ലോകോത്തര കലാസൃഷ്ടികളുമായി നാലാമതു കൊച്ചി ബിനാലെ ഇന്ന് 80-ാം പ്രദര്‍ശനദിനത്തിലേക്കു കടക്കുമ്പോള്‍ ഇതുവരെ കലാമാമാങ്കം കാണാനെത്തിയവരുടെ എണ്ണം 4.5 ലക്ഷം കടന്നു. 10 വേദികളില്‍ തുടരുന്ന ബിനാലെ പ്രദര്‍ശനം അവശേഷിക്കുന്നത് 28 നാള്‍. ഡിസംബര്‍ 12ന് ആരംഭിച്ച ബിനാലെയ്ക്ക് 29നു തിരശീല വീഴും. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ തിരക്കിലും ബിനാലെ കാണാനെത്തിയവരുടെ എണ്ണത്തില്‍ കുറവില്ല. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ബിനാലെയ്ക്കു സംസ്ഥാന സര്‍ക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും സഹകരണമുണ്ട്. കഴിഞ്ഞ 3 ബിനാലെകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 250 […]
Tag Archives: ബിനാലെ നാലാം ലക്കം
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാമാമങ്കമായ കൊച്ചി മുസിരിസ് ബിനാലെ നാലാം പതിപ്പിന് തുടക്കമായി. 108 ദിനങ്ങള്‍ നീണ്ട കലാവിരുന്ന് ആസ്വദിക്കാന്‍ വിദേശികളും സ്വദേശികളമായ കലാകാരന്മാരും ആസ്വാദകരും കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനിത ദുബെ ക്യുറേറ്റ് ചെയ്യുന്ന ബിനാലെയുടെ പ്രമേയം ‘പാര്‍ശ്വവത്കരിക്കപ്പെടാത്ത ജീവിത സാധ്യതകള്‍’ എന്നതാണ്. 138 കലാകാരന്‍മാരാണ് ബിനാലെയില്‍ പങ്കെടുക്കുന്നത്. ആദ്യമായി ഒരു സ്ത്രീ ക്യുറേറ്റ് ചെയ്യുന്ന ബിനാലെ എന്ന പ്രത്യേകതയും ഈ ബിനാലെയ്ക്കുണ്ട്. റിയാസ് കോമുവും ബോസ് എം കൃഷ്ണമാചാരിയുമായിരുന്നു 2012ലെ ബിനാലെയുടെ ക്യുറേറ്റര്‍മാര്‍, 2014 ജിതേഷ് […]
കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ മലയാളി കലാകാരന്‍മാരുടെ ശ്രദ്ധേയ സാന്നിധ്യം. പതിനൊന്ന് മലയാളി കലാകാരന്‍മാരുടെ പ്രതിഷ്ഠാപനങ്ങളാണ് കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ ഒരുങ്ങുന്നത്. 108 ദിവസം നീണ്ടു നില്‍ക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം ഡിസംബര്‍ 12 നാണ് തുടങ്ങുന്നത്. മാര്‍ച്ച് 29 വരെയാണ് ബിനാലെ പ്രദര്‍ശനം. ഇന്ത്യന്‍ കലാ വിപ്ലവത്തിന്റെ റാഡിക്കല്‍ ഗ്രൂപ്പിന്റെ നായകത്വം വഹിച്ച അന്തരിച്ച കെ പി കൃഷ്ണകുമാറിന്റെ(1958-89) സൃഷ്ടികളില്‍നിന്ന് തെരഞ്ഞെടുത്തതടക്കമുള്ള സൃഷ്ടികളാണ് ബിനാലെ നാലാം ലക്കത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ 30-ാം ചരമവാര്‍ഷികത്തില്‍ […]


