Category Archives: Top Three Stories Malayalam

പ്രാചീനകാല പ്രൗഢിയോടെ അല്‍ ഹൊസന്‍ കോട്ട തുറന്നു

പ്രാചീനകാല പ്രൗഢിയോടെ സ്വദേശികളുടെ ജീവിതത്തിലേക്ക് വാതില്‍ തുറക്കുന്ന ഖസര്‍ അല്‍ ഹൊസന്‍ കോട്ട പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് കോട്ട രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് പുതുക്കി പണിത കോട്ടയെ അല്‍ഹൊസന്‍, പവിലിയന്‍, ഹൗസ് ഓഫ് ആര്‍ട്ടിസാന്‍സ്, ഖസര്‍ അല്‍ ഹൊസന്‍ ഫോര്‍ട്ട്, കള്‍ചറല്‍ ഫൗണ്ടേഷന്‍ എന്നീ നാലു വിഭാഗമാക്കി തിരിച്ചാണ് പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്. ഇന്നു […]

ചലചിത്രമേളയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയാകും. നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. തുടര്‍ന്ന് മന്ത്രി കടകംപള്ളി […]

പെരിയവര താല്‍ക്കാലിക പാലം തുറന്നു

പെരിയവര താല്‍ക്കാലിക പാലത്തിന്‍റെ പണികള്‍ അവസാനഘട്ടത്തില്‍. പാലത്തിലൂടെയുള്ള ഗതാഗതം ഇന്ന്  പുനസ്ഥാപിക്കും. ഈ വഴിയിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കുന്നത് മൂന്നാറിന് വലിയ ആശ്വാസമാണ് സമ്മാനിക്കുന്നത്. പാലം തകര്‍ന്നതോടെ മൂന്നാര്‍- ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം നിലച്ചത് വലിയ തിരിച്ചടി നേരിട്ടിരുന്നു. മൂന്നാറിലെ ഏറ്റവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ രാജമലയിലേക്കുള്ള യാത്ര തടസ്സപ്പെട്ടത് വിനോദ സഞ്ചാരമേഖലയിലും വലിയ തിരിച്ചടിയായി. പെരിയവരയിലെത്തി താല്‍ക്കാലിക സംവിധാനത്തിലൂടെ പാലം കടന്ന് മറുവശത്തെത്തി മറ്റു വാഹനങ്ങളില്‍ സഞ്ചരിച്ചാണ് വിനോദസഞ്ചാരികള്‍ രാജമലയിലെത്തിയിരുന്നത്. കൂറ്റന്‍ കോണ്‍ക്രീറ്റ് റിങ്ങുകള്‍ ഉപയോഗിച്ചാണ് താല്‍ക്കാലിക […]

അന്താരാഷ്ട്ര മൗണ്ടെയ്ന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി വയനാട്‌

അന്താരാഷ്ട്ര മൗണ്ടെയ്ന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് വെള്ളി, ശനി ദിവസങ്ങളില്‍ മാനന്തവാടി പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ നടക്കും. അന്താരാഷ്ട്ര ക്രോസ്‌കണ്‍ട്രി മത്സരവിഭാഗത്തില്‍ 11 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ദേശീയ തലമത്സരങ്ങളില്‍ ആര്‍മി, റെയില്‍വേ, വിവിധ സംസ്ഥാനങ്ങള്‍ എന്നിവയില്‍ നിന്നുള്ള 40 സൈക്ലിസ്റ്റുകള്‍ മത്സരിക്കും. വനിതകള്‍ക്കായി കേരളത്തില്‍ ആദ്യമായി നടത്തുന്ന സൈക്ലിങ് മത്സരത്തില്‍ 20 പേര്‍ പങ്കെടുക്കും. അന്താരാഷ്ട്ര മത്സരത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 1,50,000, 1,00,000, 50,000, 25,000, 20,000 എന്നിങ്ങനെ സമ്മാനത്തുക ലഭിക്കും. ദേശീയതലത്തില്‍ പുരുഷവിഭാഗത്തില്‍ ആദ്യ […]

കുട്ടിപ്പൂരത്തിനൊരുങ്ങി ആലപ്പുഴ; ഇത്തവണ ആര്‍ഭാടങ്ങളില്ല

സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി ആലപ്പുഴ. പ്രളയത്തിന് ശേഷമുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ആര്‍ഭാടങ്ങളില്ലാതെ ചെലവ് കുറച്ചാണ് അൻപത്തിയൊന്നാമത് കൗമാര കലാമേള നടക്കുക. 29 വേദികളിലായി 12,000 മത്സരാര്‍ത്ഥികളാണ് പ്രതിഭ തെളിയിക്കുന്നത് . 16 വര്‍ഷത്തിന് ശേഷമാണ് കിഴക്കിന്‍റെ വെനീസെന്നറിയപ്പെടുന്ന ആലപ്പുഴയിലേക്ക് കലോത്സവം വിരുന്നെത്തുന്നത്. 29 വേദികളുടേയും പെയിന്‍റിംഗ് ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ആലപ്പുഴ ജില്ലക്കാരുടെ സാഹിത്യ രചനകളാണ് വേദികളുടെ പേര്. കലോത്സവ കലണ്ടര്‍ പുറത്തിറക്കി,  ഇഎംഎസ് സ്റ്റേഡിയത്തിൽ പാചകം ചെയ്യുന്ന ഭക്ഷണം നാലു കേന്ദ്രങ്ങളിൽ ബുഫേ മാതൃകയിൽ വിതരണം ചെയ്യും. അമ്പലപ്പുഴ […]

എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ മുഖം മിനുക്കുന്നു

പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാനായി എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ മുഖം മിനുക്കുന്നു. ഓള്‍ഡ് റെയില്‍വേ സ്റ്റേഷനിലെ ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയത്. ഓര്‍ഡ് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ പച്ചാളം വരെയാണ് ട്രാക്ക് നവീകരണം നടന്നുകൊണ്ടിരിക്കുന്നത്. 100 വര്‍ഷത്തിലധികം പഴക്കമുള്ള ട്രാക്കുകളാണ് നവീകരിക്കുന്നത്. മാലിന്യങ്ങളും മണ്ണും മൂടി പൂര്‍ണമായി അപ്രത്യക്ഷമായിരുന്ന ട്രാക്കുകളാണ് മാലിന്യങ്ങള്‍ നീക്കംചെയ്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മുന്‍പ് അനുമതി ലഭിച്ച ഒന്നരക്കോടി രൂപയുടെ ജോലികളാണ് നിലവില്‍ നടന്നു കൊണ്ടിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ പൈതൃകം നിലനിര്‍ത്തിക്കൊണ്ടുള്ള നവീകരണമാണ് […]

ജനുവരി ഒന്ന് മുതല്‍ ഈ വാഹനങ്ങള്‍ക്ക് ജിപിഎസ് നിര്‍ബന്ധം

2019 ജനുവരി 1 മുതല്‍ രജിസ്റ്റര്‍ചെയ്യുന്ന സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ജി പി എസ് സംവിധാനം നിര്‍ബന്ധമാക്കിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് (വി.എല്‍.ടി.) സംവിധാനം ഘടിപ്പിക്കുന്നത് നിര്‍ബന്ധമായി നടപ്പിലാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ്  സംവിധാനം ഘടിപ്പിക്കുന്നത് സംബന്ധിച്ച് അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് ഉത്തരവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നതിന് സമയപരിധി […]

കരിപ്പൂരിലേക്ക് ഇന്ന് മുതല്‍ സൗദി എയർലൈൻസ് സര്‍വീസും

സൗദി എയർലൈൻസ് ബുധനാഴ്ച മുതൽ കരിപ്പൂരിലേക്ക് സർവീസ് ആരംഭിക്കും. ജിദ്ദയിൽ നിന്ന് ആഴ്ചയിൽ നാലും റിയാദിൽ നിന്ന് മൂന്നും സർവീസുകളാണ് ഉണ്ടാവുക. ആദ്യ സർവീസ് ബുധനാഴ്ച പുലർച്ചെ 3.15ന് ജിദ്ദയിൽ നിന്ന് പുറപ്പെടും. കരിപ്പൂർ വിമാനത്താവള വികസനത്തിന്‍റെ ഭാഗമായി മൂന്ന് വർഷത്തിലധികമായി നിർത്തിവെച്ച സർവീസാണ് സൗദി എയർലൈൻസ്  പുനരാരംഭിക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ദില്ലി, ബംഗളുരു, ലക്‌നൗ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് സൗദി എയര്‍ലെെന്‍സ് സർവീസ് നടത്തുന്നുണ്ട്. ഈ വർഷം സൗദി എയർലൈൻസ് ആരംഭിച്ച നാലാമത്തെ നേരിട്ടുള്ള […]

പാസ്‍പോര്‍ട്ട് സേവനങ്ങള്‍ ഇനി മൊബൈല്‍ ആപ് വഴി ലഭിക്കും

പാസ്‍പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ ഇനി മുതല്‍ മൊബൈല്‍ ആപിലൂടെ ലഭ്യമാവും. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഉമങ് – UMANG (യൂണിഫൈഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂ ഏജ് ഗവേര്‍ണന്‍സ്) ആപിലാണ് പാസ്‍പോര്‍ട്ട് സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയത്. പാസ്‍പോര്‍ട്ട് അപേക്ഷയുടെ വിവരങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ആപിലൂടെ അറിയാം. അടുത്തുള്ള പാസ്‍പോര്‍ട്ട് കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ഫീസ്, പാസ്‍പോര്‍ട്ടിന് ആവശ്യമായ രേഖകള്‍, അപ്പോയിന്റ്മെന്റ് ലഭ്യത തുടങ്ങിയവയൊക്കെ ഉമങ് ആപിലൂടെ ലഭ്യമാവും. ആന്‍ട്രോയിഡ് പ്ലേ സ്റ്റേറില്‍ നിന്നോ ഐഓസ് […]

ആലപ്പുഴ-കൊല്ലം ബോട്ട് സർവീസ് നാളെ മുതല്‍ വീണ്ടും

ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ-കൊല്ലം ബോട്ട് സർവീസ് ഡിസംബർ അഞ്ച് മുതൽ തുടങ്ങും. ആലപ്പുഴയിൽ നിന്നും ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ്. ഡിസംബർ അഞ്ചിന് രാവിലെ 10.30ന് ആലപ്പുഴയിൽ നിന്ന് സർവീസ് ആരംഭിച്ച് വൈകിട്ട് 6.30 ന് കൊല്ലത്ത് എത്തിച്ചേരും. അടുത്ത ദിവസം രാവിലെ 10.30ന് കൊല്ലത്തുനിന്ന് സർവീസ് പുനരാരംഭിക്കുകയും വൈകിട്ട് 6.30ന് ആലപ്പുഴയിൽ എത്തിച്ചേരുകയും ചെയ്യുമെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടർ അറിയിച്ചു.

വളളം വരയും, കട്ടമരകവിയരങ്ങും ശംഖുമുഖം ബീച്ചിൽ

ഓഖി ചുഴലിക്കാറ്റിന്റെയും പ്രളയത്തിന്റെയും നേര്‍ക്കാഴ്ചകളും അതിജീവനവും കടല്‍ത്തീരത്ത് വളളങ്ങളില്‍ വരയ്ക്കുന്നു. തിരുവനന്തപുരത്തെ മികച്ച തീരദേശ ചിത്രകലാകാരന്മാര്‍ ഇതിന് നേതൃത്വം നല്‍കുന്നു. ശ്രീ. രാജേഷ് അമലിന്റെ നേതൃത്വത്തില്‍ 10-ാംളം ചിത്രകാരന്മാരാണ് ഇതില്‍ പങ്കെടുക്കുക. പ്രശസ്ത ചിത്രകാരന്‍ ശ്രീ. കാട്ടൂര്‍ നാരായണപിളള ഉത്ഘാടനം ചെയ്തു. അതോടൊപ്പം കട്ടമര കവിയരങ്ങും ബീച്ചിൽ ഇന്ന് വൈകുന്നേരം 5 മണി മുതൽ ഉണ്ടാകും. പരമ്പരാഗത ശൈലിയില്‍ കട്ടമരത്തിലൊരുക്കുന്ന വേദിയിലാണ് കവിയരങ്ങ്. കവികള്‍ക്ക് സ്വന്തം കവിതകള്‍ ചൊല്ലാന്‍ അവസരമുണ്ട്.

ബന്ദിപ്പൂർ: മേൽപ്പാല നിർമ്മാണചെലവിന്റെ 50% സംസ്ഥാനം വഹിക്കും

ബന്ദിപ്പൂർ-വയനാട് മേഖലയിലെ രാത്രികാല യാത്രാനിരോധനത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ദേശീയപാത 212ൽ മേൽപ്പാലങ്ങൾ പണിയുന്നത് ഉൾപ്പെടെയുള്ള ചെലവിന്റെ 50 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി. ഏകദേശം 450-500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അന്തിമമായ ചെലവ് വിശദമായ സർവെയ്ക്കും മേൽപ്പാലത്തിന്റെയും റോഡ് വികസനത്തിന്റെയും വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയ ശേഷം കണക്കാക്കും. കർണ്ണാടകയിലെ കൊള്ളെഗൽ മുതൽ മൈസൂർ വഴി കോഴിക്കോടുവരെ 272 കിലോമീറ്റർ ദൂരത്തിലുള്ള ദേശീയ പാത […]

അഗസ്ത്യാർകൂടത്തിൽ വനിതകള്‍ക്ക് ട്രക്കിങ്ങിനുള്ള വിലക്ക് നീക്കി

അഗസ്ത്യാർകൂടത്തിൽ വനിതകള്‍ക്ക് ഏർപ്പെടുത്തിയ ട്രക്കിങ്ങിനുള്ള വിലക്ക് കേരളാ ഹൈക്കോടതി നീക്കി. ട്രെക്കിങ്ങ് അനുവദനീയമായിരിക്കുന്ന അഗസ്ത്യാർകൂടമലനിരകളിൽ ലിംഗ വിവേചനം പാടില്ല എന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് അനു ശിവരാമൻ വിലക്ക് നീക്കിയത്. സമുദ്രനിരപ്പില്‍ നിന്ന് 1868 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയാണ് അഗസ്ത്യമല. ദക്ഷിണ കൈലാസം എന്ന് പുകള്‍പെറ്റ അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവിറക്കിയത് വനം വകുപ്പായിരുന്നു. വനംവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ സ്ത്രീകളും 4 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു. മുന്‍ വര്‍ഷം സ്ത്രീകളെ വിലക്കിയുള്ള സര്‍ക്കുലറിനെതിരെ […]

ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് തിരുവനന്തപുരത്ത്

എറണാകുളം മറൈന്‍ ഡ്രൈവില്‍ 2018 സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ  നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് 2019 ഫെബ്രുവരി 15 മുതല്‍ 18 വരെ തിരുവനന്തപുരം കനകക്കുന്നില്‍ വച്ച് നടത്തുന്നതിന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ കേരളത്തിലുണ്ടായ പ്രളയ ദുരന്തങ്ങളെ തുടര്‍ന്നാണ് കോണ്‍ക്ലേവ് മാറ്റിവച്ചത്. വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള ദുരിത നിവാരണത്തിനും പകര്‍ച്ചവ്യാധി […]

അവധിയാത്രാ ആനുകൂല്യം: ലക്ഷ്യസ്ഥാനമാറ്റം മുൻകൂട്ടി അറിയിക്കണം

സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും അവധിയാത്രാ ആനുകൂല്യം ഉപയോഗിച്ച് യാത്ര നടത്തുമ്പോൾ യാത്ര ആരംഭിക്കുന്നതിനു മുമ്പുള്ള പ്രഖ്യാപിത ലക്ഷ്യസ്ഥാനത്തിലെ മാറ്റം സർക്കാരിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് സർക്കാർ ഉത്തരവായി. യാത്ര ആരംഭിച്ചതിനുശേഷം പ്രഖ്യാപിത ലക്ഷ്യസ്ഥാനത്തിൽ മാറ്റംവരുത്തിക്കൊണ്ടുള്ള ക്ലെയിമുകൾ അനുവദിക്കുകയില്ലെന്നും ധനകാര്യ വകുപ്പിന്റെ ഉത്തരവിൽ വ്യക്തത വരുത്തിയിട്ടുണ്ട്. എ​യ്ഡ​ഡ് സ്കൂ​ളി​ലെ​യും കോ​ള​ജി​ലെ​യും അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഫു​ൾ​ടൈം ജീ​വ​ന​ക്കാ​ർ​ക്കും (​ലോ​ക്ക​ൽ ബോ​ഡി ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ) എ​ൽ​ടി​സി​ക്ക് (Leave Travel Concession) അ​ർ​ഹ​ത​യു​ണ്ട്. പ​തി​ന​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ക​ണം […]