുകയെന്ന് കൊക്കോ കോള ജപ്പാന്‍ പ്രസിഡന്‍റ് ജോര്‍ജ് ഗര്‍ഡുനോ പറഞ്ഞു. ജപ്പാന്‍റെ പരമ്പരാഗത പാനീയമായ ചു ഹിയില്‍ ഷോചു എന്നറിയപ്പെടുന്ന മദ്യമാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. ഷോചുവിനോടൊപ്പം കാര്‍ബണ്‍ ഡൈ ഓക്സൈഡ് കലര്‍ത്തിയ വെള്ളം, പഴങ്ങളുടെ രുചിക്കൂട്ടുകള്‍ തുടങ്ങിയവയും ഉപയോഗിക്കും. […]

മാള്‍ 16ന് തുറക്കും; തലസ്ഥാനം ചുരുങ്ങും ഇഞ്ചയ്ക്കലേക്ക്

തിരുവനന്തപുരം: തലസ്ഥാന നഗരം ഇനി കോവളം ബൈപാസിലെ ഇഞ്ചയ്ക്കലേക്ക് ചുരുങ്ങും. തലസ്ഥാനത്തെ ആദ്യ മാള്‍ ഈ മാസം 16ന് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അവസാന വട്ട മിനുക്കുപണികള്‍ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ പുരോഗമിക്കുകയാണ്. കഴക്കൂട്ടം-കോവളം ബൈപാസില്‍ ഈഞ്ചയ്ക്കല്‍ അനന്തപുരി ആശുപത്രിക്ക് സമീപം ഏഴേക്കര്‍ സ്ഥലത്താണ് തിരുവനന്തപുരത്തെ ആദ്യ മാള്‍. മലബാര്‍ ജ്വല്ലറി നടത്തിപ്പുകാരായ മലബാര്‍ ഡെവലപ്പെഴ്സിന്‍റെ സംരംഭമാണ് ‘മാള്‍ ഓഫ് ട്രാവന്‍കൂര്‍’. തലസ്ഥാനം ചുരുങ്ങും […]

സ്ത്രീകള്‍ക്ക് ബര്‍ത്ത് ഉറപ്പാക്കി ദക്ഷിണ റെയില്‍വേ

ഒറ്റയ്ക്ക് തീവണ്ടിയില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ബര്‍ത്ത് ഉറപ്പാക്കി ദക്ഷിണ റെയില്‍വേ.ആറ് പ്രത്യേക ബര്‍ത്തുകളാണ് ഒരോ കമ്പാര്‍ട്ടുമെന്റിലും മാറ്റി വെയ്ക്കുന്നത്. ഇതില്‍ തേഡ് എ. സി , സെക്കന്റ് എ.സിയിലും മൂന്ന് ബര്‍ത്തുകളാണ്.   ഇനി മുതല്‍ സ്ത്രീകള്‍ അടങ്ങിയ സംഘ യാത്രകള്‍ക്ക് പ്രത്യേക ആനുകൂല്യം ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് പി എന്‍ ആര്‍ നമ്പറില്‍ പുരുഷ യാത്രികര്‍ ഉണ്ടാവാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശം റെയില്‍ മന്ത്രാലയം പറഞ്ഞിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ ക്രമാതീതമായി […]

എട്ടു വനിതാ വിമാനങ്ങളുമായി എയര്‍ ഇന്ത്യ

വനിതാ ദിനത്തില്‍ എട്ടു വനിതാ വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. പൂര്‍ണമായും വനിതാ ക്രൂവുമായി സര്‍വീസ് നടത്തുന്ന വിമാനം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മാംഗ്ലൂര്‍, മുബൈ,ഡല്‍ഹി,എന്നിവടങ്ങളില്‍ നിന്നാണ്.ഇതില്‍ കോഴിക്കോട് നിന്ന് പുറപ്പെടുന്ന രണ്ടു വിമാനങ്ങള്‍ പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തിലാണ്. വനിതാ ദിനത്തില്‍ യാത്ര ചെയ്യുന്ന എല്ലാ വനിതാ യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ മധുരവും പൂക്കളും വിതരണം ചെയ്യും. ഇതിനൊപ്പം വിമാനക്കമ്പനിയിലെ നാല്‍പതു ശതമാനത്തോളം വരുന്ന വനിതാ ജീവനക്കാരെ ആദരിക്കാന്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം […]

അനന്തപുരിയിലെ ആകാശ നിയന്ത്രണം സ്ത്രീകള്‍ക്ക്

ഇന്ന് തലസ്ഥാനത്തുകൂടി പറക്കുന്ന എല്ലാ വിമാനങ്ങളുടെയും നിയന്ത്രണം വനിതകള്‍ക്കായിരിക്കും. അന്താരാഷ്‌ട്ര വനിതാദിനം പ്രമാണിച്ചാണ് തിരുവനന്തപുരത്തിന്‍റെ ആകാശപരിധിയിലെ എല്ലാ വിമാനങ്ങളുടെയും നിയന്ത്രണം വനിതാ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് കൈമാറിയത്. നിത്യേനെ ഇരുനൂറില്‍ കൂടുതല്‍ വിമാനങ്ങള്‍ തിരുവനന്തപുരത്തെ ആകാശ പരിധിയിലൂടെ പറക്കുന്നത്. അഗത്തി മുതല്‍ ട്രിച്ചി വരേയും കോഴിക്കോട് മുതല്‍ ശ്രീലങ്ക വരേയുമുള്ള ആകാശപരിധി ഈ വനിതകളുടെ നിയന്ത്രനത്തിലാകും.  500 കിലോമീറ്റര്‍ പരിധിയിലും 46000 അടി ഉയരത്തിലും പറക്കുന്ന വിമാനങ്ങള്‍ തിരുവന്തപുരത്താണ് നിയന്ത്രിക്കുന്നത്. ഇന്ത്യയില്‍ ഇറങ്ങാത്ത വിമാനങ്ങള്‍ക്കും ഇവിടുന്നു നിര്‍ദേശം കൊടുക്കും. […]

വനിതാ ദിനത്തില്‍ ആദരം; സഘമിത്രാ എക്സ് പ്രസ് വനിതാ ജീവനക്കാര്‍ നയിക്കും

ലോകവനിതാദിനത്തില്‍ വനിതാ ജീവനക്കാരെ ആദരിച്ച് റെയില്‍വേ. ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ബെംഗളൂരു ഡിവിഷനാണ് വനിതാ ജീവനക്കാരെ പ്രത്യേക പ്രാധാന്യം നല്‍കി ആദരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഇന്നത്തെ ബെംഗളൂരു- പാറ്റ്‌ന സംഘമിത്ര എക്‌സ്​പ്രസില്‍ വനിതാ അംഗങ്ങള്‍ മാത്രമാകും ജോലിചെയ്യുക. വനിതകളുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ നടപടിയെന്ന് ബെംഗളൂരു ഡിവിഷന്‍ അറിയിച്ചു. അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്, ട്രെയിനി ഗാര്‍ഡ്, മൂന്നു സെക്യൂരിറ്റി ജീവനക്കാര്‍, ആറ് ടിക്കറ്റ് പരിശോധനാ ജീവനക്കാര്‍ എന്നിവരായിരിക്കും തീവണ്ടിയില്‍ ഉണ്ടാവുക. കെ.എസ്.ആര്‍. ബെംഗളൂരു സ്റ്റേഷന്‍ മുതല്‍ ചെന്നൈ […]

വിനോദ സഞ്ചാര മേഖലയിൽ പുതിയ തൊഴിലവസരങ്ങളുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പുതിയ തൊഴിലവസരങ്ങൾ വിനോദ സഞ്ചാര മേഖലയിൽ സൃഷ്ടിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് സംസ്ഥാന ടൂറിസം -സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ . കേന്ദ്ര ടൂറിസം മന്ത്രാലയവും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടപ്പിലാക്കി വരുന്ന ഹുണർ സേ റോസ്ഗാർ (വൈദഗ്ദ്ധ്യത്തിൽ നിന്നും തൊഴിലിലേക്ക് ) എന്ന പദ്ധതിയുടെ ഭാഗമായി ആതിഥേയ സേവന രംഗത്ത് ആവശ്യമായ വൈദഗ്ദ്ധ്യമുള്ളവരെ  സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന കേരളത്തിലെ […]

തീവണ്ടിയിലും ഇനി മദ്യം ലഭിക്കും

ലോകത്തിലെ തന്നെ മികച്ച തീവണ്ടിയായ മഹാരാജ എക്‌സ്പ്രസ്സില്‍ ഇനി യാത്രക്കാര്‍ക്കും മദ്യം ലഭിക്കും.വൈനും മദ്യവും ലഭ്യമാകുന്ന സഫാരി മദ്യശാലയില്‍ യാത്രക്കാര്‍ക്കായി മദ്യത്തിനൊപ്പം ഭക്ഷണവും സൗജന്യമായി ലഭിക്കും. പ്രതിവര്‍ഷം 5000 രൂപ റെയില്‍വേ എക്‌സൈസിന് ഫീസായി അടക്കുന്ന തീവണ്ടിയില്‍ ഏറ്റവും കൂടിയ ക്ലാസിന് ഒരുലക്ഷത്തി ആറുപത്തിയെണ്ണായിരം രൂപയുടെ ടിക്കറ്റ് എടുക്കണം. യാത്രക്കാര്‍ക്ക് എടുക്കാവുന്ന ഏറ്റവും കുറഞ്ഞ നിരക്ക് പ്രതിദിനം അരലക്ഷം രൂപയാണ്.ഭീമമായ ടിക്കറ്റ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നതിനാല്‍ തീവണ്ടിക്കുള്ളില്‍ ലഭിക്കുന്ന ഭക്ഷണ-പാനീയങ്ങള്‍ എല്ലാം സൗജന്യമാണ്. ഡൈനിംങ്ങ് ബാര്‍ ഉള്‍പ്പെടുന്ന […]

മലയാളി ശതകോടീശ്വരരുടെ പുതിയ പട്ടിക പുറത്ത്; മുന്നില്‍ യൂസുഫലി തന്നെ.

ഫോര്‍ബ്സ് മാഗസിന്‍ പുറത്തു വിട്ട ശത കോടീശ്വരരുടെ പുതിയ പട്ടികയിലും മലയാളി സമ്പന്നരില്‍ മുന്നില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി തന്നെ. ആഗോള സമ്പന്നരില്‍ 388-ആം സ്ഥാനമാണ് യൂസുഫലിക്ക്. 5.5 ബില്ല്യണ്‍ ഡോളറാണ് യൂസുഫലിയുടെ ആസ്തി. 3.9 ബില്ല്യണ്‍ ആസ്തിയുള്ള രവിപിള്ളയാണ് മലയാളി ശതകോടീശ്വരില്‍ രണ്ടാമത്. ആഗോള സമ്പന്നരില്‍ 572ആം സ്ഥാനത്താണ് രവിപിള്ള. ലോകത്തിന്‍റെ പലഭാഗങ്ങളിലും രവിപിള്ളക്ക് വീടുകളുണ്ടെന്നും അടുത്തിടെ പുണെയിലെ ട്രംപ് ടവറില്‍ അപ്പാര്‍ട്ട്മെന്‍റ് വാങ്ങിയെന്നും ഫോര്‍ബ്സ് പറയുന്നു. 2.6 ബില്ല്യണ്‍ ആസ്തിയുമായി ജെംസ് […]

പെണ്‍പൂവ് വിരിഞ്ഞു ;ചരിത്രത്തില്‍ ഇടം നേടി വയനാട് കുടുംബശ്രീ

  കല്‍പ്പറ്റ: അയ്യായിരത്തിലധികം സ്ത്രീകളെ അണിനിരത്തി പെണ്‍പൂവ് വിരിയിച്ച് വയനാട് കുടുംബശ്രീ ജില്ലാ മിഷന്‍ ലോകത്തിന് മാതൃകയായി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ലോകത്തിലെ ആദ്യത്തെ ഭീമന്‍ പെണ്‍പൂവ് വിരിഞ്ഞത്. സാമ്പത്തിക ശാക്തീകരണം, സാമൂഹിക ശാക്തീകരണം, സ്ത്രീ ശാക്തീകരണം എന്നീ ആശയം വരുന്ന മൂന്ന് പൂക്കളുള്ള കുടുംബശ്രീ ലോഗോയില്‍ സ്ത്രീകള്‍ ഭംഗിയായി അണിനിരന്നതോടെയാണ് ലോക ചരിത്രത്തില്‍ വയനാട് കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയത്. കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചിട്ട് ഇരുപത് വര്‍ഷത്തോളമാകുമ്പോള്‍, കുടുംബശ്രീയെ […]