Category Archives: Festival and Events

തണുപ്പുകാലം ഖത്തറിന് ഉത്സവകാലം

ശൈത്യം പിറന്നാല്‍ ഖത്തറില്‍ ആഘോഷക്കാലമാണ്. ഖത്തറിന്‍റെ വാണിജ്യമേളകളും വസന്താഘോഷങ്ങളും നടക്കുന്നത് ശൈത്യക്കാലത്താണ്. സ്കൂള്‍ അവധി തുടങ്ങിയതോടെ ആഘോഷം ഇരട്ടിയായി. രാജ്യത്തെ സ്വദേശികള്‍ക്കും, വിദേശികള്‍ക്കും, പ്രവാസികള്‍ക്കുമായി വിസ്മയിപ്പിക്കുന്ന കലാവിരുന്നുകളും, വിനോദ പരിപാടികളുമാണ് ഖത്തര്‍ ടൂറിസം അതോറിറ്റിയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്നത്. പ്രധാന വാണിജ്യമേളയായ ഷോപ്പ് ഖത്തര്‍ പതിമൂന്ന് ഷോപ്പിംഗ്‌ മാളുകളിലാണ് നടക്കുന്നത്. കൂടാതെ രാജ്യത്തിന്‍റെ സാംസ്കാരിക ഗ്രാമമായ കത്താറ കള്‍ച്ചറല്‍ വില്ലേജ്, വിനോദ വാണിജ്യ കേന്ദ്രമായ സൂഖ് വാഖിഫ്, അല്‍ വഖ്റ സൂഖ് എന്നിവിടങ്ങളിലും വസന്താഘോഷങ്ങള്‍ […]

മലബാറില്‍ കളിയാട്ടക്കാലം

ഞാന്‍ നിങ്ങളെ തോറ്റത്തെ വര വിളിക്കുന്നേന്‍ ആദിമൂലമായിരിപ്പോരു പരദേവതേ തോറ്റത്തെ കേള്‍ക്ക… തെയ്യം തോറ്റംപാടി വരവിളിക്കുന്നതാണിത്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ തെയ്യങ്ങളുടെ ഉത്സവകാലമാണ്. വടക്കേ മലബാറിലെ തനത് അനുഷ്ഠാന കലയാണ്‌ തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ് തെയ്യങ്ങള്‍ എന്ന് അഭിപ്രായമുണ്ട്. നൃത്തം ചെയ്യുന്ന ദേവതാ സങ്കൽപ്പമാണ് തെയ്യം. പ്രധാനമായും അമ്മ ദൈവങ്ങളാണ് തെയ്യങ്ങള്‍. അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. എങ്കിലും നൂറ്റിരുപത് തെയ്യങ്ങളാണ്‌ സാധാരണയുള്ളത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ അനുഷ്ഠാനകല കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് കെട്ടിയാടുന്നത്. […]

മലരിക്കലിൽ വയലോര-കായലോര ടൂറിസം ഫെസ്റ്റ്

വെബ്‌ഡസ്ക് മലരിക്കൽ വിനോദസഞ്ചാരകേന്ദ്രത്തിൽ ആരംഭിച്ച വയലോര-കായലോര ടൂറിസം ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറൻ പുഞ്ചപ്പാടങ്ങളുടെ പശ്ചാത്തലത്തിലുള്ള സൂര്യാസ്തമനം കാണുന്നതിനും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനുമായി വിദേശികളടക്കം വലിയ ജനാവലിയാണ് മേളയിൽ പങ്കെടുക്കാനെത്തിയത്. പാതയോരത്ത്  ഭക്ഷണശാലകളിൽ നാടൻവിഭവങ്ങൾ ഒരുക്കിയും ഉത്തരവാദിത്ത ടൂറിസത്തിന്റെ മികച്ച മാതൃകയാണ് ഇവിടെ തുടങ്ങിവച്ചിരിക്കുന്നത്. നാലുദിവസം നീളുന്ന മേളയിൽ എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. വേമ്പനാട്ടുകായലിലെ വിവിധ തുരുത്തുകളിലൂടെ കാഴ്ച കണ്ടുള്ള ബോട്ടുയാത്രയും ഏർപ്പാടാക്കിയിട്ടുണ്ട്. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് […]

കര്‍ണാടക ട്രാവല്‍ എക്സ്പോ ഫെബ്രുവരിയില്‍

ടിഎന്‍എല്‍ ബ്യൂറോ ബംഗലൂരു: കര്‍ണാടകം സംഘടിപ്പിക്കുന്ന ആദ്യ ട്രാവല്‍ എക്സ്പോക്ക് അടുത്ത മാസം തുടക്കം. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 2 വരെയാണ് എക്സ്പോ. ബംഗലൂരുവിലെ രാജ്യാന്തര പ്രദര്‍ശനവേദിയില്‍ സംഘടിപ്പിക്കുന്ന എക്സ്പോ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ടു ബിസിനസ് മീറ്റായിരിക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം . മൂന്നു ദിവസത്തെ മീറ്റില്‍ 25 രാജ്യങ്ങളില്‍ നിന്നുള്ള 400 സ്ഥാപനങ്ങള്‍ പങ്കെടുക്കും. എക്സ്പോയുടെ ലോഗോ കര്‍ണാടക ടൂറിസം മന്ത്രി പി ഖാര്‍ഗെ പ്രകാശനം ചെയ്തു. പ്രകൃതി ഭംഗിയാലും ചരിത്ര സ്മാരകങ്ങളാലും […]