Category Archives: Festival and Events

കാട് കാണാം, കനകക്കുന്നിലേക്കു വരൂ…

ആന, കാട്ടുപോത്ത്, മാന്‍, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ജീവസുറ്റ രൂപങ്ങള്‍കൊണ്ടു വിസ്മയം തീര്‍ക്കുകയാണ് വസന്തോത്സവത്തിലെ വനം വകുപ്പ് സ്റ്റാള്‍. മൃഗങ്ങളുടെ ശബ്ദത്തിനൊപ്പം പ്രകാശ വിന്യാസവും കൂടിയാകുമ്പോള്‍ കണ്‍മുന്നില്‍ കൊടും കാട് കാണാം. നിബിഡവനത്തിന്റെ വന്യ പ്രതീതിയോട് കൂടിയാണ് സ്റ്റാളിന്റെ ക്രമീകരണം. വനം സംരക്ഷിക്കുകയെന്ന സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍ട്ടിസ്റ്റ് ജിനനാണ് വനക്കാഴ്ചയ്ക്കു പിന്നില്‍. പ്രളയം ബാധിച്ച വനത്തിലെ ആരും കാണാത്ത ചിത്രങ്ങളും വനം വകുപ്പ് സ്റ്റാളില്‍ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. ദുര്‍ഘടമായ ഉള്‍വനത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ […]

ലോക മഹോത്സവമായ കുംഭമേളയുടെ വിശേഷങ്ങള്‍

ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ തീര്‍ഥാടന സംഗമം…വ്യത്യാസങ്ങള്‍ മറന്ന് മനുഷ്യര്‍ വിശ്വാസത്തിന്റെ പേരില്‍ ഒന്നിക്കുന്ന ഇടം…ലക്ഷക്കണക്കിന് ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നെത്തി ഒന്നായി മാറുന്ന സമയം…. ജനുവരി 15 മുതല്‍ മാര്‍ച്ച് 4 വരെ നടക്കുന്ന ഈ സംഗമം പുരാണ സംഭവങ്ങളുടെ മറ്റൊരു ആവിഷ്‌കാരമായി പറയാം. ചരിത്രവും കഥകളും ഒരുപോലെ കെട്ടുപിണഞ്ഞ് കിടക്കുന്ന ഇവിടെ , ജന്മജന്മാന്തരങ്ങളായി ചെയ്ത പാപത്തില്‍ നിന്നും മോചനം നേടി മോക്ഷം പ്രാപിക്കാനായി എത്തുന്ന വിശ്വാസികളുടെ ഉത്സവം കൂടിയാണിത്. […]

വസന്തോത്സവത്തിന് ഇന്നു തിരിതെളിയും നഗരത്തിന് ഇനി പത്തുനാള്‍ നിറവസന്തം

തലസ്ഥാന നഗരിക്കു പൂക്കാലം സമ്മാനിച്ച് കനകക്കുന്നില്‍ ഇന്നു വസന്തോത്സവത്തിനു തിരിതെളിയും. വൈകിട്ട് അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയന്‍ വസന്തോത്സവം ഉദ്ഘാടനം ചെയ്യും. ജനുവരി 20 വരെയാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പൂക്കളുടെ മഹാമേള. വസന്തോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പതിനായിരക്കണക്കിന് ഇനം പൂക്കളും ചെടികളും കനകക്കുന്നില്‍ എത്തിക്കഴിഞ്ഞു. ഓര്‍ക്കിഡ്, ബോണ്‍സായി, ആന്തൂറിയം ഇനങ്ങളുടെ പവലിയന്‍, ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്ന വനക്കാഴ്ച, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തയാറാക്കുന്ന ജലസസ്യങ്ങളുടെ പ്രദര്‍ശനം, […]

കാസ്റ്റ്‌ലെസ് കളക്ടീവ് കേരളത്തിലേക്കെത്തുന്നു

“അയാം സോറി അയ്യപ്പാ … നാ ഉള്ള വന്താ യെന്നപ്പാ” എന്ന ഒറ്റ ഗാനത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച കാസ്റ്റ്‌ലെസ് കളക്ടീവ് കേരളത്തിലേക്ക്. സ്ത്രീകളോടുള്ള ആര്‍ത്തവ അയിത്തതിനെതിരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയാല്‍ പങ്കെടുക്കാനാണ് കാസ്റ്റ്‌ലെസ് കളക്ടീവ് എത്തുന്നത്. ജനുവരി 12, 13 തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലയിലൂടെയും സംഗീതത്തിലൂടെയും രാഷ്ട്രീയം അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ചതാണ് 19 പേരടങ്ങുന്ന കാസ്റ്റ്‌ലെസ് കളക്ടീവ്. നീലം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിവലിലാണ് […]

സംഗീത യാത്രയ്‌ക്കൊരുങ്ങി രാജസ്ഥാന്‍

നാടന്‍ സംസ്‌കാരങ്ങളുടേയും സംഗീതത്തിന്റേയും കലകളുടേയും ഭക്ഷണ വൈവിധ്യത്തിന്റേയും വര്‍ണ്ണങ്ങളുടേയും പറുദീസയായ രാജസ്ഥാനില്‍ മറ്റൊരു സംഗീതോത്സവത്തിന് വിരുന്നൊരുങ്ങുന്നു. ഈ വര്‍ഷത്തെ രാജസ്ഥാന്‍ കബീര്‍ സംഗീത യാത്ര ഒക്ടോബര്‍ 2 മുതല്‍ 7വരെ നടക്കും. ബിക്കാനറില്‍ നിന്ന് തുടങ്ങി ജോധ്പുര്‍, ജൈസാല്‍മീര്‍   ഗ്രാമ ഹൃദയങ്ങളിലൂടേയും സംഗീതാവതരണങ്ങളുമായി രാജസ്ഥാന്‍, ഗുജറാത്തിലെ മാല്‍വ, കച്ച്, ബംഗാള്‍, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ 50 ഓളം കലാകാരന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉള്ള 500 ഓളം യാത്രികരും ഈ സംഗീതോത്സവത്തില്‍ പങ്കാളികളാകും. കലാകാരന്മാരുടെ സംഗീത […]

മാവേലി നാട്ടില്‍ ഓണം ഉണ്ണാം സമ്മാനങ്ങള്‍ വാങ്ങാം

തിരുവനന്തപുരം: സമൃദ്ധിയുടെയും ഗൃഹാതുരതയുടെയും ഉത്സവമാണ് ഓണം. പൂക്കളങ്ങളും ഓണത്തുമ്പിയും ഊഞ്ഞാലും ഓണസദ്യയും ഓണക്കോടിയുമെല്ലാം ചേര്‍ന്നതാണ് ഓണമെന്ന മഹോത്സവം. നാട്ടിന്‍പുറങ്ങള്‍ പോലും നഗരങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന ആധുനിക കാലത്ത് ഓണാഘോഷത്തിന് പരിമിതികളുണ്ടാകുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഓണത്തിന് പോലും മലയാളികള്‍ സദ്യ കഴിക്കാന്‍ ഹോട്ടലുകളില്‍ ബുക്ക് ചെയ്ത് ക്യൂ നില്‍ക്കുന്ന കാഴ്ചയും ഇന്ന് സര്‍വസാധാരണമാണ്. നാട്ടിന്‍പുറങ്ങളിലെ ഓണം കേവലം ഗൃഹാതുരതയായി മാറാതെ ആ ഓണ നന്മ ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍. “നാട്ടിന്‍പുറങ്ങളില്‍ ഓണം […]

ദക്ഷിണകാശി കണ്ണൂര്‍ കൊട്ടിയൂര്‍ വൈശാഖോത്സവം

മലബാറിന്റെ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ വൈശാഖോത്സവം ലോക പ്രശസ്തമാണ്. പരമശിവനും പാര്‍വതിയും പ്രധാന ആരാധനമൂര്‍ത്തികളായ കൊട്ടിയൂര്‍ ക്ഷേത്രം പൗരാണിക ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നാണ്. മലബാറിന്റെ മഹോത്സവം എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ വൈശാഖോത്സവം ഇടവത്തിലെ ചോതി മുതല്‍ മിഥുനത്തിലെ ചിത്തിര വരെയാണ് നടക്കുന്നത്. സഹ്യ മല നിരകളുടെ താഴ്‌വരയില്‍ പ്രകൃതി ഭംഗിയാല്‍ അലങ്കരിക്കപ്പെട്ട ക്ഷേത്രം ഒരു കാഴ്ച തന്നെയാണ്. വയനാടന്‍ ചുരങ്ങളിലൂടെ ഒഴുകി വരുന്ന ഔഷധ ഗുണമുള്ള ബാവലി പുഴ ക്ഷേത്രത്തിന്റെ വശങ്ങളിലൂടെ ഒഴുകുന്നു. തിരവാണിച്ചിറ കായല്‍ പുഴയുടെ വടക്ക് […]

സംഗീത വിസ്മയം തീര്‍ക്കാന്‍ എ. ആര്‍. റഹ്മാന്‍ കൊച്ചിയിലെത്തി

സംഗീതത്തിന്റെ മഹാ മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ കൊച്ചിയില്‍ എത്തി. ഫ്‌ളവേഴ്‌സ് ചാനല്‍ സംഘടിപ്പിക്കുന്ന എ ആര്‍ റഹ്മാന്‍ ഷോയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കൊച്ചിയില്‍ എത്തിയത്. മണിക്കൂറുകള്‍ നീളുന്ന സംഗീത വിസ്മയം നാളെ തൃപ്പൂണിത്തുറ ചോയ്‌സ് ടവറിന് സമീപം ഇരുമ്പനം ഗ്രൗണ്ടില്‍ അരങ്ങേറും. 2009 ല്‍ ഓസ്‌കാര്‍ പുരസ്‌കാരനേട്ടത്തിന് ശേഷം കോഴിക്കോട് നടത്തിയ ഒരു ചാരിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു എആര്‍ റഹ്മാന്‍. എ ആര്‍ റഹ്മാന്റെ ജയ് ഹോ എന്ന റഹ്മാന്‍ ലൈവ്  ലോക ടൂറിന്റെ […]

ഇവരുടേയും കൂടിയാണ് പൂരം….

പൂരം കഴിഞ്ഞു പൂരപറമ്പില്‍ നിന്നും രണ്ട് ദേവതമാരും ഉപചാരം ചൊല്ലി പിരിഞ്ഞു. ഇനി അടുത്ത കൊല്ലമെന്ന് പറഞ്ഞ് പൂരപ്രേമികളും.പൂരാവേശം ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞിട്ട് കൊല്ലങ്ങളായി. പൂരപ്രേമികളും ആനപ്രേമികളും നിറഞ്ഞ ആള്‍ക്കൂട്ടത്തിന് നടുവില്‍ നാം തിരിച്ചറിയാതെ പോകുന്നു ചില മുഖങ്ങള്‍. അങ്ങനെ ചില മുഖങ്ങള്‍ ഉണ്ടിവിടെ. തന്റെ പ്രിയപ്പെട്ട ഗജപുത്രന്മാര്‍ക്കു കഴിക്കാന്‍ പഴമോ മറ്റോ ചെറിയൊരു പൊതിയില്‍ കരുതി അവരെ തൊട്ടും തലോടിയും നമസ്‌ക്കരിച്ചും പൂരപ്പറമ്പുകളില്‍ സ്ഥിരം സാന്നിധ്യമായ മുഖങ്ങള്‍. വര്‍ഷങ്ങളായി മുടക്കം കൂടാതെ ദേവകിയമ്മയും, ടൈറ്റസേട്ടനും […]

കൊല്ലം പൂരം ഇന്ന്; നഗരത്തില്‍ ഗതാഗത നിയന്ത്രണം

ആ​ശ്രാ​മം ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കൊ​ല്ലം പൂ​രം ഇന്ന്. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ 11 വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും ഗ​ജ​വീ​ര​ന്മാ​രു​ടെ​യും അ​കമ്പടി​യോ​ടെ പൂ​രം എ​ഴു​ന്നെ​ള്ള​ത്ത് ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ എ​ത്തും. ഉ​ച്ച​യ്ക്ക് 12മു​ത​ൽ ചേ​രാ​ന​ല്ലൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​രു​ടെ​യും ഗു​രു​വാ​യൂ​ർ മോ​ഹ​ന​വാ​ര്യ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 150-ൽ​പ​രം ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന മേ​ളം. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നും ​വൈ​കു​ന്നേ​രം 4.15നും ​മ​ധ്യേ കൊ​ടി​യി​റ​ക്കം. വൈ​കു​ന്നേ​രം 4.30മു​ത​ൽ കെ​ട്ടു​കാ​ഴ്ച​ക​ൾ, . അ​ഞ്ചി​ന് ന​ട​ക്കു​ന്ന പൂ​രം സ​മ്മേ​ള​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 5.30ന് […]

അറ്റോയിയുടെ അഖിലേന്ത്യാ  യോഗാപര്യടന പരിപാടി കേരളത്തില്‍

യോഗയുടെ ജന്മസ്ഥലം എന്നറിയപെടുന്ന കേരളത്തില്‍  വെച്ച് വിദേശ വിദ്ധഗ്ദര്‍ പങ്കെടുക്കുന്ന  അഖിലേന്ത്യാ  യോഗാപര്യടന പരിപാടി സംഘടിപ്പിക്കുന്നു.  ആയുഷ് മന്ത്രാലയവും ,കേരള ടൂറിസം അസോസിയേഷൻ ഓഫ്  ടൂറിസം ട്രേഡ് ഓർഗനൈസേഷൻ, ഇന്ത്യയും (ATTOI)ചേര്‍ന്നാണ്  പത്ത് ദിവസം നടക്കുന്ന പര്യടന പരിപാടി  സംഘടിപ്പിക്കുന്നത്‌. ലോകത്തെമ്പാടുമുള്ള വിദ്ധഗ്ദരായ യോഗ പരിശീലകരില്‍ നിന്ന് അഖിലേന്ത്യാ പര്യടന പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി അപേക്ഷകള്‍ ക്ഷണിച്ചിരിന്നു. അതില്‍ നിന്ന് തിരഞ്ഞെടുത്ത യോഗ പരിശീലകര്‍ ആണ് പര്യടന പരിപാടിയില്‍ പങ്കെടുക്കുന്നത് എന്ന് ആയുഷ് ജോയിന്‍റ് സെക്രട്ടറി രഞ്ജിത്ത് കുമാര്‍ […]

അമ്പലവയലില്‍ അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ്

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും ദി ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് നടത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് ആരംഭിച്ചു. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടക്കുന്ന ഫെസ്റ്റ് 18ന് സമാപിക്കും. അലങ്കാര പുഷ്പമായ ഓര്‍ക്കിഡിന്റെ കൃഷി, കാര്‍ഷിക വൈവിധ്യം, വ്യാപനം, സാധ്യതകള്‍, വിപണനം തുടങ്ങിയ ചര്‍ച്ച ചെയ്യുന്ന ദേശീയ സമ്മേളനവും, പ്രദര്‍ശനവും നടക്കും. 200 ഓളം പ്രദര്‍ശന സ്റ്റാളുകളിലെ വിവിധയിനം ഓര്‍ക്കിഡുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ നടീല്‍ വസ്തുക്കള്‍, മറ്റ് […]

ബര്‍ലിന്‍ ടൂറിസം മേളയ്ക്ക് തുടക്കം: ഇന്ത്യന്‍ പവലിയന്‍ തുറന്നു; മേളയില്‍ ടൂറിസം ന്യൂസ് ലൈവും

ബര്‍ലിന്‍: ലോകത്തെ വലിയ ടൂറിസം മേളകളില്‍ ഒന്നായ ബര്‍ലിന്‍ ടൂറിസം മേളക്ക് തുടക്കം. 10000 ടൂറിസം സ്ഥാപനങ്ങള്‍ മെസേ ബെര്‍ലിന്‍ ഫെയര്‍ഗ്രൗണ്ടിലെ മേളയില്‍ പങ്കെടുക്കുന്നു.ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ഒരു ലക്ഷത്തോളം സന്ദര്‍ശകര്‍ അഞ്ചു ദിവസത്തെ മേളയ്ക്കെത്തും. ഇന്ത്യന്‍ പവലിയന്‍ തുറന്നു ബെര്‍ലിന്‍ ടൂറിസം മേളയില്‍ കേന്ദ്ര ടൂറിസം മന്ത്രായത്തിന്‍റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പവിലിയന്‍ തുറന്നു. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് പവിലിയന്‍ ഉദ്ഘാടനം ചെയ്തത്. ടൂറിസം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ലയും പങ്കെടുത്തു. ബര്‍ലിന്‍ […]

2018 ഫിഫ ലോകകപ്പ്‌ അകില്ലസ് പ്രവചിക്കും

2018 ഫിഫ ലോകകപ്പ്‌ മത്സരങ്ങളുടെ വിജയിയെ പ്രവചിക്കുന്നത് പൂച്ചയായിരിക്കും. പേര് അകില്ലസ്. ലോകകപ്പ് ആരാധകര്‍ ഒരുപോലെ ഉറ്റുനോക്കുന്നതാണ് മത്സരങ്ങളില്‍ ആരു വിജയിക്കും, പരാജയപ്പെടും എന്നുള്ളത്. ഇത് പ്രവചിക്കാന്‍ ഓരോ വര്‍ഷങ്ങളിലും കൗതുകമായി ഓരോ ജീവികള്‍ ഉണ്ടാകും. ഇങ്ങനെ ജീവികള്‍ പ്രവചിക്കുന്നതില്‍ വിശ്വസിക്കുന്നവരുമുണ്ട്. ഈ ഫലം കേട്ട് ആളുകള്‍ തമ്മില്‍ ബെറ്റ് വരെ വെയ്ക്കും. ഇത്തവണ മത്സരങ്ങള്‍ പ്രവചിക്കുക അകില്ലസ് ആയിരിക്കും. മോസ്കോയിലെ സ്റ്റേറ്റ് ഹെര്‍മിറ്റെജ് മ്യൂസിയത്തിലെ അന്തേവാസിയാണ് അകില്ലസ്. 2018 ലോകകപ്പ്‌ മത്സരങ്ങളുടെ ഫലം ദേശീയ പതാകകള്‍ക്കു […]

ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയ്‌ക്കൊരുങ്ങുന്നു

നാവിന് രുചിക്കൂട്ടുകള്‍ ഒരുക്കുവാന്‍ ഒന്‍പതാമത് ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യ (ക്വിഫ്) മേള മാര്‍ച്ച പതിനഞ്ചിന് തുടക്കമാകും. ഷൊറാട്ടണ്‍ ഹോട്ടല്‍ പാര്‍ക്കില്‍ ഖത്തര്‍ ടൂറിസത്തിന്റെ നേതൃത്വത്തിലാണ് പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന മേള നടക്കുന്നത്. മേളയിലെ പ്രധാന സവിശേഷതകള്‍ 117 സ്റ്റാളുകളും, ഭക്ഷണ ട്രക്കുകളും, ട്രോളികളുമാണ്.80,000 മീറ്റര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ നടക്കുന്ന മേളയില്‍ കഴിഞ്ഞ വര്‍ഷത്തിനെക്കാള്‍ പ്രദര്‍ശക പങ്കാളിത്തത്തില്‍ 35 ശതമാനം വര്‍ധനവുണ്ടായി എന്ന് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ക്യു.ടി.എ അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നടക്കുന്ന ഏക […]