Category Archives: Top Three Stories Malayalam

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന് യുഎഇയിൽ അംഗീകാരം

ഇന്ത്യൻ ലൈസന്‍സ് യുഎഇ അംഗീകരിക്കാൻ ധാരണയായതായി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. ഇന്ത്യയിൽ ഇല്ലാത്ത ഒരു ടെസ്റ്റ് യുഎഇയിൽ പാസായാലാകും അംഗീകാരം കിട്ടുക. അബുദാബിയിൽ നടന്ന രണ്ടാമത് ഇന്ത്യാ-യുഎഇ സ്ട്രാറ്റജിക് കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷെയ്ഖ് നഹ്യാൻ. സഹകരണത്തിന്റെ പുത്തൻ മേഖലകളിൽ ശ്രദ്ധയൂന്നി നേട്ടം ഉണ്ടാക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളുടെയും വികസനത്തിൽ പരസ്പരം പങ്കാളികളാകാമെന്നതാണ് നേട്ടമെന്ന് യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും […]

ഡ്രൈവിങ് ലൈസൻസ് എങ്ങനെ ഡിജി ലോക്കറിൽ അപ്‍ലോഡ് ചെയ്യാം?

ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് അടക്കമുള്ള വാഹന രേഖകള്‍ക്ക് നിയമപരമായ സാധുതയുണ്ടെന്ന് പോലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഡിജി ലോക്കര്‍ ആപ്പില്‍ ഡ്രൈവിങ് ലൈസന്‍സ് അപ്‌ഡേറ്റ് ആകുന്നില്ലെന്ന് പരാതി ധാരാളമുണ്ട്. അതിന് പരിഹാരവുമായി എത്തിയിരിക്കുന്നു കേരള പൊലീസ്. ഡിജി ലോക്കര്‍ ആപ്പില്‍ ലൈസന്‍സ് അപ്‌ഡേറ്റ് ചെയ്യുന്ന വിധത്തെപ്പറ്റി കേരള പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു. ‘ഡിജി ലോക്കര്‍ ആപ്പില്‍ ഡ്രൈവിങ് ലൈസന്‍സ് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് ധാരാളം പേര്‍ ചൂണ്ടികാണിക്കുകയുണ്ടായി. എന്നാല്‍ , ഡ്രൈവിങ് ലൈസന്‍സ് വിവരം […]

ഇനി പാന്‍കാര്‍ഡ് എല്ലാവര്‍ക്കും ബാധകം: മെയ് 31നകം അപേക്ഷിക്കണം

നികുതിവെട്ടിപ്പ് തടയാന്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കി ആദായ നികുതി വകുപ്പ്.  പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ക്കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഡിസംബര്‍  അഞ്ചുമുതല്‍ ഇത് ബാധകമാണെന്ന് ആദായ നികുതി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നികുതി ഒഴിവാക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വര്‍ഷം 2.5 ലക്ഷം രൂപയുടെ ഇടപാടുനടത്തുന്നവരെല്ലാം 2019 മെയ് 31നകം പാന്‍കാര്‍ഡിന് അപേക്ഷിച്ചിരിക്കണം.  പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ അച്ഛന്റെ പേര് നല്‍കണമെന്ന വ്യവസ്ഥ ഐടി […]

മോട്ടോര്‍ വാഹന വകുപ്പില്‍ വന്‍ പരിഷ്കരണം; ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ബാഡ്ജ് വേണ്ട

ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് നിയമങ്ങളിലും ഭേദഗതി വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. പുതിയ ഭേദഗതി പ്രകാരം 7500 കിലോ ഗ്രാമില്‍ താഴെ ലോഡ് ഉള്‍പ്പെടെ ഭാരം വരുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഓട്ടൊറിക്ഷ, ത്രീവീലര്‍ ഗുഡ്‌സ് തുടങ്ങിയ ട്രാന്‍സ്‌പോര്‍ട്ട് ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല. ഇപ്രകാരം ബാഡ്ജ് ഉള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി മുതല്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ പുതുക്കേണ്ടതില്ല. ആ ലൈസന്‍സിന്‍റെ സാധുത സ്വകാര്യ വാഹനങ്ങള്‍  ഓടിക്കുന്നതിനുള്ള കാലാവധിയായി […]

വീണ്ടും ചിറക് വിരിയ്ക്കാനൊരുങ്ങി കരിപ്പൂർ; വലിയ വിമാനങ്ങളുടെ സർവീസ് ഡിസംബർ 5 മുതൽ

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഡിസംബര്‍ അഞ്ച് മുതല്‍ വീണ്ടും തുടങ്ങും.സൗദി എയര്‍ലൈന്‍സിന്‍റെ ജിദ്ദയില്‍ നിന്നുള്ള വിമാനമാണ് കരിപ്പൂരില്‍ ആദ്യം ഇറങ്ങുക. അടുത്ത മാസം 5ന് രാവിലെ 11.30ന് ആണ് സൗദി എയര്‍ലൈന്‍സിന്‍റെ ജിദ്ദയില്‍ നിന്നുള്ള സര്‍വീസ് കരിപ്പൂരില്‍ ഇറങ്ങുക. ഇതിന്‍റെ മുന്നോടിയായി സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഉപദേശക സമിതി യോഗം വൈകാതെ വിമാനത്താവളത്തില്‍ ചേരും. നവീകരണത്തോടനുബന്ധിച്ച് റണ്‍വേ അടച്ചതോടെയാണ് കരിപ്പൂരില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചത്. എന്നാല്‍ റവൺവേയുടെ പണി പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങളുടെ […]

കൊച്ചി മെട്രോ; കാല്‍നടയാത്രാ സൗകര്യങ്ങള്‍ നവീകരിക്കാന്‍ 189 കോടി രൂപ വായ്പ അനുവദിച്ചു

കൊച്ചി മെട്രോയ്ക്ക് 189 കോടി രൂപയുടെ വായ്പ നല്‍കാന്‍ സന്നദ്ധമെന്ന് ഫ്രഞ്ച് ഡവലപ്‌മെന്റ് ഏജന്‍സി അറിയിച്ചു. ആലുവാ, ഇടപ്പള്ളി, വൈറ്റില, പേട്ട ജംക്ഷനുകളിലെ കാല്‍നടയാത്രാ സൗകര്യങ്ങള്‍ നവീകരിക്കനാണ് തുക അനുവദിക്കുക. കൊച്ചി മെട്രോ സ്റ്റേഷനുകളോട് ചേര്‍ന്നുള്ള തിരക്കേറിയ പാതകള്‍ കാല്‍നട യാത്രക്കാര്‍ക്ക് സഹായകമായ രീതിയില്‍ ഡിസൈന്‍ ചെയ്യുന്നതിനാണ് ഫ്രഞ്ച് ഏജന്‍സി കൊച്ചി മെട്രോയ്ക്ക് വായ്പ നല്‍കന്‍ സന്നദ്ധത അറിയിച്ചത്. 189 കോടി രൂപയാണ് സഹായ വാഗ്ദാനം. ഫ്രഞ്ച് വികസന ഏജന്‍സി പ്രതിനിധികള്‍ രണ്ട് ദിവസമായി കൊച്ചിയിലുണ്ടായിരുന്നു. അഞ്ച് […]

ഗുജറാത്തില്‍ പട്ടേല്‍ പ്രതിമയ്ക്ക് പിന്നാലെ വരുന്നു കൂറ്റന്‍ ബുദ്ധപ്രതിമ

182 മീറ്റര്‍ ഉയരത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഗുജറാത്തില്‍ യാഥാര്‍ഥ്യമായതിന് പിന്നാലെ മറ്റൊരു ഭീമന്‍ പ്രതിമ കൂടി ഗുജറാത്തില്‍ ഉയരാനൊരുങ്ങുന്നു. 80 മീറ്റര്‍ ഉയരത്തില്‍ ഭഗവാന്‍ ബുദ്ധന്റെ പ്രതിമയാണ് ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മിക്കാനൊരുങ്ങുന്നത്. ബുദ്ധമതവിശ്വാസികളുടെ സംഘടനയായ സംഘകായ ഫൗണ്ടേഷനാണ് പ്രതിമ നിര്‍മിക്കുക. ഇതിനായി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കണമെന്ന് ഫൗണ്ടേഷന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ബുദ്ധപ്രതിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പട്ടേല്‍ പ്രതിമ രൂപകല്‍പ്പന ചെയ്ത ശില്‍പി രാം സുതറുമായി സംഘകായ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ആശയവിനിമയം തുടങ്ങിയെന്നാണ് വിവരങ്ങള്‍. പ്രതിമ നിര്‍മാണത്തിനായി […]

അബൂദാബിയിൽ വീണ്ടും ഊബര്‍ എത്തുന്നു

രണ്ട് വര്‍ഷത്തിന് ശേഷം അബുദാബിയില്‍ ഊബര്‍ ടാക്‌സികളുടെ സേവനം എത്തുന്നു. ദുബായ് ഗതാഗത വകുപ്പിന്റെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററും (ഐ.ടി.സി) ഊബര്‍ കമ്പനിയും തമ്മില്‍ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കരാറിനും രൂപം നല്‍കി. സാധാരണ ടാക്‌സികള്‍ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്ന അതേ നിരക്ക് തന്നെയാകും ഊബര്‍ ടാക്‌സികളും ഇടാക്കുന്നത്. നിരക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 2016 ലാണ് ഊബര്‍ അബൂദബി സര്‍വീസ് അവസാനിപ്പിച്ചത്. പുതിയ കരാര്‍ പ്രകാരം സ്വദേശികള്‍ക്ക് തങ്ങളുടെ സ്വകാര്യ കാറുകള്‍ ഊബര്‍ […]

സൗദിയില്‍ നിന്നും കരിപ്പൂരിലേക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

സൗദി എയര്‍ലൈന്‍സ് സൗദിയില്‍ നിന്നും കരിപ്പൂരിലേക്ക് തുടങ്ങുന്ന സര്‍വീസില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ട്രാവല്‍സുകള്‍ മുഖേനയും ഓണ്‍ലൈനായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. അടുത്ത മാസം അഞ്ചിന് ജിദ്ദയില്‍ നിന്നാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്. സൗദി എയര്‍ലൈന്‍സ് വെബ്‌സൈറ്റിലും ട്രാവല്‍സുകള്‍ മുഖേനയും ടിക്കറ്റുകള്‍ ലഭ്യമാണ്. സാധാരണയിലും കൂടിയ നിരക്കിലാണ് ടിക്കറ്റിന് ഈടാക്കുന്നതെന്നാണ് റിപോര്‍ട്ട്. നേരത്തെ കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് യാത്ര കോഴിക്കോട്ടേക്ക് മാറ്റാനുള്ള അവസരം സൗദി എയര്‍ലൈന്‍സ് നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ സര്‍വീസ് ആരംഭിക്കുന്ന ആദ്യ ദിനങ്ങളില്‍ […]

കനകക്കുന്നില്‍ വസന്തോത്സവം ജനുവരി 11 മുതല്‍ 20 വരെ

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുഷ്പമേളയായ വസന്തോത്സവം 2019 ജനുവരി 11 മുതല്‍ 20 വരെ സംഘടിപ്പിക്കും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും, വി.എസ് സുനില്‍കുമാറും പങ്കെടുത്ത യോഗമാണ് വസന്തോത്സവം കൂടുതല്‍ ആകര്‍ഷണീയമായി കനകക്കുന്നില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി സംഘാടകസമിതി രൂപീകരിച്ചു. കഴിഞ്ഞ വര്‍ഷം കനകക്കുന്നില്‍ സംഘടിപ്പിച്ച വസന്തോത്സവം കാണുന്നതിന് ഒന്നര ലക്ഷത്തോളം ആളുകളെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് പണച്ചെലവില്ലാതെ സംഘടിപ്പിച്ച മേളയെന്ന രീതിയില്‍ പ്രശംസ പിടിച്ചുപറ്റിയതാണ് വസന്തോത്സവം. കഴിഞ്ഞ വസന്തോത്സവത്തില്‍ 12 […]

ശബരിമല തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടെ കെഎസ്ആര്‍ടിസി

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള യാത്രാ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ടിക്കറ്റ് സര്‍വ്വീസിന് കെഎസ്ആര്‍ടിസിയുടെ പുതിയ പരിഷ്കാരം. തീര്‍ത്ഥാടകര്‍ക്ക് 30 ദിവസം മുന്‍പ് ടിക്കറ്റ് ബുക്കിംഗ് ലഭ്യമാക്കുന്ന തരത്തില്‍ ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ ബസ് ടിക്കറ്റിങ് ഏജന്‍സിയായി ‘അഭി ബസി’ന്റെ ഓണ്‍ലൈന്‍ വഴി കെഎസ്ആര്‍ടിസി ടിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായുള്ള കരാറില്‍ കെഎസ്ആര്‍ടിസിയും അഭി ബസും ഒപ്പു വെച്ചു. അഭി ബസിനു കീഴില്‍ വരുന്ന രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം. തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ഹിമാചല്‍ […]

ഇനി കാല്‍ചുവട്ടിലാക്കാം ബാങ്കോക്ക് നഗരം

കാലിന്നടിയില്‍ വെള്ളപ്പരപ്പ് പോലെ ചില്ലിട്ട ഒരു തറ. അതിന് താഴെ സദാസമയവും ഓടിക്കൊണ്ടിരിക്കുന്ന ഒരു നഗരം. കൂറ്റന്‍ കെട്ടിടങ്ങളും റോഡുകളുമെല്ലാം ആകാശത്ത് നിന്ന് നോക്കുമ്പോഴെന്ന പോലെ ചെറിയ കളിപ്പാട്ടങ്ങളായി തേന്നിയേക്കാം. കേള്‍ക്കുമ്പോള്‍ ഒരു സ്വപ്നമാണെന്ന് സംശയമാകുന്നുണ്ടോ? എന്നാല്‍ സ്വപ്നമല്ല, യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരിടമുണ്ട്. ബാങ്കോക്കിലെ ‘കിംഗ് പവര്‍ മഹാനഖോണ്‍’ എന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടസമുച്ചയത്തിന്റെ മുകളിലാണ് ഈ സ്വപ്നതുല്യമായ കാഴ്ചയൊരുക്കിയിരിക്കുന്നത്. ഏതാണ്ട് 1,030 അടി മുകളില്‍ 78ാം നിലയിലായി ഒരു ബാറിനോട് ബന്ധപ്പെട്ടാണ് ചില്ലുകൊണ്ടുള്ള വ്യൂ പോയിന്റ്. […]

യുഎഇ ബീച്ചുകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

യുഎഇയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. വടക്കുകിഴക്കന്‍ ദിശയില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാലാണ് ബീച്ചുകളില്‍ യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അറേബ്യന്‍ ഗള്‍ഫ് സമുദ്ര ഭാഗങ്ങളില്‍ ഒന്‍പത് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെയാണ് മുന്നറിയിപ്പ്. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി യുഎഇയിലെ ചില ഭാഗങ്ങളില്‍ തിങ്കഴാള്ചയും മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മറ്റ് പ്രദേശങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ […]

തിരുവനന്തപുരത്ത് എത്തിയാല്‍ കാണാം അന്താരാഷ്ട്ര ബഹിരാകാശ നിലയം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ഒരാഴ്ച കാണാനുള്ള സുവര്‍ണാവസരമാണ് കേരളത്തിലെ വാനനിരീക്ഷകര്‍ക്ക് കൈവന്നിരിക്കുന്നത്. രാത്രികാലങ്ങളില്‍ രണ്ട് മിനിറ്റ് മുതല്‍ 4 മിനിറ്റ് വരെ തിരുവനന്തപുരത്ത് സ്‌പേസ് സ്റ്റേഷന്‍ ദൃശ്യമാകും. വെള്ളിയാഴ്ചയോടെ കേരളത്തിന്റെ ആകാശത്ത് നിന്നും സ്‌പേസ് സ്റ്റേഷന്‍ മാറുമെന്നും നാസ അറിയിച്ചിട്ടുണ്ട്. നിലയത്തിന്റെ സോളാര്‍ പാനലുകളിലെ വെളിച്ചം ഭൂമിയിലേക്ക് പ്രതിഫലിക്കുന്നതാണ് ആകാശക്കാഴ്ചയില്‍ വ്യക്തമാവുക. പകല്‍ സമയത്ത് നിലയത്തെ കാണാമെങ്കിലും രാത്രിയാണ് കൂടുതല്‍ ദൃശ്യമാവുക. തീവ്രപ്രകാശത്തോടെ കടന്നുപോകുന്ന നിലയം ഇന്ന് രാത്രി 7.25 ന് രണ്ട് മിനിറ്റ് നേരവും നാളെ […]

എന്റെ കൂട് പദ്ധതിക്ക് പിന്നാലെ സ്ത്രീകള്‍ക്കായി വണ്‍ ഡേ ഹോം വരുന്നു

നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി കഴിയാന്‍ തലസ്ഥാനത്ത് വണ്‍ ഡേ ഹോം പദ്ധതി ഉടന്‍ വരുന്നു. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ആരംഭിക്കാന്‍ പോകുന്ന വണ്‍ ഡേ ഹോം വനിത ശിശുവികസന വകുപ്പിന്റെ നിയന്ത്രണത്തിലാണു്ള്ളത്. കഴിഞ്ഞ ദിവസം സാമൂഹ്യനീതി വകുപ്പ് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ‘എന്റെ കൂട്’ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ഇത് കൂടാതെ ആണ് വണ്‍ ഡേ ഹോം സൗകര്യവും എത്തുന്നത്. രാത്രി നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി തങ്ങാനാണ് ‘എന്റെ കൂട് പദ്ധതി. എന്നാല്‍, വണ്‍ […]