കറുകുറ്റിക്കും കളമശേരിക്കുമിടയില്‍ പാളം മാറ്റാനും അറ്റകുറ്റപ്പണികള്‍ക്കുമായി റെയില്‍വേ ഗതാഗത നിയന്ത്രണം തുടങ്ങി. രണ്ടര മണിക്കൂറോളം തെക്കോട്ടുള്ള പാതയില്‍ ഗതാഗതം നിര്‍ത്തുകയും പലയിടത്തായി നാലു മണിക്കൂര്‍ നിയന്ത്രിക്കുകയും ചെയ്യും. ജൂണ്‍ 15 വരെയാണു അറ്റകുറ്റപ്പണികള്‍ നടത്തുക. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഗതാഗതം മുടങ്ങില്ല. രാത്രി 7.45 മുതല്‍ 11.45 വരെയാണു ട്രെയിനുകള്‍ക്കു നിയന്ത്രണം. ഈ സമയം തെക്കോട്ടു വണ്ടികള്‍ കുറവാണ്. ദീര്‍ഘദൂര വണ്ടികള്‍ പുതുക്കാട്, ചാലക്കുടി എന്നീ സ്റ്റേഷനുകളിലാണു പിടിച്ചിടുന്നത്. പതിനഞ്ചു കിലോമീറ്റര്‍ ദൂരം പാളം, സ്ലീപ്പര്‍, മെറ്റല്‍ […]

