മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗത്തില്‍ ചീറിപ്പായാന്‍ ജപ്പാന്റെ ആദ്യ ഡ്രൈവറില്ലാ ബുള്ളറ്റ് ട്രെയിന്‍ തയ്യാറെടുക്കുന്നു. ഭൂമിയില്‍ നിന്ന് പത്തുസെന്റീമീറ്റര്‍ ഉയരത്തിലായിരിക്കും ഇത് ഓടുക. ആഗോളതലത്തില്‍ പൊതുഗതാഗതമേഖലയില്‍ ഉണ്ടാകാനിടയുള്ള കുതിപ്പ് മുന്‍കൂട്ടി കണ്ടാണ് ജപ്പാന്‍ മാഗ്‌ലെവ് (കാന്തത്തില്‍ പ്രവര്‍ത്തിക്കുന്ന തീവണ്ടി) വികസിപ്പിച്ചത്. കോണ്‍ക്രീറ്റ് പാതയ്ക്കുമുകളില്‍ സ്ഥാപിച്ചിരിക്കുന്ന അതിശക്തമായ കാന്തങ്ങളാണ് തീവണ്ടിയെ മുന്നോട്ടുനീക്കുന്നത്. മാഗ്‌ലെവ് പാളത്തിലെത്തുന്നതോടെ ചൈനയുടെ മണിക്കൂറില്‍ 430 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഏറ്റവും വേഗമേറിയ തീവണ്ടി പിന്നിലാകും. 2027-ഓടുകൂടി ബുള്ളറ്റ് ട്രെയിന്‍ പാളത്തില്‍ ഓടിത്തുടങ്ങും. ചൈനയെ തോല്‍പിക്കുന്നതിനുവേണ്ടിയല്ല […]
Category Archives: Top Three Stories Malayalam
ആക്കുളം ടൂറിസ്റ്റ് വില്ലേജിനെ ആകര്‍ഷകമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ കിരണ്‍ എയര്‍ക്രാഫ്റ്റും. എയര്‍ക്രാഫ്റ്റ് സ്ഥാപിച്ചതിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ആക്കുളത്തിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെയാകെ അഭിമാനമായ ഇന്ത്യന്‍ വ്യോമസേന നല്‍കുന്ന സ്നേഹാംഗീകാരമാണ് ഈ എയര്‍ക്രാഫ്റ്റെന്ന് മന്ത്രി പറഞ്ഞു. 1968 മുതല്‍ ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാദമിയുടെ പരിശീലന വിമാനമായിരുന്നു കിരണ്‍ എം.കെ വണ്‍. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ പോലെ പ്രിയങ്കരമാകും ചരിത്ര പ്രാധാന്യമുള്ള കിരണ്‍ എയര്‍ […]
നിര്‍മ്മാണ ചെലവിലും അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഉയരമുളളതെന്നുമുളള കാരണങ്ങളാല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ സന്ദര്‍ശകരുടെ എണ്ണത്തിലും ശ്രദ്ധാകേന്ദ്രമാകുന്നു. പ്രതിമ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത് ചുരുക്കം ദിനം കൊണ്ട് തന്നെ ലക്ഷകണക്കിന് ആളുകളാണ് ഈ ലോകോത്തര നിര്‍മ്മിതി കാണാന്‍ എത്തിയത്. ഐക്യപ്രതിമ എന്ന് അറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുളള പ്രതിമ കാണാന്‍ ഇതുവരെ 1.28 ലക്ഷം സന്ദര്‍ശകര്‍ എത്തിയതായി ഗുജറാത്ത് അധികൃതര്‍ പറയുന്നു. പ്രതിമ പൊതുജനങ്ങള്‍ക്കായി തുറന്ന് […]
മഹാപ്രളത്തിനെ നേരിട്ട കേരളത്തിന്റെ പ്രതീകമായി ചേക്കുട്ടി പാവകളെ കഥാപാത്രങ്ങളാക്കി മലയാളത്തിലെ എഴുത്തുകാര്‍ കുട്ടികള്‍ക്കായി പുസ്തകം എഴുതുന്നു. പ്രശസ്ത കവി വീരാന്‍കുട്ടി എഴുതിയ പറന്ന് പറന്ന് ചേക്കുട്ടിപ്പാവ ശിശുദിനമായ നവംബര്‍ 14ന് പുറത്തിറങ്ങും. നോവലിസ്റ്റ് സേതു, കവി എം ആര്‍ രേണുകുമാര്‍ തുടങ്ങിയവര്‍ കുട്ടികള്‍ക്കായി ചേക്കുട്ടി കഥകള്‍ എഴുതും. ഡി സി ബുക്ക്‌സാണ് പുസ്തകങ്ങള്‍ പുറത്തിറക്കുന്നത്. എന്‍ ഐ ഡി യില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ചിത്രകാരനായ റോണിദേവസ്യയാണ് ചേക്കുട്ടിയ്ക്ക് രൂപഭാവങ്ങള്‍ നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്ക് അവര്‍ കാണാത്ത ചുറ്റുപാടുകളിലേക്ക് […]
ശബരിമല മണ്ഡലകാലത്ത് തീര്‍ഥാടകരുടെ യാത്രാസൗകര്യത്തിനായി 10 കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുമളി ഡിപ്പോയ്ക്ക് അനുവദിച്ചു. കുമളിയില്‍ നിന്ന് പമ്പയിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ് എന്ന പേരിലാണ് ബസുകള്‍ ഓടുക. നവംബര്‍ 17 മുതലാണ് ഈ സര്‍വീസുകള്‍ ആരംഭിക്കുക. തമിഴ്‌നാട്, കര്‍ണാടക തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്നവര്‍ക്കും പ്രാദേശിക തീര്‍ഥാടകര്‍ക്കും പ്രയോജനമാണ് ശബരിമല സ്‌പെഷ്യല്‍ സര്‍വീസുകള്‍. തീര്‍ഥാടകരുടെ തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ കുമളിയില്‍നിന്ന് ആരംഭിക്കുവാനും കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ശബരിമല സീസണിലും സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തിയിരുന്നു. ഇതിന് മികച്ച കളക്ഷന്‍ ലഭിച്ചിരുന്നു. […]
രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി തിരുവനന്തപുരത്ത് സേവനം സജീവമാക്കി. തലസ്ഥാന നഗരിയിലെ 130 റെസ്റ്റൊറന്‍റുകളില്‍ നിന്നുളള ഭക്ഷണം സ്വിഗ്ഗി ഇനി മുതല്‍ ഡെലിവറി ചെയ്യും. കൊച്ചി, തൃശൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ സ്വിഗ്ഗി തങ്ങളുടെ സേവനം സജീവമാക്കുന്ന കേരളത്തിലെ മൂന്നാമത്തെ നഗരമാണ് തിരുവനന്തപുരം. കഴിഞ്ഞ എട്ട് മാസങ്ങള്‍ക്കുളളില്‍ രാജ്യത്തെ 34 നഗരങ്ങളില്‍ സ്വിഗ്ഗി സേവനം വ്യാപിപ്പിച്ചിരുന്നു. ആദ്യത്തെ അഞ്ച് ഓര്‍ഡറുകള്‍ക്ക് സ്വിഗ്ഗി 50 ശതമാനം കിഴിവും നല്‍കുന്നുണ്ട്. ടെക്നോപാര്‍ക്ക്, മെഡിക്കല്‍ കോളേജ്, വഴുതക്കാട്, […]
എറണാകുളം ഡിടിപിസിയുടെ പുതിയ മധുര രാമേശ്വരം ധനുഷ്‌കോടി രണ്ടു ദിവസത്തെ ടൂര്‍ പാക്കേജ് 23ന് ആരംഭിക്കും. മധുര മീനാക്ഷി ക്ഷേത്രം, പാമ്പന്‍ പാലം, അബ്ദുള്‍ കലാം മെമ്മോറിയല്‍, രാമനാഥ സ്വാമി ക്ഷേത്രം, ധനുഷ്‌കോടി തുടങ്ങിയവ സന്ദര്‍ശിക്കും. രാമേശ്വരം ക്ഷേത്രത്തില്‍ തീര്‍ത്ഥ ജല സ്‌നാനത്തിനും ക്ഷേത്ര ദര്‍ശനത്തിനു ശേഷം താമസ സൗകര്യവും ഉണ്ടായിരിക്കും. ഗൈഡിന്റെ സേവനം, എസി പുഷ്ബാക്ക് വാഹനം, മിനറല്‍ വാട്ടര്‍,സ്‌നാക്‌സ്, താമസം, ഭക്ഷണം എന്നിവ പാക്കേജിലുണ്ട്. എറണാകുളത്തു നിന്നു വെളളിയാഴ്ച വൈകിട്ട് പുറപ്പെട്ടു ഞായറാഴ്ച വൈകിട്ട് […]
കേരള എക്‌സ്പ്രസിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ പുത്തന്‍ റേക്ക്. തിരുവനന്തപുരത്തുനിന്നു ന്യൂഡല്‍ഹിക്കും തിരിച്ചുമുള്ള ട്രെയിനാണ് ആധുനിക സൗകര്യങ്ങളുള്ള കോച്ചുകളുടെ പുതിയ റേക്ക് (എന്‍ജിന്‍ ഒഴിച്ച് കോച്ചുകളെല്ലാം ചേരുന്ന ട്രെയിന്‍) ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പോള്‍ രണ്ടു റേക്ക് മാത്രമുള്ളതിനാല്‍ ന്യൂഡല്‍ഹിക്കു ഞായര്‍, ചൊവ്വ ദിവസങ്ങളിലാണ് ഉപയോഗിക്കുന്നത്. മടക്കയാത്ര ബുധന്‍, വെള്ളി ദിവസങ്ങളിലും ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച്, സെപ്റ്റംബറില്‍ പുറത്തിറക്കിയതാണു കോച്ചുകള്‍. രണ്ടാം ക്ലാസ് റിസര്‍വേഷന്‍, രണ്ടാം ക്ലാസ് ത്രിടയര്‍ എസി കോച്ചുകളില്‍ എട്ടു ബര്‍ത്തുകള്‍ വീതം കൂട്ടിയിട്ടുണ്ട്. […]
ദുബൈ പോലീസ് വീണ്ടും സ്മാര്‍ട്ടാകുന്നു. ലംബോര്‍ഗിനി അടക്കമുള്ള അത്യാധുനിക വാഹനങ്ങളുമായി നിരത്തിലൂടെ ചീറിപ്പായുന്ന പോലീസ് ഇനി സിനിമാ സ്‌റ്റൈലില്‍ ആകാശത്തു നിന്നും പറന്നുമിറങ്ങും. ഇതിനായി ഹോവര്‍ ബൈക്കുകള്‍ എന്ന പറക്കും ബൈക്കുകളാണ്‌പൊലീസിനായി ഒരുങ്ങുന്നത്. 2020 ഓടെ ഇതു സേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ബൈക്കിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അടിയന്തര സന്ദര്‍ഭങ്ങളില്‍ അതിവേഗം ലക്ഷ്യത്തിലെത്താനും നിരീക്ഷണത്തിനുമെല്ലാം ഇത് ഉപയോഗിക്കാനാകും. ചെറുതായതിനാല്‍ എവിടെയും പറന്നിറങ്ങാനുമാകും. കാഴ്ചയില്‍ ഡ്രോണിന്റെയും ബൈക്കിന്റയും സങ്കരരൂപമായ സ്‌കോര്‍പിയന്‍-3 എന്ന ഹോവര്‍ ബൈക്ക് നിര്‍മ്മിക്കുന്നത് കാലിഫോര്‍ണിയയിലെ […]
പുന്നമടക്കായല്‍ കാത്തിരുന്ന അതിഥിയായിരുന്നു അല്ലു അര്‍ജുന്‍. നിരവധി തവണ സിനിമ ചിത്രീകരണത്തിനായി ആലപ്പുഴയില്‍ എത്തിയിട്ടുള്ള അല്ലു അര്‍ജുന്‍ ആദ്യമായിട്ടാണ് അതിഥിയായി ഇവിടേക്ക് എത്തുന്നത്. അല്ലു അര്‍ജുന്‍ എന്ന പേരു കേട്ടപ്പോഴേ ചെറുപ്പക്കാര്‍ ആര്‍പ്പുവിളിയോടെയാണ് താരത്തെ സ്വീകരിച്ചത്. ‘എല്ലാവര്‍ക്കും നമസ്‌ക്കാരം’ എന്നു മലയാളത്തില്‍ അഭിവാദ്യം ചെയ്തപ്പോള്‍ ആരവത്തില്‍ കൈയ്യടിയും ചേര്‍ന്നു. വള്ളംകളി വേദിയിലെത്താന്‍ അവസരമൊരുക്കിയ സര്‍ക്കാരിനും കേരള ജനതയ്ക്കും നന്ദി പറഞ്ഞായിരുന്നു പ്രസംഗം. ഹൈദരബാദില്‍ നിന്നാണ് വരുന്നത്. എങ്ങോട്ട് പോകുന്നു എന്ന് പലരും ചോദിച്ചു. കേരളത്തിലേക്ക് അതും വള്ളംകളി കാണാന്‍ […]
ഓട്ടോ ടാക്‌സി നിരക്ക് വര്‍ധനയുണ്ടാകുമെന്ന് ഉറപ്പിച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. നിരക്ക് വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ അടങ്ങിയ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വര്‍ധനയേ ഉണ്ടാകു എന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. ഓട്ടോ ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് ചാര്‍ജ്ജ് വര്‍ധനവിനെ സംബന്ധിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് ആവശ്യപ്പട്ടത്. കഴിഞ്ഞ ദിവസം കമ്മീഷന്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഗവണ്‍മെന്റ് സെക്രട്ടറിക്ക് സമര്‍പ്പിച്ചതായി മന്ത്രി […]
ബ്രൂക്ലിനിലെ വിയറ്റ്‌നാമീസ് റെസ്റ്റോറന്റായ ബങ്കറില്‍ എത്തുന്ന ആളുകള്‍ക്ക് അറിയില്ല അവര്‍ കഴിക്കുന്ന ബാന്‍ മി (ഒരുതരം സാന്‍ഡ്വിച്)-യിലെ കൂണ്‍ ഹോട്ടലിലെ ‘മിനി ഫാം’-ലാണ് ഉല്‍പാദിപ്പിക്കുന്നതെന്ന്. ഒരു നീല വെളിച്ചമുള്ള ബഹിരാകാശ വാഹനംപോലെയാണ് ഫാമിന്റെ ആകൃതി. ആളുകള്‍ ഇരിക്കുന്ന സീറ്റിന് അടിയിലും ഫാം ഒരുക്കിയിട്ടുണ്ട്. ഇതുപോലെ ന്യൂയോര്‍ക്ക് സിറ്റിയിലെ പല ഇടങ്ങളിലും കൂണ്‍ കൃഷി നടക്കുന്നുണ്ട്. സ്മാള്‍ഹോള്‍ഡ് എന്ന കമ്പനിയാണ് ഈ ആശയത്തിന് പിന്നില്‍. ഒരു അഴ്ച 100 പൗണ്ടോളം വരുന്ന പലയിനം കൂണുകള്‍ ആണ് ഇവര്‍ വളര്‍ത്തുന്നത്. […]
കബനിയുടെ ഓളപ്പരപ്പിലേക്ക് സാഹസിക വിനോദ സഞ്ചാരികള്‍ക്ക് സ്വാഗതം. റിവര്‍ റാഫ്റ്റിങ്ങിന്റെ പുതിയ അനുഭവങ്ങളുമായി തിരിച്ചു പോകാം. കുറുവാ ദ്വീപിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സഞ്ചാരികള്‍ക്കായി മുളം ചങ്ങാടയാത്ര ഒരുക്കിയിരിക്കുന്നത്. വനംവകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ ദ്വീപിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ലെങ്കിലും പുഴയിലൂടെ ദ്വീപിനെ ചുറ്റിക്കാണാന്‍ മുളം ചങ്ങാടത്തിലൂടെ യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. അഞ്ച് മുളം ചങ്ങാടമാണ് ഇവിടെയുള്ളത്. ഒരേ സമയം അഞ്ച് പേര്‍ക്ക് കയറാവുന്ന ചങ്ങാടത്തിന് കാല്‍ മണിക്കൂറിന് മുന്നൂറ് രൂപയാണ് ഈടാക്കുന്നത്. മൂന്ന് പേര്‍ക്ക് സഞ്ചരിക്കുന്ന റാഫ്റ്റിന് […]
മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അപൂര്‍വ ഇനം സസ്യങ്ങളുടെ കാഴ്ച ഒരുക്കുന്നതിന് തയ്യാറാക്കിയ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മാണ ജോലി പുനരാരംഭിച്ചു. മൂന്നാര്‍ ഗവണ്‍മെന്റ് കോളേജിന് സമീപം നിര്‍മാണ ജോലി പൂര്‍ത്തീകരിക്കുന്ന വേളയിലായിരുന്നു പ്രളയം വന്നത്. പ്രളയത്തെത്തുടര്‍ന്ന് നിലച്ച് പോയ നിര്‍മാണ ജോലിയാണ് വീണ്ടും പുനരാരംഭിച്ചത്. മഴയില്‍ മലയിടിഞ്ഞ് തകര്‍ന്ന ഭാഗങ്ങളിലെ മണ്ണ് നികത്തുന്ന പണികളാണ് ഇപ്പോള്‍ പുരോഗമിച്ചോണ്ടിരിക്കുന്നത്.
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴില്‍ വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇനി ക്യാമറകള്‍. ജില്ലയില്‍ ഇടയ്ക്കിടെ മാവോവാദി സാന്നിധ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലാണിത്. പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ്, കുറുവ ദ്വീപ്, കര്‍ളാട് തടാകം, കാന്തന്‍പാറ എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. പൂക്കോട്ട് നേരത്തേതന്നെ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പ്രിയദര്‍ശിനിയില്‍ ഒമ്പത് ക്യാമറകള്‍ സ്ഥാപിക്കാനായി 1,83,750 രൂപയും കുറുവയില്‍ 13 ക്യാമറകള്‍ക്കായി 6,12,500 രൂപയും 27 ക്യാമറകള്‍ സ്ഥാപിക്കുന്ന കര്‍ളാടിന് 7,96,250, കാന്തന്‍പാറയില്‍ എട്ട് ക്യാമറകള്‍ക്ക് 4,28,750 രൂപ […]














