വിനോദ സഞ്ചാര മേഖലകള്‍ ഇനി പോലീസ് നിയന്ത്രണത്തില്‍. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കോവളത്ത് വിദേശ വനിതയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തെ തുടര്‍ന്നാണ് പുതിയ നടപടി.

ടൂറിസ്റ്റ് മേഖലകളില്‍ കച്ചവടക്കാര്‍ക്ക് പുതിയ നിബന്ധനകള്‍ നിലവില്‍ വന്നു. കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയും, പോലീസ് ക്ലിയറന്‍സും, പ്രത്യേക യൂണിഫോമും നിലവില്‍ വരും.
സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഏത് ഭാഷയിലും സംസാരിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഉണ്ടായിരിക്കും. ബീച്ചുകളിലും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബറ്റാലിയന്‍ പോലീസിനെ നിയമിക്കുമെന്ന്്. മന്ത്രി അറിയിച്ചു.







