അൺറിസർവ്ഡ് റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സഹായിക്കുന്ന യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ ഇന്നു മുതൽ റീചാർജുകൾക്ക് അഞ്ചു ശതമാനം ബോണസ് ലഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. ആർ വോലറ്റിൽ 1000 രൂപയ്ക്ക് റീചാർജ് ചെയ്താൽ 1050 രൂപ ലഭിക്കും. മൂന്നു മാസത്തേക്കാണ് ആനുകൂല്യം. റീചാർജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്. ഏപ്രിൽ 14നാണ് യുടിഎസ് ഓൺ മൊബൈൽ ആപ് കേരളത്തിൽ നിലവിൽ വന്നത്. റെയിൽവേ സ്റ്റേഷനു അഞ്ചു കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ആപ് ഉപയോഗിച്ച് […]
Category Archives: Kerala
നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ടൂറിസം ഫെസ്റ്റിന് നാളെ ആരംഭം. 28ന് സമാപിക്കുന്ന ഫെസ്റ്റിന് മുന്നോടിയായി സാംസ്‌ക്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. ഫെസ്റ്റ് വേദിയില്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും സാംസ്‌കാരിക സായാഹ്നങ്ങളും, ഫോട്ടോ പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. വൈക്കം കായലോര ബീച്ച് മൈതാനത്ത് നടക്കുന്ന ഫെസ്റ്റില്‍ കുടുംബശ്രീ ഉല്‍പന്നങ്ങള്‍, ഉത്തരവാദിത്ത ടൂറിസം ഉല്‍പന്നങ്ങള്‍, നാടന്‍ വിഭവങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം, ഭക്ഷ്യമേള, ചക്കമഹോത്സവം, നാടന്‍ പശുക്കളുടെ പ്രദര്‍ശനം എന്നിവ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
നഗരങ്ങളിലും, തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും താമസിക്കുന്നതിന് പകരം തിരക്കൊഴിഞ്ഞ തോട്ടങ്ങളിലും കൃഷിഭൂമിയിലും സമയം ചിവലിടുന്ന രീതിയാണ് ഫാം ടൂറിസം. കേരളത്തില്‍ ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളില്‍ ഇളവുമായി ടൂറിസം വകുപ്പ്. ഫാം ടൂറിസം പദ്ധതികള്‍ തുടങ്ങുന്നതിന് 50 ഏക്കര്‍ തോട്ടം എന്നതിനെ 15 ഏക്കറായി ചുരുക്കി. കൃഷിഭൂമി 15 ഏക്കര്‍ എന്നതില്‍ നിന്ന് മൂന്ന് ഏക്കര്‍ മതിയെന്നാക്കി. ചട്ടത്തില്‍ ഇളവ് നല്‍കി ഒരു വര്‍ഷത്തിനകം കേരളത്തില്‍ 50 പുതിയ ഫാം ടൂറിസം പദ്ധതികള്‍ക്ക് തുടക്കമിടാനാണ് വകുപ്പ് […]
ഒന്നര മാസം മുമ്പ് ആരംംഭിച്ച ബാണാസുര ഡാമിലെ പുഷ്‌പോത്സവം മെയ് 31-ന് സമാപിക്കും.. ബാണസുരയിലെ പുഷ്‌പോത്സവം കാണികളുടെ മനം നിറച്ച് ഒന്നര മാസം പിന്നിട്ടപ്പോര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രമായി ബാണാസുര മാറി. കുട്ടികളുടെ വേനലവധിക്കാലം ആഘോഷമാക്കാന്‍ മാതാപിതാക്കള്‍ തിരഞ്ഞെടുത്ത പ്രധാന ഇടളിലൊന്ന് ബാണാസുര ആയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ശരാശരി പ്രതിദിനം പതിനായിരത്തോളം സന്ദര്‍ശകര്‍ ബാണാസുരയിലെത്തുന്നുണ്ട്. വൈവിധ്യങ്ങളായ പൂക്കളുടെ കൂടാരമൊരുക്കി ഏവരെയും പൂക്കളുടെ ലോകത്തേക്ക് ക്കൂട്ടിക്കൊണ്ട് പോവുകയാണ് ഈ വസന്തോത്സവം.ഹൈഡല്‍ ടൂറിസം […]
കാലവര്‍ഷം എത്താന്‍ ഒരാഴ്ച മാത്രമെന്നു കാലാവസ്ഥാ വകുപ്പ്. 29 ന് മഴ എത്തുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രവും 28 ന് എത്തുമെന്ന് സ്‌കൈമെറ്റ് സ്വകാര്യ കാലാവസ്ഥാ സ്ഥാപനവും പ്രവചിക്കുന്നു. ഇതിനും രണ്ടു ദിവസം മുമ്പേ എത്താമെന്ന് ചില നിരീക്ഷകരും പറയുന്നു. ശ്രീലങ്കയില്‍ നാളെയോടെ മഴയെത്തുമെന്നാണു പ്രതീക്ഷ. ആന്‍ഡമാന്‍സില്‍ മേയ് 20 ന് എത്തേണ്ട മഴ 23 നേ എത്തുകയുള്ളൂ. ആന്‍ഡമാനും കേരളത്തിലെ മഴയുടെ തുടക്കവും തമ്മില്‍ വലിയ ബന്ധമില്ലെന്നു നിരീക്ഷകര്‍ പറയുന്നു. അതിനാല്‍ ഇന്നു വൈകുന്നേരത്തോടെ കന്യാകുമാരി […]
സംസ്ഥാനത്ത് എത്തുന്ന ടൂറിസ്റ്റുകളുടെയും ടൂറിസം കേന്ദ്രങ്ങളുടെയും പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിന് നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവു പുറപ്പെടുവിച്ചു. ഇന്ത്യയില്‍ ആദ്യമായി ടൂറിസം കേന്ദ്രങ്ങളില്‍ ടൂറിസം സംരക്ഷണ പൊലീസ് സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഇത് കേരളത്തിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ജൂണ്‍ 15നകം പ്രവര്‍ത്തനക്ഷമമാക്കാനാണ് ഉത്തരവില്‍ നിര്‍ദേശം. സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരെ പരിശീലനം നല്‍കി നിയോഗിക്കും. കൂടാതെ പുതുതായി സേനയിലെത്തിയ വനിതാ പൊലീസുകാരെയും […]
കോഴിക്കോട് സൗത്ത‌് ബീച്ച‌് സൗന്ദര്യ വൽക്കരണത്തിന്‍റെ അവസാന ഘട്ടത്തിൽ. ഭിന്നശേഷി സൗഹൃദ ബീച്ച് കൂടിയായ സൗത്ത‌് ബീച്ചിന‌് ഇനിയുള്ളത‌് വൈദ്യുതീകരണ ജോലി മാത്രമാണ‌്. 80 ശതമാനം ജോലികളും പൂർത്തിയായി. ജൂണിനുള്ളിൽ സൗത്ത‌് ബീച്ച‌് സഞ്ചാരികൾക്കായി തുറന്നുകൊടുക്കാനാണ‌് സാധ്യത. ബീച്ചിലെ പ്രധാന പ്രശ‌്നമായ ലോറി പാർക്കിങ‌് അടുത്ത ആഴ‌്ചയോടെ മാറ്റാൻ നടപടിയെടുക്കുമെന്ന‌് കോർപറേഷന്‍ അറിയിച്ചു. 3.85 കോടി രൂപ ചെലവിൽ വിനോദ സഞ്ചാര വകുപ്പിന്‍റെ നേതൃത്വത്തിൽ ഹാർബർ എൻജിനിയറിങ് വകുപ്പാണ‌് നിർമാണ ചുമതല ഏറ്റെടുത്തത‌്. 2016 ജൂണിലാണ് സൗത്ത‌് […]
റെയിൽവെ പാലക്കാട് ഡിവിഷനു കീഴിലെ സ്റ്റേഷനുകളിൽ 13 ഒാട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ (എടിവിഎം) കൂടി സ്ഥാപിക്കും. നിലവിലുള്ള 40 എടിവിഎം മെഷീനുകൾക്കു പുറമെയാണ് 13 മെഷീനുകൾ കൂടി സ്ഥാപിക്കുന്നത്. തിരൂർ, കുറ്റിപ്പുറം, കോഴിക്കോട്, വടകര, മാഹി, കണ്ണൂർ, കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം എന്നീ സ്റ്റേഷനുകളിലാണ് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുക. മാഹി, കണ്ണപുരം, പഴയങ്ങാടി, ചെറുവത്തൂർ, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം എന്നീ സ്റ്റേഷനുകളിൽ ആദ്യമായാണ് എടിവിഎം മെഷീനുകൾ സ്ഥാപിക്കുന്നത്. പയ്യന്നൂർ, […]
യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി കുറഞ്ഞ നിരക്കിൽ ജലഗതാഗത വകുപ്പിന്‍റെ സീ കുട്ടനാട് ബോട്ട് സർവീസ് ഒരുങ്ങുന്നു. കേരളത്തിന്‍റെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്ന കുട്ടനാടിന്‍റെ പ്രകൃതിഭംഗിയും വേമ്പനാട് കായലും വെറും നൂറ് രൂപയ്ക്ക് കണ്ടാസ്വദിച്ചു മടങ്ങാം. ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ദിവസേന മൂന്ന് സര്‍വീസുകളാണ് സീ കുട്ടനാടിനുള്ളത്. മൂന്നു മണിക്കൂർ നീളുന്ന ആലപ്പുഴ – കുട്ടനാട് ബോട്ട് സർവീസ് പുലർച്ചെ 5:45, 8:20,10:45, 1:35, 4:45 എന്നീ സമയങ്ങളിലായാണ് ക്രമീകരിച്ചിട്ടുള്ളത്. അഴീക്കൽ തോട് വഴി ആരംഭിച്ച് പുന്നമട, വേമ്പനാട്ടു […]
ലോൺലി പ്ലാനറ്റ് മാഗസിൻ നടത്തിയ ഇന്ത്യ ട്രാവൽ അവാർഡ് 2018ൽ കുടുംബങ്ങൾക്കുള്ള ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. മാഗസിൻ നടത്തിയ ഓൺലൈൻ പോളിലൂടെയാണ് പുരസ്കാരം കേരളം സ്വന്തമാക്കിയത്. മുംബൈ സെന്‍റ് റെഗ്ഗിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള ടൂറിസം ഡയറക്ടർ പി ബാലകിരൺ പുരസ്ക്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം ലോൺലി പ്ലാനറ്റിന്‍റെ ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ റൊമാൻസ് അവാർഡ് നേടിയത് മൂന്നാർ ആയിരുന്നു. ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന രാജ്യാന്തര പ്രശസ്തിയും കേരളം കൈവരിച്ചിരിച്ചിട്ടുണ്ട്. മൺസൂൺ കാലത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. […]
ആധുനിക കലയുടെ കേന്ദ്രമാകാനൊരുങ്ങി ശംഖുമുഖം. ബീച്ചിനു സമീപം നഗരസഭയുടെ കീഴിലുള്ള തെക്കേ കൊട്ടാരമാണു നവീകരിച്ചു ശംഖമുഖം ആര്‍ട്ട് മ്യൂസിയമായി മാറ്റുന്നത്. കലാകാരന്മാരുടെ സ്ഥിരം വേദിയായി ആരംഭിച്ച മ്യൂസിയത്തിലൂടെ ശംഖുമുഖത്തിന്റെ മുഖഛായ തന്നെ മാറും. നാളുകളായി അടഞ്ഞുകിടന്ന കൊട്ടാരമാണ് 25 ലക്ഷം രൂപ ചെലവഴിച്ചു നഗരസഭ നവീകരിച്ചത്. പഴമ നിലനിര്‍ത്തിക്കൊണ്ടു തന്നെയായിരുന്നു നവീകരണം. അന്‍പതിലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം പൂര്‍ണായും ശീതികരിച്ച മ്യൂസിയത്തിലുണ്ടാകും. ജൂണ്‍ മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയന്‍ മ്യൂസിയം നാടിനു കൈമാറും. പ്രമുഖ ചിത്രകാരന്‍ സുധീര്‍ […]
പുരാതന കേരളത്തിലെ പ്രശസ്തമായ 108 ശിവാലയങ്ങളിലൊന്നായാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രം കൂടിയാണിത്. ശിവൻ രാജരാജേശ്വരൻ എന്ന പേരിലാണ് ഈ മഹാക്ഷേത്രത്തിൽ അറിയപ്പെടുന്നത്. ശങ്കരനാരായണ ഭാവത്തിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാവുന്ന ദേവപ്രശ്ന പരിഹാരങ്ങൾക്കായി ഇവിടെ വന്ന് ദേവദർശനം നടത്തുകയും കാണിക്ക അർപ്പിച്ച് ദേവപ്രശ്നം വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തുള്ള ഉയർന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്നം വയ്ക്കുക പതിവ്. ഇന്ത്യയിലെ ഏറ്റവും പുരാതന […]
അഞ്ചുരുളി സൗന്ദര്യോത്സവത്തിനു തിരിതെളിഞ്ഞു. 27 വരെ നടക്കുന്ന സൗന്ദര്യോത്സവത്തിന്റെ ഭാഗമായി ഹെലികോപ്റ്റര്‍ യാത്ര, ബോട്ട് സവാരി, വനയാത്ര, ട്രെക്കിങ്, കുതിരസവാരി, കളരിപ്പയറ്റ്, വടംവലി മത്സരം, ഗാനമേള, നാടന്‍പാട്ട്, ആദിവാസി കൂത്ത്, കോമഡി ഷോ, വീല്‍ചെയര്‍ ഗാനമേള, നാടന്‍പാട്ട്, കഥാപ്രസംഗം, കാര്‍ഷിക സെമിനാര്‍, ടൂറിസം സെമിനാര്‍, വികസന സെമിനാര്‍, നൃത്തപരിപാടികള്‍, പ്രതിഭാ സംഗമം, ഫൊട്ടോഗ്രഫി മത്സരവും പ്രദര്‍ശനവും, പ്രദര്‍ശന-വില്‍പന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട് എന്നിവ ഉണ്ടായിരിക്കും. ഹൈഡല്‍ ടൂറിസത്തിന്റെ രണ്ടു ബോട്ടുകളാണ് അഞ്ചുരുളി തടാകത്തില്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. വൈദ്യുതി […]
കുതിരക്കച്ചവടമുണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന് ബംഗളൂരുവിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് – ജെഡിഎസ് എംഎല്‍എമാര്‍ക്ക് ധൈര്യമായിട്ട് കേരളത്തിലേക്കെത്താമെന്നും കുതിരക്കച്ചവടം പോലുള്ള പ്രശ്‌നങ്ങള്‍ ഇവിടെയുണ്ടാകില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്തിന്റെ ടൂറിസം മന്ത്രിയെന്ന നിലയില്‍ കര്‍ണാടകയില്‍ നിന്നുള്ള എംഎല്‍മാരെ സ്വാഗതം ചെയ്യാനും അവര്‍ക്ക് വേണ്ട സഹായം നല്‍കാനും ഒരുക്കമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയില്‍ കുടുംബസമേതം സന്ദര്‍ശിക്കാന്‍ യോജിച്ച ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷനായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ഗൈഡ് ബുക്ക് പ്രസാധകരായ ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ വായനക്കാര്‍ക്കിടയില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് കേരളത്തിന്റെ ടൂറിസം രംഗത്തിന് അഭിമാനമായ പുതിയ നേട്ടം ലഭിച്ചത്. മുംബൈയില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ കേരള ടൂറിസത്തെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ അവാര്‍ഡ് ഏറ്റുവാങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മുമ്പും ഇതേ അവാര്‍ഡ് കേരളത്തിന് ലഭിച്ചിട്ടുണ്ട്.















