Tag Archives: blog

കേരള ബ്ലോഗ് എക്‌സ്പ്രസ് ആലപ്പുഴയിലേക്ക്

വിദേശ ബ്ലോഗുകളില്‍ ഇനി കേരള പെരുമ നിറയ്ക്കാന്‍ കേരള ബ്ലോഗ് എക്‌സ്പ്രസ് കൊല്ലം ജില്ലയില്‍ എത്തി. കേട്ടറിവില്‍  മാത്രം അറിഞ്ഞ കേരളത്തിന്റെ സൗന്ദര്യത്തില്‍ മതി മറന്ന് ബ്ലോഗര്‍മാര്‍. 28 രാജ്യങ്ങളില്‍ നിന്നെത്തിയ 30 പേരടങ്ങുന്ന സംഘത്തിനെയാണ് ടൂറിസം വകുപ്പ സജ്ജമാക്കിയ ബ്ലോഗ് എക്‌സ്പ്രസ്സില്‍ കേരള പര്യടനം നടത്തുന്നത്. യാത്രാനുഭവങ്ങളുടെ വിവരണം, വീഡിയോയും ചിത്രങ്ങളും ഉള്‍പ്പെടെ സംഘാംഗങ്ങള്‍ തത്സമയം ബ്ലോഗിലേക്ക് പകര്‍ത്തും. ഇതിനുവേണ്ട സൗകര്യങ്ങളെല്ലാം വാഹനത്തിലും താമസസ്ഥലങ്ങളിലും ഒരുക്കിയിട്ടുണ്ട്. യാത്രയുടെ തുടക്കത്തില്‍ പ്രകൃതിഭംഗിയുടെ കാണാക്കാഴ്ചകളാണ് മുന്നിലേക്കെത്തിയതെന്ന് സംഘാംഗങ്ങള്‍ വ്യക്തമാക്കി. […]

കേരള ബ്ലോഗ്‌ എക്സ്പ്രസ് ഈ മാസം 18ന് യാത്ര തുടങ്ങും

  കേരള ബ്ലോഗ് എക്സ്പ്രസ് ഈ മാസം 18ന് യാത്രതിരിക്കും. ആലപ്പുഴ, കുമരകം, തൃശൂർ, മൂന്നാർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് പ്രദേശങ്ങൾ ഉൾപ്പെടുന്ന ഇത്തവണത്തെ പര്യടനം ഏപ്രിൽ ഒന്നിന് കൊച്ചിയില്‍ സമാപിക്കും. 28 രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 30 ബ്ലോഗർമാരാണ് കേരള ബ്ലോഗ്‌ എക്സ്പ്രസില്‍ നാട് കാണാന്‍ ഇറങ്ങുന്നത്. കേരള ബ്ലോഗ് എക്സ്പ്രസിന്‍റെ അഞ്ചാമത് എഡിഷന്‍ മാസ്കറ്റ് ഹോട്ടലിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യും. കേരള യാത്ര നടത്തുന്ന അന്താരാഷ്ട്ര യാത്രാ […]