നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ പുതുവഴികളുമായി കോര്‍പറേഷന്‍. ഇതിന്റെ ഭാഗമായി ‘ഫുഡ് സ്റ്റോപ്’ അനുവദിക്കാനാണ് കെഎസ്ആര്‍സിയുടെ തീരുമാനം. ഇതിനുള്ള കമ്മീഷന്‍ കോര്‍പറേഷന്‍ നേരിട്ടു വാങ്ങും. ഇതിനു താത്പര്യമുള്ള ഹോട്ടലുകളെ കണ്ടെത്തുന്നതിന് കെഎസ്ആര്‍ടിസി ടെന്‍ഡര്‍ വിളിക്കും. ഒരു ബസിന് 500 രൂപ ആദ്യഘട്ടത്തില്‍ തന്നെ ഫുഡ് സ്റ്റോപ് ഫീസ് ആയി കിട്ടുമെന്നാണ് കോര്‍പറേഷന്‍ കണക്കുകൂട്ടന്നത്. നിലവില്‍ കമ്മീഷനായി ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പതിവായി നിര്‍ത്തുന്ന ഹോട്ടലില്‍ നിന്നും ജീവനക്കാര്‍ക്ക് സൗജന്യ ഭക്ഷണമാണ് ലഭിക്കുന്നത്. ഈ പദ്ധതി […]
Category Archives: Kerala
എല്‍ഇഡി ബള്‍ബിന്റെ വെളിച്ചത്തില്‍ അടിമുടി തിളങ്ങി, ഉഗ്രശബ്ദത്തില്‍ തിമിര്‍പ്പന്‍ പാട്ടുവച്ചു പായുന്ന ടൂറിസ്റ്റ് ബസുകള്‍ക്കു മൂക്കുകയറിടാന്‍ നടപടി ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകിട്ട് ആറു മുതല്‍ ഒന്‍പതു വരെ മോട്ടോര്‍വാഹനവകുപ്പ് പരിശോധന നടത്തി 107 വാഹനങ്ങള്‍ പിടികൂടി. 64,500 രൂപ പിഴ ചുമത്തി. സംസ്ഥാനത്ത് പല സ്ഥലത്തുനിന്നുള്ള ടൂറിസ്റ്റ് ബസുകള്‍ക്കും തമിഴ്‌നാട് ബസുകള്‍ക്കും പിടിവീണു. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലാണ് ഏറ്റവുമധികം വാഹനങ്ങള്‍ […]
കറുകുറ്റിക്കും കളമശേരിക്കുമിടയില്‍ പാളം മാറ്റാനും അറ്റകുറ്റപ്പണികള്‍ക്കുമായി റെയില്‍വേ ഗതാഗത നിയന്ത്രണം തുടങ്ങി. രണ്ടര മണിക്കൂറോളം തെക്കോട്ടുള്ള പാതയില്‍ ഗതാഗതം നിര്‍ത്തുകയും പലയിടത്തായി നാലു മണിക്കൂര്‍ നിയന്ത്രിക്കുകയും ചെയ്യും. ജൂണ്‍ 15 വരെയാണു അറ്റകുറ്റപ്പണികള്‍ നടത്തുക. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഗതാഗതം മുടങ്ങില്ല. രാത്രി 7.45 മുതല്‍ 11.45 വരെയാണു ട്രെയിനുകള്‍ക്കു നിയന്ത്രണം. ഈ സമയം തെക്കോട്ടു വണ്ടികള്‍ കുറവാണ്. ദീര്‍ഘദൂര വണ്ടികള്‍ പുതുക്കാട്, ചാലക്കുടി എന്നീ സ്റ്റേഷനുകളിലാണു പിടിച്ചിടുന്നത്. പതിനഞ്ചു കിലോമീറ്റര്‍ ദൂരം പാളം, സ്ലീപ്പര്‍, മെറ്റല്‍ […]
അപകട മരണങ്ങളില്‍ വര്‍ഷം തോറും ജീവന്‍ പൊലിയുന്നത് നിരവധി പേരുടേതാണ്. എന്നാല്‍ ഇനി ഇത്തരം മരണങ്ങള്‍ കേരളത്തിലെ നിരത്തുകളില്‍ നടക്കില്ല. റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവര്‍ക്കും കൈത്താങ്ങാകാന്‍ കേരള പോലീസുമായി സഹകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടപ്പാക്കിയ അത്യധുനിക ട്രോമ കെയര്‍ സേവനം സംസ്ഥാനത്ത് നിലവില്‍ വന്നു. കേരളത്തില്‍ എവിടെ റോഡപകടമുണ്ടായാലും ട്രോമ കെയര്‍ പ്രവര്‍ത്തനം ലഭുക്കുന്നതിന് രൂപീകരിച്ച 918100100 എന്ന നമ്പര്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറയ്ക്ക് നല്‍കിയാണ് മുഖ്യമന്ത്രി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ […]
കേരളത്തില്‍ ഈ കൊല്ലം കാലവര്‍ഷം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മെയ് 25ന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. ഇക്കുറി രാജ്യത്ത് മഴ സാധാരമ ഗതിയില്‍ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മണ്‍സൂണ്‍ വരെ ജൂണ്‍ ഒന്നിന്നായിരുന്നു കേരളത്തില്‍ മഴ ലഭിച്ചിരുന്നത്. എന്നാല്‍ ഇക്കുറി ഇത് ഒരാഴ്ച്ച നേരത്തെയായിരിക്കും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. മേയ് 25ന് കാലാവര്‍ഷം എത്തിയാല്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടയില്‍ മഴ നേരത്തെ തുടങ്ങുന്ന […]
കേരളത്തില്‍ വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുത് എന്ന ലക്ഷ്യവുമായി നുമ്മ ഊണ് പദ്ധതി എറണാകുളം ജില്ലയിലാകെ വ്യാപിപിക്കുന്നു. നിലവില്‍ സംസ്ഥാനത്ത് രണ്ടിടത്ത് തുടരുന്ന പദ്ധതി ഉള്‍പ്പെടെ 13 കേന്ദ്രങ്ങളിലേക്ക് വെള്ളിയാഴ്ച്ച മുതല്‍ മുതല്‍ കൂപ്പണ്‍ വിതരണം തുടങ്ങും. തെരഞ്ഞെടുത്ത ഹോട്ടലുകളില്‍ ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് നല്‍കുന്ന പദ്ധതിക്കുള്ള കൂപ്പണുകള്‍ നിലവില്‍ കലക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലുമാണ് ലഭിക്കുന്നത്. കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള മുന്‍കൈയെടുത്ത് ആവിഷ്‌കരിച്ച പദ്ധതിക്ക് പെട്രോനെറ്റ് എല്‍എന്‍ജി ഫൗണ്ടേഷനും […]
എക്‌സ്പ്രസ് ട്രെയിനുകളിലെ എസി യാത്രക്കാര്‍ക്കു വിശാല കാഴ്ച സമ്മാനിക്കുന്ന പനോരമിക് വ്യൂ ജനാലകള്‍ ഉള്‍പ്പെടുത്തിയ കോച്ചുകള്‍ വൈകാതെ പുറത്തിറക്കുമെന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്). എസി ത്രീ ടയര്‍ കോച്ചുകളിലാണ് ആദ്യഘട്ടത്തില്‍ ഈ സൗകര്യം ഒരുങ്ങുക. ഘട്ടം ഘട്ടമായി മറ്റ് എസി കോച്ചുകളിലും പനോരമിക് ജനാലകള്‍ കൊണ്ടുവരും. നിലവില്‍ ഒന്‍പത് ഗ്ലാസ് ജനാലകളാണ് ഓരോ ത്രീ ടയര്‍ എസി കോച്ചിലുമുള്ളത്. പകരം, കോച്ചിന്റെ മൊത്തം നീളത്തില്‍ ഒറ്റ ഗ്ലാസില്‍ ഒരുക്കുന്ന ജനാലയാണ് പനോരമിക് വ്യു കോച്ചുകളില്‍ ഉണ്ടാവുക. […]
ടൂറിസം പൊലീസ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും, ടൂറിസം പൊലീസില്‍ കൂടുതല്‍ വനിതകളെ നിയോഗിക്കുമെന്നും ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോവളത്ത് വിദേശ വനിതയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസിലേയുംടൂറിസം വകുപ്പിലേയും ഉന്നതഉദ്യോഗസ്ഥരുമായിനടത്തിയ ചര്‍ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ പ്രധാനപ്പെട്ട ടൂറിസ്റ്റ്കേന്ദ്രങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് ടൂറിസം വകുപ്പും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റുംചര്‍ച്ച ചെയ്ത് കൂട്ടായതീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. പ്രധാനമായും ടൂറിസം പോലീസ് സംവിധാനം ശക്തിപ്പെടുത്തണം എന്ന് തീരുമാനിച്ചിരിക്കുകയാണ്.ടൂറിസം പൊലീസിലേക്ക് കൂടുതല്‍ വനിതകളെ നിയോഗിക്കും. എത്ര പേരെ ആ […]
അടിയ്ക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ നഷ്ടത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ നഷ്ടത്തിലേയ്ക്ക് തള്ളിവിടുന്നതുകൊണ്ട് ഈ ഹര്‍ത്താലുകളില്‍നിന്ന് കെ.എസ്ആര്‍ടിസി സര്‍വീസുകളെ ഒഴിവാക്കണമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍ ജെ.തച്ചങ്കരിരാഷ്ട്രീയ കക്ഷികളോടും സംഘടനകളോടും അഭ്യര്‍ഥിച്ചു. സര്‍വീസുകള്‍ നടത്താന്‍ കഴിയാത്തതിന്റെ പേരിലുള്ള നഷ്ടത്തിനുപുറമെ ഹര്‍ത്താല്‍ അനുകൂലികള്‍ പലപ്പോഴും കെഎസ്ആര്‍ടിസി ബസുകളെ അക്രമത്തിനിരയാക്കുന്നതിന്റെ പേരിലുള്ള നഷ്ടം കൂടി കോര്‍പറേഷനു സഹിക്കേണ്ടിവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രികള്‍,പാല്‍വിതരണം,പത്രവിതരണം എന്നിവയെപ്പോലെ കെഎസ്ആര്‍ടിസിയെയും അവശ്യസര്‍വീസായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പ്രാദേശികാടിസ്ഥാനത്തില്‍ നടത്തുന്ന ഹര്‍ത്താലുകള്‍ പോലും കനത്ത ആഘാതമാണ് കെഎസ്ആര്‍ടിസിക്കുണ്ടാക്കുന്നത്. ജനങ്ങളുടെ […]
സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്. കുപ്പിവെള്ളത്തെ ആവശ്യസാധനങ്ങള്‍ പട്ടികയില്‍പെടുത്തും. ഭക്ഷ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം. കുപ്പിവെള്ളത്തിന്റെ വില ലീറ്ററിന് 20 രൂപവരെ ഉയര്‍ന്നപ്പോഴാണു വ്യാപകമായ പരാതികള്‍ ഭക്ഷ്യവകുപ്പിനു മുന്നിലെത്തിയത്. 10 രൂപയായിരുന്ന വില നിര്‍മാതാക്കള്‍ കുത്തനെ ഉയര്‍ത്തുകയായിരുന്നു ഇന്ധന വില ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വില ഉയര്‍ന്നു എന്നകാരണം പറഞ്ഞാണ് വില ഇരട്ടിപ്പിച്ചത്. അതോടെയാണ് കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ കീഴില്‍കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇതിനായി വിജ്ഞാപനം ഇറക്കും. യോഗത്തില്‍ കുപ്പിവെള്ള ഉത്പാദകരുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. അവശ്യസാധന […]
വിനോദ സഞ്ചാര മേഖലകള്‍ ഇനി പോലീസ് നിയന്ത്രണത്തില്‍. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കോവളത്ത് വിദേശ വനിതയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തെ തുടര്‍ന്നാണ് പുതിയ നടപടി. ടൂറിസ്റ്റ് മേഖലകളില്‍ കച്ചവടക്കാര്‍ക്ക് പുതിയ നിബന്ധനകള്‍ നിലവില്‍ വന്നു. കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയും, പോലീസ് ക്ലിയറന്‍സും, പ്രത്യേക യൂണിഫോമും നിലവില്‍ വരും. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഏത് ഭാഷയിലും സംസാരിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഉണ്ടായിരിക്കും. ബീച്ചുകളിലും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബറ്റാലിയന്‍ പോലീസിനെ നിയമിക്കുമെന്ന്്. […]
കൊച്ചിയില്‍ എത്തി മെട്രോയിറങ്ങി ഇനി തിരക്കുള്ള നഗരയാത്രയോട് വിട പറയാം. നഗരത്തില്‍ സൈക്കിള്‍ സവാരിക്ക് അവസരം ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. നഗരത്തിലെ യാത്രയ്ക്ക് സൗജന്യമായി സൈക്കിള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കെ എം ആര്‍ എല്‍ തുടക്കമിട്ടു. എം ജി റോഡ് മെട്രോ സ്റ്റേഷന്റെ പാര്‍ക്കിങ്ങി ഗ്രൗണ്ടില്‍ കെ എം ആര്‍ എല്‍ മാനേജിങ്ങ് ഡയറക്ടര്‍ മുബമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. എം.ജി. റോഡ്, മഹാരാജാസ്, ലിസി, കലൂര്‍, സ്റ്റേഡിയം, പാലാരിവട്ടം, ചങ്ങമ്പുഴ പാര്‍ക്ക്, ഇടപ്പള്ളി സ്റ്റേഷനുകളിലാണ് സൈക്കിള്‍ […]
കൊച്ചിയുടെ ഓളങ്ങളില്‍ ഇനി ക്ലിയോപാട്ര ഓടും. കൊച്ചിയുടെ വിനോദസഞ്ചാര മേഖല ലക്ഷ്യമിട്ടാണ് ക്ലിയോപാട്ര ഓളപ്പരപ്പിലേക്കിറങ്ങുന്നത്. 12 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ പോകുന്ന ഫാസ്റ്റ് ബോട്ടാണ് ക്ലിയോപാട്ര. കെഎസ്ഐഎന്‍സിയുടെ കീഴില്‍ എറണാകുളം-ഫോര്‍ട്ടുകൊച്ചി റൂട്ടിലായിരിക്കും ക്ലിയോപാട്രയുടെ സര്‍വീസ്. ഒരാഴ്ച മുമ്പ് ഗോവയില്‍ നിന്നാണ് ക്ലിയോപാട്ര കൊച്ചിയിലെത്തിയത്. 20 സീറ്റുകളുള്ള ബോട്ടില്‍ എസി സൗകര്യവും രണ്ട് ശൗചാലയങ്ങളും പ്രത്യേക വിഐപി ക്യാബിനുമുണ്ട്. രജിസ്ട്രേഷന്‍ നടപടികളും അവസാനവട്ട പരിശോധനയും കഴിയുന്നതോടെ ക്ലിയോപാട്ര കൊച്ചിയുടെ കായല്‍പ്പരപ്പിലിറങ്ങും. ബയോ ശൗചാലയങ്ങള്‍ ഉള്ളതിനാല്‍ത്തന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ […]
കുറുവ ദ്വീപിലെ ഒരു ദിവസത്തെ സന്ദര്‍ശകരുടെ എണ്ണം 950 ആയി. ദിവസേന 3000 പേരെത്തുന്ന ദ്വീപില്‍ സന്ദര്‍ശകരുടെ എണ്ണം 400 ആയി പരിമിതപ്പെടുത്താനായിരുന്നു തീരുമാനം. കുറുവദ്വീപിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കു പരിസ്ഥിതിയെ ബാധിക്കുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഗണ്യമായി സന്ദര്‍ശകരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെ പ്രദേശവാസികളും, സമരസമിതിയും മുന്നോട്ട് വന്നിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ സീസണില്‍ കുറുവാ ദ്വീപ് തുറന്നതിനുശേഷം പാല്‍വെളിച്ചം, പാക്കം ഭാഗത്തുനിന്ന് […]
കേരളാടൂറിസത്തിന് നാഴികകല്ലായേക്കാവുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി പ്രദര്‍ശന വസ്തുവാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടു പോകരുതെന്ന നിലപാടില്‍ രാജകുടുംബം ഉറച്ചു നില്‍ക്കുന്നതാണ് പ്രദര്‍ശനത്തിനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ക്ഷേത്രസ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടു പോകുന്നത് നേരത്തെ രാജകുടുംബം എതിര്‍ത്തിരുന്നു. ഇത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിക്കുകയും ചെയ്തിരുന്നതാണ്. ഇപ്പോഴും ഈ നിലപാടില്‍ മാറ്റമില്ലെന്ന് രാജകുടുംബാംഗങ്ങള്‍ പറഞ്ഞു. രാജകുടുംബവുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് മഹാനിധി പ്രദര്‍ശിപ്പിക്കില്ലെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പകരം നിധികളുടെ ത്രിഡി രൂപങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതിയാണ് […]















