പത്തു രൂപയ്ക്കൊരു കായല്‍യാത്ര. അതും വേമ്പനാട്ടുകായലിലെ കാഴ്ചകള്‍ ആസ്വദിച്ച്. കുമരകത്തു നിന്നും പാതിരാമണൽ ദ്വീപിലേക്കാണ് സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ നേതൃത്വത്തിൽ ബോട്ട് സർവീസ് ആരംഭിച്ചിരിക്കുന്നത്. രണ്ടു തരത്തിലാണ് ഈ ബോട്ട് യാത്രയുള്ളത്. കുമരകത്തു നിന്നും പാതിരാമണലിൽ പോയി തിരികെ വരുന്ന വിധത്തിലുള്ള യാത്രയാണ് ഒന്ന്. രണ്ടു വശങ്ങളിലേക്കുമുള്ള യാത്രയ്ക്കായി 20 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുന്നത്. ഈ യാത്രയിൽ കുമരകത്തു നിന്നും ബോട്ട് കയറുന്നവരെ പാതിരാമണലിൽ ഇറക്കിയ ശേഷം ബോട്ട് നേരേ മുഹമ്മയ്ക്കാണ് പോകുന്നത്. മുഹമ്മയിൽ നിന്നും പത്തു രൂപ […]
Category Archives: Kerala
ഇനി ഈ വനപാത ആനകള്‍ക്ക് മാത്രമുള്ളതല്ല. രാവും പകലും കാട്ടാനകള്‍ മാത്രമിറങ്ങുന്ന വനപാതയില്‍ ആദ്യ ആനവണ്ടി വിദൂര ആദിവാസി ഊരായ മൂലഗംഗലില്‍ എത്തി. ഊരിലെത്തിയ ആദ്യ കെ എസ് ആര്‍ ടി സി ബസിന് വഴി നീളെ വന്‍ സ്വീകരണമാണ് ലഭിച്ചത്. ഷോളയൂരില്‍ നിന്നു 12 കിലോമീറ്റര്‍ ദൂരമുണ്ട് മൂലഗംഗലിലേക്ക്. റോഡ് ടാറിട്ടു വര്‍ഷങ്ങളായെങ്കിലും വല്ലപ്പോഴും വന്നുപോകുന്ന സ്വകാര്യബസും ടാക്‌സി ജീപ്പുകളുമായിരുന്നു യാത്രയ്ക്ക് ആശ്രയം. ഒരു കെഎസ്ആര്‍ടിസി ബസ് ഇവരുടെ സ്വപ്നമായിരുന്നു. അട്ടപ്പാടിയിലെ ആദിവാസി ക്ഷേമ പദ്ധതികളുടെ […]
കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെര്‍മിനല്‍ ഹാളില്‍ യാത്രക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുങ്ങുന്നു. കാത്തിരിപ്പും വരിനില്‍പ്പും ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിത്തുടങ്ങി. സുരക്ഷാ പരിശോധനയ്ക്കായി കൂടുതല്‍ സൗകര്യങ്ങളാണ് ഹാളിന്റെ താഴെ നിലയില്‍ സജ്ജീകരിക്കുന്നത്. കസ്റ്റംസ് ഹാളില്‍ 20 കൗണ്ടറുകള്‍ ഉണ്ടാകും. യാത്രക്കാരുടെ ലഗേജുകള്‍ എളുപ്പത്തില്‍ പരിശോധിക്കുന്നതിനായി രണ്ട് ‘യു’ കണ്‍വെയറുകള്‍ ഉള്‍പ്പെടെ അഞ്ചു കണ്‍വെയറുകള്‍ സ്ഥാപിക്കുന്നുണ്ട്. മാത്രമല്ല, അഞ്ച് എക്‌സ്‌റേ യന്ത്രങ്ങളും എത്തുന്നു. നിര്‍മാണം അവസാനഘട്ടത്തിലെത്തിയ ടെര്‍മിനലിന്റെ താഴെനില മിനുക്കുപണിയിലാണിപ്പോള്‍. രണ്ടു നിലകളിലായി 1500 യാത്രക്കാര്‍ക്ക് ഒരേ സമയം […]
ബലൂണിനുള്ളില്‍ കയറി പരസ്പരം തട്ടിയും, മുട്ടിയും കളിക്കുന്ന മത്സരം കേരളത്തില്‍ കേട്ടറിവ് മാത്രമേ ഉള്ളൂ എന്നാല്‍ ഇതിനൊരു അവസരം ഒരുക്കിയിരിക്കുകയാണ് കൊച്ചി നഗരം. ബബ്ള്‍ സോക്കര്‍ എന്ന രസകരമായ ഫുട്‌ബോള്‍ മത്സത്തിന്റെ കേരള പതിപ്പിന് 19ാം തീ.തിയില്‍ കൊച്ചിയില്‍ തുടക്കമാവും. കേരളത്തില്‍ ആദ്യമായി നടക്കുന്ന ബബ്ള്‍ സോക്കര്‍ മത്സരം നടത്തുന്നത് പ്ലിങ് ഫുഡ്‌സ് ആന്‍ഡ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡും, കിച്ചന്‍ കമ്യൂണിറ്റി ഇവന്റസുമാണ്. 19ാം തീയതി കടവന്ത്ര സെസ്റ്റോ ഫുട്‌ബോള്‍ ടര്‍ഫില്‍ തുടങ്ങുന്ന പ്രാഥമിക മത്സരങ്ങളുടെ ഫൈനല്‍ […]
സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഇന്ന് കനത്ത മഴയ്ക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിപ്പ്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ക്കാണ് കാലാവസ്ഥാ വകുപ്പ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ മുഴുവന്‍ തീരദേശ മേഖലയിലും ജാഗ്രതാ നിര്‍ദേശം ശക്തമാണ്. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടെയുള്ള തീരദേശ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പൂച്ചക്കുളം തേനരുവി പത്തനംത്തിട്ട ജില്ലയില്‍ അധികം ആരും അറിയാത്ത ഇടമാണ്. കാടിന്റെ വന്യത കണ്ട് നടന്ന ചെല്ലുന്നത് കരിമ്പാറ കൂട്ടത്തില്‍ തട്ടി ഒഴുകുന്ന മുത്ത് മണികള്‍ പോലെയുള്ള പൂച്ചക്കുളത്തേക്കാണ്. തേനരുവി എന്ന് നാട്ടുകാര്‍ ഓമന പേരിട്ട് വിളിക്കുന്ന വെള്ളച്ചാട്ടം പത്തനംത്തിട്ട ജില്ലയിലെ തണ്ണിത്തോടേ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കരിമാന്‍തോടിന് സമീപമാണ്. കരിമാന്‍ തോട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ മാറി പൂച്ചക്കുളം പാലത്തിനു സമീപമായാണ് അരുവിയിലെ വെള്ളം വന്നു പതിക്കുന്നത്. പാലത്തില്‍ നിന്ന് വെള്ളച്ചാട്ടം കാണാന്‍ നിരവധി ആളുകള്‍ […]
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ച് കൊണ്ടുള്ള വ്യവസ്ഥ നിയമത്തില്‍ നിലവില്‍ ഇല്ലാത്തതിനാല്‍ പൊലീസിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിച്ചു. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ പോലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ച് ഒരാള്‍ അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായി കണക്കാക്കിയാണ് പോലീസ് കേസ് എടുക്കാറുള്ളത്. വാഹനം ഓടിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെന്ന് ആരോപിച്ച് കൊണ്ടാണ് പൊലീസ് കേസ് എടുക്കുന്നത്. ഇത്തരത്തില്‍ കേസ് […]
തൃശൂര്‍ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ മൊബൈല്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. മെയ് 18 മുതല്‍ 20വരെ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഫോട്ടോ-വീഡിയോ പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തുന്ന മത്സരത്തില്‍ ഫോട്ടോഗ്രഫിയില്‍ താല്‍പ്പരരായ പ്രായഭേദമന്യേയുള്ള ആര്‍ക്കും പങ്കെടുക്കാം. മൊബൈലില്‍ പകര്‍ത്തിയ പരിസ്ഥിതി സംബന്ധമായ ഫോട്ടോകളാണ് മത്സരത്തിലേക്ക് അയക്കേണ്ടത്. എഡിറ്റ് ചെയ്യാതെയുള്ള ഫോട്ടോകള്‍ 9895171543 എന്ന നമ്പറിലേയ്ക്ക് വാട്സാപ്പ് ചെയ്യണം. ഒരാള്‍ക്ക് മൂന്ന് ചിത്രങ്ങള്‍വരെ അയക്കാം. ചിത്രത്തോടൊപ്പം അയക്കുന്നയാളിന്റെ മേല്‍വിലാസവും ചിത്രവിവരണവും വാട്സാപ്പ് ചെയ്യണം. ഒന്ന്, രണ്ട്, മൂന്ന് […]
ടൂറിസ്റ്റുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വിളിച്ച് ചേർത്ത സർവകക്ഷി യോഗം എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർത്ഥിച്ചു കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സർവകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. കേരളത്തിന്‍റെ മുഖ്യ വരുമാനമാർഗമായ ടൂറിസത്തെ ഹർത്താലുകൾ ബാധിക്കുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ യോഗം വിളിച്ചത്. ഹർത്താലിൽ നിന്ന് ടൂറിസത്തെ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കലല്ല, നിയമ നിർമാണമാണ് വേണ്ടതെന്ന് യോഗത്തിൽ കെപിസിസി പ്രസിഡന്‍റ് എം എം ഹസൻ ആവശ്യപ്പെട്ടു. നിയമ നിർമാണമല്ല ഹർത്താൽ […]
നഗരം മുഴുവന്‍ ഒറ്റ നിരീക്ഷണ- നിയന്ത്രണ സംവിധാനത്തിന്‍ കീഴില്‍ ഗതാഗതവും സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളും ദുരന്ത നിവാരണവും മുതല്‍ കുടിവെള്ള- വൈദ്യുതി വിതരണ ശൃംഖല വരെ ഒറ്റ കേന്ദ്രത്തില്‍നിന്നു നിരീക്ഷിക്കാം, ഏകോപിപ്പിക്കാം, നിയന്ത്രിക്കാം. ആധുനിക നഗരങ്ങളുടെയെല്ലാം പ്രത്യേകതയായ അങ്ങനെയൊരു ‘സ്മാര്‍ട്’ വികസനത്തിലേക്കു മുന്നേറുകയാണു കൊച്ചിയും. കേന്ദ്ര സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ സെന്റര്‍ (ഐസിസിസിസി-ഐസി4) കൊച്ചിയുടെ പൊതു ജീവിതത്തിന്റെയും സേവനങ്ങളുടെയും മുഖമുദ്ര തന്നെ മാറ്റുന്നതാവും. 100 കോടി രൂപ […]
പ്രധാന റോഡുകളില്‍ ഡിവൈഡറുകള്‍ പാടില്ലെന്ന നിര്‍ദേശത്തെത്തുടര്‍ന്നു അപകടസാധ്യതാ മേഖലകളില്‍ പകരം സുരക്ഷാ സംവിധാനം ആലോചിച്ച് പൊലീസ്. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പുമായി കൂടിയാലോചിച്ചുള്ള നടപടികളാണു പരിഗണിക്കുന്നത്. കോടതി ഉത്തരവുപ്രകാരം ഡിജിപിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഉള്ള ഡിവൈഡറുകള്‍ പൊലീസ് നീക്കിത്തുടങ്ങി. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണു നടപടി. ഡിവൈഡര്‍ സുഗമയാത്ര തടസ്സപ്പെടുത്തുന്നെന്ന പരാതിയിലാണു നടപടി. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയില്‍ സ്ഥിരം അപകടമേഖയായ കല്ലേക്കാട് അടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ കഴിഞ്ഞദിവസം നീക്കി. നിര്‍ദേശം അപകട, മരണ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന ആശങ്കയും പൊലീസിനുണ്ട്. പകരം […]
അഷ്ടമുടിയില്‍ നിന്ന് അഷ്ടമുടിയിലേക്കൊരു ബോട്ട് യാത്ര. നിരവധി സഞ്ചാരികളാണ് ജലയാത്രയ്ക്കായി എത്തുന്നത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്ര ജട്ടിയില്‍നിന്ന് ബോട്ടില്‍ കയറിയാല്‍ ഒരുമണിക്കൂര്‍ കായല്‍പ്പരപ്പിലൂടെ യാത്രചെയ്ത് ഉല്ലസിച്ച് അഷ്ടമുടി ബസ് സ്റ്റാന്റ്‌റിലെത്താം. ഒരാള്‍ക്ക് 11 രൂപ നിരക്കില്‍ ദിവസവും ഉച്ചയ്ക്ക് 1.40നും വൈകിട്ട് 6.45നും ബോട്ട് ക്ഷേത്ര ജെട്ടിയില്‍ നിന്ന് പുറപ്പെടും. കല്ലടയാര്‍ അഷ്ടമുടി കായലില്‍ ഒഴുകിച്ചേരുന്ന ഭാഗവും ഈ യാത്രയില്‍ കാണാമെന്ന പ്രത്യേകതയുമുണ്ട്. യാത്രയ്ക്കിടയില്‍ തെക്കുംഭാഗം, തോലുകടവ്, കോയിവിള, പെരുങ്ങാലം, പട്ടന്‍തുരുത്ത് തുടങ്ങിയ […]
റാണിപുരം മലമുകളില്‍ പച്ചപ്പ് പടര്‍ന്നു. കാട്ടുതീ ഭയന്ന് നിര്‍ത്തിവച്ച ട്രക്കിങ് പുനരാരംഭിച്ചു. തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍ നിരവധി പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ട്രക്കിങ് നിര്‍ത്തിവെച്ചത്. ഒരു മാസമായി റാണിപുരത്ത് സഞ്ചാരം തടഞ്ഞിരുന്നു. ഞായറാഴ്ച ട്രക്കിങ് ആരംഭിച്ച ദിവസം സഞ്ചാരികളുടെ തിരക്കുണ്ടായി. കനത്ത മഴയില്‍ റാണിപുരത്ത് പൂല്‍മേടുകളില്‍ പച്ചപ്പ് തുടുത്തതോടെയാണ് മാനിപുറത്തേക്ക് വനം വകുപ്പ് പ്രവേശനം അനുവദിച്ചത്. റാണിപുരത്ത് ആകര്‍ഷണിയമായ സ്ഥലം മാനിപുറമാണ്. വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കും. അവധിക്കാലമായതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും […]
വര്‍ധിച്ചു വരുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ക്കെതിരെ സന്ദേശവുമായി ബൈക്ക് യാത്രികര്‍. അക്രമണങ്ങള്‍ നടക്കുമ്പോള്‍ എല്ലാവരും പഴിക്കുന്നത് സ്ത്രീകളെയാണ്. എന്നാല്‍ സ്ത്രീകളല്ല മറിച്ച് പുരുഷന്‍മാരുടെ മനസ്സാണ് മാന്യമാവേണ്ടത് എന്ന സന്ദേശവുമായാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 25 പേര്‍ യാത്ര നടത്തിയത്. 21 യുഎം റെനഗഡെ മോട്ടോര്‍ സൈക്കിളുകളിലായാണ് കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലൂടെ യാത്ര നടത്തിയത്. കോഴിക്കോട് ചക്കോരത്തുകുളത്തുള്ള കോണ്ടിനെന്റല്‍ മോട്ടോര്‍ വര്‍ക്‌സാണ് സംഘടിപ്പിച്ച യാത്ര പ്രധാന പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് സന്ദേശ പ്രചാരണ റാലിയും പ്രതിജ്ഞയെടുക്കലുമാണ് ഒരുക്കിയിരുന്നത്. യുണൈറ്റഡ് […]
അസോസിയെഷന്‍ ഓഫ് പ്രഫഷണല്‍സ് ഇന്‍ ടൂറിസം നടത്തിയ മധു മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടൂറിസം പ്രഫഷല്‍സ് ക്ലബ് വിജയികളായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ടൂറിസം പ്രഫഷണല്‍ ക്ലബ് ബൗളിങ്ങ് തിരഞ്ഞെടുത്തു. ബാറ്റിങ്ങിന് ഇറങ്ങിയ ടസ്‌ക്കേഴ്‌സ് പന്ത്രണ്ട് ഓവറില്‍ 78 റണ്‍സില്‍ കളി അവസാനിപ്പിച്ചു. രണ്ടാം ബാറ്റിങ്ങിനിറങ്ങിയ ടൂറിസം പ്രഫഷണല്‍സ് വെടിക്കെട്ട് ബാറ്റിങ്ങോടെ എട്ട് ഓവറിനുള്ളില്‍ വിജയക്കൊടി പാറിച്ചു. ടൂറിസം രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മധുവിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് […]














