Category Archives: Top Three Stories Malayalam

മഹാരാജാ സീറ്റിംഗ് സംവിധാനവുമായി എയര്‍ ഇന്ത്യ

ai rindia

അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്കായി മഹാരാജ സീറ്റിംഗ് സംവിധാനമൊരുക്കി എയര്‍ ഇന്ത്യ. സീറ്റിങ് സംവിധാനത്തില്‍ തുടങ്ങി ക്യാബിന്‍ ജീവനക്കാര്‍ക്ക് പുത്തന്‍ യൂണിഫോം ഒരുക്കിയാണ് എയര്‍ ഇന്ത്യ മുഖം മിനുക്കാന്‍ ഒരുങ്ങുന്നത്. പുത്തന്‍ സൗകര്യങ്ങളോടെയുള്ള ആദ്യ സര്‍വീസ് വ്യോമയാനമന്ത്രി സുരേഷ് പ്രഭു നാളെ ഉദ്ഘാടനം ചെയ്യും. നിലവിലെ ബോയിംഗ് 777, 787 വിമാനങ്ങളിലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് സീറ്റുകളാണ് മഹാരാജ സീറ്റായി ഉയര്‍ത്തുന്നത്. ഇതിന് പുറമെ, ഈ ക്ലാസിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും ഏര്‍പ്പെടുത്തും. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ […]

പാര്‍ക്കിങ് സൗകര്യമില്ലാത്തവര്‍ക്ക് ബെംഗ്‌ളൂരുവില്‍ ഇനി കാര്‍ വാങ്ങാനാകില്ല

താമസിക്കുന്ന വീടിനാട് ചേര്‍ന്ന് പാര്‍ക്കിങ് സൗകര്യമില്ലെങ്കില്‍ ഇനി ബെംഗ്‌ളൂരുവില്‍ കാര്‍ വാങ്ങാനാകില്ല. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം പരിഗണിച്ചു വരുന്നതെന്ന് ഗതാഗത മന്ത്രി ഡി സി തമണ്ണ പറഞ്ഞു. ബെംഗ്‌ളൂരു നഗരത്തില്‍ വര്‍ധിച്ചു വരുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനാണ് പുതിയ നിബന്ധന കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. ഗതാഗത കുരുക്കിന് രൂക്ഷമാകുന്ന പ്രധാന പ്രശ്‌നം സ്വന്തമായി പാര്‍ക്കിങ് സ്ഥലം ഇല്ലാത്തവര്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിടുന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെ വാഹനം വില്‍ക്കുന്നതിന് മുമ്പ് വാങ്ങുന്നയാള്‍ക്ക് പാര്‍ക്കിങ് സ്ഥലമുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് […]

കൊച്ചി മെട്രോയില്‍ ഇന്ന് സൗജന്യ യാത്ര

ഇന്നു കൊച്ചി മെട്രോയില്‍ എല്ലാവര്‍ക്കും സൗജന്യ യാത്ര. രാവിലെ ആറിനു സര്‍വീസ് ആരംഭിക്കുന്നതു മുതല്‍ രാത്രി 10ന് അവസാനിക്കുന്നതുവരെ ആര്‍ക്കും എത്ര തവണയും യാത്ര സൗജന്യം. ഒരു വര്‍ഷം മുന്‍പ് ഇതേ ദിവസമാണു വാണിജ്യാടിസ്ഥാനത്തില്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. യാത്രക്കാരുടെ തിരക്കു നിയന്ത്രിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി മെട്രോയുടെ മുട്ടം യാഡില്‍ വൃക്ഷത്തൈകള്‍ നടുന്ന ക്യാംപയില്‍ ആരംഭിച്ചു. മുട്ടം യാഡിലെ 519 ജീവനക്കാരും സ്വന്തം പേരില്‍ ഓരോ തൈനടുകയും അതു […]

മഴ കനത്തു: വയനാട് ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു

വയനാട് ചുരത്തില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ചുരത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണു തീരുമാനം. ഇന്നു രാവിലെയും ചുരത്തില്‍ കനത്ത മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണു പൂര്‍ണമായ ഗതാഗത നിരോധനത്തിന് കലക്ടര്‍ ഉത്തരവിട്ടത്

ഊബര്‍ ലൈറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ഏറെ ഉപഭോക്താക്കളുള്ള ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസാണ് ഊബര്‍. ഇന്ത്യില്‍ തങ്ങളുടെ സര്‍വീസ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കമ്പനി പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. 5 എം ബി മാത്രമുള്ള ഊബര്‍ ലൈറ്റ് ആപ്പാണ് കമ്പനി അവതരിപ്പിച്ചത്. ഒട്ടുമിക്ക ആന്‍ഡ്രോയിഡ് ഫോണുകളിലും സപ്പോര്‍ട്ട് ചെയ്യുന്ന ലളിതമായ ആപ്പാണ് അപതരിപ്പിച്ചത്. കുറഞ്ഞ ഇന്റര്‍നെറ്റിലും, യാത്രയിലും ആപ് ഫലപ്രദമാണ്. ഊബറിന്റെ നിലവിലുള്ള ആപ് പോലെ കാറുകളുടെ നിരയൊന്നും ആപ്പില്‍ കാണിക്കില്ല. പകരം എളുപ്പത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള ഡിസൈനിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോക്താവ് നിര്‍ദേശം നല്‍കുമ്പോള്‍ […]

ആതിരപ്പിള്ളിയില്‍ സഞ്ചാരികളുടെ വന്‍തിരക്ക്

മണ്‍സൂണ്‍ ആരംഭിച്ചതോടെ കാഴ്ച്ചയുടെ വിരുന്നൊരുക്കി നിറഞ്ഞു കവിഞ്ഞൊഴുകുകയാണ് ആതിരപ്പിള്ളി വെള്ളച്ചാട്ടം. മഴയില്‍ നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ വന്‍തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. മണ്‍സൂണിലെ അപകടങ്ങളെ അവഗണിച്ചെത്തുന്ന സഞ്ചാരികള്‍ക്ക് വനംവകുപ്പ് സുരക്ഷ ശക്തമാക്കി. മഴ ശക്തമാകുന്നതിനനുസരിച്ച നദിയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വനംവകുപ്പ് നിര്‍മ്മിച്ച പ്രത്യേക ബാരിക്കേടിനുള്ളില്‍ നിന്ന് മാത്രമേ വെള്ളച്ചാട്ടം കാണാന്‍ സാധിക്കുകയുള്ളൂ.

രാജമല സന്ദര്‍ശകര്‍ക്കായി തുറന്നു

കനത്ത മഴമൂലം അടച്ചിട്ടിരുന്ന രാജമല സന്ദര്‍ശകര്‍ക്കായി തുറന്നു. വരയാടുകളുടെ ആവാസ കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയാണ് ശക്തമായ കാറ്റും മഴയും കാരണം ഒരാഴ്ചയായി അടച്ചിരുന്നത്. മഴ കുറഞ്ഞതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച മുതല്‍ വീണ്ടും ഉദ്യാനം തുറന്നുകൊടുത്തത്. കുണ്ടള അണക്കെട്ടില്‍ ബോട്ടിങ് പുനരാരംഭിച്ചു. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കായി സോളാര്‍ ബോട്ടും പെഡല്‍ ബോട്ടും ഒരുക്കിയിട്ടുണ്ട്. പഴയ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ഹൈഡല്‍ പാര്‍ക്കും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു.

കൊച്ചി മെട്രോയ്ക്ക് ഒരു വയസ്സ്: 19ന് സൗജന്യയാത്ര

നാളെയുടെ നഗരത്തിന് മെട്രോ റെയില്‍ സ്വന്തമായിട്ട് ഒരുവര്‍ഷം. 2017 ജൂണ്‍ 17 നാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചത്. 19 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങി. ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു ആദ്യ സര്‍വീസ്. ഒക്ടോബറില്‍ മഹാരാജാസ് കോളേജ് വരെ സര്‍വീസ് നീട്ടി. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. ഒരുവര്‍ഷത്തിനുള്ളില്‍ മെട്രോ നഗരത്തിന്റെ മുഖച്ഛായ മാറ്റി. പുതിയൊരു ഗതാഗത സംസ്‌കാരത്തിന് മെട്രോ തുടക്കമിട്ടു ദൂരദേശങ്ങളില്‍നിന്ന് നഗരത്തിലെത്തുന്നവര്‍ മെട്രോയില്‍ ഒരു യാത്ര നിര്‍ബന്ധമാക്കി. […]

കണ്ണന്താനവുമായി തെറ്റി; കളക്ടര്‍ ബ്രോയ്ക്ക് സ്ഥാന ചലനം

കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മുന്‍ കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന എന്‍. പ്രശാന്തിനെ ഒഴിവാക്കി. 2007 ഐഎഎസ് ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ്. സെന്‍ട്രല്‍ സ്റ്റാഫിങ് സ്‌കീം പ്രകാരം പ്രശാന്തിനെ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഏതു വകുപ്പിലേക്കാണെന്നു തീരുമാനമായിട്ടില്ല. മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന് പ്രശാന്ത് ഒഴിയുകയാണെന്നു വാര്‍ത്തയുണ്ടായിരുന്നു. കഴിഞ്ഞ നവംബര്‍ 27നായിരുന്നു കണ്ണന്താനത്തിന്‍റെ  പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. അഞ്ച് വര്‍ഷത്തേക്കായിരുന്നു. നിയമനം .കണ്ണന്താനത്തെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തിലുള്ള ഫെയ്‌സ്ബുക്ക് […]

യാത്രക്കാര്‍ക്ക് യൂസര്‍ ഫീയില്‍ ഇളവ് നല്‍കി എയര്‍പോര്‍ട്ട് അതോറിറ്റി

രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ നല്‍കേണ്ട യൂസര്‍ ഡവലപ്‌മെന്റ് ഫീസില്‍ (യുഡിഎഫ്) 74% ഇളവ് നല്‍കാന്‍ എയര്‍പോര്‍ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി (എഇആര്‍എ) ശുപാര്‍ശ. നിലവില്‍ രാജ്യാന്തര റൂട്ടില്‍ 1226 രൂപയും ആഭ്യന്തര റൂട്ടില്‍ 306 രൂപയുമാണ് യാത്രക്കാരന്‍ യുഡിഎഫ് ആയി നല്‍കേണ്ടത്. റഗുലേറ്ററി അതോറിറ്റി നിര്‍ദേശം നടപ്പായാല്‍ ഇവ യഥാക്രമം 316 രൂപയും 79 രൂപയുമായി കുറയും. ബെംഗളൂരുവില്‍നിന്നുള്ള ആഭ്യന്തര-രാജ്യാന്തര വിമാന നിരക്കും ഇതനുസരിച്ചു കുറയും. ഓഹരി ഉടമകളും വിവിധ വിമാനക്കമ്പനികളും അനുമതി നല്‍കിയാല്‍ 2020 മാര്‍ച്ച് […]

വലിച്ചെറിയാനുള്ളതല്ല കുപ്പികള്‍; മെഷീനിലിടൂ റെയില്‍വേ പണം തരും

നമ്മള്‍ വലിച്ചെറിയുന്ന കുപ്പികള്‍ പൊടിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ക്രഷര്‍ മെഷീനുകളുമായി ഇന്ത്യന്‍ റെയില്‍വേ. പദ്ധതിയുടെ ആദ്യ ഘട്ടമായി ഗുജറാത്തിലെ വഡോദരയില്‍ ബുധനാ്ച മെഷീന്‍ സ്ഥാപിച്ചു. നാലര ലക്ഷം രൂപ വിലയുള്ള മെഷീനില്‍ ഓരോ തവണ പ്ലാസ്റ്റിക് കുപ്പി നിക്ഷേപിക്കുമ്പോഴും ഇ വാലറ്റ് ആയ പേടിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള മൊൈബല്‍ നമ്പറിലേക്കു അഞ്ച് രൂപ ക്യാഷ്ബാക്കും ലഭിക്കും. രാജ്യം മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കാനാണു റെയില്‍വേ ലക്ഷ്യമിടുന്നത്. ഈ പദ്ധതി ബെംഗളൂരുവിലും നടപ്പാക്കിയിട്ടുണ്ട്. അഹമ്മദാബാദ്, പുണെ, മുംബൈ എന്നീ റെയില്‍വേ സ്റ്റേഷനുകളിലും […]

യാഹൂ മെസഞ്ചറും ഇനി ഓര്‍മ്മയാകുന്നു

ലോകത്തെ ചാറ്റ് ചെയ്യാന്‍ പഠിപ്പിച്ച യാഹൂ മെസഞ്ചര്‍ സേവനം അവസാനിപ്പിക്കുന്നു. ജൂലൈ പതിനേഴിന് യാഹൂ മെസഞ്ചര്‍ സേവനങ്ങള്‍ അവസാനിപ്പിക്കുമെന്ന് വൊറൈസണ്‍ കമ്പനി അറിയിച്ചു. നീണ്ട ഇരുപത് വര്‍ഷത്തെ ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ് യാഹൂ മെസഞ്ചര്‍ എന്നന്നേക്കുമായി സൈന്‍ ഓഫ് ചെയ്യുന്നത്. ഫേസ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെയാണ് യാഹൂ മെസഞ്ചര്‍ കളം വിടുന്നത്. 1998ല്‍ യാഹൂ പേജര്‍ എന്ന പേരില്‍ രംഗത്തെത്തിയ മെസഞ്ചര്‍ പെട്ടന്ന് തന്നെ ഇന്റര്‍നെറ്റ് ലോകം കയ്യടക്കി. ചാറ്റ് റൂമുകളെയും ഇമോജികളെയും നെറ്റിസണ്‍സിന് പരിചയപ്പെടുത്തിയ […]

ഈ വിമാനത്തില്‍ ആകാശകാഴ്ചകള്‍ വെര്‍ച്വലായി മാത്രം

ജനാലകളില്ലാത്ത വിമാനവുമായി ദുബായ് ആസ്ഥനമായിട്ടുള്ള എമറൈറ്റ്‌സ് എയര്‍ലൈന്‍സ്. കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ ബോയിംഗ് 777-300 ഇആര്‍ എയര്‍ക്രാഫ്റ്റിലാണ് ഈ മാറ്റം അവതരിപ്പിച്ചിരിക്കുന്നത്. വെര്‍ച്വല്‍ സ്‌ക്രീനിലൂടെ മാത്രമായിരിക്കും വിമാനത്തിലെ യാത്രക്കാര്‍ പുറം കാഴ്ചകള്‍ കാണുക. ഫൈബര്‍ ഒപ്റ്റിക് ക്യാമറകള്‍ വഴിയാണ് പുറംകാഴ്ചകള്‍ യാത്രക്കാര്‍ക്ക് മുന്നില്‍ എത്തുക. വിമാനത്തിന്റെ ഭാരം കുറയ്ക്കാമെന്നതും ഇന്ധന ക്ഷമത വര്‍ദ്ധിപ്പിക്കാമെന്നതുമാണ് ജനാലകള്‍ ഇല്ലാതാകുന്നതോടെ ഉണ്ടാകുന്ന നേട്ടമെന്ന് എമറേറ്റ്‌സ് പ്രസിഡന്റ് ഡിം ക്ലാര്‍ക്ക് പറയുന്നു. പുറത്തെ കാഴ്ചകള്‍ കാണാം എന്നതല്ലാതെ മറ്റൊരു ഉപകാരവും ഇല്ലാത്തവയാണ് […]

സംസ്ഥാനത്ത് ജൂലായ് നാല് മുതല്‍ ഓട്ടോ ടാക്‌സി പണിമുടക്ക്

സംസ്ഥാനത്ത് ജൂലായ് നാല് മുതല്‍ ഓട്ടോ ടാക്‌സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കില്‍ ബി എം എസ് ഒഴികെയുള്ള എല്ലാ സംഘടനകളും പങ്കെടുക്കും.

കൊങ്കണ്‍പാത മണ്‍സൂണ്‍ സമയക്രമം പ്രാബല്യത്തില്‍

കൊങ്കണ്‍ പാതയില്‍ മണ്‍സൂണ്‍ ടൈംടേബിള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍. കൊങ്കണ്‍ പാത വഴിയുള്ള ട്രെയിനുകള്‍ പുറപ്പെടുകയും വിവിധ സ്റ്റേഷനുകളിലും ലക്ഷ്യസ്ഥാനത്തും എത്തിച്ചേരുകയും ചെയ്യുന്ന സമയങ്ങളിലുള്ള മാറ്റം ശ്രദ്ധിക്കണമെന്നു കൊങ്കണ്‍ റെയില്‍വേ അറിയിച്ചു. മഴയില്‍ പാറയും മണ്ണും ഇടിഞ്ഞ് അപകടസാധ്യതയുള്ളതിനാല്‍ ട്രെയിനുകള്‍ പതിവിലും വേഗം കുറച്ചു പോകുന്ന വിധത്തിലാണ് മണ്‍സൂണ്‍ സമയക്രമം. യാത്ര ആസൂത്രണം ചെയ്യുന്ന വേളയിലും ട്രെയിന്‍ കയറാന്‍ സ്റ്റേഷനില്‍ എത്തുന്ന വേളയിലും സമയമാറ്റം ശ്രദ്ധിക്കണം. ഒക്ടോബര്‍ 31 വരെയാണ് മണ്‍സൂണ്‍ സമയക്രമം.