സാഹസിക സഞ്ചാരികള്‍ക്കായി രാമക്കല്‍മേട്ടില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് കാനനപാത തുറക്കാന്‍ തമിഴ്‌നാട് വനംവകുപ്പ്. കൂടുതല്‍ വിനോദ സഞ്ചാരികളെ തമിഴ്‌നാട്ടിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ പാത നിര്‍മ്മിക്കുന്നത്. രാമക്കല്‍മേട്ടില്‍ നിന്നു തമിഴ്‌നാട് അടിവാരത്തേക്കാണു വിനോദ സഞ്ചാരികള്‍ക്കായുള്ള കാനനപാത. രാമക്കല്‍മേട്ടില്‍ നിന്നു പഴയകാലത്ത് സഞ്ചരിച്ചിരുന്ന വനപാത, തേവാരം -ആനക്കല്ല് അന്തര്‍സംസ്ഥാന റോഡ് നിര്‍മാണത്തിനു ശേഷമാണു തമിഴ്‌നാട് തുറക്കുക. കാനനപാത തുറക്കുന്നതിന് മുന്നോടിയായി ഒരു വര്‍ഷം മുമ്പ് തന്നെ വിശദമായ സര്‍വേ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ നടത്തിയിരുന്നു. വിനോദ സഞ്ചാരം വികസനം […]
Category Archives: Kerala
തെക്കേ ഇന്ത്യയിലെ പ്രമുഖ രാജവംശമായിരുന്ന വിജയനഗരത്തിന്റെ പതനത്തിനുശേഷം തെക്കന്‍ കാനറയുടെ അധികാരം കയ്യാളിയിരുന്ന ഇക്കേരി നായക്കന്മാര്‍ 17ാം നൂറ്റാണ്ടില്‍ പണിത പൊവ്വല്‍ കോട്ട മേയ് നാലിനു സര്‍ക്കാര്‍ നാടിനു സമര്‍പ്പിക്കുന്നു. പൈതൃക വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിച്ച കോട്ടയ്ക്ക് 300 വര്‍ഷം പഴക്കമുണ്ട്. 1985 മുതല്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അധീനതയിലായിരുന്നു. 8.44 ഏക്കര്‍ വിസ്തൃതിയില്‍ കിടക്കുന്ന പൈതൃക സ്വത്ത് നാശത്തിന്റെ വക്കിലായിരുന്നു. കോട്ട സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കെ.കുഞ്ഞിരാമന്‍ എംഎല്‍എ സംസ്ഥാന പുരാവസ്തു വകുപ്പിനു നല്‍കിയ നിവേദനത്തിന്റെ […]
കെഎസ്ആർടിസിയെ ചങ്ക് ആക്കിയ കോളജ് വിദ്യാർഥിനി റോസ്മി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ തിരുവനന്തപുരത്ത് സന്ദര്‍ശിച്ചു. ഈരാറ്റുപേട്ട ഡിപ്പോയിലെ ആർഎസ്‌സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാൻ ഫോൺ വിളിച്ചതോടെയാണ് റോസ്മിയും ചങ്കും സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഈ ഫോൺ വിളി വൈറലായതോടെ ബസ് തിരിച്ച് ഈരാറ്റുപേട്ടയിലെത്തിക്കാനും ബസിന് ചങ്ക് എന്നു പേരിടാനും തച്ചങ്കരി നിർദേശിച്ചു. ‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാർ. എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത്? ആലുവ ഡിപ്പോയിൽ ഇത്ര […]
ഇനി റെയില്‍വേ ടിക്കറ്റ് മലയാളത്തിലും. ടിക്കറ്റുകള്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതിന്റെ ട്രയല്‍ തിരുവനന്തപുരത്തും എറണാകുളത്തും ഇന്ന് ആരംഭിച്ചു. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നല്‍കുന്ന കട്ടിയുള്ള ടിക്കറ്റുകളില്‍ മലയാളത്തില്‍ സ്ഥലങ്ങള്‍ രേഖപ്പെടുത്താറുണ്ടെങ്കിലും യുടിഎസ് കൗണ്ടറുകളില്‍നിന്നുള്ള ടിക്കറ്റുകളില്‍ മലയാളം വരുന്നത് ആദ്യമായാണ്. ഹിന്ദിയും ഇംഗ്ലിഷും മാത്രമാണു ടിക്കറ്റുകളില്‍ ഉണ്ടായിരുന്നത്. ട്രയിലിനുശേഷം മറ്റു സ്റ്റേഷനുകളിലേക്കു സൗകര്യം വ്യാപിപ്പിക്കുമെന്നു കൊമേഴ്‌സ്യല്‍ വിഭാഗം അറിയിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുന്‍പായി ടിക്കറ്റുകളില്‍ കന്നഡ ഉള്‍പ്പെടുത്തിയിരുന്നു. എല്ലാ പ്രാദേശിക ഭാഷകളിലും ടിക്കറ്റ് ലഭ്യമാക്കാനാണു റെയില്‍വേ തയാറെടുക്കുന്നത്. […]
ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നയിക്കുന്ന പ്രതിനിധി സംഘം പങ്കെടുക്കുന്നത് വഴി കേരള ടൂറിസം ശക്തമായ സാന്നിധ്യം അറിയിച്ചു. തദ്ദേശ ടൂറിസ്റ്റുകളുമായി ചര്‍ച്ച നടത്തിയ മന്ത്രി സംസ്ഥാനത്തെ ടൂറിസ്റ്റ്കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് നല്‍കുന്ന സ്വീകരണത്തെക്കുറിച്ച്അവരോട് വിശദമാക്കി. കൂടാതെ ശ്രീലങ്കന്‍ ടൂറിസം മന്ത്രി ജോണ്‍ അമരതുംഗയുമായി ടൂറിസം മന്ത്രി അറേബ്യന്‍ ട്രാവല്‍ മാര്‍ട്ട് വേദിയില്‍കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര ടൂറിസം മന്ത്രി ജയ് കുമാര്‍ റാവല്‍, എമിറേറ്റ്‌സ് എയ്‌റോനാട്ടിക്കല്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി അഫയേഴ്സ്വൈസ് […]
വാതില്‍ തുറന്ന് അകത്ത് കടന്നാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയില്ല. തണുപ്പു പുതച്ച് കിടക്കുന്ന സ്ഥലത്ത് എത്തിപ്പെട്ടപോലായിരിക്കും . കാര്യം കേട്ടിട്ട് കാശ്മീര്‍, കുളു, മണാലി ആവും എന്നാണല്ലേ, എങ്കില്‍ തെറ്റി ഇത് കോഴിക്കോടാണ്. ബീച്ച് സില്‍ക്ക് സ്ട്രീറ്റിലെ പഴയ കോര്‍പറേഷന്‍ ഓഫീസിന് ഇടത് വശത്താണ് തണുത്ത പുകകാഴ്ച്ച സഞ്ചാരികളെ കാത്തിരിക്കുന്നത്. LN2 ഐസ്‌ക്രീം ലാബോറട്ടറി പേര് കേള്‍ക്കുമ്പോള്‍ തോന്നും ഇതൊരു പരീക്ഷണശാലയാണെന്ന്. എന്നാല്‍ പരീക്ഷിച്ച് വിജയിച്ച ഐസ്‌ക്രീം രുചികളുടെ കേന്ദ്രമാണ് നമ്മുടെ ലബോറട്ടറി. ഒരു സ്‌കൂളില്‍ […]
ശാന്ത സുന്ദര പ്രകൃതിയില്‍ കൂട് വെച്ച് കുഞ്ഞുങ്ങളെ വിരിയിക്കുന്ന പെലിക്കണ്‍ പക്ഷികള്‍ കുമരകത്ത് എത്തി. ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവടങ്ങളില്‍ മാത്രം കൂടൊരുക്കിയിരുന്ന പെലിക്കണ്‍ പക്ഷികള്‍ കേരളത്തില്‍ വന്ന് തുടങ്ങിയിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ. പുള്ളിച്ചുണ്ടന്‍ കൊതുമ്പനം എന്ന് മലയാളത്തില്‍ അറിയപ്പെടുന്ന ഇവ വംശ നാശ ഭീഷണി നേരിടുന്ന ഇനമാണ്. സ്‌പോട്ട് ബില്‍ഡ് പെലിക്കണ്‍ എന്ന ഇനത്തില്‍പെട്ട ഇവ ശീതകാലത്ത് മാത്രമേ കേരളത്തില്‍ വരാറുള്ളൂ. മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുവാന്‍ മാത്രം എത്തിയിരുന്ന ഇവ എന്നാല്‍ ഇപ്പോള്‍ മടങ്ങി പോകാറില്ല. […]
കരിമരുന്ന് കലയുടെ മാജിക്കിനായി പൂരനഗരി ഒരുങ്ങി കഴിഞ്ഞു. പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാര്‍ തിങ്കളാഴ്ച വൈകിട്ട് സാമ്പിള്‍ വെടിക്കെട്ടോടെ ആകാശപ്പൂരത്തിന് തുടക്കം കുറിക്കും. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കഴിഞ്ഞ വര്‍ഷത്തെപ്പോലെ വര്‍ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വെടിക്കെട്ടാണ് നടത്തുക. സാമ്പിള്‍ വെടിക്കെട്ടിനും 26ന് പുലര്‍ച്ചെയുള്ള മുഖ്യവെടിക്കെട്ടിനും ഉച്ചക്ക് സമാപനവെടിക്കെട്ടിനും എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ അനുമതി കിട്ടിയതായി ദേവസ്വങ്ങള്‍ അറിയിച്ചു. തിരുവമ്പാടിക്കുവേണ്ടി കുണ്ടന്നൂര്‍ പി എം സജിയും പാറമേക്കാവിനുവേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസനുമാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അമരക്കാര്‍. സാമ്പിള്‍ വെടിക്കെട്ട് തിങ്കളാഴ്ച രാത്രിഏഴിന് തുടങ്ങും. […]
തൃശൂര്‍ പൂരത്തില്‍ കരിമരുന്നുകലയുടെ ഇന്ദ്രജാലം തീര്‍ക്കാന്‍ തട്ടകക്കാര്‍ ഒരുങ്ങി. പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാര്‍ തിങ്കളാഴ്ച വൈകിട്ട് സാമ്പിള്‍ വെടിക്കെട്ടോടെ ആകാശപ്പൂരത്തിന് തുടക്കം കുറിക്കും. വര്‍ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും വെടിക്കെട്ട്. സാമ്പിള്‍ വെടിക്കെട്ടിനും 26ന് പുലര്‍ച്ചെയുള്ള മുഖ്യവെടിക്കെട്ടിനും ഉച്ചക്ക് സമാപനവെടിക്കെട്ടിനും എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ അനുമതി ലഭിച്ചതായി ദേവസ്വങ്ങള്‍ അറിയിച്ചു. 25നാണ് തൃശൂര്‍ പൂരം. തിരുവമ്പാടിക്കുവേണ്ടി കുണ്ടന്നൂര്‍ പി എം സജിയും പാറമേക്കാവിനുവേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസനുമാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ആകാശപ്പൂരത്തിന്റൈ അമരക്കാര്‍. സാമ്പിള്‍ വെടിക്കെട്ട് തിങ്കളാഴ്ച രാത്രി ഏഴിന് […]
മാഹി മുതല്‍ മഞ്ചേശ്വരം വരെയുള്ള പുഴകളെ ബന്ധിപ്പിച്ച് ജലഗതാഗതത്തിനു പദ്ധതി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെയും സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും സഹായത്തോടെ മലനാട് ക്രൂസ് ടൂറിസം പദ്ധതിയാണ് ഇതു നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ചന്ദ്രഗിരിപ്പുഴയില്‍ ബോട്ട് ജെട്ടി നിര്‍മിക്കുന്ന സ്ഥലങ്ങളിലെ മണ്ണുപരിശോധന ആരംഭിച്ചു. ആദ്യഘട്ടത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതിനായി വഞ്ചിവീടുകള്‍ക്കു പിന്നാലെ യാത്രാബോട്ടുകള്‍ ഓടിക്കാനും പദ്ധതിയുണ്ട്. നിലവില്‍ കോട്ടപ്പുറം നിന്നു വലിയപറമ്പ് കേന്ദ്രീകരിച്ചാണ് വഞ്ചിവീടുകള്‍ ഓടുന്നത്. ഇതു നീലേശ്വരം തേജ്വസിനി പുഴ വഴി കാസര്‍കോട് ചന്ദ്രഗിരിപ്പുഴയുമായി ബന്ധിപ്പിക്കുന്നതിനാണ് […]
കോഴിക്കോട് നഗരപരിധിയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നാലെ വീണ്ടും തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്ത് എസ്ഡിപിഐ രംഗത്തിറങ്ങിയതോടെയാണ് നേരത്തെ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇതോടൊപ്പം സംസ്ഥാനത്ത് എല്ലായിടത്തും മൂന്ന് ദിവസം ജാഗ്രത പാലിക്കാനും അന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എസ് കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി. ഹര്‍ത്താലിന്റെ തൊട്ടുപിന്നാലെ മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കേരളാ പൊലീസ് […]
തിരുവനന്തപുരത്തിന്റെ തിരക്കേറിയ നഗര വീഥിയില്‍ കലയ്ക്കായ് ഒരിടം മാനവീയം സാംസ്‌കാരിക ഇടനാഴി. എഴുത്തും, വായനയും, വരയും ഒരിമിക്കുന്ന തെരുവിന് 17 വയസ് തികയുന്ന വേളയില്‍ ഏപ്രില്‍ 22ന് മാനവീയം വീഥിയില്‍ വൈകുന്നേരം 4.30 മുതല്‍ പാതിരാവോളം വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു. മാനവീയം വീഥിയില്‍ ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ വിരിക്കുന്ന തുണിയില്‍ രാവോളം കത്തുന്ന മണ്‍ചിരാതുകളുടെ പശ്ചാത്തലത്തില്‍, കൂട്ടമായി ചിത്രം വരക്കുകയും, പാട്ടുകള്‍ പാടുകയും ചെയ്യും. അതോടൊപ്പം ആറങ്ങോട്ടുകര കലാപാഠശാല അവതരിപ്പിക്കുന്ന നാടകവും, ലോകത്തെ മറ്റുപല […]
റോഡിലെ തിരക്ക് കുറയ്ക്കാന്‍ ജലപാത വികസിപ്പിക്കാനുള്ള പദ്ധതിയുമായി ജലഗതാഗതവകുപ്പ്. ഇതുസംബന്ധിച്ച് തയ്യാറാക്കിയ പദ്ധതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഇറിഗേഷന്‍ വകുപ്പുമായി ചര്‍ച്ച നടത്തി രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചു. ജലഗാതാഗവകുപ്പ് ബോട്ടോടിക്കുന്ന പാതകളുടെ സര്‍വേ പൂര്‍ത്തിയായി. ഇറിഗേഷന്‍ വകുപ്പിന്‍റെ ഹൈഡ്രോഗ്രാഫിക് വിഭാഗമാണ് സര്‍വേ നടത്തിയത്. നാലായിരത്തിലധികം ജലപാതകളാണ് ജലഗാതഗതവകുപ്പ് ഉപയോഗിക്കുന്നത്. പാതകള്‍ ആഴംകൂട്ടിയാല്‍ നിലവിലുള്ള ബോട്ടുഗതാഗതം വേഗത്തിലാക്കാം. നിലവില്‍ ഒന്നരമീറ്ററോളം ആഴമാണ് ഓരോ പാതയ്ക്കുമുള്ളത് ഇത് മൂന്നുമീറ്ററാക്കണമെന്നാണ് ജലഗതാഗതവകുപ്പ് ആവശ്യപ്പെടുന്നത്. ആഴം കൂട്ടിയാല്‍ സൂപ്പര്‍ഫാസ്റ്റ് ബോട്ടുകളുള്‍പ്പെടെ സര്‍വീസ് […]
മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും ഇടയില്‍ റെയില്‍വേ സിഗ്‌നല്‍ സംവിധാനത്തിലെ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു. രാവിലെ ഏഴിനാണ് കടയ്ക്കാവൂര്‍ സെക്ഷനിലെ സിഗ്‌നല്‍ സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്നു തിരുവനന്തപുരത്തേക്ക് എത്തിയ ട്രെയിനുകള്‍ പലതും സ്റ്റേഷനുകളില്‍ പിടിച്ചിട്ടുണ്ട്. മലബാര്‍ എക്‌സ്പ്രസ്, ജയന്തി ജനത, ഇന്റര്‍സിറ്റി ട്രെയിനുകള്‍ വൈകി. ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം തകരാറിലായതിനാല്‍ സ്റ്റേഷന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ മാനുവലായിട്ടാണു പിന്നീട് സിഗ്‌നല്‍ നിയന്ത്രിച്ചത്. ഒരു ട്രെയിന്‍ അടുത്ത സ്റ്റേഷനിലെത്തിയെന്നുറപ്പാക്കിയശേഷമാണ് അടുത്ത ട്രെയിനിനു അനുവാദം നല്‍കിയത്. വിദഗ്ധസംഘം തകരാര്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയ്ക്ക് കൊച്ചിയില്‍ മഹോത്സവം. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ചക്ക വിരുന്ന് ഈ മാസം 30 വരെ നടക്കും. ചക്ക കൊണ്ട് നിര്‍മ്മിച്ച് വിവിധ തരത്തിലുള്ള ഭക്ഷണങ്ങളുടെയും, പലഹാരങ്ങളുടെയും പ്രദര്‍ശനവും, വില്‍പനയും മഹോത്സവത്തോടനുബന്ധിച്ച് നടക്കും.














