Tag Archives: vattavada

സോഷ്യൽ മീഡിയ ഹിറ്റാക്കിയ കേരളത്തിലെ യാത്രാ സ്ഥലങ്ങൾ ..നിങ്ങൾ ഇവിടെ പോയിട്ടുണ്ടോ?

സോഷ്യൽമീഡിയയുടെ കാലമാണിത്. കോവളം, കുമരകം, ആലപ്പുഴ ഹൗസ്ബോട്ട്.മൂന്നാർ,തേക്കടി എന്നിങ്ങനെ ‘ഠ’ വട്ടത്തിലൊതുങ്ങിയ കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടം സോഷ്യൽ മീഡിയയുടെ വരവോടെ വിസ്തൃതമായി. പുതിയ യാത്രാസ്ഥലങ്ങൾ പ്രചാരത്തിലായി. യാത്രാ ഗ്രൂപ്പുകളും വിവരണങ്ങളും കൂടുതൽ സഞ്ചാരികളെ ഇത്തരം സ്ഥലങ്ങളിലേക്ക് ആകർഷിച്ചു. ഇതാ സോഷ്യൽ മീഡിയ ഹിറ്റാക്കിയ കേരളത്തിലെ ചില സ്ഥലങ്ങൾ. ഇവിടേയ്ക്ക് നിങ്ങൾ പോയിട്ടുണ്ടോ?ഇല്ലങ്കിൽ ബാഗ് മുറുക്കിക്കോളൂ.. യാത്ര അനുഭവമാക്കി വരാം.   ഗവി ‘ഓര്‍ഡിനറി’ എന്ന ഒറ്റ സിനിമയോടെ എക്സ്ട്രാ ഓർഡിനറിയായ സ്ഥലമാണ് പത്തനംതിട്ടയിലെ ഗവി. കാടിനുള്ളിലെ ഈ […]

വട്ടവട വെളുത്തുള്ളി ഭൗമസൂചികാ പദവിയിലേക്ക്

മറയൂരിലെ മധുര ശര്‍ക്കരയ്ക്കു പിന്നാലെ മൂന്നാര്‍ വട്ടവട ഗ്രാമത്തിലെ കുഞ്ഞന്‍ വെളുത്തുള്ളിക്കും ഭൗമസൂചികാ പദവി അഥവാ ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ വൈകാതെ സ്വന്തമാകും. വിവിധ സംസ്ഥാനങ്ങളില്‍ വിളയുന്ന 18 ഇനം വെളുത്തുള്ളികളില്‍ കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ വിഭാഗം വട്ടവട വെളുത്തുള്ളിക്ക് ഗുണമേന്‍മയില്‍ ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നു. അല്ലികള്‍ അടര്‍ത്തിയൊടിച്ചാല്‍ മൂക്കും കണ്ണും തുളയ്ക്കുന്ന ഗന്ധം. വായിലിട്ടാല്‍ കടുത്ത എരിവ്. കറികളില്‍ ചേര്‍ത്താല്‍ ഒന്നാംതരം രുചി. അച്ചാറുണ്ടാക്കിയാല്‍ കേമം. ആയുര്‍വേദക്കാര്‍ക്ക് എന്നും പ്രിയമാണ് വട്ടവട വെളുത്തുള്ളിയില്‍ നിന്നുണ്ടാക്കുന്ന തൈലം. മറയൂര്‍, […]