Category Archives: Top Three Stories Malayalam

26 തീവണ്ടികളില്‍ ബ്ലാക്ക് ബോക്‌സ് സ്ഥാപിച്ച് ഇന്ത്യന്‍ റെയില്‍വേ

വിമാനങ്ങളിലെ ബ്ലാക്ക് ബോക്‌സിന് സമാനമായ ഉപകരണം പരീക്ഷണാടിസ്ഥാനത്തില്‍ 26 തീവണ്ടികളില്‍ സ്ഥാപിച്ചതായി റെയില്‍വേ മന്ത്രാലയം. ലോക്കോ ക്യാബ് ഓഡിയോ വീഡിയോ റെക്കോഡിങ് സംവിധാനം എന്നറിയപ്പെടുന്ന ഇത് അപകടം നടന്ന സാഹചര്യങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സഹായിക്കുമെന്ന് പാര്‍ലമെന്റിലെ ചോദ്യത്തിന്‍ മറുപടിയായി റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയിന്‍ വ്യക്തമാക്കി. ഡീസല്‍, ഇലക്ട്രിക് തീവണ്ടികളില്‍ ഇതുപയോഗിക്കാം. 3500 ഉപകരണങ്ങള്‍ വാങ്ങാന്‍ 100.40 കോടിരൂപ 2018-19 ബജറ്റില്‍ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കൊച്ചി-മുസിരിസ് ബിനാലെ നാലാം പതിപ്പിന് നാളെ തുടക്കം

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാവിരുന്നായ കൊച്ചി-മുസിരിസ് ബിനാലെയുടെ 2018 നാളെ തുടക്കം. പ്രശസ്ത ആര്‍ടിസ്റ്റ് അനിത ദുബെയാണ് 108 ദിവസം നീണ്ടുനില്‍ക്കുന്ന കലാപ്രദര്‍ശനങ്ങളുടെ ഇത്തവണത്തെ ക്യൂറേറ്റര്‍. ലോക പ്രശസ്തരായ പല ആര്‍ടിസ്റ്റുകളും നാലാം ലക്കത്തില്‍ പങ്കെടുക്കുന്നുണ്ട്. നെതര്‍ലന്‍ഡില്‍ നിന്നുള്ള മര്‍ലിന്‍ ദുമാസ്, ഓസ്ട്രിയയില്‍ നിന്നും വാലി എക്‌സ്‌പോര്‍ട്ട്, ചൈനയില്‍ നിന്നും സോങ്ങ് ഡോങ്ങ്, അമേരിക്കയില്‍ നിന്നും ഗറില്ല ഗേള്‍സ് എന്നിവരെ കൂടാതെ ഇന്ത്യയില്‍ നിന്നും ജിതീഷ് കല്ലാട്ട്, നീലിമ ഷെയ്ഖ് തുടങ്ങിയവരാണ് ഇത്തവണ പങ്കെടുക്കുന്ന ചില പ്രമുഖര്‍. […]

സൈക്കിളില്‍ ചുറ്റിയടിച്ച് മലമ്പുഴ കാണാം

പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. അവിടുത്തെ പ്രധാന ആകര്‍ഷക ഘടകങ്ങളിലൊന്നാണ് മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്‌നേക്ക് പാര്‍ക്ക്, റോക്ക് ഗാര്‍ഡന്‍, മത്സ്യ ഉദ്യാനം എന്നിവ. ഉദ്യാനസൗന്ദര്യ കാഴ്ചകള്‍ കാണാനായി സൈക്കിള്‍ സവാരി വിനോദസഞ്ചാരവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഒരുമണിക്കൂര്‍ സഞ്ചാരത്തിന് 10 രൂപയാണ് ഈടാക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേകം രണ്ട് സൈക്കിളുകളും ഒരുക്കിയിട്ടുണ്ട്. മാന്തോപ്പും ഗവര്‍ണര്‍ സ്ട്രീറ്റും വ്യൂ പോയിന്റും മാത്രമേ ആദ്യം കാണാന്‍ അനുവദിച്ചിട്ടുള്ളൂ. രണ്ടാംഘട്ടത്തില്‍ മലമ്പുഴ റിങ് റോഡും അണക്കെട്ടും സൈക്കിളില്‍ ചുറ്റിക്കാണാന്‍ […]

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോറിക്ഷ വരുന്നു

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷ വരുന്നു. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ.എ.എല്‍.) ആണ് നിര്‍മാതാക്കള്‍. ഒരുമാസത്തിനകം വിപണിയിലെത്തും. പുണെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനുള്ള പരിശോധനകള്‍ അന്തിമഘട്ടത്തിലാണ്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ വാഹനം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് കെ.എ.എല്‍. നെയ്യാറ്റിന്‍കര ആറാലുംമൂടിലെ പ്ലാന്റില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സര്‍ക്കാരിന്റെ പുതിയ വൈദ്യുതിനയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇ-ഓട്ടോറിക്ഷകള്‍ക്കുമാത്രമേ പെര്‍മിറ്റ് നല്‍കു. ഈ സാധ്യത മുതലെടുക്കാനുള്ള ശ്രമത്തിലാണ് കെ.എ.എല്‍. മൂന്നുപേര്‍ക്ക് […]

ഗോ എയര്‍ ഗള്‍ഫ് സര്‍വീസിന് അനുമതി നല്‍കി വ്യോമയാന മന്ത്രാലയം

ഗോ എയറിന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ വ്യോമയാന മന്ത്രാലയം അനുമതിനല്‍കി. മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് അനുമതി. ഈ മാസവും അടുത്ത മാസവുമായി സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്താന്‍ ഗോ എയര്‍ അനുമതി തേടിയെങ്കിലും തത്കാലം അനുമതി കിട്ടിയിട്ടില്ല. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഗോ എയര്‍ സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു. ചെന്നൈ സര്‍വീസ് ചൊവ്വാഴ്ച തുടങ്ങും.

ടൈറ്റാനിക് കപ്പല്‍ വീണ്ടും യാത്രയ്‌ക്കൊരുങ്ങുന്നു

വൈറ്റ് സ്റ്റാര്‍ ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള ഒരു യാത്രാകപ്പലായിരുന്നു റോയല്‍ മെയില്‍ സ്റ്റീമര്‍ ടൈറ്റാനിക്. അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പലായിരുന്നു ടൈറ്റാനിക്. ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട ആ കപ്പല്‍, ആദ്യത്തെ യാത്രയില്‍ തന്നെ, ഒരു മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങുകയായിരുന്നു. ഇപ്പോഴിതാ മുങ്ങിയ കപ്പലിന് പകരമായി ടൈറ്റാനിക് II എത്തുകയാണ്. റിപ്പോര്‍ട്ട് പ്രകാരം 2022-ലാണ് ടൈറ്റാനിക് II തന്റെ ആദ്യ യാത്രയ്ക്കിറങ്ങുന്നത്. ഓസ്ട്രേലിയന്‍ കമ്പനിയായ ബ്ലൂസ്റ്റാറാണ് അവരുടെ ഈ പദ്ധതിയെ കുറിച്ച് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ‘ ടൈറ്റാനിക് […]

കണ്ണൂര്‍- ബെംഗളൂരു റൂട്ടില്‍ ആഴ്ചയില്‍ 6 ദിവസം സര്‍വീസ് നടത്താന്‍ ഗോ എയര്‍

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്കും തിരിച്ചും ആഴ്ചയില്‍ 6 ദിവസം സര്‍വീസ് നടത്തുമെന്നു ഗോ എയര്‍. ടിക്കറ്റ് ചാര്‍ജ് 1415 രൂപ മുതല്‍. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒന്നിനു കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന വിമാനം 2.20 നു ബെംഗളൂരുവിലെത്തും. മടക്കയാത്ര 2.50നു പുറപ്പെട്ട് 4.10നു കണ്ണൂരിലെത്തും. www.Goair.in ന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റു യാത്രാ പോര്‍ട്ടലുകള്‍ എന്നിവയില്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു. ബെംഗളൂരുവിനു പുറമേ ഹൈദരാബാദ് (ആഴ്ചയില്‍ 4 ദിവസം), ചെന്നൈ (3) എന്നിവിടങ്ങളിലേക്കും […]

ബിനാലെ നാലാം ലക്കം; നിറ സാന്നിദ്ധ്യമായി മലയാളി കലാകാരന്‍മാര്‍

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ മലയാളി കലാകാരന്‍മാരുടെ ശ്രദ്ധേയ സാന്നിധ്യം. പതിനൊന്ന് മലയാളി കലാകാരന്‍മാരുടെ പ്രതിഷ്ഠാപനങ്ങളാണ് കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ ഒരുങ്ങുന്നത്. 108 ദിവസം നീണ്ടു നില്‍ക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം ഡിസംബര്‍ 12 നാണ് തുടങ്ങുന്നത്. മാര്‍ച്ച് 29 വരെയാണ് ബിനാലെ പ്രദര്‍ശനം. ഇന്ത്യന്‍ കലാ വിപ്ലവത്തിന്റെ റാഡിക്കല്‍ ഗ്രൂപ്പിന്റെ നായകത്വം വഹിച്ച അന്തരിച്ച കെ പി കൃഷ്ണകുമാറിന്റെ(1958-89) സൃഷ്ടികളില്‍നിന്ന് തെരഞ്ഞെടുത്തതടക്കമുള്ള സൃഷ്ടികളാണ് ബിനാലെ നാലാം ലക്കത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ 30-ാം ചരമവാര്‍ഷികത്തില്‍ […]

കുട്ടനാടന്‍ സൗന്ദര്യം നുകരാന്‍ പ്രത്യേക ബോട്ട് സര്‍വ്വീസ്

കലോത്സവ നഗരിയിലെത്തുന്നവര്‍ക്ക് പുത്തനനുഭവമായി സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പ്രത്യേക ബോട്ട് സര്‍വ്വീസ്. പ്രളയാനന്തരം ഉയര്‍ത്തെഴുന്നേറ്റ കുട്ടനാടിന്റെ കായല്‍ സൗന്ദര്യം നുകരാനായി ആരംഭിച്ച ബോട്ട് സര്‍വ്വീസ് കലോത്സവ നഗരിയിലെത്തുന്നവരില്‍ ആവേശമുണര്‍ത്തുകയാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്നെത്തുവര്‍ക്ക് വളരെ തുച്ഛമായ നിരക്കില്‍ കായല്‍ സൗന്ദര്യം ആസ്വധിക്കാന്‍ കഴിയുന്നതാണ് ജലഗതാഗത വകുപ്പിന്റെ ഈ ബോട്ട സര്‍വ്വീസ്. ആലപ്പുഴ ജെട്ടിയില്‍ നിന്നും പുറപ്പെട്ട് പുന്നമട, സോമന്‍ ജെട്ടി, സായ്, മംഗലശ്ശേരി, കുപ്പപുറം, പുഞ്ചിരി ജെട്ടി എന്നിവടങ്ങള്‍ വഴി തിരികെ […]

സ്വപ്‌നച്ചിറകിലേറി കണ്ണൂര്‍; സംസ്ഥാന സര്‍ക്കാറിന് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. 9.30 ന് ഡിപ്പാര്‍ച്ചര്‍ ഹാളില്‍ നിലവിളക്ക് കൊളുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് ആദ്യ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്തു. അബുദാബിയിലേക്കാണ് കണ്ണൂരില്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ സര്‍വീസ്. രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒമ്പതിന് പുറപ്പെട്ട് രാത്രി 8.20ന് […]

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമങ്ങള്‍

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഒരു വശമെങ്കിലും പരന്ന പ്രതലമില്ലാത്ത ബാഗുകളും നിശ്ചിത വലിപ്പത്തില്‍ അധികമുള്ളവയുമടക്കം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകള്‍ ഇനി വിമാനത്താവളം വഴി കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഷാര്‍ജിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ വിമാനത്താവള കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നിശ്ചിത ആകൃതിയില്ലാത്ത ബാഗുകള്‍, വലിപ്പം കൂടിയ ലഗേജുകള്‍, ഉരുണ്ട ആകൃതിയിലുള്ള ബാഗുകള്‍ തുടങ്ങിയവയൊന്നും അനുവദിക്കില്ല. വിമാനത്താവളത്തിലെ ലഗേജ് ഹാന്റ്‍ലിങ് സംവിധാനത്തില്‍ ഇവ കൈകാര്യം ചെയ്യാനാവാത്തത് കൊണ്ടാണ് പുതിയ നിബന്ധനകള്‍. […]

ഹോട്ടലുകളില്‍ നിന്ന് ഇനി ഫ്രീയായി കുടിവെള്ളം കിട്ടും; ടോയ്ലറ്റും ഉപയോഗിക്കാം

തിരുവനന്തപുരം ജില്ലയിലെ ഹോട്ടലുകളില്‍നിന്ന് ഇനി മുതല്‍ ഫ്രീയായി കുടിവെള്ളം കിട്ടും. ഹോട്ടലുകളില്‍ നിന്നു നേരിട്ടും വാട്ടര്‍ ബോട്ടിലിലുമൊക്കെ പൊതുജനങ്ങള്‍ക്കു സൗജന്യമായി കുടിവെള്ളം നല്‍കാന്‍ തയ്യാറാണെന്നു ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഹോട്ടലുകളിലെ ടോയ്ലറ്റുകള്‍ പൊതുജനങ്ങള്‍ക്കു സൗജന്യമായി ഉപയോഗിക്കാം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹോട്ടലുകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന്റേതാണു തീരുമാനങ്ങള്‍. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടിയാണു നഗരത്തിലെത്തുന്നവര്‍ക്കു സൗജന്യമായി കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നത്. സ്റ്റീല്‍ […]

ഏപ്രില്‍ ഒന്ന് മുതല്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധം

ഏപ്രില്‍ ഒന്നു മുതല്‍ റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. റജിസ്റ്റര്‍ ചെയ്യുമ്പോള്‍ മോട്ടോര്‍വാഹന വകുപ്പ് നമ്പര്‍ നല്‍കും. ഇത് നമ്പര്‍ പ്‌ളേറ്റില്‍ പതിച്ച് ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ഡീലര്‍മാര്‍ക്കായിരിക്കും. നമ്പര്‍ പ്‌ളേറ്റ് നിര്‍മിക്കാന്‍ ഏതെങ്കിലും അംഗീകാരമുള്ള സ്ഥാപനത്തെ വാഹനനിര്‍മാതാവിനു സമീപിക്കാം. റജിസ്‌ട്രേഷന്‍ നമ്പര്‍, എന്‍ജിന്‍, ഷാസി നമ്പറുകള്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ മുന്‍വശത്തെ ഗ്‌ളാസില്‍ പതിപ്പിക്കും. ഇതില്‍ മാറ്റം വരുത്താന്‍ പിന്നീട് സാധിക്കില്ല. ഇളക്കാന്‍ ശ്രമിച്ചാല്‍ തകരാര്‍ സംഭവിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഗ്‌ളാസ് […]

ഇന്ന് മുതല്‍ ടാഗോര്‍ തിയേറ്റര്‍ അങ്കണത്തില്‍ സംഗീതസന്ധ്യ

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോര്‍ തിയേറ്റര്‍ അങ്കണത്തില്‍ സംഗീത സന്ധ്യ അരങ്ങേറും . ഇന്ന് മുതല്‍ പതിമൂന്നു വരെ വെകുന്നേരം 6.30 നാണ് സായന്തനങ്ങളെ സംഗീത സാന്ദ്രമാക്കാന്‍ വിവിധ ബാന്‍ഡുകള്‍ എത്തുന്നത്. അകാലത്തില്‍ പൊലിഞ്ഞ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ ദ ബിഗ് ബാന്‍ഡ് ഉള്‍പ്പടെ അഞ്ചു ബാന്‍ഡുകളാണ് സംഗീത നിശയില്‍ പങ്കു ചേരുക.

സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ ജിംനേഷ്യം ഇനി മുതല്‍ പാലക്കാട്

സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ ജിംനേഷ്യം പാലക്കാട് കോട്ടമൈതാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. എം.ബി. രാജേഷ് എംപിയാണ് ജിംനേഷ്യത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രായ ഭേദമന്യേ വ്യായാമം ചെയ്യാന്‍ ആര്‍ക്കും ഈ ജിമ്മിലേക്കു വരാം. പുലര്‍ച്ചെ 4 മണി മുതല്‍ 8 വരേയും വൈകിട്ട് 5 മുതല്‍ രാത്രി 10വരെയുമാണ് ജിമ്മിന്റെ പ്രവര്‍ത്തന സമയം. ജില്ലയില്‍ ഏഴിടങ്ങളില്‍ കൂടി ജിംനേഷ്യം തുടങ്ങും. ഒരേസമയം 60ലേറെപ്പേര്‍ക്ക് ഉപയോഗിക്കാവുന്ന ഈ ജിം ഒരു ദിവസം ആയിരത്തിലേറെപ്പേര്‍ക്ക് പ്രയോജനപ്പെടുത്താം. എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും […]